121

Powered By Blogger

Thursday, 26 February 2015

ചരമം - പൊന്നാ സാമുവേല്‍ (ഒക്‌ലഹോമ)








ചരമം - പൊന്നാ സാമുവേല്‍ (ഒക്‌ലഹോമ)


Posted on: 27 Feb 2015







റാന്നി: ആയുര്‍ പുളിതിട്ട വടക്കേല്‍ പരേതരായ മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് കെ.എ.മത്തായി ദമ്പതികളുടെ മകളും പാലക്കാട് വടക്കഞ്ചേരി പെരുമ്പലത്ത് വീട്ടില്‍ സാമുവേല്‍ മാത്യുവിന്റെ ഭാര്യയുമായ പൊന്നാ സാമുവേല്‍ (60) അന്തരിച്ചു. ജോഇഡ് സാമുവല്‍, ജോയല്‍ സാമുവല്‍ എന്നിവര്‍ മക്കളും കെ.എം. സൈമണ്‍, മേരി രാജു, സൂസമ്മ ഫിലിപ്പ്, അനു വര്‍ഗീസ്, ആലീസ് മാത്യു, മാത്യൂസ് കെ മാത്യൂസ്, പരേതനായ കെ.എം.എബ്രഹാം എന്നിവര്‍ സഹോദരങ്ങളുമാണ്.

പൊതുദര്‍ശനം യൂകോണിലുള്ള ഷാരോണ്‍ പെന്തക്കോസ്ത് പള്ളിയില്‍ വെച്ച് (503 ണലേെ ഢമിറമാലി േഅ്‌ല, ഥൗസീി, ഛഗ 73099) ഫിബ്രവരി 28 ന് വൈകീട്ട് 5.30 നും, ദിവ്യബലി മാര്‍ച്ച് 1 ന് മാര്‍ത്തോമാ പള്ളിയില്‍ വെച്ച് ഉച്ചക്ക് 1 മണിക്കും തുടര്‍ന്ന് യൂകോണ്‍ സെമിത്തേരിയില്‍ സംസ്‌കാരവും നടക്കും.





ജോയിച്ചന്‍ പുതുക്കുളം












from kerala news edited

via IFTTT

കരിപ്പൂര്‍ റണ്‍വേ നവീകരണം: പ്രവാസികളുടെ യാത്ര അനിശ്ചിതത്വത്തില്‍








കരിപ്പൂര്‍ റണ്‍വേ നവീകരണം: പ്രവാസികളുടെ യാത്ര അനിശ്ചിതത്വത്തില്‍


പി.പി. ശശീന്ദ്രന്‍


Posted on: 27 Feb 2015




ദുബായ്: അറ്റകുറ്റപ്പണികള്‍ക്കായി കോഴിക്കോട് വിമാനത്താവളത്തിലെ റണ്‍വേ ഭാഗികമായി അടയ്ക്കുന്നത് ഗള്‍ഫ് നാടുകളില്‍ നിന്ന് നാട്ടിലേക്ക് പോകാനുള്ള പ്രവാസികളുടെ യാത്ര അനിശ്ചിതത്വത്തിലാക്കി.

മെയ് ഒന്ന് മുതല്‍ ഒക്ടോബര്‍ 31 വരെയാണ് റീകാര്‍പ്പറ്റിങ് എന്ന പേരിലുള്ള നവീകരണത്തിനായി റണ്‍വേയില്‍ വിമാനഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ഉച്ചയ്ക്ക് പന്ത്രണ്ട് മുതല്‍ രാത്രി എട്ട് വരെയുള്ള സമയത്ത് ഇവിടെ വിമാനങ്ങള്‍ക്കിറങ്ങാനോ പുറപ്പെടാനോ കഴിയില്ല. കൂടാതെ, വലിയ വിമാനങ്ങള്‍ക്ക് ആറ് മാസത്തേക്ക് പൂര്‍ണമായും നിരോധനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എയര്‍ബസ് 330, ബോയിങ് 777 തുടങ്ങിയ ശ്രേണികളിലുള്ള വൈഡ് ബോഡി എയര്‍ക്രാഫ്റ്റുകള്‍ക്കാണ് പൂര്‍ണനിരോധനം. ഇതനുസരിച്ച് എമിറേറ്റ്‌സ്, സൗദി എയര്‍ലൈന്‍സ് തുടങ്ങിയ വിമാനക്കമ്പനികളുടെ എല്ലാ സര്‍വീസുകളും കോഴിക്കോട്ടേക്ക് നിലയ്ക്കും.


നാട്ടിലെയും ഗള്‍ഫിലെയും സ്‌കൂള്‍ അവധികള്‍ ഈ കാലയളവിലാണ്. ഇതിന് പുറമേ ഹജ്ജ് തീര്‍ഥാടവും ഇക്കാലത്ത് കടന്നുവരും. അവധിക്കാല വിനോദയാത്രകള്‍ വര്‍ധിക്കുന്ന കാലം കൂടിയാണിത്. ഇതിനകം ഇതിനെല്ലാം ആയിരക്കണക്കിനാളുകള്‍ ടിക്കറ്റ് നേരത്തേ തന്നെ ബുക്ക് ചെയ്തിരുന്നു. റണ്‍വേ അടച്ചിടുന്നകാര്യവും വലിയ വിമാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ വിവരവും ഇതിനകം ട്രാവല്‍ ഏജന്റുകള്‍ക്ക് ലഭിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ പലരും ടിക്കറ്റുകള്‍ മാറ്റുന്ന തിരക്കിലാണ്. അവധിക്കാലത്തെ ഡിമാന്‍ഡും പുതിയ സാഹചര്യവും മുന്‍കൂട്ടിക്കണ്ട് വിവിധ വിമാനക്കമ്പനികള്‍ നിരക്കും കൂട്ടിത്തുടങ്ങി.


ഇതിന് മുമ്പ് 2009ലാണ് കരിപ്പൂരില്‍ റണ്‍വേ നവീകരണം നടന്നത്. എന്നാല്‍, അന്ന് അത് യാത്രക്കാരെ കാര്യമായി ബാധിച്ചിരുന്നില്ല. എന്നാല്‍, ഇന്ന് യാത്രക്കാരുടെ പോക്കുവരവും ചരക്ക് കടത്തുമെല്ലാം അന്നത്തെ അപേക്ഷിച്ച് വന്‍തോതില്‍ വര്‍ധിച്ചിട്ടുണ്ട്. ഇത്രയും യാത്രക്കാരെയും കാര്‍ഗോ നീക്കത്തെയും പുതിയ നിയന്ത്രണം കാര്യമായി ബാധിക്കും. എയര്‍ബസ് 330 വിമാനത്തില്‍ 278 പേര്‍ക്കും ബോയിങ് 777ല്‍ 346 പേര്‍ക്കുമാണ് യാത്രചെയ്യാന്‍ കഴിയുന്നത്. എമിറേറ്റ്‌സിന്റെയും സൗദിയുടെയും കോഴിക്കോട് സെക്ടറുകളിലേക്കുള്ള വിമാനങ്ങളെല്ലാം ഈ ഗണത്തില്‍ പെട്ടവയാണ്.


കഴിഞ്ഞവര്‍ഷം ദുബായ് വിമാനത്താവളത്തില്‍ റണ്‍വേ നവീകരണം നടന്നപ്പോള്‍ ആറുമാസം മുമ്പ് തന്നെ ദുബായ് അധികൃതര്‍ ഇക്കാര്യം എല്ലാ വിമാനക്കമ്പനികളെയും അറിയിക്കുകയും വേണ്ട ബദല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഷാര്‍ജയിലേക്കും ദുബായിയുടെ തന്നെ അല്‍മക്തൂം എയര്‍പ്പോര്‍ട്ടിലേക്കുമാണ് അവര്‍ പ്രധാനമായും സര്‍വീസുകള്‍ പുനക്രമീകരിച്ചത്. എന്നാല്‍, കോഴിക്കോടിന്റെ കാര്യത്തില്‍ ഇതുവരെ അത്തരം ബദല്‍ നടപടികളൊന്നും ഉണ്ടായിട്ടില്ല.












from kerala news edited

via IFTTT

ദക്ഷിണ കൊറിയയില്‍ വെടിവയ്പ്: നാലു മരണം









Story Dated: Friday, February 27, 2015 09:47



സോള്‍: ദക്ഷിണ കൊറിയയിലെ ഗ്യോങ്കി പ്രവിശ്യയിലുണ്ടായ വെടിവയ്പില്‍ നാലു പേര്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് പരുക്കേറ്റു. വെള്ളിയാഴ്ച പ്രദേശിക സമയം 9.30 ഓടെയായിരുന്നു വെടിവയ്പ് നടന്നത്. സോളിന് തെക്കുപടിഞ്ഞാറ് വാങ്‌സോങില്‍ ഒരു വീട്ടിലാണ് വെടിവയ്പുണ്ടായത്. തോക്കുമായി എത്തിയ യുവാവ് ബന്ധുക്കളായ ദമ്പതികളെയും ഒരു പോലീസ് ഓഫീസറെയും മറ്റൊരാളെയും വകവരുത്തുകയായിരുന്നു. കൂട്ടക്കൊലയുടെ കാരണം വ്യക്തമല്ല.










from kerala news edited

via IFTTT

വടകരയില്‍ ബസ് യാത്രക്കാരില്‍ നിന്ന് 70 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി









Story Dated: Friday, February 27, 2015 09:38



കോഴിക്കോട്: വടകരയില്‍ വന്‍ കുഴല്‍പ്പണ വേട്ട. ബസ് യാത്രക്കാരനില്‍ നിന്ന് 70 ലക്ഷം രൂപ എക്‌സൈസ് സംഘം പിടിച്ചെടുത്തു. കണ്ണൂര്‍ കക്കാട് സ്വദേശി ടി.കെ ഫാസിലാണ് എക്‌സൈസിന്റെ പിടിയിലായത്. കോഴിക്കോട് നഗരത്തിലേക്ക് കൊണ്ടുവന്ന പണമാണിത്.










from kerala news edited

via IFTTT

പാകിസ്താനില്‍ ശക്തിയേറിയ ഭൂചലനം അനുഭവപ്പെട്ടു









Story Dated: Friday, February 27, 2015 09:33



ഇസ്ലാമാബാദ്: പാകിസ്താനില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ ശക്തിയേറിയ ഭൂചലനം അനുഭവപ്പെട്ടു. വടക്കന്‍ മേഖലയിലാണ് റിക്ടര്‍ സ്‌കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ഇസ്ലാമാബാദിന് 92 കിലോമീറ്റര്‍ വടക്ക് ഖൈബര്‍ പഖ്തുഖവ പ്രവിശ്യയാണ് പ്രഭവ കേന്ദ്രം. ഇസ്ലാമാബാദ്, മന്‍സേറ, റാവല്‍പിണ്ടി, മുറീ, സ്വാത്ത്, മലകാന്ദ്, ഷാംഗ്ല ഹില്‍, ബത്ഗാരം തുടങ്ങിയ പ്രദേശങ്ങളില്‍ ഭൂകമ്പത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. ആളപായമോ മറ്റ് നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.










from kerala news edited

via IFTTT

സോളാര്‍ കേസ്‌: വിഎസ്‌ അച്യൂതാനന്ദന്‍ മൊഴി നല്‍കും









Story Dated: Friday, February 27, 2015 09:22



mangalam malayalam online newspaper

തിരുവനന്തപുരം: സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‌ പിന്നാലെ പ്രതിപക്ഷ നേതാവ്‌ വി.എസ്‌.അച്യുതാനന്ദന്‍ ഇന്ന്‌ സോളാര്‍ കേസില്‍ മൊഴി നല്‍കും. സോളര്‍ ജുഡീഷ്യല്‍ കമ്മിഷന്‌ മുമ്പാകെയാണ്‌ മൊഴി നല്‍കാന്‍ എത്തുന്നത്‌. തിരുവനന്തപുരം തൈക്കാട്‌ ഗസ്‌റ്റ് ഹൗസിലാണ്‌ സിറ്റിംഗ്‌.


കമ്മീഷന്‍ ഇന്നലെ സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. വ്യാഴാഴ്‌ച രാവിലെ 11 നാണു കോടിയേരി കമ്മീഷനു മുന്നില്‍ ഹാജരായി തെളിവുകള്‍ സമര്‍പ്പിച്ചത്‌.നേരത്തെ പ്രതിപക്ഷ എംഎല്‍എമാരായ തോമസ്‌ ഐസക്‌, വി എസ്‌ സുനില്‍കുമാര്‍, പി. ശ്രീരാമകൃഷ്‌ണന്‍ എന്നിവരില്‍ നിന്നും മൊഴിയെടുത്തിരുന്നു.


സോളാര്‍ കേസുമായി ബന്ധപ്പെട്ടു നിയമസഭയ്‌ക്ക് അകത്തും പുറത്തും ഉന്നയിച്ച വിഷയങ്ങളാണു കമ്മീഷന്‍ അനേ്വഷിക്കുന്നത്‌. സോളാര്‍ കേസില്‍ ഭീഷണിക്കും ബ്‌ളാക്‌മെയിലിനും മുന്നില്‍ വഴങ്ങില്ലെന്ന്‌ ഇന്നലെ മുഖ്യമന്ത്രി വ്യക്‌തമാക്കിയിരുന്നു. സോളാര്‍ പ്രതിയായ മണിലാലിനെ രക്ഷപെടുത്താന്‍ ഇടപെട്ടു എന്ന ആരോപണത്തിന്‌ പിന്നാലെയാണ്‌ ഉമ്മന്‍ചാണ്ടി നിലപാട്‌ വ്യക്‌തമാക്കിയത്‌.










from kerala news edited

via IFTTT

രാഷ്‌ട്രീയ സംഘര്‍ഷം: കണ്ണൂരില്‍ സര്‍വകക്ഷിയോഗം









Story Dated: Friday, February 27, 2015 09:10



mangalam malayalam online newspaper

തിരുവനന്തപുരം: രാഷ്‌ട്രീയ സംഘര്‍ഷം പടരുന്നതിനെ തുടര്‍ന്ന്‌ കണ്ണൂരില്‍ ഇന്ന്‌ സര്‍വകക്ഷിയോഗം ചേരും. ആഭ്യന്തരമന്ത്രിയുടെ നിര്‍ദേശപ്രകാരം ജില്ലാ കളക്‌ടറുടെ നേതൃത്വത്തിലാകും യോഗം. ജില്ലയിലെ മുഴുവന്‍ രാഷ്‌ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളും കളക്‌ട്രേറ്റില്‍ ചേരുന്ന യോഗത്തില്‍ പങ്കെടുക്കുമെന്നാണ്‌ വിവരം. ഉച്ചകഴിഞ്ഞാണ്‌ യോഗം.


എന്നാല്‍ സിപിഎം പ്രതിനിധികള്‍ പങ്കെടുക്കുന്ന കാര്യത്തില്‍ വ്യക്‌തത വന്നിട്ടില്ല. ഇന്ന്‌ ചേരുന്ന ജില്ലാ സെക്രട്ടറിയേറ്റാകും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. ഒരാഴ്‌ചയായി കണ്ണൂരില്‍ രാഷ്‌ട്രീയ സംഘര്‍ഷം വ്യാപിക്കുന്നുണ്ട്‌. കഴിഞ്ഞ ദിവസം ചക്കരക്കല്ലില്‍ അഞ്ചരക്കണ്ടി സിപിഎം ഏരിയാകമ്മറ്റി ഓഫീസിന്‌ നേരെയായിരുന്നു ബോംബേറ്‌ നടക്കുകയും രണ്ടു സിപിഎം പ്രവര്‍ത്തകര്‍ക്ക്‌ വെട്ടേല്‍ക്കുകയും ചെയ്‌തിരുന്നു. അതിന്‌ പിന്നാലെ സിപിഎം പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിക്കുകയും ചെയ്‌തിരുന്നു.


സംഭവത്തില്‍ പ്രതികള്‍ക്കെതിരേ യുഎപിഎ നിയമം ചുമത്തി. കൊലപാതകവുമായി ബന്ധപ്പെട്ടു കണ്ടാലറിയാവുന്ന 12 ആര്‍എസ്‌എസ്‌, ബിജെപി പ്രവര്‍ത്തകര്‍ക്കെതിരേയാണു പോലീസ്‌ കേസെടുത്തിട്ടുള്ളത്‌. ഡിവൈഎസ്‌പി വിശ്വനാഥന്റെ നേതൃത്വത്തിലുള്ള പ്രത്യേക അനേ്വഷണ സംഘത്തിനാണു കേസിന്റെ അനേ്വഷണ ചുമതല.


ചിറ്റാരിപ്പറമ്പ്‌ ടൗണില്‍ ബുധനാഴ്‌ച രാത്രിയാണു ബോംബെറിഞ്ഞ ശേഷം പ്രേമനെ വെട്ടിയത്‌. കാറിലും ബൈക്കിലുമെത്തിയ സംഘം ബോംബെറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച ശേഷം പ്രേമനെ വെട്ടുകയായിരുന്നു. സംഭവത്തില്‍ കണ്ണൂരില്‍ ഇന്നലെ ഉച്ചയ്‌ക്ക് ശേഷം ഹര്‍ത്താല്‍ നടന്നിരുന്നു. ഈ സംഭവത്തില്‍ നാലുപേരെ പോലീസ്‌ അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്‌.










from kerala news edited

via IFTTT

ഇറാഖിലെ അസീറിയന്‍ പൈതൃക സമ്പത്തുകള്‍ ഐഎസ്‌ തകര്‍ത്തു









Story Dated: Friday, February 27, 2015 07:50



mangalam malayalam online newspaper

ബാഗ്‌ദാദ്‌: കഴിഞ്ഞ ദിവസം മൊസൂളിലെ ലൈബ്രറി അഗ്നിക്കിരയാക്കിയതിന്‌ പിന്നാലെ അസീറിയന്‍ കാലത്തേതെന്ന്‌ കരുതുന്ന ഇറാഖിലെ പൈതൃകസമ്പത്ത്‌ ഐഎസ്‌ തീവ്രവാദികള്‍ തകര്‍ക്കുന്നതിന്റെ വീഡിയോ പുറത്തുവന്നു. വിലമതിക്കാന്‍ കഴിയാത്ത പ്രതിമകളും ശില്‍പ്പങ്ങളും അടിച്ചു തകര്‍ക്കുന്നതിന്റെ വീഡിയോ ഓണ്‍ലൈനില്‍ ആണ്‌ പ്രത്യക്ഷപ്പെടുന്നത്‌.


ബി സി ഏഴാം ശതകത്തിലേകത്‌ എന്ന്‌ കരുതപ്പെടുന്നതും അസീറിയന്‍ സംസ്‌ക്കാരത്തിന്റെ അറിവടയാളങ്ങളെന്ന്‌ പരിഗണിക്കുന്നതുമായി കലാവസ്‌തുക്കള്‍ ഒരു കൂട്ടം ആള്‍ക്കാരെത്തി വലിയ കൂടവും ഡ്രില്ലറുമൊക്കെ ഉപയോഗിച്ച്‌ തകര്‍ത്തുന്നതിന്റെ ദൃശ്യമാണ്‌ വീഡിയോയിലുള്ളത്‌. വിഗ്രഹ സേവകള്‍ ഒഴിവാക്കാനാണ്‌ പ്രവാചകന്‍ നിര്‍ദേശിച്ചിട്ടുള്ളതെന്നും അവനൊപ്പം സഞ്ചരിക്കുന്ന വിശ്വാസികളും രാജ്യങ്ങളും അതു തന്നെ ചെയ്യണമെന്നും വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്ന ഒരാള്‍ പറയുന്നുമുണ്ട്‌.


വടക്കന്‍ മൊസൂളിലെ ഒരു മ്യൂസിയത്തിലെ വസ്‌തുക്കളാണ്‌ അടിച്ചു തകര്‍ക്കുന്നത്‌. കഴിഞ്ഞ ജൂണ്‍ മുതല്‍ ഐഎസ്‌ ഈ മ്യൂസിയം പിടിച്ചെടുത്തിരുന്നു. ഇസ്‌ളാമിക ഗാനങ്ങളുടെ പശ്‌ചാത്തലത്തില്‍ തകര്‍ന്നു കിടക്കുന്ന പ്രതിമകളും അവശിഷ്‌ടങ്ങളും വീഡിയോയിലുണ്ട്‌. വിലമതിക്കാനാകാത്ത നഷ്‌ടമെന്നാണ്‌ ഇറാഖി പുരാവസ്‌തു ഗവേഷകര്‍ നടപടിയെ വിശേഷിപ്പിച്ചിട്ടുള്ളത്‌.


തകര്‍ക്കപ്പെട്ടത്‌ ഇറാഖിന്റേത്‌ മാത്രമായിരുന്നില്ല ലോകത്തിന്റെ മുഴുവനും പൈതൃക സമ്പത്തായിരുന്നെന്ന്‌ ഇറാഖി പുരാവസ്‌തു ഗവേഷകന്‍ ലാമിയാ അല്‍ ഗെയ്‌ലാനി പറഞ്ഞു. കിരാത നടപടിയെ 2001 ല്‍ അഫ്‌ഗാന്‍ താലിബാന്‍ ബമിയാന്‍ ബുദ്ധാസ്‌ തകര്‍ത്തതിനോടാണ്‌ ഇവര്‍ സാമ്യപ്പെടുത്തുന്നത്‌. 2000 ലേറെ വര്‍ഷങ്ങള്‍ പഴക്കമുള്ള സാധനങ്ങളാണ്‌ ഐഎസ്‌ തകര്‍ത്തു കളഞ്ഞതെന്നും ഇവര്‍ പറയുന്നു.










from kerala news edited

via IFTTT

ഹെഡ്‌പോസ്‌റ്റ്‌ ഓഫീസില്‍ ജീവനക്കാര്‍ തമ്മിലടിച്ചു: രണ്ടുപേര്‍ക്ക്‌ പരുക്ക്‌











Story Dated: Thursday, February 26, 2015 02:17


പത്തനംതിട്ട: ഹെഡ്‌പോസ്‌റ്റ്‌ ഓഫീസിനുള്ളില്‍ മൂപ്പിളമ തര്‍ക്കത്തെ തുടര്‍ന്ന്‌ ജീവനക്കാര്‍ തമ്മിലടിച്ചു. രണ്ടു പേര്‍ക്ക്‌ പരുക്ക്‌. ഇരുവരുടെയും പരാതിയില്‍ പോലീസ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തു.


പൂക്കോട്‌ സ്വദേശിയും ഐ.എന്‍.ടി.യു.സി യൂണിയന്‍ നേതാവുമായ രാജു തോമസ്‌, ഇടതുപക്ഷത്തിന്റെ യൂണിയനില്‍പ്പെട്ട ഇലന്തൂര്‍ ഈസ്‌റ്റ്‌ സ്വദേശി ഷാജി എന്നിവരാണ്‌ തമ്മില്‍ അടിച്ചത്‌. രാജു തോമസിന്റെ പര്‍ച്ചേസിംഗ്‌ വിംഗിന്റെ മാനേജരാക്കിയതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ ഇന്നലെ വൈകിട്ട്‌ 4.45 നായിരുന്നു ഇരുവരും ഏറ്റുമുട്ടിയത്‌. രാജു തോമസ്‌ കൈയിലിരുന്ന ബാഗ്‌ കൊണ്ട്‌ ഷാജിയെ അടിക്കുകയായിരുന്നുവത്രേ. ഷാജിയും തിരിച്ചടിച്ചു.


തുടര്‍ന്ന്‌ രണ്ടുപേരും ജനറല്‍ ആശുപത്രിയില്‍ ചികില്‍സ തേടുകയും പോലീസില്‍ പരാതി നല്‍കുകയും ചെയ്‌തു. രണ്ടു പരാതിയിലും പോലീസ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തു.










from kerala news edited

via IFTTT

അട്ടപ്പാടി മലനിരകളില്‍ കാട്ടുതീ പടര്‍ന്നു.











Story Dated: Thursday, February 26, 2015 03:15


mangalam malayalam online newspaper

അഗളി: അട്ടപ്പാടി മലനിരകളില്‍ കാട്ടുതീ പടര്‍ന്നു. കുന്നന്‍ചാളഭാഗത്ത്‌ വനം വകുപ്പിന്റെ കീഴിലുള്ള ഒരു മലയുടെ നാലു വശവും കത്തിയമര്‍ന്നു. വനാതിര്‍ത്തിയോട്‌ ചേര്‍ന്നുള്ള സ്വകാര്യ വ്യക്‌തികളുടെ 25 ഏക്കര്‍ ഔഷധത്തോട്ടത്തിലെ 11 ഏക്കറോളം അഗ്നിക്കിരയായി. ചൊവ്വാഴ്‌ച വൈകീട്ടാണ്‌ ഔഷധത്തോട്ടത്തിലേക്ക്‌ വനത്തിനകത്തു നിന്നും തീ പടര്‍ന്നത്‌. ഉടന്‍ തന്നെ തോട്ടം തൊഴിലാളിയായ തങ്കച്ചന്‍ സമീപവാസികളെ കൂട്ടി തീ അണയ്‌ക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പിന്നീട്‌ എട്ട്‌ മണിയോടെയാണ്‌ തീപടരുന്നത്‌ നിയന്ത്രണവിധേയമാക്കാനായത്‌. കുമിഴ്‌, കൂവളം, നെല്ലി, കരിനൊച്ചി തുടങ്ങിയ ഔഷധസസ്യങ്ങളാണ്‌ ഇവിടെ പ്രധാനമായും കൃഷിചെയ്യുന്നത്‌. ജെറിന്‍, ജെയിംസ്‌, പാപ്പച്ചന്‍, ത്രേസ്യാമ്മ, ലൂസി, റെജി എന്നിവരുടെ പേരിലുള്ളതാണ്‌ ഔഷധത്തോട്ടം.

ഔഷധത്തോട്ടത്തോട്‌ ചേര്‍ന്ന 40 ഹെക്‌ടറിലധികം വരുന്ന വനം പൂര്‍ണ്ണമായും കത്തിയമര്‍ന്നിട്ടുണ്ട്‌. തേക്കും മുളയും മറ്റ്‌ തണല്‍ മരങ്ങളും ഇടതൂര്‍ന്ന വനമാണ്‌ കാട്ടുതീയിലൂടെ ഇല്ലാതായത്‌. ഈ ഭാഗത്ത്‌ വനം വകുപ്പ്‌ ഫയര്‍ലൈന്‍ ചെയ്‌തിട്ടില്ലെന്നും, ഫയര്‍വാച്ചര്‍മാരെ നിയമിച്ചിട്ടില്ലെന്നും പറയുന്നു.










from kerala news edited

via IFTTT

മണപ്പുള്ളിക്കാവ്‌ വേല: നഗരത്തില്‍ ഇന്ന്‌ ഗതാഗതക്രമീകരണം











Story Dated: Thursday, February 26, 2015 03:15


mangalam malayalam online newspaper

പാലക്കാട്‌: മണപ്പുള്ളിക്കാവ്‌ വേലയോടനുബന്ധിച്ച്‌ നഗരത്തില്‍ ഇന്ന്‌ വൈകീട്ട്‌ മൂന്ന്‌ മുതല്‍ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തിയതായി ട്രാഫിക്‌ പോലീസ്‌ അറിയിച്ചു.

തൃശൂരില്‍ നിന്ന്‌ വരുന്ന സ്വകാര്യബസുകള്‍ എന്‍.എച്ച്‌ റോഡിലൂടെ ചന്ദ്രനഗര്‍ വഴി സ്‌റ്റേഡിയം ബസ്‌ സ്‌റ്റാന്‍ഡില്‍ പ്രവേശിക്കണം. തിരിച്ചും ഈ വഴി പോകേണ്ടതാണ്‌. തൃശൂര്‍ ഭാഗത്തുനിന്ന്‌ വരുന്ന എല്ലാ കെ.എസ്‌.ആര്‍.ടി.സി ബസുകളും കണ്ണനൂരില്‍ നിന്ന്‌ തിരിഞ്ഞ്‌ തിരുനെല്ലായ്‌, മേഴ്‌സി കോളജ്‌ വഴി കെ.എസ്‌.ആര്‍.ടി.സി ബസ്‌ സ്‌റ്റാന്‍ഡിലെത്തണം. തിരിച്ചും ഈ വഴി തന്നെ പോകണം.

കോയമ്പത്തൂര്‍, പൊള്ളാച്ചി ഭാഗത്തുനിന്ന്‌ വരുന്ന എല്ലാ കെ.എസ്‌.ആര്‍.ടി.സി ബസുകളും തമിഴ്‌നാട്‌ ബസുകളും ചന്ദ്രനഗറില്‍ നിന്ന്‌ എന്‍.എച്ച്‌ റോഡ്‌ വഴി കണ്ണനൂരില്‍ നിന്ന്‌ തിരിഞ്ഞ്‌ തിരുനെല്ലായ്‌, മേഴ്‌സി കോളജ്‌ വഴി കെ.എസ്‌.ആര്‍.ടി.സി ബസ്‌ സ്‌റ്റാന്‍ഡില്‍ പ്രവേശിക്കണം. കൊടുമ്പ്‌, ചിറ്റൂര്‍ ഭാഗത്തുനിന്ന്‌ വരുന്ന ബസുകള്‍ കാടാങ്കോടില്‍ നിന്ന്‌ തിരിഞ്ഞ്‌ എന്‍.എച്ച്‌ റോഡ്‌, ചന്ദ്രനഗര്‍, കല്‍മണ്ഡപം വഴി സ്‌റ്റേഡിയം ബസ്‌ സ്‌റ്റാന്‍ഡില്‍ പ്രവേശിച്ച്‌ ഈ വഴി തന്നെ തിരിച്ചുപോകണം.

പുതുനഗരം, കൊടുവായൂര്‍ ഭാഗത്തു നിന്ന്‌ വരുന്ന വാഹനങ്ങള്‍ കടുന്തിരുത്തിയില്‍ നിന്ന്‌ എന്‍.എച്ച്‌ റോഡില്‍ പ്രവേശിച്ച്‌ ചന്ദ്രനഗര്‍ വഴി സ്‌റ്റേഡിയം ബസ്‌ സ്‌റ്റാന്‍ഡിലെത്തണം.

കുഴല്‍മന്ദം, കണ്ണനൂര്‍ വഴി വരുന്ന ബസുകള്‍ എന്‍.എച്ച്‌ റോഡില്‍ പ്രവേശിച്ച്‌ ചന്ദ്രനഗര്‍ വഴി സ്‌റ്റേഡിയം ബസ്‌ സ്‌റ്റാന്‍ഡില്‍ പ്രവേശിക്കണം. മേഴ്‌സി കോളജ്‌ ഭാഗത്തുനിന്ന്‌ വരുന്ന എല്ലാ ബസുകളും ടൗണ്‍ ബസ്‌ സ്‌റ്റാന്‍ഡില്‍ പ്രവേശിച്ച്‌ യാത്രക്കാരെ കയറ്റി ഈ വഴി തിരിച്ചു പോകണം.

കോഴിക്കോട്‌, മണ്ണാര്‍ക്കാട്‌, ചെര്‍പ്പുളശ്ശേരി ഭാഗത്തുനിന്ന്‌ വരുന്ന എല്ലാ കെ.എസ്‌.ആര്‍.ടി.സി ബസുകളും ഒലവക്കോട്‌, കാവില്‍പ്പാട്‌ ബൈപ്പാസ്‌ വഴി പ്രവേശിച്ച്‌ മേപ്പറമ്പ്‌ ബൈപ്പാസ്‌ വഴി കാണിക്കമാത സ്‌കൂള്‍ വഴി കെ.എസ്‌.ആര്‍.ടി.സി. സ്‌റ്റാന്‍ഡില്‍ പ്രവേശിക്കണം. തിരിച്ചും ആ വഴി തന്നെ പോകേണ്ടതാണ്‌. കോഴിക്കോട്‌, മണ്ണാര്‍ക്കാട്‌, ചെര്‍പ്പുളശ്ശേരി ഭാഗത്തുനിന്ന്‌ വരുന്ന എല്ലാ സ്വകാര്യ ബസുകളും താരേക്കാട്‌, വി.എച്ച്‌ റോഡ്‌ വഴി മുനിസിപ്പല്‍ ബസ്‌ സ്‌റ്റാന്‍ഡിലെത്തി തിരിച്ചും ഈ വഴി പോകേണ്ടതാണ്‌.

റെയില്‍വേ കോളനി, മലമ്പുഴ ഭാഗത്തുനിന്ന്‌ വരുന്ന എല്ലാ ടൗണ്‍ ബസുകളും സാധാരണപോലെ സുല്‍ത്താന്‍പേട്ട വഴി സ്‌റ്റേഡിയം ബസ്‌ സ്‌റ്റാന്‍ഡില്‍ പ്രവേശിച്ച്‌ തിരിച്ച്‌ മണലി ബൈപ്പാസ്‌ റോഡ്‌ വഴി പോകണമെന്ന്‌ ട്രാഫിക്‌ എസ്‌.ഐ അറിയിച്ചു.










from kerala news edited

via IFTTT