Story Dated: Wednesday, January 28, 2015 02:32
നാദാപുരം: ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് തൂണേരി വെള്ളൂര്‍ ഭാഗത്ത് വീട് ആക്രമിക്കപ്പെട്ട കേസില്‍ ആറ് സി.പി.എം പ്രവര്‍ത്തകര്‍ അറസ്‌റ്റില്‍.ചെക്യാട് കല്ലുകൊത്തില്‍ ദിനേശന്‍(35),താഴെ പുരയില്‍ മധു(22)എന്നിവരെയാണ് നാദാപുരം പോലീസ് അറസ്‌റ്റ് ചെയ്‌തത്.തയ്ുയള്ളതില്‍ അബൂബക്കര്‍ ഹാജി,എടക്കാട്ട് മാമി എന്നിവരുടെ വീടുകള്‍ കത്തിക്കുകയും തകര്‍ക്കുകയും ചെയ്‌തെന്നാണ് കേസ്.
തയ്യുള്ളതില്‍ അബ്‌ദുല്ലയുടെ വീടാക്രമിക്കുകയും തീ വയ്‌ക്കുകയും കൊള്ള നടത്തുകയും ചെയ്‌തെന്ന കേസില്‍ ആവോലത്തെ വയലില്‍ കുനിയില്‍ ശാന്തിഷ്(27),ചേറ്റുവെട്ടി കോമത്ത്‌താഴെ സുധീഷ്(31),ചേറ്റുവെട്ടി കണ്ടോത്ത് താഴകുനി വിനോദന്‍(32),നാദാപുരം പിലാവുള്ളതില്‍ ബിജു(32)എന്നിവരെയാണ് അറസ്‌റ്റ് ചെയ്‌തത്.സംഭവങ്ങളുമായി ബന്ധപ്പെട്ട് 50 കേസുകള്‍ ഇതുവരെ രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്.ഇനിയുംകേസുകള്‍ രജിസ്‌റ്റര്‍ ചെയ്യാനുണ്ടെന്ന് പോലീസ് അറിയിച്ചു.
കൊലക്കേസിലെ പ്രധാന പ്രതികള്‍ ഉള്‍പ്പെടെയുള്ളവരെ കണ്ടെത്താന്‍ വ്യാപക തെരച്ചില്‍ ആരംഭിച്ചു.പ്രധാന പ്രതികളെ കുറിച്ച് സൂചന ലഭിച്ചിട്ടില്ല. എല്ലാ ശാസ്‌ത്രീയ വഴികളും തേടുന്നുണ്ട്. ഇതിനിടയില്‍ സോഷ്യല്‍ മീഡിയാ വഴി പ്രചരിപ്പിക്കുന്ന പ്രചാരണങ്ങള്‍ക്കെതിരേ ശക്‌തമായ നടപടി എടുക്കാനാണ് തീരുമാനം. വാട്ട്‌സ് ആപ്പ് വഴിയും മറ്റും സാമുദായിക സ്‌പര്‍ദ വളര്‍ത്താനുള്ള പ്രചാരണങ്ങള്‍ നടക്കുന്നത് ഗൗരവത്തോടെ കാണുമെന്ന് ഡിവൈ.എസ്.പി പ്രജീഷ് തോട്ടത്തില്‍ പറഞ്ഞു.ഇത് സംബന്ധിച്ച് ചില സൂചനകള്‍ ലഭിച്ചിട്ടുണ്ട്.സംശയമുള്ളവരുടെ മൊബൈല്‍ ഫോണുകള്‍ പോലീസ് കസ്‌റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്.ഇത് പരിശോധിച്ച് വേണ്ടത് ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
from kerala news edited
via IFTTT