121

Powered By Blogger

Tuesday, 27 January 2015

വര്‍ണവിസ്മയ സന്ധ്യയുടെ ലോഗോ പ്രകാശനം ചെയ്തു








വര്‍ണവിസ്മയ സന്ധ്യയുടെ ലോഗോ പ്രകാശനം ചെയ്തു


Posted on: 28 Jan 2015




ന്യൂഡല്‍ഹി: മയൂര്‍വിഹാര്‍ ഫേസ് ത്രീയിലെ അയ്യപ്പസേവാ സമിതിയുടെ രജതജൂബിലി ആഘോഷത്തിനുള്ള ലോഗോ പ്രകാശനം ചെയ്തു. അടുത്ത മാസം 14ന് നടക്കുന്ന വര്‍ണവിസ്മയ സന്ധ്യയുടെ ലോഗോ പ്രകാശനം ചലച്ചിത്രതാരം കുണ്ടറ ജോണി നിര്‍വഹിച്ചു.

കൗണ്‍സിലര്‍ രാജീവ് വര്‍മ, സംഘാടകസമിതി ചെയര്‍മാന്‍ കെ. മാധവന്‍, ക്ഷേത്രസമിതി പ്രസിഡന്റ് എം.ഡി. ജയപ്രകാശ്, സെക്രട്ടറി മോഹനന്‍ പിള്ള തുടങ്ങിയവര്‍ പങ്കെടുത്തു. ചലച്ചിത്രതാരം കലാഭവന്‍ മണിയുടെ നേതൃത്വത്തില്‍ കേരളത്തിലെ പ്രശസ്ത സിനിമാമിമിക്രി താരങ്ങള്‍ വിസ്മയസന്ധ്യയില്‍ അണിനിരക്കുമെന്ന് കോഓര്‍ഡിനേറ്റര്‍ എ.കെ. ബാലകൃഷ്ണന്‍ അറിയിച്ചു.












from kerala news edited

via IFTTT