ലോകത്ത് ഏറ്റവുംകൂടുതൽ മിനിമം വേതനം നൽകുന്ന രാജ്യമാകാൻ സ്വിറ്റ്സർലാൻഡ്. മണിക്കൂറിന് 23 സ്വിസ് ഫ്രാങ്ക്(25ഡോളർ)കൂലിയിനത്തിൽ നൽകാനാണ് ധാരണയിലെത്തിയത്. അതായത് ശരാശരി 1,839രൂപ. പുതുക്കിയ വേതനത്തിന് അനുകൂലമാണോയെന്ന സർക്കാരിന്റെ ചോദ്യത്തിന് ജനീവ നഗരം ഉൾപ്പെടുന്ന മേഖലയായ കാന്റണിലെ 58ശതമാനം വോട്ടർമാരും അനുകൂല നിലപാടാണെടുത്തത്. ദാരിദ്രത്തിനെതിരെ പോരാടുക, സാമൂഹിക സമന്വയത്തെ അനുകൂലിക്കുക, മനുഷ്യന്റെ അന്തസ്സിനെ ബഹുമാനിക്കുക-എന്നിവ ലക്ഷ്യമിട്ടാണ് ലോകത്തെ ഏറ്റവും...