ന്യൂഡൽഹി: ഭൂമി ഉൾപ്പടെയുള്ള റിയൽ എസ്റ്റേറ്റ് ആസ്തികളുടെ മൂല്യം പുനർനിർണയിക്കാൻ പൊതുമേഖല സ്ഥാപനങ്ങളോട് സർക്കാർ. കൈവശമുള്ള ഭൂമി, റിയൽ എസ്റ്റേറ്റ് ആസ്തികൾ തുടങ്ങിയവയുടെ വിപണിമൂല്യം കണക്കാക്കിയാകും കമ്പനികളുടെ ബാലൻസ് ഷീറ്റിൽ ഉൾപ്പെടുത്തുക. ആസ്തിമൂല്യം ഉയരുന്നതോടെ നിക്ഷേപക താൽപര്യം വർധിക്കുമെന്ന കണക്കുകൂട്ടലിലാണ് സർക്കാർ. സമാനമേഖലകളിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളോടൊപ്പം പൊതുമേഖലയിലെ കമ്പനികളെയും കൊണ്ടുവരുന്നതിനാണ് ഈ തീരുമാനം. മൂല്യവർധിക്കുമ്പോൾ ഓഹരി വിലയിൽ മുന്നേറ്റവുമുണ്ടാകുമെന്നാണ് പ്രതീക്ഷ. വർഷങ്ങളായി കമ്പനികളുടെ വസ്തുവകകളുടെ ആസ്തി പഴയതുതന്നെയാണ്...