ചെറുകിട നിക്ഷേപകർ കൂട്ടത്തോടെ ഓഹരി വിപണിയിലേയ്ക്കെത്തിയതോടെ ഐപിഒകളുമായി കൂടുതൽ കമ്പനികൾ. കോവിഡ് വ്യാപനത്തെതുടർന്ന് മാർച്ചിലുണ്ടായ തകർച്ചയിൽനിന്ന് 50ശതമാനത്തിലേറെ വിപണിമുന്നേറ്റംനടത്തിക്കഴിഞ്ഞു. ഇതോടെ കഴിഞ്ഞയാഴ്ചകളിൽ ലിസ്റ്റ് ചെയ്ത കമ്പനികൾ മികച്ചനേട്ടമാണ് ഓഹരി വിപണിയിൽനിന്നുണ്ടാക്കിയത്. അടുത്തയാഴ്ച മൂന്ന് കമ്പനികളാണ് പ്രാരംഭ ഓഹരി വില്പനയുമായി രംഗത്തുവരുന്നത്. കംപ്യൂട്ടർ ഏയ്ജ് മാനേജുമെന്റ് സർവീസസ്(കാംസ്)തിങ്കളാഴ്ച ഐപിഒയുമായെത്തും. അതിനുപിന്നാലെ ചെംകോൺ സ്പെഷ്യാലിറ്റി കെമിക്കൽസും ഏയ്ഞ്ചൽ ബ്രോക്കിങുമാണ് രംഗത്തെത്തുക. കാംസിന്റെ ഐപിഒയ്ക്കായി സെപ്റ്റംബർ 21 മുതൽ 23വരെയാണ് അപേക്ഷിക്കാൻ കഴിയുക. 1,229-1,230 രൂപ നിലവാരത്തിലായിരിക്കും ഓഹരിവില. നിലവിലെ ഓഹരി ഉടമകളായ എൻഎസ്ഇ ഇൻവെസ്റ്റ്മെന്റ്സ് മുഴുവൻ ഓഹരികളും വിറ്റഴിക്കും. 2,242 കോടി രൂപയാണ് സമാഹരിക്കാൻ ലക്ഷ്യമിടുന്നത്. ചെംകോണിന്റെ ഒഹരി വില 338-340 നിലവാരത്തിലായിരിക്കും. 318 കോടി രൂപയാണ് ഐപിഒയിലൂടെ കമ്പനി സമാഹരിക്കാൻ ലക്ഷ്യമിടുന്നത്. ഓഹരി വിപണിയിലേയ്ക്ക് റീട്ടെയിൽ നിക്ഷേപകർ കാര്യമായെത്തുന്നതിനിടെ ഏയ്ഞ്ചൽ ബ്രോക്കിങും വിപണിയിലേയ്ക്കിറങ്ങുകയാണ്. 600 കോടി രൂപയാണ് സമാഹരിക്കാൻ ലക്ഷ്യമിടുന്നത്. 305-306 രൂപ നിലവാരത്തിലായിരിക്കും ഒരുഓഹരിയുടെ വില. കഴിഞ്ഞ ദിവസങ്ങളിൽ വിപണിയിൽ ലിസ്റ്റ് ചെയ്ത കമ്പനികൾ വൻനേട്ടമാണ് നിക്ഷേപകന് നേടിക്കൊടുത്തത്. ഹാപ്പിയെസ്റ്റ് മൈൻഡ്സിന്റെ ഓഹരിവില 138ശതമാനം ഉയർന്നു. 600 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ട് ഐപിഒയുമായെത്തിയ റൂട്ട് മൊബൈലിനും വിപണിയിൽനിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. കമ്പനിയുടെ ഓഹരി തിങ്കളാഴ്ച വിപണിയിൽ ലിസ്റ്റ് ചെയ്യും. Three IPOs to hit the market next week
from money rss https://bit.ly/2RIstM9
via
IFTTT