121

Powered By Blogger

Tuesday, 10 February 2015

സൈക്ലിംഗില്‍ മൂന്ന്‌ സ്വര്‍ണ്ണം; കേരളത്തിന്‌ 23 ാം സ്വര്‍ണ്ണം









Story Dated: Wednesday, February 11, 2015 12:00



mangalam malayalam online newspaper

തിരുവനന്തപുരം: ദേശീയ ഗെയിംസ്‌ സൈക്ലിംഗില്‍ മൂന്നാം സ്വര്‍ണം നേടി അഞ്‌ജിത കേരളത്തിന്‌ 22 ാം സ്വര്‍ണ്ണം സമ്മാനിച്ചു. വനിതകളുടെ മൂന്നു കിലോമീറ്റര്‍ വ്യക്‌തിഗത പഴ്‌സ്യൂട്ടില്‍ ടി.പി അഞ്‌ജിതയാണു സൈക്ലിംഗില്‍ കേരളത്തിനായി മൂന്നാം സ്വര്‍ണ്ണം കുറിച്ചത്‌. സൈക്ലിംഗില്‍ കേരളത്തിന്റെ കെസിയ വര്‍ഗീസിനു വെള്ളി നേടിയിരുന്നു.


സൈക്ലിംഗ്‌ 500 മീറ്റര്‍ ടൈം ട്രയല്‍ വനിതാവിഭാഗത്തിലാണു കെസിയ വെള്ളി നേടിയത്‌. നേരത്തേ വനിതാ വിഭാഗം 10 കിലോമീറ്റര്‍ സ്‌ക്രാച്ച്‌ റേസില്‍ മഹിത മോഹന്‍ കേരളത്തിനു സ്വര്‍ണ്ണമെഡല്‍ സമ്മാനിച്ചിരുന്നു. ഈയിനത്തില്‍ വി. രജനി വെള്ളിയും എസ്‌.ബിസ്‌മി വെങ്കല മെഡലും സ്വന്തമാക്കി കേരളത്തിന്‌ മെഡലുകള്‍ സമ്മാനിച്ചു.കയാക്കിംഗ്‌ ഡബിള്‍സ്‌ വനിതാവിഭാഗത്തില്‍ അനുഷ, മിനിമോള്‍ ടീമാണു വെങ്കലം നേടിയത്‌.


അതേസമയം, കേരളത്തിനായി ഇനി മല്‍സരിക്കാനില്ലെന്ന്‌ സൈക്ലിങ്ങില്‍ സ്വര്‍ണം നേടിയ മഹിത മോഹനും വി.രജനിയും പറഞ്ഞു. പരിശീലനത്തിനായി സര്‍ക്കാര്‍ അവധി അനുവദിക്കുന്നില്ല. മല്‍സരങ്ങള്‍ക്കായി അവധി എടുക്കുന്നതു മൂലം ആനുകൂല്യങ്ങള്‍ തടഞ്ഞുവച്ചിരിക്കുകയാണെന്നും ഇരുവരും ആരോപിച്ചു.










from kerala news edited

via IFTTT

ബീഹാറില്‍ രാഷ്‌ട്രീയ പ്രതിസന്ധി തുടരുന്നു; അടവുകള്‍ ഡല്‍ഹിയിലേക്ക്‌









Story Dated: Wednesday, February 11, 2015 11:30



mangalam malayalam online newspaper

പാറ്റ്‌ന: ഭരണപരമായ പ്രതിസന്ധി അരങ്ങേറുന്ന ബീഹാറിലെ രാഷ്‌ട്രീയനാടകം സംസ്‌ഥാനം വിട്ട്‌ ഡല്‍ഹിയിലേക്ക്‌. സംസ്‌ഥാനസര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ അനുവദിക്കാത്ത സാഹചര്യത്തില്‍ ജെഡി(യു) നേതാവ്‌ നിതീഷ്‌കുമാര്‍ ഇന്ന്‌ രാഷ്‌ട്രപതിയെ കാണും. വൈകിട്ട്‌ ഏഴുമണിക്കാണ്‌ കൂടിക്കാഴ്‌ചയ്‌ക്ക് അനുമതി ലഭിച്ചിട്ടുള്ളത്‌.


തന്നോടൊപ്പം നില്‍ക്കുന്ന 130 എംഎല്‍എമാരുടെ സംഘത്തോടെ പ്രത്യേക വിമാനത്തില്‍ ഇന്നലെ രാത്രിയില്‍ തന്നെ എംഎല്‍എമാരുടെ സംഘം ഡല്‍ഹിയില്‍ എത്തിയത്‌. എന്നാല്‍ എംഎല്‍എമാര്‍ക്ക്‌ എല്ലാവര്‍ക്കും രാഷ്‌ട്രപതിയെ കാണാന്‍ കഴിയില്ല. 14 അംഗ പ്രതിനിധി സംഘത്തെ കാണാം എന്നാണ്‌ രാഷ്‌ട്രപതി നല്‍കിയിട്ടുള്ള മറുപടി. 20 ാം തീയതി ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിന്‌ മുമ്പായി അധികാരത്തില്‍ ഏറാനുള്ള നീക്കമാണ്‌ നിതീഷ്‌ നടത്തുന്നത്‌.


നിതീഷിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ സമാജ്‌വാദിപാര്‍ട്ടി മുലായം, ആര്‍ജെഡി നേതാവ്‌ ലാലുപ്രസാദ്‌ യാദവ്‌ എന്നിവരുടേയും പിന്തുണയുണ്ട്‌. ഗവര്‍ണര്‍ ആവശ്യപ്പെട്ടാല്‍ ഭൂരിപക്ഷം തെളിയിക്കാന്‍ തയ്യാറാണെന്നാണ്‌ നിതീഷിന്റെ നിലപാട്‌. സഖ്യകക്ഷികളുടേതടക്കം 130 എം.എല്‍.എമാരെ കഴിഞ്ഞ ദിവസം രാജ്‌ഭവനു മുന്നില്‍ അണിനിരത്തിയ നിതീഷ്‌കുമാര്‍ വിവിധ പാര്‍ട്ടി നേതാക്കളില്‍ നിന്നുള്ള പിന്തുണക്കത്തുകള്‍ ഗവര്‍ണര്‍ കേസരിനാഥ്‌ ത്രിപാഠിക്കു സമര്‍പ്പിച്ചിരുന്നു.


തനിക്കാണു നിയമസഭയില്‍ ഭൂരിപക്ഷമെന്നു വ്യക്‌തമായിട്ടും ജിതന്‍ റാം മാഞ്ചിയെ നീക്കി തന്നെ മുഖ്യമന്ത്രി സ്‌ഥാനത്തേക്കു ക്ഷണിക്കാന്‍ ഗവര്‍ണര്‍ വൈകുന്നതിനു നീതീകരണമില്ലെന്നാണു നിതീഷിന്റെ നിലപാട്‌.നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കുമെന്ന്‌ ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ സന്ദര്‍ശിച്ചതിനു ശേഷം മാഞ്ചി അവകാശപ്പെട്ടിരുന്നു.


ഭൂരിപക്ഷമില്ലെന്ന്‌ ഉറപ്പായിട്ടും വൃഥാ വെല്ലുവിളി നടത്തുന്ന മാഞ്ചിക്കു പിന്നില്‍ ആരാണെന്ന്‌ ഇതില്‍നിന്നു വ്യക്‌തമാണെന്ന്‌ ബി.ജെ.പിയെയും മോഡിയെയും വ്യംഗ്യമായി സൂചിപ്പിച്ച്‌ നിതീഷ്‌ പറഞ്ഞു. 20ന്‌ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാമെന്നാണു മാഞ്ചി പറയുന്നത്‌. ഇത്‌ എം.എല്‍.എമാരെ വിലയ്‌ക്കെടുക്കാന്‍ ശ്രമിക്കാന്‍ വേണ്ടിയാണെന്നും നിതീഷ്‌ ആരോപിച്ചു.










from kerala news edited

via IFTTT

വിജയപ്പിറ്റേന്ന്‌ ആം ആദ്‌മിക്ക്‌ ആദായനികുതി നോട്ടീസ്‌









Story Dated: Wednesday, February 11, 2015 11:24



mangalam malayalam online newspaper

ന്യൂഡല്‍ഹി: ചരിത്ര വിജയം രചിച്ചതിനു തൊട്ടടുത്ത ദിവസം തന്നെ അരവിന്ദ്‌ കെജ്രിവാളിന്റെ ആം ആദ്‌മി പാര്‍ട്ടിക്ക്‌ (ആപ്‌) ആദായ നികുതി വകുപ്പിന്റെ നോട്ടീസ്‌. വിവാദ ഫണ്ടിന്റെ ഉറവിടം തേടിയാണ്‌ നോട്ടീസ്‌. ഫെബ്രുവരി 16 ന്‌ മുന്‍പ്‌ മറുപടി നല്‍കണമെന്നാണ്‌ നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്‌.


ആപില്‍ നിന്ന്‌ വിട്ടുപോയ ആപ്‌ വോളന്റീര്‍ ആക്ഷന്‍ മഞ്ച്‌ ഉന്നയിച്ച ഫണ്ടിംഗ്‌ വിവാദത്തിനു പിന്നാലെയാണ്‌ ആദായനികുതി വകുപ്പ്‌ ആപിന്‌ നോട്ടീസ്‌ നല്‍കയിരിക്കുന്നത്‌. വ്യാജ കമ്പനികളില്‍ നിന്ന്‌ ആപ്‌ രണ്ട്‌ കോടി രൂപ സംഭാവന സ്വീകരിച്ചുവെന്നായിരുന്നു ആരോപണം. എന്നാല്‍, ആരോപണങ്ങള്‍ അടിസ്‌ഥാനരഹിതമാണെന്നും കേന്ദ്ര ഏജന്‍സികള്‍ ഇതേ കുറിച്ച്‌ അന്വേഷിക്കട്ടെയെന്നുമായിരുന്നു കെജ്രിവാള്‍ പ്രതികരിച്ചത്‌.










from kerala news edited

via IFTTT

ഫോക്കസ് ഇന്റര്‍നാഷണല്‍ കുവൈത്തിന് നവ സാരഥികള്‍







കുവൈത്ത്: ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പില്‍ ആം ആദ്മി നടത്തിയ തകര്‍പ്പന്‍ പ്രകടനം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വിജയമാണ് സൂചിപ്പിക്കുന്നതെന്ന് ഫോക്കസ് ഇന്റര്‍നാഷണല്‍ കുവൈത്ത് അഭിപ്രായപ്പെട്ടു. ഇന്ത്യ ഒരു മതേതര രാജ്യമായി തുടരുമോ എന്ന് സുപ്രീം കോടതിപോലും ആശങ്കപ്പെട്ട സാഹചര്യത്തില്‍ ഈ വിജയം ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. ആത്മ വിശ്വാസത്തോടെ മുന്നോട്ട് പോകാനും ജനങ്ങളര്‍പ്പിച്ച വിശ്വാസം കാത്തു സൂക്ഷിക്കാനും കെജ്‌റിവാളിനും സംഘത്തിനും സാധിക്കട്ടെയെന്ന് ഫോക്കസ് ആശംസിച്ചു.


ഫോക്കസ് ഇന്റര്‍നാഷണല്‍ കുവൈത്തിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഫിറോസ് ചുങ്കത്തറ (ചെയര്‍മാന്‍), അബ്ദുറഹിമാന്‍ (ജനറല്‍ സെക്രട്ടറി), മനാഫ് മാത്തോട്ടം (ഓര്‍ഗനൈസിംഗ് സെക്രട്ടറി), അബ്ദുല്‍ മുനീബ്, ലബീബ് (ഫൈനാന്‍സ്), അനസ്, റമീദ് അഹ്മദ് (എച്ച്.ആര്‍), ജബ്ബാര്‍, നാഫിഹ് (മീഡിയ), റമീസ് ഫഹദ്, അബ്ദുല്ല അബൂബക്കര്‍ (ഫൈന്‍ ആര്‍ട്‌സ്), ഷഫീര്‍, റമീസ് (പബ്ലിക് റിലേഷന്‍), ഷര്‍ഷാദ്, നജാദ് (മാര്‍ക്കറ്റിംഗ്), സയ്ദ് മുഹമ്മദ് റഫീഖ്, ഷിബില്‍ (ഇവന്റ് മാനേജ്‌മെന്റ്), ബിന്‍സീര്‍, ഷംസീര്‍ (ഐ.ടി), ജംസീദ്, ഫഹദ് (സോഷ്യല്‍വെല്‍ഫയര്‍).

യോഗത്തില്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് അന്‍വര്‍ സാദത്ത്, ജനറല്‍ സെക്രട്ടറി അബ്ദുല്‍ അസീസ് സലഫി, ചെയര്‍മാന്‍ എം.ടി മുഹമ്മദ്, അബൂബക്കര്‍ സിദ്ധീഖ് മദനി, വി.എ മൊയ്തുണ്ണി, ഫോക്കസ് മുന്‍ സെക്രട്ടറി മനാഫ് മാത്തോട്ടം, ചെയര്‍മാന്‍ അബ്ദുറഹിമാന്‍ എന്നിവര്‍ സംസാരിച്ചു.











from kerala news edited

via IFTTT

മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന് പുതിയ സാരഥികള്‍








മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന് പുതിയ സാരഥികള്‍


Posted on: 11 Feb 2015


മാഞ്ചസ്റ്റര്‍: ഈ കഴിഞ്ഞ ശനിയാഴ്ച്ച നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ സാരഥികളെ തിരഞ്ഞെടുത്തു. പോള്‍സണ്‍ തോട്ടപള്ളിയുടെ അധ്യക്ഷതയില്‍ ചെര്‍ന്ന യോഗത്തില്‍ കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും കണക്കുകളും വായിച്ചു സംശയ നിവാരണം നടത്തി ജനറല്‍ ബോഡി പാസാക്കി . തുടര്‍ന്നുള്ള തിരഞ്ഞെടുപ്പില്‍ എതിരില്ലാതെ പോള്‍സണ്‍ തോട്ടപള്ളിയെ പ്രസിഡന്റ് ആയും, ജോസഫ് മാത്യു (ജോബി)വിനെ സെക്രട്ടറി ആയും , ശ്രി ജോര്‍ജ് വടക്കുംചേരിയെ ട്രെഷറര്‍ ആയും ജനറല്‍ ബോഡി തിരഞ്ഞെടുത്തു .

ഇവരെ കൂടാതെ ബെന്‍സി സാജു (വൈസ് പ്രസിഡന്റ്) , നിഷ പ്രമോദ് കേഡിയ (ജോയിന്റ് സെക്രട്ടറി) , ഷാജിമോന്‍ കെ ഡി , ഹാന്‍സ് ജോസഫ്, മാത്യു ജെയിംസ് (ഏലൂര്‍ ), ജനേഷ് നായര്‍ , ജോമി ജോസ് , ബിന്ദു കുരിയന്‍ , നിഷ ശരത് നായര്‍ , റീന വില്‍സണ്‍ എന്നിവരെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്കും പോള്‍സണ്‍ തോട്ടപള്ളി, മാത്യു ജെയിംസ് (ഏലൂര്‍ ), സാജു കാവുങ്ങല്‍ എന്നിവരെ യു.യു.കെ.എം.എ പ്രധിനിധികളായും തിരഞ്ഞെടുത്തു.


യോഗത്തില്‍ പ്രസിഡന്റ് പോള്‍സണ്‍ തോട്ടപള്ളിയും സെക്രട്ടറി ജോസഫ് മാത്യു(ജോബി )വും പുതിയ കമ്മിറ്റിയെ സ്വാഗതം ചെയ്തു.


പുതിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡാന്‍സ് ക്ലാസ്സുകളും മലയാളം ക്ലാസ്സുകളും ഫെബ്രുവരി 28ാം തീയതി മുതല്‍ ആരംഭിക്കുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു.




മാഞ്ചസ്റ്ററിലെ എല്ലാ മലയാളികളും ഈ കൂട്ടായ്മയില്‍ ഒത്തുചേര്‍ന്ന് സഹകരിക്കണമെന്നും സെക്രട്ടറി ജോസഫ് മാത്യു (ജോബി ) താഴ്മയായ് അഭ്യര്‍ഥിച്ചു.


കൂടുതല്‍ വിവരങ്ങള്‍ക്ക് സെക്രട്ടറി ജോസഫ് മാത്യു(ജോബി )വുമായി 07888 734481 എന്ന നമ്പറില്‍ ബന്ധപെടുക.












from kerala news edited

via IFTTT

മെല്‍ബണില്‍ വി.അല്‍ഫോന്‍സമ്മയുടെ തിരുന്നാള്‍ ആഘോഷം











മെല്‍ബണ്‍: സെന്റ് അല്‍ഫോന്‍സാ കത്തീഡ്രല്‍ ഇടവകയുടെ മധ്യസ്ഥയായ വി.അല്‍ഫോന്‍സമ്മയുടെ തിരുന്നാള്‍ ഫിബ്രവരി 14,15 തീയതികളില്‍ ആഘോഷിക്കുന്നു. ഡിസംബര്‍ 14 മുതലുള്ള ഒന്‍പത് ഞായറാഴ്ചകളിലായി നടന്ന തിരുന്നാളിന് ഒരുക്കമായുള്ള നൊവേന സമാപിച്ചു. ഫിബ്രവരി 14 ന് രാവിലെ 10.30ന് ക്രയ്ഗിബേണ്‍ ഔര്‍ ലേഡീസ് പള്ളിയില്‍ വച്ച് കത്തീഡ്രല്‍ ഇടവക വികാരി ഫാ. ഫ്രാന്‍സിസ് കോലഞ്ചേരി കൊടിയേറ്റം നിര്‍വ്വഹിച്ചു കൊണ്ട് തിരുന്നാളോഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും. തുടര്‍ന്ന് നടക്കുന്ന ആഘോഷമായ ദിവ്യബലിയില്‍ ഫാ.ഫ്രാന്‍സിസ് കോലഞ്ചേരി മുഖ്യകാര്‍മ്മികത്വം വഹിക്കും. മെല്‍ബണ്‍ സീറോ മലബാര്‍ രൂപത ചാന്‍സിലര്‍ ഫാ.മാത്യു കൊച്ചുപുരക്ക്‌യല്‍ വചന സന്ദേശം നല്‍കും. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മതബോധന ക്ലാസ്സുകളില്‍ മികവു പുലര്‍ത്തിയ കുട്ടികള്‍ക്കും പുല്‍ക്കൂട് മത്സരത്തില്‍ വിജയികളായവര്‍ക്കുമുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യും.

ഫിബ്രവരി 15 ന് വൈകീട്ട് 4 മണിക്ക് നടക്കുന്ന ആഘോഷമായ ദിവ്യബലിയില്‍ മെല്‍ബണ്‍ സെന്റ് തോമസ് സീറോ മലബാര്‍ രൂപതാ അധ്യക്ഷന്‍ മാര്‍ ബോസ്‌കോ പുത്തൂര്‍ പിതാവ് മുഖ്യകാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് നടക്കുന്ന പള്ളി ചുറ്റിയുള്ള രാജകീയ പ്രദക്ഷിണത്തില്‍ ഇടവകാഗങ്ങളുടെ നേതൃത്വത്തിലുള്ള ശിങ്കാരി മേളവും മെല്‍ബണ്‍ മാള്‍ട്ടീസ് കമ്മ്യൂണിറ്റിയുടെ 25 ഓളം കലാകാരന്‍മാര്‍ അണിനിരക്കുന്ന ബാന്‍ഡ് സെറ്റും ഉണ്ടായിരിക്കും. വിശുദ്ധരുടെ തിരുസ്വരൂപവും വഹിച്ചു കൊണ്ടുള്ള ഈ മനോഹര പ്രദക്ഷിണത്തില്‍ കൊടികളും മുത്തുക്കുടകളും ഏന്തികൊണ്ട് ജാതിമത ഭേദമെന്യെ മെല്‍ബണിലെ എല്ലാ ജനങ്ങളും പങ്കെടുക്കും.


തുടര്‍ന്ന് നടക്കുന്ന ചടങ്ങില്‍ വച്ച് മെല്‍ബണ്‍ സെന്റ് അല്‍ഫോന്‍സാ കത്തീഡ്രല്‍ ഇടവകയുടെ വെബ്‌സൈറ്റിന്റെ ഉദ്ഘാടനവും കത്തീഡ്രല്‍ നിര്‍മ്മാണത്തിന്റെ ധനശേഖരാര്‍ത്ഥം നടത്തിയ കൂപ്പണിന്റെ നറുക്കെടുപ്പും മാര്‍ ബോസ്‌കോ പുത്തൂര്‍ പിതാവ് നിര്‍വ്വഹിക്കും. സ്‌നേഹ വിരുന്നോടെ തിരുന്നാളോഘോഷങ്ങള്‍ സമാപിക്കും.


32 പ്രസുദേന്തിമാരാണ് ഈ വര്‍ഷം തിരുന്നാള്‍ ഏറ്റെടുത്തു നടത്തുന്നത്. ഇടവക വികാരി ഫാ.ഫ്രാന്‍സിസ് കോലഞ്ചേരി, ജനറല്‍ കണ്‍വീനര്‍ സ്റ്റാലിന്‍ അഗസ്റ്റിന്‍ ജോ.കണ്‍വീനര്‍ സന്‍ജു ജോണ്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു. സെബാസ്റ്റ്യന്‍ തട്ടില്‍, ജസ്റ്റിന്‍ പള്ളിയാന്‍-ലിറ്റര്‍ജി, മോറിസ് പള്ളത്ത്-ഗായകസംഘം, ജെയ്‌സ്റ്റോ ജോസഫ്, തോമസ് ചുമ്മാര്‍, പോള്‍ സെബാസ്റ്റ്യന്‍-പ്രദക്ഷിണം, അസ്സീസ് മാത്യു-സ്‌നേഹവിരുന്ന്, ബെന്നി സെബാസ്റ്റ്യന്‍-പബ്ലിസിറ്റി,ഷാജി വര്‍ഗ്ഗീസ്,ജോര്‍ജ് മാത്യൂസ്, ക്ലീറ്റസ് ചാക്കോ-ഡെക്കറേഷന്‍, പാര്‍ക്കിങ്ങ്-ഷിജി തോമസ്, ദിലീപ് ജോണ്‍, ജോബി ഫിലിപ്പ്, ഗ്ലാഡിസ് സെബാസ്റ്റ്യന്‍-ട്രോഫി, സമ്മാനം, തോമസ് സെബാസ്റ്റ്യന്‍, സിബി ഐസക്-നേര്‍ച്ച, കഴുന്ന്, ഫോട്ടോ & വീഡിയോ-ഡെന്നി തോമസ് തുടങ്ങിയ കമ്മിറ്റികള്‍ പ്രവര്‍ത്തനം ആരംഭിച്ചു.


ഇടവക മധ്യസ്ഥയായ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുന്നാളില്‍ പങ്കെടുത്ത് ദൈവാനുഗ്രഹം പ്രാപിക്കുവാന്‍ ഏവരെയും ക്ഷണിക്കുന്നതായി വികാരി ഫാ.ഫ്രാന്‍സിസ് കോലഞ്ചേരി അറിയിച്ചു.





വാര്‍ത്ത അയച്ചത് : പോള്‍ സെബാസ്റ്റ്യന്‍










from kerala news edited

via IFTTT

നഗര റോഡ്‌ വികസനം കോഴിക്കോടിന്റെ മുഖച്‌ഛായ മാറ്റും: ഇബ്രാഹിംകുഞ്ഞ്‌











Story Dated: Wednesday, February 11, 2015 02:35


കോഴിക്കോട്‌: നഗരറോഡ്‌ വികസന പദ്ധതി കോഴിക്കോട്ട്‌ പൂര്‍ത്തിയാകുന്നതോടെ നഗരത്തിന്റെ മുഖഛായ മാറുമെന്ന്‌ പൊതുമരാമത്ത്‌ വകുപ്പ്‌ മന്ത്രി ഇബ്രാഹിം കുഞ്ഞ്‌. പദ്ധതിയില്‍ ഉള്‍പെട്ട ആറ്‌ റോഡുകളുടെ പണി ഉടന്‍ പൂര്‍ത്തിയാകുമെന്നും മന്ത്രി അറിയിച്ചു.


കോഴിക്കോട്‌ അരയിടത്ത്‌ പാലം ബൈപ്പാസ്‌ റോഡ്‌ ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.തിരുവനന്തപുരം ജില്ലയിലാണ്‌ ആദ്യമായി നഗരറോഡ്‌ വികസന പദ്ധതി നടപ്പിലാക്കിയത്‌ അന്താരാഷ്ര്‌ട നിലവാരമുള്ള റോഡുകളാണ്‌ അവിടെ നിര്‍മിച്ചത്‌.ഇതേ രീതിയിലാവും കോഴിക്കോടെ റോഡുകളും പൂര്‍ത്തിയാക്കുക. ഇതിനായി 254.34 കോടിയുടെ ഭരണാനുമതിയാണ്‌ ലഭിച്ചരിക്കുന്നത്‌.കൂടാതെ പതിനഞ്ച്‌ വര്‍ഷത്തെ പരിപാലന വ്യവസ്‌ഥയോടെയായിരിക്കും റോഡുകളുടെ നിര്‍മാണമെന്നും മന്ത്രി വ്യക്‌തമാക്കി.ഇപ്പോള്‍ ഉപയോഗ ശൂന്യമായ കോതി അപ്രോച്ച്‌ പാലത്തിന്റെ പ്രവൃത്തികള്‍ പൂര്‍ത്തിയായികൊണ്ടിരിക്കുകയാണ്‌.


പുതിയ പാലത്തിലെ പാലം നിര്‍മാണത്തിനായി ബന്ധപ്പെട്ടവരുടെ യോഗം ഉടന്‍ വിളിച്ച്‌ ചേര്‍ക്കും, കൂടാതെ പന്നിയങ്കര റെയില്‍വേ ഓവര്‍ബ്രിഡ്‌ജ് പ്രവൃത്തികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു. ചടങ്ങില്‍ മന്ത്രി എം.കെ മുനീര്‍ അധ്യക്ഷനായി,കെ.സി ആസിഫ്‌ സ്വാഗതം പറഞ്ഞു. നബീബ്‌ റഹ്‌മാന്‍,കലക്‌ടര്‍ സി.എ ലത,മൊയ്‌തീന്‍ കോയ,എന്‍.സി അബൂബക്കര്‍,കെ.ശ്രീകുമാര്‍,പി.കിഷന്‍ചന്ദ്‌ എന്നിവര്‍ പങ്കെടുത്തു.










from kerala news edited

via IFTTT

ഷിബിന്‍ വധം: പ്രതികളെ പോലീസ്‌ കസ്‌റ്റഡിയില്‍ വിട്ടു











Story Dated: Wednesday, February 11, 2015 02:35


നാദാപുരം: തൂണേരി കണ്ണങ്കൈയില്‍ ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകന്‍ ഷിബിനെ വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതികളെ കൂടുതല്‍ അന്വേഷണത്തിനായി കോടതി പോലീസ്‌ കസ്‌റ്റഡിയില്‍ വിട്ടു.


1,2,10 പ്രതകളായ തെയ്മ്പായടി ഇസ്‌മായില്‍, തെയ്യമ്പാടി മുനീര്‍ ,കാളിയപറമ്പത്ത്‌ താഴെകുനി അസ്ലം എന്നിവരെയാണ്‌ ചോദ്യം ചെയ്യുന്നതിനായി പോലീസ്‌ കസ്‌റ്റഡിയില്‍ വിട്ടത്‌.അന്വേഷണോദ്യോഗസ്‌ഥനായ കുറ്റ്യാടി സി.ഐ ദിനേഷ്‌ കോറോത്ത്‌ ഇവരെ ഏറ്റുവാങ്ങി.കോടതി റിമാന്‍ഡ്‌ ചെയ്‌ത പ്രതികള്‍ കോഴിക്കോട്‌ ജില്ലാ ജയിലിലായിരുന്നു. പ്രതികളെ ഏഴ്‌ ദിവസത്തേക്ക്‌ കസ്‌റ്റഡിയില്‍ ആവശ്യപ്പെട്ടങ്കിലും നാല്‌ ദിവസത്തേക്കാണ്‌ വിട്ട്‌ കിട്ടിയത്‌. വെള്ളിയാഴ്‌ച വൈകീട്ട്‌ കോടതിയില്‍ ഹാജരാക്കണം.


ആയുധങ്ങള്‍ കണ്ടെടുക്കുന്നതിനു പുറമെ സംഭവത്തില്‍ ഗൂഡാലോചനയോ മറ്റോ ഉണ്ടോ എന്നതും വ്യക്‌തമാകേണ്ടതുണ്ട്‌. പ്രതികള്‍ കസ്‌റ്റഡിയിലുളളതിനാല്‍ നാദാപുരം പോലീസ്‌ സേ്‌റ്റഷനില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി.ഐ.ആര്‍.ബി ബറ്റാലിയനാണ്‌ സുരക്ഷ ചുമതല.സ്‌റ്റേഷനിലും, ലോക്കപ്പിന്‌ പുറത്തും സായുധ പോലീസിനെ വിന്യസിപ്പിച്ചിട്ടുണ്ട്‌.പ്രതികളായ മൂന്ന്‌ പേരെയും വേറെ വേറെ ചോദ്യം ചെയ്‌ത് വരികയാണെന്നും സി.ഐ പറഞ്ഞു. ആയുധങ്ങള്‍ കണ്ടെടുക്കുക എന്നതാണ്‌ പ്രധാന ദൗത്യം. മഴു, വടിവാള്‍, ഇരുമ്പ്‌ വടി, എന്നിവ ഉപയോഗിച്ചാണ്‌ പ്രതികള്‍ യുവാവിനെ വെട്ടി കൊലപ്പെടുത്തിയതെന്ന്‌ പോലീസിന്‌ മൊഴി നല്‍കിയിരുന്നു.










from kerala news edited

via IFTTT

വരള്‍ച്ച തുടങ്ങി; ജനം ദാഹജലത്തിനായി കിതയ്‌ക്കുന്നു











Story Dated: Wednesday, February 11, 2015 02:35


പേരാമ്പ്ര: വേനല്‍ കനത്തത്തോടെ പട്ടണങ്ങളിലും, നാട്ടിന്‍പുറങ്ങളിലും വരള്‍ച്ച തുടങ്ങി. ഗ്രാമപ്രദേശങ്ങളിലും കുന്നിന്‍ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കും കുടിവെള്ളം കിട്ടാക്കനിയായി മാറുന്നു. കിണറുകളില്‍ വെള്ളം വളരെ താഴ്‌ന്ന നിലയിലെത്തിത്തുടങ്ങി. അതുകൊണ്ടുതന്നെ കോളനികളിലും മലപ്രദേശങ്ങളിലുള്ളവരും കുടിനീരിനായി ദീര്‍ഘയാത്രയിലുമാണ്‌.


ഇത്തവണ കുറ്റ്യാടി ജലസേചന പദ്ധതിയുടെ കനാലുകള്‍ വൃത്തിയാക്കാതെയും അറ്റകുറ്റപണികള്‍ നടക്കാതെയുമാണ്‌ പെരുവണ്ണാമുഴി ഡാം ഷട്ടര്‍ തുറക്കാന്‍ കലക്രേ്‌ടറ്റില്‍ ചേര്‍ന്ന യോഗം തീരുമാനമെടുത്തിരിക്കുന്നത്‌. കനാലുകള്‍ വൃത്തിയാക്കുന്നതില്‍ ഇത്തവണ ഉണ്ടായ ദുരൂഹതയാണ്‌ പ്രവൃത്തികള്‍ നടക്കാതെ പോയത്‌. കഴിഞ്ഞ ഏതാനുവര്‍ഷങ്ങളായി തൊഴിലുറപ്പു തൊഴിലാളികളായിരുന്നു കനാലുകള്‍ വൃത്തിയാക്കിയിരുന്നത്‌.


എന്നാല്‍ ഇത്തവണ തൊഴിലുറപ്പു തൊഴിലാളികള്‍ക്ക്‌ കനാല്‍പണിയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും, ഇറിഗേഷന്‍ വകുപ്പ്‌ ഫണ്ടുകള്‍ അനുവദിക്കാത്തതിനാല്‍ ഈ വകുപ്പ്‌ മുഖേനയും പ്രവൃത്തി നടന്നില്ല. ആയതിനാല്‍ കനാല്‍ വെള്ളം മാലിന്യങ്ങള്‍ കെട്ടിക്കിടക്കുന്ന നിലയിലാവും എത്തിച്ചേരുക. കനാലുകള്‍ തുറന്നെങ്കില്‍ മാത്രമെ കനാലുകള്‍ പോകുന്ന ഭാഗങ്ങളിലെ കിണറുകളില്‍ കുടിവെള്ളം ലഭ്യമാകു. കനാല്‍ വെള്ളം ദാഹനീരുകൂടിയാണ്‌.










from kerala news edited

via IFTTT

അപരിചിതനെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു











Story Dated: Wednesday, February 11, 2015 02:35


പേരാമ്പ്ര: കോടേരിച്ചാലിനടുത്ത്‌ ഗൃഹനാഥന്റെ ശവസംസ്‌ക്കാരചടങ്ങിനിടെ രാത്രി 11 മണിക്കു ശേഷം അകത്തു കടന്ന അപരിചിതനെ പേരാമ്പ്ര പൊലീസ്‌ കസ്‌റ്റഡിയില്‍ എടുത്തു. കോടേരിച്ചാലിലെ കക്കറേമ്മല്‍ കുഞ്ഞിരാമന്‍ നായരുടെ സംസ്‌കാര ചടങ്ങിന്‌ ശേഷമാണ്‌ സംഭവം. മരുതോങ്കരയിലെ ഓട്ടോ ഡ്രൈവര്‍ വണ്ണാത്തിച്ചിറ സ്വദേശിയെ ആണ്‌ സംശയാസ്‌പദമായ സാഹചര്യത്തില്‍ നാട്ടുകാര്‍ പിടികൂടിയത്‌. വീടുകള്‍ മാറി മാറി സ്‌ത്രീകളെ ഭയപ്പെടുത്തുന്നവരെ ജനങ്ങള്‍ ഉറക്കമൊഴിഞ്ഞ്‌ കാത്തിരിക്കവെയാണ്‌ ഇയാളെ പിടികൂടിയത്‌. നാട്ടിലെ മോഷ്‌ടാക്കളുടെ ശല്യത്തിന്‌ പൊലീസ്‌ അടിയന്തിര ജാഗ്രത പുലര്‍ത്തണമെന്നും ഇതിന്റെ പിന്നിലെ ഗൂഢത കണ്ടത്തണമെന്നും ജനകീയവേദി ആവശ്യപ്പെട്ടു. സംശയാസ്‌പദമായ സാഹചര്യത്തിലാണ്‌ ഇയാള്‍ മരണവീട്ടില്‍ കയറിയത്‌ എന്ന്‌ പേരാമ്പ്ര പോലീസ്‌ പറഞ്ഞു.










from kerala news edited

via IFTTT