121

Powered By Blogger

Tuesday, 10 February 2015

മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയ (മാപ്) വിമന്‍സ് ഫോറം ഭാരവാഹികളെ തെരഞ്ഞെടുത്തു







ഫിലാഡല്‍ഫിയ: ജനുവരി 25-ന് മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയ (മാപ്) ഐ.സി.സി സെന്ററില്‍ പ്രസിഡന്റ് സാബു സ്‌കറിയയുടെ അധ്യക്ഷതയില്‍ നടന്ന വിമന്‍സ് ഫോറം യോഗത്തില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുകയും, ജനറല്‍ സെക്രട്ടറി സിജു ജോണ്‍ വന്നുചേര്‍ന്ന എല്ലാവര്‍ക്കും സ്വാഗതം ആശംസിക്കുകയും ചെയ്തു.

ചെയര്‍പേഴ്‌സണായി മില്ലി ഫിലിപ്പിനേയും, കണ്‍വീനറായി സിലിജാ ജോണിനേയും, കമ്മിറ്റിയിലേക്ക് താഴെപ്പറയുന്നവരേയും തെരഞ്ഞെടുത്തു.


ഡെയ്‌സി കുര്യാക്കോസ്, അനില പാലത്തിങ്കല്‍, ജൂലി വര്‍ഗീസ്, ഷേര്‍ലി സാബു, ലിച്ചി ജോണ്‍, ജോളി തോമസ്, സൂസന്‍ മാത്യു, റേച്ചല്‍ ദാനിയേല്‍, ആന്‍സി സക്കറിയ, തങ്കമ്മ സാമുവേല്‍, ആനി ഇട്ടി, രമ്യാ ഫിലിപ്പ്, സുനിതാ ജോണ്‍, ക്രിസ്റ്റി ഗെറാള്‍ഡ്, ലിസി കുര്യാക്കോസ്, മറിയാമ്മ തോമസ്, സാലി ഏലയാസ്, സിബി ചെറിയാന്‍, ശ്രീദേവി അനൂപ്, സോയ നായര്‍.


തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളെ അനുമോദിച്ച് വൈസ് പ്രസിഡന്റ് ദാനിയേല്‍ പി. തോമസ് സംസാരിക്കുകയും തുടര്‍ന്ന് ചെയര്‍പേഴ്‌സണ്‍ മില്ലി ഫിലിപ്പ് മാപ്പ് വിമന്‍സ് ഫോറത്തിന്റെ 2015-ലെ തുടര്‍ പ്രവര്‍ത്തനങ്ങളെപ്പറ്റി വിശദമായി സംസാരിക്കുകയും അംഗങ്ങളുടെ സഹകരണം അഭ്യര്‍ത്ഥിക്കുകയും ചെയ്തു. യോഗത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും കണ്‍വീനര്‍ സിലിജാ ജോണ്‍ നന്ദി പ്രകാശിപ്പിച്ചു. സോബി ഇട്ടി ഒരു വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചതാണിത്.





വാര്‍ത്ത അയച്ചത്: ജോയിച്ചന്‍ പുതുക്കുളം










from kerala news edited

via IFTTT