ഷിക്കാഗൊ സേക്രട്ട് ഹാര്‍ട്ട് ഇടവകയില്‍ ലൂര്‍ദ്മാതാവിന്റെ തിരുന്നാള്‍ ആചരിച്ചു
Posted on: 10 Feb 2015
ഷിക്കാഗോ: ഷിക്കാഗോ സേക്രട്ട് ഹാര്‍ട്ട് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ പരിശുദ്ധ ലൂര്‍ദ് മാതാവിന്റെ തിരുന്നാള്‍ ഭക്തിപുരസരം ആചരിച്ചു. ഫാ.എബ്രാഹം മുത്തോലത്തിന്റെ കാര്‍മ്മികത്വത്തിലാണ് തിരുന്നാളാഘോഷങ്ങള്‍ നടന്നത്. ആഘോഷത്തില്‍ വചനസന്ദേശം, ലദീഞ്ഞ്, നേര്‍ച്ചകാഴ്ച വിതരണം, എന്നീ ആത്മീയ ശുശ്രൂഷകള്‍ തിരുന്നാള്‍ ആഘോഷങ്ങളെ ഭക്തിസാന്ദ്രമാക്കി. ഫിലിപ് കണ്ണോത്തറ, ബിനോയി കിഴക്കനടി, ജോര്‍ജ് പുള്ളോര്‍കുന്നേല്‍ എന്നിവര്‍ ലിറ്റര്‍ജിക്ക് നേതൃത്വം നല്‍കി. രഞ്ചിത കിഴക്കനടി, എറിക് പോട്ടൂര്‍, സൂരജ് കോലടി, ലൂസി കണിയാലി, സിജി പണയപറമ്പില്‍ എന്നിവരാണ് ഗായകസംഘത്തിന് നേതൃത്വം നല്‍കിയത്. തിരുന്നാള്‍ മോടിപിടിപ്പിക്കുന്നതിന് കൈക്കാരന്മാരായ തോമസ് നെടുവാമ്പുഴ, ജിമ്മി മുകളേല്‍, ജോര്‍ജ്ജ് പുള്ളോര്‍കുന്നേല്‍, ഫിലിപ്പ് പുത്തന്‍പുരയില്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഈ ഇടവകയിലെ ജോര്‍ജ്ജ് & ലിസ്സി തോട്ടപ്പുറം, ടോമി & സുജ തറതട്ടേല്‍, ജോസ് & ഷൈനി തറതട്ടേല്‍, മത്തായി & സാലി ഐക്കരപറമ്പില്‍, മെര്‍ലിന്‍ പുള്ളോര്‍കുന്നേല്‍ എന്നിവര്‍ ഏറ്റെടുത്താണ് തിരുന്നാള്‍ നടത്തിയത്.
വാര്‍ത്ത അയച്ചത് : ബിനോയ് സ്റ്റീഫന്‍
from kerala news edited
via IFTTT