Story Dated: Wednesday, February 11, 2015 02:35
നാദാപുരം: തൂണേരി കണ്ണങ്കൈയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ഷിബിനെ വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതികളെ കൂടുതല്‍ അന്വേഷണത്തിനായി കോടതി പോലീസ് കസ്‌റ്റഡിയില്‍ വിട്ടു.
1,2,10 പ്രതകളായ തെയ്മ്പായടി ഇസ്‌മായില്‍, തെയ്യമ്പാടി മുനീര്‍ ,കാളിയപറമ്പത്ത് താഴെകുനി അസ്ലം എന്നിവരെയാണ് ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്‌റ്റഡിയില്‍ വിട്ടത്.അന്വേഷണോദ്യോഗസ്‌ഥനായ കുറ്റ്യാടി സി.ഐ ദിനേഷ് കോറോത്ത് ഇവരെ ഏറ്റുവാങ്ങി.കോടതി റിമാന്‍ഡ് ചെയ്‌ത പ്രതികള്‍ കോഴിക്കോട് ജില്ലാ ജയിലിലായിരുന്നു. പ്രതികളെ ഏഴ് ദിവസത്തേക്ക് കസ്‌റ്റഡിയില്‍ ആവശ്യപ്പെട്ടങ്കിലും നാല് ദിവസത്തേക്കാണ് വിട്ട് കിട്ടിയത്. വെള്ളിയാഴ്‌ച വൈകീട്ട് കോടതിയില്‍ ഹാജരാക്കണം.
ആയുധങ്ങള്‍ കണ്ടെടുക്കുന്നതിനു പുറമെ സംഭവത്തില്‍ ഗൂഡാലോചനയോ മറ്റോ ഉണ്ടോ എന്നതും വ്യക്‌തമാകേണ്ടതുണ്ട്. പ്രതികള്‍ കസ്‌റ്റഡിയിലുളളതിനാല്‍ നാദാപുരം പോലീസ് സേ്‌റ്റഷനില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി.ഐ.ആര്‍.ബി ബറ്റാലിയനാണ് സുരക്ഷ ചുമതല.സ്‌റ്റേഷനിലും, ലോക്കപ്പിന് പുറത്തും സായുധ പോലീസിനെ വിന്യസിപ്പിച്ചിട്ടുണ്ട്.പ്രതികളായ മൂന്ന് പേരെയും വേറെ വേറെ ചോദ്യം ചെയ്‌ത് വരികയാണെന്നും സി.ഐ പറഞ്ഞു. ആയുധങ്ങള്‍ കണ്ടെടുക്കുക എന്നതാണ് പ്രധാന ദൗത്യം. മഴു, വടിവാള്‍, ഇരുമ്പ് വടി, എന്നിവ ഉപയോഗിച്ചാണ് പ്രതികള്‍ യുവാവിനെ വെട്ടി കൊലപ്പെടുത്തിയതെന്ന് പോലീസിന് മൊഴി നല്‍കിയിരുന്നു.
from kerala news edited
via IFTTT