121

Powered By Blogger

Wednesday, 18 February 2015

അജിത്ത് വീണ്ടും ഇരട്ടവേഷത്തില്‍










അജിത്ത് വീണ്ടും ഇരട്ടവേഷത്തില്‍


posted on:

18 Feb 2015






'തല' അജിത്ത് പുതിയ ചിത്രത്തിലും ഡബിള്‍ റോളില്‍. ശിവ ഒരുക്കുന്ന ചിത്രത്തില്‍ നഗരവാസിയായും ഗ്രാമീണനായും രണ്ട് വേഷങ്ങളിലാകും അജിത് എത്തുക. വിഷ്ണുവര്‍ധന്റെ ആരംഭം, ശിവയുടെ വീരം, ഗൗതം മേനോന്റെ യെന്നൈ അറിന്താല്‍ എന്നീ ചിത്രങ്ങളിലും അജിത്തിന് ഇരട്ടവേഷങ്ങളായിരുന്നു. ശിവയുടെ വീരം ഹിറ്റ് ലിസ്റ്റില്‍ ഇടംപിടിച്ച ചിത്രമായിരുന്നു. നര്‍മ്മരംഗങ്ങളുമായി സന്താനവും മുഴുനീള കഥാപാത്രമായി ചിത്രത്തിലുണ്ടാകും. നായികയെ ഇതുവരെ തീരുമാനിച്ചിട്ടില്ല.











from kerala news edited

via IFTTT

ഇരുവൃക്കകളും തകരാറിലായ ബാലനെ പീഡിപ്പിച്ച പ്രതി പിടിയില്‍











Story Dated: Thursday, February 19, 2015 02:17


നെടുമങ്ങാട്‌: ഇരുവൃക്കകളും തകരാറിലായി അസുഖബാധിതനായ ആറുവയസുകാരനെ ഉപദ്രവിച്ച വൃദ്ധനെ അരുവിക്കര പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. അരുവിക്കര ഇരുമ്പ സരള കോളനിയില്‍ തമ്പി (80) യെയാണ്‌ അറസ്‌റ്റ് ചെയ്‌തത്‌. വീടിനു മുന്നില്‍ കളിച്ചുകൊണ്ടുനിന്ന ബാലനെ കാണാതായതിനെ തുടര്‍ന്ന്‌ അന്വേഷിച്ചെത്തിയ അമ്മയാണ്‌ വൃദ്ധന്‍ കുട്ടിയെ സമീപത്തെ വീട്ടിലേക്കു വിളിച്ചുകൊണ്ടുപോയി പീഡിപ്പിക്കുന്നത്‌ കണ്ടത്‌. ഇവര്‍ ബഹളമുണ്ടാക്കിയതിനെതുടര്‍ന്ന്‌ ഓടി രക്ഷപ്പെട്ട ഇയാളെ പോലീസ്‌ പിടികൂടുകയായിരുന്നു. വര്‍ഷങ്ങള്‍ക്കുമുന്‍പ്‌ ഇയാളെകുറിച്ച്‌ സമാനമായ പരാതി നെടുമങ്ങാട്‌ പോലീസിനും ലഭിച്ചിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡുചെയ്‌തു.










from kerala news edited

via IFTTT

യുവതിയെ വെട്ടിപരുക്കേല്‍പ്പിച്ചയാള്‍ അറസ്‌റ്റില്‍











Story Dated: Thursday, February 19, 2015 02:17


തിരുവനന്തപുരം: വിവാഹനിശ്‌്ചയം കഴിഞ്ഞ്‌ മറ്റൊരാളോടൊപ്പം ഒളിച്ചോടിപ്പോയ യുവതിയെ വെട്ടി പരുക്കേല്‍പ്പിച്ചയാള്‍ അറസ്‌റ്റില്‍. തമിഴ്‌നാട്‌ കുലശേഖരം തോമസ്‌ നഗറില്‍ വിജയകുമാറാണ്‌ അറസ്‌റ്റിലായത്‌. വെള്ളായണി യു.പി.എസിന്‌ സമീപമുള്ള യുവതിയും വിജയകുമാറും തമ്മിലുള്ള വിവാഹം 27 ന്‌ നടത്താന്‍ നിശ്‌ചയിച്ചിരുന്നു. 3 മാസം മുമ്പ്‌ യുവതി മറ്റൊരാളോടൊപ്പം ഒളിച്ചോടിപ്പോയി വിവാഹിതരായി. ഗള്‍ഫിലായിരുന്ന വിജയകുമാര്‍ വിവാഹത്തിനു വേണ്ടി നാട്ടില്‍ എത്തിയപ്പോഴാണ്‌ വിവരം അറിഞ്ഞത്‌. അതിലുള്ള വിരോധം വച്ചാണ്‌ യുവതിയെയും അമ്മയെയും വെട്ടി പരുക്കേല്‍പ്പിച്ചതെന്ന്‌ പോലീസ്‌ പറഞ്ഞു. പ്രതിയെ നേമം സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ എസ്‌.അജയ്‌ കുമാര്‍, എസ്‌.ഐ പ്രേംകുമാര്‍, എസ്‌.സി.പി.ഒ ജസ്‌റ്റിന്‍, സി.പി.ഒ ബിനു എന്നിവര്‍ ചേര്‍ന്നാണ്‌ അറസ്‌റ്റ് ചെയ്‌തത്‌. കോടതിയില്‍ ഹാജരാക്കി റിമാന്റ്‌ ചെയ്‌തു.










from kerala news edited

via IFTTT

പുന്നമൂട്‌ ഗവ: എച്ച്‌. എസ്‌. എസില്‍ സാമുഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം 2 ലക്ഷത്തോളം രൂപയുടെ നാശനഷ്‌ടം











Story Dated: Thursday, February 19, 2015 02:17


ബാലരാമപുരം: കഴിഞ്ഞ ചൊവ്വാഴ്‌ച രാത്രി പുന്നമൂട്‌ ഗവ: എച്ച്‌. എസില്‍ സാമൂഹ്യവിരുദ്ധര്‍ നടത്തിയ അഴിഞ്ഞാട്ടത്തില്‍ 2 ലക്ഷത്തോളം രൂപയുടെ നാശനഷ്‌ടം സംഭവിച്ചു. ശതാബ്‌ദിയാഘോഷത്തോടനുബന്ധിച്ച്‌ 100 പ്ലാസ്‌റ്റിക്‌ ബാഗുകളില്‍ കൃഷിചെയ്‌തിരുന്ന പച്ചക്കറി തൈകളും ബാഗുകളും, ക്ലാസ്‌റൂമുകളില്‍ ഫിറ്റ്‌ ചെയ്‌തിരുന്ന ട്യൂബ്‌ലൈറ്റുകള്‍, വാട്ടര്‍ ടാങ്കുകള്‍, പൈപ്പുകള്‍, ടാപ്പുകള്‍, എം.എല്‍.എ ഫണ്ടുപയോഗിച്ച്‌ നിര്‍മ്മിച്ച ഓഡിറ്റോറിയത്തിലെ 4 ജനല്‍ ഗ്ലാസുകള്‍, സ്‌കൂള്‍ കോമ്പൗണ്ടില്‍ സ്‌ഥാപിച്ചിരുന്ന ഹൈമാസ്‌ക് ലൈറ്റിന്‌ സാമ്യമുള്ള വിലപിടിപ്പുള്ള ലൈറ്റ്‌ തുടങ്ങി കണ്ണില്‍ കണ്ടവയെല്ലാം സാമൂഹികവിരുദ്ധര്‍ നശിപ്പിച്ചു. കിണറ്റിന്‌ പുറത്ത്‌ സ്‌ഥാപിച്ചിരുന്ന നെറ്റ്‌ ഇളക്കി വേസ്‌റ്റുകള്‍ വാരിയിട്ട്‌ നിറക്കുകയും ചെയ്‌തിരുന്നു.


ബുധനാഴ്‌ച രാവിലെയാണ്‌ അധികൃതര്‍ സംഭവമറിയുന്നത്‌. വിവരം പോലീസിലറിയിച്ച്‌ ഫിംഗര്‍ പ്രിന്റ്‌ വിദഗ്‌ധരും സ്‌ഥലത്തെത്തി പരിശോധനകര്‍ നടത്തി. പോലീസ്‌ അന്വേഷണമാരംഭിച്ചു. കഴിഞ്ഞ വര്‍ഷവും ഇതിനു സമാനമായ സംഭവം നടന്നിരുന്നു. കുടിക്കാന്‍ വെള്ളമില്ലാതെയും ടോയ്‌ലറ്റില്‍ വെള്ളമില്ലാതെയും വന്നതിനാല്‍ 8 മുതല്‍ 10 വരെ ക്ലാസുകളിലെ കുട്ടികള്‍ക്ക്‌ അവധി കൊടുത്തു. വിവരമറിഞ്ഞെത്തിയ രക്ഷിതാക്കളും കുട്ടികളുമായി 11.30 മണിയോടെ സ്‌കൂളിനു മുന്‍വശം റോഡുപരോധിച്ചു.


തുടര്‍ന്നു വീണ്ടും പോലീസെത്തി എത്രയും വേഗം കുറ്റവാളികളെ അറസ്‌റ്റു ചെയ്യാനുള്ള നടപടി സ്വീകരിക്കാമെന്നുള്ള ഉറപ്പിന്മേല്‍ രക്ഷിതാക്കളും കുട്ടികളും പിരിഞ്ഞുപോയി. കിണറ്റിലെ വെള്ളത്തില്‍ വിഷാംശം എന്തെങ്കിലും കലര്‍ന്നിട്ടുണ്ടോ എന്ന്‌ പരിശോധിക്കുന്നതിന്‌ വെള്ളം സാമ്പിളെടുത്ത്‌ ലാബില്‍ അയച്ചിട്ടുള്ളതായി എച്ച്‌.എം അറിയിച്ചു. നൂറ്‌ ശതമാനം വിജയത്തിനു വേണ്ടി രാത്രി 8 മണിവരെ പ്രത്യേകം ക്ലാസുകള്‍ ഒരുക്കിയിരുന്നു. സ്‌കൂളിന്റെ പ്രവര്‍ത്തനം താളംതെറ്റിയ നിലയിലായി. സ്‌കൂളില്‍ പകല്‍ മാത്രമാണ്‌ സെക്യൂരിറ്റിയുള്ളത്‌.










from kerala news edited

via IFTTT

മദ്യലഹരിയില്‍ കെ.എസ്‌.ആര്‍.ടി.സി ബസില്‍ അക്രമം കാട്ടിയ രണ്ടുപേര്‍ പിടിയില്‍











Story Dated: Thursday, February 19, 2015 02:17


കഴക്കൂട്ടം: മദ്യലഹരിയില്‍ കെ.എസ്‌.ആര്‍.ടി.സി ബസില്‍ ടിക്കറ്റടുക്കാതെ യാത്ര ചെയ്‌ത് അക്രമം കാട്ടിയ രണ്ടുപേര്‍ അറസ്‌റ്റില്‍. വെങ്ങാനൂര്‍ വഴിയല്‍ ബഥേല്‍ മന്ദിരത്തില്‍ ജോയി (35), നിലമേല്‍ കൈതക്കുഴി ചരുവിള പുത്തന്‍വീട്ടില്‍ രാജ്‌ കുമാര്‍ (22) എന്നിവരാണ്‌ പോലീസ്‌ പിടിയിലായത്‌. ബസ്‌ കണ്ടക്‌ടറുടെ പരാതിയെ തുടര്‍ന്ന്‌ പ്രതികളെ പിടികൂടാന്‍ ശ്രമിച്ച കഴക്കൂട്ടം പോലീസ്‌ സ്‌റ്റേഷനിലെ എ.എസ്‌.ഐ. അജയകുമാറിനെ പ്രതികള്‍ ആക്രമിച്ചതിനും കേസെടുത്തിട്ടുണ്ട്‌. ചൊവ്വാഴ്‌ച രാത്രി 9.30നായിരുന്നു സംഭവം.


തമ്പാനൂരില്‍ നിന്നും തിരുവനന്തപുരം -കോയമ്പത്തൂര്‍ സൂപ്പര്‍ ഫാസ്‌റ്റ് ബസില്‍ എറണാകുളത്തേക്ക്‌ പോകാനായി ബസില്‍ കയറിയ ഇവര്‍ മദ്യലഹരിയില്‍ വാഹനത്തിനുള്ളില്‍ ബഹളം വച്ചു. ടിക്കറ്റെടുക്കാനോ ബസില്‍ നിന്നും പുറത്തുപോകാനോ തയാറായില്ല. ചോദ്യം ചെയ്‌ത കണ്ടക്‌ടര്‍ക്ക്‌ നേരെ കൈയേറ്റത്തിനും ശ്രമിച്ചു. തുടര്‍ന്ന്‌ ബസ്‌ കഴക്കൂട്ടം പോലീസ്‌ സ്‌റ്റേഷനിലെത്തിച്ച്‌ കണ്ടക്‌ടര്‍ പരാതി നല്‍കി. പുറത്തിറങ്ങിയ പ്രതികള്‍ മാധ്യമപ്രവര്‍ത്തകരാണെന്നും പറഞ്ഞ്‌ സ്‌റ്റേഷനില്‍ ബഹളമുണ്ടാക്കി.


പിടികൂടാനെത്തിയ എ.എസ്‌.ഐയെ പ്രതികളിലൊരാള്‍ ആക്രമിച്ചു. ഇവരുടെ പക്കല്‍ നിന്നും സ്വകാര്യ ചാനലിന്റെ പേരിലും ഓണ്‍ലൈന്‍ മാധ്യമത്തിന്റെ പേരിലുമുള്ള വ്യാജ കാര്‍ഡുകളും കണ്ടെടുത്തു. പോലീസ്‌ നടത്തിയ അന്വേഷണത്തില്‍ ഇവര്‍ക്ക്‌ ചാനല്‍ സ്‌ഥാപനങ്ങളുമായി ബന്ധമില്ലെന്ന്‌ സ്‌ഥിരീകരിച്ചു. പ്രതികളെ കോടതിയില്‍ ഹാജരാക്കും.










from kerala news edited

via IFTTT

ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ മാലകവര്‍ന്നു











Story Dated: Thursday, February 19, 2015 02:17


വര്‍ക്കല: ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ മാലകവര്‍ന്നതായി പരാതി. വര്‍ക്കല -തച്ചന്‍കോണം റിഥത്തില്‍ പ്രവാസിയായ സുനില്‍ ദത്തിന്റെ ഭാര്യ ഷിജിലിയുടെ (35) കഴുത്തില്‍ കിടന്ന മാലയാണ്‌ മോഷ്‌ടാവ്‌ പൊട്ടിച്ചെടുത്ത്‌ കടന്നത്‌. ബുധനാഴ്‌ച പുലര്‍ച്ചെ മൂന്നരയോടെയാണ്‌ സംഭവം. വീടിന്റെ മട്ടുപ്പാവിലെ സ്‌റ്റയര്‍കെയ്‌സ് റൂമിന്റെ വാതില്‍ തുറന്നാണ്‌ മോഷ്‌ടാവ്‌ അകത്തു കടന്നത്‌. കിടപ്പുമുറിയില്‍ ഉറങ്ങിക്കിടന്ന ഷിജിലയുടെ കഴുത്തില്‍ കിടന്ന താലിമാലയാണ്‌ കവര്‍ന്നത്‌.


ശിവരാത്രി വ്രതം നോറ്റിരുന്ന മകളാണ്‌ ആദ്യം മോഷ്‌ടാവിനെ കണ്ടത്‌. ഒന്‍പതാം ക്ലാസുകാരിയായ മകള്‍ മാലയുമായി മട്ടുപ്പാവ്‌ വഴി ഓടി രക്ഷപ്പെട്ടു. അമ്മയും മകളും മകനും ചേര്‍ന്ന്‌ കള്ളനെ പിന്‍തുടര്‍ന്നെങ്കിലും പിടികൂടാനായില്ല. അരപവന്റെ താലിച്ചുട്ടി ടെറസില്‍ നിന്നും കണ്ടുകിട്ടിയെങ്കിലും ഒന്നേ മുക്കാല്‍ പവന്റെ മാലമോഷ്‌ടാവ്‌ കൊണ്ടുപോയി.

വര്‍ക്കല പോലീസില്‍ പരാതി നല്‍കി.










from kerala news edited

via IFTTT

ബാബു











Story Dated: Thursday, February 19, 2015 02:24


mangalam malayalam online newspaper

ഹരിപ്പാട്‌: ബൈക്ക്‌ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയില്‍ ഇടിച്ച്‌ ഗൃഹനാഥന്‍ മരിച്ചു. പള്ളിപ്പാട്‌ നീണ്ടൂര്‍ മുക്ക്‌ ഇലവന്തിയില്‍ ബാബു (50) വാണ്‌ മരിച്ചത്‌. ചൊവ്വാഴ്‌ച വൈകിട്ടായിരുന്നു അപകടം. ബൈക്കില്‍ നിന്നും തെറിച്ചു തലയടിച്ചു താഴെ വീണ ബാബുവിനെ ഹരിപ്പാട്‌ താലൂക്കാശുപത്രിയിലും തുടര്‍ന്ന്‌ ആലപ്പുഴ മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെയാണ്‌ മരിച്ചത്‌. സംസ്‌കാരം ഇന്ന്‌ രണ്ടിന്‌ പള്ളിപ്പാട്‌ സെന്റ്‌ ജോര്‍ജ്‌ ഓര്‍ത്തഡോക്‌സ് സിംഹാസന പള്ളിയില്‍. ഭാര്യ മോളി. മക്കള്‍ ബീന, റെജി.










from kerala news edited

via IFTTT

അച്‌ഛന്റെ സഞ്ചയന തലേന്ന്‌ മകള്‍ മരിച്ചു











Story Dated: Thursday, February 19, 2015 02:24


ചെങ്ങന്നൂര്‍: അച്‌ഛന്റെ സഞ്ചയന തലേന്ന്‌ മകള്‍ മരിച്ചു. കല്ലിശ്ശേരി വല്യത്ത്‌ വീട്ടില്‍ വിക്രമനാചാരി (58) യുടെ സഞ്ചയന തലേന്നാണ്‌ മകള്‍ രഞ്‌ജിത (19) മരിച്ചത്‌. ഹൃദ്രോഗിയായ വിക്രമനാചാരി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണമടഞ്ഞതിനെ തുടര്‍ന്ന്‌ സഞ്ചയന കര്‍മ്മം ഇന്നലെ രാവിലെ വീട്ടില്‍ നടക്കാനിരിക്കെയാണ്‌ രഞ്‌ജിതയുടെ മരണം. ബിരുദ വിദ്യാര്‍ത്ഥിനിയായ രഞ്‌ജിത ഗുരുതരമായ തീപ്പൊള്ളലേറ്റ്‌ കോട്ടയം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിതാവിന്റെ മരണം അറിയാതെയാണ്‌ ചൊവ്വാഴ്‌ച രഞ്‌ജിത മരിച്ചത്‌. മാതാവ്‌ രാജമ്മ, സഹോദരന്‍ രഞ്‌ജിത്ത്‌്.










from kerala news edited

via IFTTT

വീട്ടുവളപ്പില്‍ തൂങ്ങിമരിച്ചനിലയില്‍











Story Dated: Thursday, February 19, 2015 02:26


mangalam malayalam online newspaper

എടപ്പാള്‍: യുവാവിനെ വീട്ടുവളപ്പില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. വട്ടകുളം കാന്തള്ളൂര്‍ നെല്ലേക്കാട്‌ കൊഴിക്കര ഗോപാലകൃഷ്‌ണന്റെ മകന്‍ വിജയകുമാര്‍ എന്ന കണ്ണന്‍(23)നെയാണു തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്‌. ഇന്നലെ രാവിലെയാണു സംഭവം. വെല്‍ഡിംഗ്‌ വര്‍ക്‌ഷോപ്പ്‌ ജീവനക്കാരനായിരുന്നു. പൊന്നാനി പോലീസ്‌ ഇന്‍ക്വസ്‌റ്റ് നടത്തിയ മൃദദേഹം പൊന്നാനി താലൂക്കു ആശൂപത്രിയില്‍ പോസ്‌റ്റ്മോര്‍ട്ടം നടത്തിയതിനു ശേഷം രാത്രി വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. അമ്മ: വിജയലക്ഷമി, സഹോദരികള്‍: അനു,മിനി.










from kerala news edited

via IFTTT

തെങ്ങിനു മുകളില്‍ കയറി തമിഴ്‌ യുവാവിന്റെ ആത്മഹത്യാ ഭീഷണി











Story Dated: Wednesday, February 18, 2015 03:15


മലപ്പുറം: താമസ സ്‌ഥലത്തെ വഴക്കിനെ തുടര്‍ന്നു തെങ്ങിനുമുകളില്‍ കയറി തമിഴ്‌ യുവാവിന്റെ ആത്മഹത്യാഭീഷണി. ഭീഷണിമുഴക്കിയ യുവാവിനെ ഫയര്‍ഫോഴ്‌സ് അനുനയിപ്പിച്ച്‌ താഴെയിറക്കി. ഇന്നലെ രാവിലെ എട്ടിനു ആനക്കയം ഈരാമുടുക്കിലാണു സംഭവം. ഇവിടെയുള്ള കല്ലുവളപ്പില്‍ രാധാകൃഷ്‌ണന്റെ തെങ്ങിലാണ്‌ നാഗപട്ടണം സ്വദേശിയായ ശിങ്കാരവേലു (36) ആത്മഹത്യാഭീഷണി മുഴക്കി കയറിയത്‌. ഇയാള്‍താമസിക്കുന്ന ഇരുമ്പുഴിയിലെ ക്വാര്‍ട്ടേഴ്‌സില്‍ സഹപ്രവര്‍ത്തകരുമായുണ്ടായ വഴക്കാണു പ്രശ്‌നത്തിനു കാരണമെന്നു മഞ്ചേരി പോലീസ്‌ പറഞ്ഞു. മൊബൈല്‍ഫോണും പഴ്‌സും നഷ്‌ടപ്പെട്ടതായി ആരോപിച്ച ഇയാള്‍ക്ക്‌ ചെറിയ രീതിയില്‍ മാനസിക പ്രശ്‌നമുള്ളതായും പോലീസ്‌ പറഞ്ഞു. നാട്ടുകാര്‍ വിവരമറിഞ്ഞു എത്തിയപ്പോഴേക്കും ശിങ്കാരവേലു തെങ്ങിന്റെ മുകളിലെത്തിയിരുന്നു. ഉടന്‍ വാര്‍ഡംഗ നാണി മലപ്പുറം ഫയര്‍ഫോഴ്‌സില്‍ വിവരമറിയിച്ചു. ഫയര്‍ഫോഴ്‌സ് എത്തി ഇയാളെ താഴെയിറക്കാന്‍ ശ്രമിച്ചപ്പോള്‍ കാക്കിയണിഞ്ഞ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്‌ഥരെ കണ്ടു പോലീസ്‌ ആണെന്നു തെറ്റിദ്ധരിച്ച ശിങ്കാരവേലു തന്നെ താഴെയിറക്കാന്‍ നോക്കേണ്ടെന്നും കല്ലെറിയുമെന്നു ഭീഷണിപ്പെടുത്തി. കത്തിയും കല്ലുകളുമായാണ്‌ ഇയാള്‍ തെങ്ങില്‍ കയറിയിരുന്നത്‌. രോഷാകുലനായ ഇയാള്‍ ഇതിനിടെ കത്തിയും പുറത്തെടുത്തു. തുടര്‍ന്നു തങ്ങള്‍ പോലീസ്‌ അല്ലെന്നും ഫയര്‍ഫോഴ്‌സ് ആണെന്നും രക്ഷപ്പെടുത്താനാണ്‌ വന്നതെന്നും ഉദ്യോഗസ്‌ഥര്‍ പറഞ്ഞെങ്കിലും ഇയാള്‍ ആദ്യം വഴങ്ങിയില്ല. തന്നെ പോലീസ്‌ ദേഹോപദ്രവം ഏല്‍പ്പിക്കുമെന്നു ശിങ്കാരവേലു നിരന്തരം പറയുന്നുണ്ടായിരുന്നു. അങ്ങനെ സംഭവിക്കില്ലെന്നു ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്‌ഥര്‍ മറുപടി നല്‍കിയതോടെയാണ്‌ ശിങ്കാരവേലു ശാന്തനായത്‌. തുടര്‍ന്ന്‌ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്‌ഥരുടെ ഉറപ്പില്‍ ഇയാള്‍ താഴെയിറങ്ങുകയായിരുന്നു. തുടര്‍ന്നു ഇയാളെ മഞ്ചേരി പോലീസ്‌ സ്‌റ്റേഷനിലെത്തിച്ചശേഷം വിട്ടയച്ചു.










from kerala news edited

via IFTTT