121

Powered By Blogger

Wednesday, 18 February 2015

പ്രതിരോധ വ്യവസായ രംഗം ആധുനീകരിക്കണം: മോഡി









Story Dated: Wednesday, February 18, 2015 02:45



mangalam malayalam online newspaper

ബെംഗലൂരു: രാജ്യത്തെ പ്രതിരോധ വ്യവസായരംഗം കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. പ്രരോധ മേഖലയിലെ തയ്യാറെടുപ്പുകള്‍ വര്‍ദ്ധിപ്പിക്കേണ്ടിയിരിക്കുന്നു. സാങ്കേതിക വിദ്യ ഏറെ നിര്‍ണായകമായ ഭാവിയിലെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ നാം സജ്ജരായിരിക്കണമെന്നും മോഡി പറഞ്ഞു. ബെംഗലൂരുവില്‍ പത്താമത് ഏയ്‌റോ ഇന്ത്യ 2015 - ഡിഫന്‍സ്, വ്യോമയാന പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മോഡി.


ലോകത്തെ ഏറ്റവും വലിയ പ്രതിരോധ ഇറക്കുമതി രാജ്യമായ ഇന്ത്യ ആ പ്രവണത അവസാനിപ്പിക്കേണ്ടതുണ്ട്. പ്രതിരോധ ഉത്പാദനം നിലവിലെ 40 ശതമാനത്തില്‍ നിന്ന് 70 ശതമാനമായി ഉയര്‍ത്തേണ്ടിയിരിക്കുന്നു. പ്രതിരോധ വ്യവസായ മേഖലയെ പുഷ്ടിപ്പെടുത്തുന്നതിന് യൂണിറ്റുകള്‍ വരുന്നതിന് തന്റെ സര്‍ക്കാര്‍ അനുകൂലമാണെന്നും മോഡി പറഞ്ഞു.


ശക്തമായ പ്രതിരോധ വ്യവസായമുള്ളള രാജ്യം കൂടുതല്‍ സുരക്ഷിതമാണെന്നു മാത്രമല്ല സമ്പത്തിക നേട്ടങ്ങളും കൈവരിക്കും. നിലവില്‍ 60 ശതമാനത്തോളം പ്രതിരോധ ഉപകരങ്ങള്‍ ഇറക്കുമതി ചെയ്യുകയാണ്. ആയിരക്കണക്കിന് കോടി രൂപയാണ് ഈ ഇനത്തില്‍ വിദേശത്തേക്ക് പോകുന്നത്. ഇറക്കുമതിയില്‍ 20-25% കുറവ് വന്നാല്‍ ഒരു ലക്ഷം മുതല്‍ ഒന്നേകാല്‍ ലക്ഷം വരെ തൊഴില്‍ അവസരങ്ങള്‍ ഉയരുമെന്നാണ് പഠന റിപ്പോര്‍ട്ട്. പ്രതിരോധ വ്യവസായ രംഗത്ത് പൊതു- സ്വകാര്യ മേഖലയ്ക്കും വിദേശ നിര്‍മ്മാതാക്കള്‍ക്കും പങ്കാളിത്തം നല്‍കുമെന്നും സൈന്യത്തെ ആധുനികവത്കരിക്കുമെന്നും മോഡി വ്യക്തമാക്കി.


അഞ്ചു ദിവസം നീണ്ടുനില്‍ക്കുന്ന എയ്‌റോ ഷോയില്‍ പങ്കെടുക്കുന്നതിന് 10 വിദേശ രാജ്യങ്ങളില്‍ നിന്നടക്കം നൂറുകണക്കിന് കമ്പനികളാണ് എത്തിയിരിക്കുന്നത്. നാലര ലക്ഷത്തോളം സന്ദര്‍ശകര്‍ മേളയില്‍ എത്തുമെന്നാണ് പ്രതീക്ഷ.










from kerala news edited

via IFTTT