121

Powered By Blogger

Wednesday, 18 February 2015

പോരായ്‌മകള്‍ പരിഹരിക്കാന്‍ യുബറിന്‌ ഏഴു ദിവസം മാത്രം









Story Dated: Wednesday, February 18, 2015 05:55



mangalam malayalam online newspaper

ന്യൂഡല്‍ഹി: ഏഴു ദിവസത്തിനുള്ളില്‍ ആപ്ലിക്കേഷനിലെ ന്യൂനതകള്‍ പരിഹരിച്ച്‌ സമര്‍പ്പിക്കാന്‍ യുബെര്‍ ടാക്‌സി സര്‍വീസിന്‌ ഡല്‍ഹി സര്‍ക്കാരിന്റെ നിര്‍ദേശം. അല്ലാത്തപക്ഷം ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള അനുമതി പൂര്‍ണ്ണമായി നിഷേധിക്കുമെന്നും അധികൃതര്‍ വ്യക്‌തമാക്കി.


രണ്ടര മാസങ്ങള്‍ക്ക്‌ മുമ്പാണ്‌ യുബെറിന്റെ സേവനം സംസ്‌ഥാനത്ത്‌ നരോധിച്ച്‌ സര്‍ക്കാര്‍ ഉത്തരവിട്ടിത്‌. യുബെര്‍ കാറില്‍ പെണ്‍കുട്ടി പീഡനത്തിന്‌ ഇരയായ സംഭവത്തെ തുടര്‍ന്നായിരുന്നു ഇത്‌. തുടര്‍ന്ന്‌ ജനുവരി 22ന്‌ ലൈസന്‍സ്‌ പുതുക്കി നല്‍കണമെന്ന്‌ ആവശ്യപ്പെട്ട്‌ യുബെര്‍ അധികൃതര്‍ സര്‍ക്കാരിനെ സമീപിച്ചിരുന്നു.


യുബെറിന്‌ സമാനമായ 'ടാക്‌സി ഫോര്‍ ഷുവര്‍' തുടങ്ങി മറ്റു രണ്ടു കമ്പനികളും സമാന ആവശ്യവുമായി സര്‍ക്കാറിനെ സമീപിച്ചിരുന്നു. യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള എല്ലാ മാറ്റങ്ങളും ഉള്‍പ്പെടുത്തി ആപ്ലിക്കേഷന്റെ പുതിയ രൂപം സമര്‍പ്പിക്കാന്‍ ഈ സ്‌ഥാപനങ്ങളോടും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്‌.


ഡല്‍ഹിയിലെ സ്‌ഥാപനത്തിന്റെ ഔദ്യോഗിക ഓഫീസിന്റെ വിവരങ്ങളോ ടെലിഫോണ്‍ നമ്പരുകളോ ഇമെയില്‍ ഐഡിയോ ആപ്ലിക്കേഷനില്‍ യുബര്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന്‌ ഉദ്യോഗസ്‌ഥര്‍ വ്യക്‌തമാക്കി. യാത്രക്കാര്‍ക്ക്‌ വിവരങ്ങള്‍ അറിയുന്നതിനുള്ള സ്‌ഥാപനത്തിന്റെ കോള്‍സെന്ററിന്റെ വിവരങ്ങളും ആപ്ലിക്കേഷനില്‍ ലഭ്യമായിരുന്നില്ല. ടാക്‌സി ഫോര്‍ ഷുവറില്‍ ജീവനക്കാരുടെ വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും അധികൃതര്‍ പറഞ്ഞു.










from kerala news edited

via IFTTT