Story Dated: Wednesday, February 18, 2015 03:32
തിരുവനന്തപുരം: തൃശൂരില്‍ കൊല്ലപ്പെട്ട സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിന്റെ കുടുംബത്തിന് സര്‍ക്കാര്‍ 10 ലക്ഷം രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പ്രതിയില്‍ നിന്ന് നഷ്ടപരിഹാരം നേടിക്കൊടുക്കാന്‍ നിയമപരമായി ശ്രമിക്കും. വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ മരിച്ചവരുടെ കുടുംബത്തിനും 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കും. ബെംഗലൂരു ട്രെയിന്‍ അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് മൂന്നു ലക്ഷം രൂപ വീതവും നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രിസഭാ യോഗത്തിനു ശേഷം മുഖ്യമന്ത്രി അറിയിച്ചു.
ദേശീയ ഗെയിംസില്‍ മെഡല്‍ നേടിയ കേരള ടീമിലെ മുഴുവന്‍ താരങ്ങള്‍ക്കും സര്‍ക്കാര്‍ ജോലി നല്‍കും. ഒളിമ്പിക്‌സ് യോഗ്യത നേടിയ നാലു പേരുടെ പരീശീലനം സര്‍ക്കാര്‍ ഏറ്റെടുക്കും.
റബര്‍ വിലയിടിവ് ചര്‍ച്ച ചെയ്യാന്‍ വ്യാപാരികളുടെ യോഗം വിളിക്കും. റബര്‍ ബോര്‍ഡ് നിശ്ചയിച്ച ഉയര്‍ന്ന വിലയുടെ ഗുണഫലം കര്‍ഷകര്‍ക്ക് ലഭിക്കാത്തതിനെ സര്‍ക്കാര്‍ ഗൗരവമായി കാണുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
from kerala news edited
via IFTTT