121

Powered By Blogger

Wednesday 18 February 2015

മദ്യലഹരിയില്‍ കെ.എസ്‌.ആര്‍.ടി.സി ബസില്‍ അക്രമം കാട്ടിയ രണ്ടുപേര്‍ പിടിയില്‍











Story Dated: Thursday, February 19, 2015 02:17


കഴക്കൂട്ടം: മദ്യലഹരിയില്‍ കെ.എസ്‌.ആര്‍.ടി.സി ബസില്‍ ടിക്കറ്റടുക്കാതെ യാത്ര ചെയ്‌ത് അക്രമം കാട്ടിയ രണ്ടുപേര്‍ അറസ്‌റ്റില്‍. വെങ്ങാനൂര്‍ വഴിയല്‍ ബഥേല്‍ മന്ദിരത്തില്‍ ജോയി (35), നിലമേല്‍ കൈതക്കുഴി ചരുവിള പുത്തന്‍വീട്ടില്‍ രാജ്‌ കുമാര്‍ (22) എന്നിവരാണ്‌ പോലീസ്‌ പിടിയിലായത്‌. ബസ്‌ കണ്ടക്‌ടറുടെ പരാതിയെ തുടര്‍ന്ന്‌ പ്രതികളെ പിടികൂടാന്‍ ശ്രമിച്ച കഴക്കൂട്ടം പോലീസ്‌ സ്‌റ്റേഷനിലെ എ.എസ്‌.ഐ. അജയകുമാറിനെ പ്രതികള്‍ ആക്രമിച്ചതിനും കേസെടുത്തിട്ടുണ്ട്‌. ചൊവ്വാഴ്‌ച രാത്രി 9.30നായിരുന്നു സംഭവം.


തമ്പാനൂരില്‍ നിന്നും തിരുവനന്തപുരം -കോയമ്പത്തൂര്‍ സൂപ്പര്‍ ഫാസ്‌റ്റ് ബസില്‍ എറണാകുളത്തേക്ക്‌ പോകാനായി ബസില്‍ കയറിയ ഇവര്‍ മദ്യലഹരിയില്‍ വാഹനത്തിനുള്ളില്‍ ബഹളം വച്ചു. ടിക്കറ്റെടുക്കാനോ ബസില്‍ നിന്നും പുറത്തുപോകാനോ തയാറായില്ല. ചോദ്യം ചെയ്‌ത കണ്ടക്‌ടര്‍ക്ക്‌ നേരെ കൈയേറ്റത്തിനും ശ്രമിച്ചു. തുടര്‍ന്ന്‌ ബസ്‌ കഴക്കൂട്ടം പോലീസ്‌ സ്‌റ്റേഷനിലെത്തിച്ച്‌ കണ്ടക്‌ടര്‍ പരാതി നല്‍കി. പുറത്തിറങ്ങിയ പ്രതികള്‍ മാധ്യമപ്രവര്‍ത്തകരാണെന്നും പറഞ്ഞ്‌ സ്‌റ്റേഷനില്‍ ബഹളമുണ്ടാക്കി.


പിടികൂടാനെത്തിയ എ.എസ്‌.ഐയെ പ്രതികളിലൊരാള്‍ ആക്രമിച്ചു. ഇവരുടെ പക്കല്‍ നിന്നും സ്വകാര്യ ചാനലിന്റെ പേരിലും ഓണ്‍ലൈന്‍ മാധ്യമത്തിന്റെ പേരിലുമുള്ള വ്യാജ കാര്‍ഡുകളും കണ്ടെടുത്തു. പോലീസ്‌ നടത്തിയ അന്വേഷണത്തില്‍ ഇവര്‍ക്ക്‌ ചാനല്‍ സ്‌ഥാപനങ്ങളുമായി ബന്ധമില്ലെന്ന്‌ സ്‌ഥിരീകരിച്ചു. പ്രതികളെ കോടതിയില്‍ ഹാജരാക്കും.










from kerala news edited

via IFTTT