121

Powered By Blogger

Wednesday, 12 February 2020

മെട്രോ കോച്ചില്‍ ഇനി ജന്മദിനവും വിവാഹവും ആഘോഷിക്കാം

നിങ്ങൾ പുതുമ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ ജന്മദിനവും വിവാഹവും ഇനി മെട്രോ കോച്ചിൽ ആഘോഷിക്കാം. നോയ്ഡ മെട്രോ റെയിൽ കോർപ്പറേഷനാണ് ആഘോഷങ്ങൾക്ക് വേദിയൊരുക്കുന്നത്. അതിനായി കോച്ചുകൾ ബുക്ക് ചെയ്യാം. മണിക്കൂറിന് 5000 രൂപമുതൽ 10,000 രൂപവരെമാത്രമാണ് ചെലവ്. ട്രെയിന്റെ പ്രവർത്തന സമയത്തും അല്ലാത്തപ്പോഴും ആഘോഷം സംഘടിപ്പിക്കാം. നോയ്ഡ മെട്രോ റെയിലിനും വരുമാനമാകുകകുയും അതോടൊപ്പം ആഘോഷിക്കാനൊരു പുതുമയുമാകുമിതെന്ന് മെട്രോ റെയിൽ എക്സിക്യുട്ടീവ് ഡയറക്ടർ പി.ഡി ഉപാധ്യായ ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു. അതിഥികളുടെ എണ്ണം അടിസ്ഥാനമാക്കി നാലു വിഭാഗങ്ങളായാണ് ആഘോഷത്തിന് അവസരമുള്ളത്. ഓടുന്ന മെട്രോയിൽ അലങ്കാരങ്ങളില്ലാത്ത കോച്ച്-8000 രൂപ നിർത്തിയിട്ടിരിക്കുന്ന അലങ്കാരങ്ങളില്ലാത്ത കോച്ച്-5000 രൂപ ഓടുന്ന മെട്രോയിൽ അലങ്കാരങ്ങളുള്ള കോച്ച്-10,000 രൂപ നിർത്തിയിട്ടിരിക്കുന്ന അലങ്കാരങ്ങളുള്ള കോച്ച്-7000 രൂപ. 15 ദിവസംമുമ്പെങ്കിലും അപേക്ഷനൽകി ബുക്ക് ചെയ്യണം. മെട്രോ സമയങ്ങളിലാകും ഓടുന്ന കോച്ചുകൾ അനുവദിക്കുക. ഓടാത്ത സമയമായ രാത്രി 11 മുതൽ പുലർച്ചെ രണ്ടുവരെയാകും നിർത്തിയിട്ടിരിക്കുന്ന കോച്ച് അനുവദിക്കുക. നാലു കോച്ചുവരെ ബുക്ക് ചെയ്യാം. തിരിച്ചുലഭിക്കുന്ന സെക്യൂരിറ്റിയായി 20,000 രൂപയും നൽകണം. Birthday, pre-wedding celebrations on metro coaches

from money rss http://bit.ly/2wetdkD
via IFTTT

സെന്‍സെക്‌സില്‍ 70 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: ആഗോള വിപണികളിലെ സമ്മിശ്രപ്രതികരണം രാജ്യത്തെ ഓഹരി സൂചികകളെ ബാധിച്ചു. സെൻസെക്സ് 70 പോയന്റ് നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റിയിൽ 12,178 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. എസ്ബിഐ ഓഹരി മൂന്നുശതമാനം ഉയർന്നു. ടൈറ്റാൻ, ഒഎൻജിസി, ഇൻഫോസിസ് തുടങ്ങിയ കമ്പനികളുടെ ഓഹരികളും നേട്ടത്തിലാണ്. മികച്ച പ്രവർത്തനഫലം പുറത്തുവിട്ടതിനെതുടർന്ന് ഐആർസിടിസിയുടെ ഓഹരി വിലയിൽ 13 ശതമാനത്തോളംവർധനവുണ്ടായി. ഓഹരിയൊന്നിന് 10 രൂപ ഇടക്കാല ലാഭവിഹിതവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, ചില ബാങ്കിങ് ഓഹരികളിൽ വില്പന സമ്മർദം പ്രകടമാണ്. ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ആക്സിസ് ബാങ്ക്, ഇന്റസിൻഡ് ബാങ്ക്, എച്ച്ഡ്എഫിസി ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്. പണപ്പെരുപ്പംആറുവർഷത്തെ ഉയർന്ന നിരക്കായ 7.59ശതമാനമായതും വിപണിയെ ബാധിച്ചു.

from money rss http://bit.ly/2OR3h4X
via IFTTT

നേടാം, ഒരുകോടി രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ

ലൈഫ് ഇൻഷുറൻസ് പോളിസികൾ പോലെതന്നെ, ഒരുകോടി രൂപയുടെ പരിരക്ഷയുള്ള ആരോഗ്യ ഇൻഷുറൻസ് പോളിസികളും വ്യവസായത്തിൽ പുതിയ മാതൃകയായി മാറുകയാണ്. ആരോഗ്യമേഖലയിൽ പണപ്പെരുപ്പവും പോക്കറ്റിൽ നിന്നുള്ള ശരാശരി മെഡിക്കൽ ചെലവുകളും വർധിച്ചതോടെ, ഉപഭോക്താക്കളുടെ ഭാരം കുറയ്ക്കുന്നതിനായി ഇൻഷുറർമാർ ആരോഗ്യ ഇൻഷുറൻസ് പോളിസികളുടെ പരിരക്ഷയുടെ വലിപ്പം വർധിപ്പിക്കുകയാണ്. പ്രത്യക്ഷത്തിൽ, ആരോഗ്യ സംരക്ഷണത്തിനായി പണം ചെലവഴിക്കുന്നതിലെ ഏറ്റവും ഉയർന്ന നിരക്കുകളിൽ ഒന്ന് ഇന്ത്യയ്ക്കുണ്ട്. ഒരു പഠനമനുസരിച്ച്, മൊത്തം ആരോഗ്യ സംരക്ഷണ ചെലവിന്റെ 65 ശതമാനം നേരിട്ട് പോക്കറ്റിൽ നിന്നുള്ള ചെലവുകളാണ്. ഇന്ത്യയിലെ ആരോഗ്യ സംരക്ഷണച്ചെലവ് നിരന്തരം വർധിക്കുന്നതും ജീവിതശൈലീരോഗങ്ങൾ വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യങ്ങളും കണക്കിലെടുത്താൽ, മതിയായ തുക ഇൻഷുർ ചെയ്തുകൊണ്ട് ആരോഗ്യ ഇൻഷുറൻസ് വാങ്ങുന്നത് ഇന്ന് ഒരു അടിസ്ഥാന ആവശ്യമായി മാറിയിരിക്കുന്നു. ഒരു മെഡിക്കൽ ഇൻഷുറൻസ് പരിരക്ഷ മെഡിക്കൽ അത്യാഹിത സമയങ്ങളിൽ നിങ്ങൾക്ക് ആവശ്യമായ സാമ്പത്തിക പിന്തുണ നൽകുന്നു. ആരോഗ്യ ഇൻഷുറൻസ് ഇപ്പോൾ ഒരു അടിസ്ഥാന ആവശ്യമായി പരക്കെ കണക്കാക്കപ്പെടുന്നു. കൂടാതെ, സമർഥരായ ഉപയോക്താക്കൾ അവരുടെ പോളിസിയിൽ നിന്ന് മികച്ച സൗകര്യങ്ങൾ നേടാനുള്ള സാധ്യതകൾ കൂടുതലായി പര്യവേഷണം ചെയ്യുകയും ചെയ്യുന്നു. സാധാരണയായി, ഉപയോക്താക്കൾ ഏഴ് മുതൽ 10 ലക്ഷം രൂപ വരെയുള്ള അടിസ്ഥാന ആരോഗ്യ പരിരക്ഷകളാണ് തിരഞ്ഞെടുക്കുന്നത്. എന്നിരുന്നാലും, അവയവമാറ്റ ശസ്ത്രക്രിയ, ഹൃദയസംബന്ധമായ ഗുരുതര പ്രശ്നങ്ങൾ, അല്ലെങ്കിൽ അഡ്വാൻസ്ഡ് സ്റ്റേജിലുള്ള കാൻസർ എന്നിവ പോലുള്ള ചില ചെലവേറിയ നടപടിക്രമങ്ങൾക്ക് ആകെ 40-60 ലക്ഷം രൂപവരെ ചെലവ് വരാം. അത്തരം സാഹചര്യങ്ങളിൽ, സാധാരണ ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾ ഉദ്ദിഷ്ടകാര്യം പരിഹരിക്കുന്നതിൽ പരാജയപ്പെടും. ഒരു സർവേ പ്രകാരം, 2017-ൽ ഇന്ത്യയിൽ 15 ലക്ഷം ആയിരുന്ന കാൻസർ കേസുകളുടെ എണ്ണം 2020 അവസാനത്തോടെ 17.3 ലക്ഷം കടക്കുമെന്ന് കണക്കാക്കുന്നു. മറുവശത്ത്, ഹൃദയ സംബന്ധമായ അസുഖങ്ങളുമായി ബന്ധപ്പെട്ട കേസുകൾ മിക്കവാറും എല്ലാ ഇന്ത്യൻ സംസ്ഥാനങ്ങളിലും കഴിഞ്ഞ രണ്ട് ദശകങ്ങളിൽ വർധിച്ചു. ഇതിനാലാണ്, ഇതുപോലെയുള്ള ആവശ്യങ്ങൾ നിറവേറ്റാനായി ഇപ്പോൾ എട്ടക്ക തുക നൽകുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾ ഉള്ളത്. ഈ പരിരക്ഷകൾ ഒരുകോടി മുതൽ 2.5 കോടി വരെയാകാം. കുടുംബത്തിൽ ഗുരുതരമായ രോഗങ്ങളുടെ ചരിത്രമുള്ള വ്യക്തികൾക്ക് ചെലവേറിയതും നീണ്ടുനിൽക്കുന്നതുമായ ആശുപത്രിവാസം ആവശ്യമുള്ള അസുഖങ്ങൾ ഒരു വലിയ പരിരക്ഷ തിരഞ്ഞെടുക്കാം. അഡ്വാൻസ്ഡ് കാൻസർ പോലുള്ള രോഗങ്ങളുടെ കാര്യത്തിൽ, സ്വകാര്യ ആശുപത്രിയിൽ പ്രവേശിക്കുന്നതിന് ലക്ഷക്കണക്കിന് രൂപ എളുപ്പത്തിൽ ചെലവാകും അതോടൊപ്പം, വലിയ തുകകൾക്കുള്ള പരിരക്ഷയ്ക്ക് മാത്രമേ രോഗിയെ സംരക്ഷിക്കാനും കഴിയുകയുള്ളു. അവസാനമായി, വിദഗ്ദ്ധചികിത്സയ്ക്കായി രോഗി വിദേശത്തേക്ക് പോകാൻ ആഗ്രഹിക്കുന്നുവെങ്കിൽ, കുറഞ്ഞ അല്ലെങ്കിൽ ഇടത്തരം മൂല്യമുള്ള ആരോഗ്യ പോളിസികൾ തീർച്ചയായും അപര്യാപ്തമായിരിക്കും. അത്തരം എല്ലാ സാഹചര്യങ്ങളിലും, ഏറ്റവും മികച്ച വഴി ഉയർന്ന മൂല്യമുള്ള ഒരു ആരോഗ്യ ഇൻഷുറൻസ് പദ്ധതി ഉണ്ടായിരിക്കുക എന്നതാണ്. ഒരുകോടി രൂപയുടെ പരിരക്ഷ വാഗ്ദാനം ചെയ്യുന്ന അത്തരം ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണ് 'ആദിത്യ ബിർള ഹെൽത്ത് ഇൻഷുറൻസി'ന്റെ 'ആക്ടീവ് അഷ്വർ ഡയമണ്ട് പ്ലാൻ'. അഞ്ചുലക്ഷം രൂപയുടെ അടിസ്ഥാന പരിരക്ഷാ പ്ലാനും സൂപ്പർ ഹെൽത്ത് ടോപ്പ് അപ്പായി 95 ലക്ഷം ആരോഗ്യ പരിരക്ഷാ പ്ലാനും ഇത് നൽകുന്നു. മൊത്തത്തിൽ, ഈ പ്ലാൻ ഒരുകോടി രൂപ വരെ സം ഇൻഷ്വേർഡ് വാഗ്ദാനം ചെയ്യുന്നു. ചികിത്സാ ചെലവിന്റെ അഞ്ചുലക്ഷം വ്യക്തി സ്വന്തമായി ഫണ്ട് ചെയ്തതിന് ശേഷം മാത്രമേ സൂപ്പർ ടോപ്പ് അപ്പ് പോളിസിയിൽ നിന്ന് ഒരാൾക്ക് ക്ലെയിം ചെയ്യാൻ കഴിയൂവെങ്കിലും, ഇത് കുറയ്ക്കാവുന്ന തുകയാണ്. ഒരു ടോപ്പ് അപ്പ് അല്ലെങ്കിൽ ഒരു സൂപ്പർ ടോപ്പ് അപ്പ് പ്ലാനിൽ, ഒരു കുറയ്ക്കപ്പെടുന്ന ഘടകവും ഒരു ഇൻഷ്വർ ചെയ്ത ഘടകവുമുണ്ട്. കുറയ്ക്കപ്പെടുന്ന തുക എന്നത് ഉപഭോക്താവ് വഹിക്കേണ്ട, മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള തുകയാണ്. ആശുപത്രിയിൽ പണം അടയ്ക്കുന്നതിനായി അദ്ദേഹത്തിന്റെ/അവരുടെ സ്വന്തം സമ്പാദ്യത്തിലൂടെയോ അല്ലെങ്കിൽ അടിസ്ഥാന ആരോഗ്യ ഇൻഷുറൻസിൽ നിന്നോ അല്ലെങ്കിൽ മറ്റേതെങ്കിലും വരുമാന സ്രോതസ്സുകളിൽ നിന്നോ അവർ കണ്ടെത്തേണ്ടതുണ്ട്. ഈ കുറയ്ക്കപ്പെടുന്ന തുകയിൽ കവിഞ്ഞും അതിനു മുകളിലുള്ളതുമായ ഏത് തുകയും ഇൻഷുറർ വഹിക്കും. കുറയ്ക്കപ്പെടുന്ന തുക കൂടുന്നതനുസരിച്ച്, ടോപ്പ് അപ്പ് അല്ലെങ്കിൽ സൂപ്പർ ടോപ്പ് അപ്പ് പോളിസിയുടെ പ്രീമിയം കുറയും. ആദിത്യ ബിർളയുടെ ആക്ടീവ് അഷ്വർ ഡയമണ്ട് പദ്ധതി പ്രകാരം, മുമ്പുണ്ടായിരുന്ന രോഗത്തിന്റെ കാര്യത്തിൽ സാധാരണയായി രണ്ട് വർഷത്തെ കാത്തിരിപ്പ് കാലാവധിയുണ്ട്. മാത്രമല്ല, ഇത് ലോകമെമ്പാടും അടിയന്തിര ചികിത്സ, പ്രസവ ആനുകൂല്യങ്ങൾ, ഒ.പി., ഡേ കെയർ നടപടിക്രമങ്ങൾ, ഗുരുതരമായ രോഗത്തിന്റെ കാര്യത്തിൽ അന്താരാഷ്ട്ര ചികിത്സയ്ക്കായി വിമാന യാത്രുച്ചെലവ് എന്നിവ വാഗ്ദാനം ചെയ്യുന്നു. കൂടാതെ, ഒരു പരിധിവരെ ഹോമിയോപ്പതി, ആയുർവേദം തുടങ്ങിയ ബദൽ ചികിത്സകളും പരിരക്ഷിക്കപ്പെടുന്നു. 18 വയസ്സ് മുതൽ 65 വയസ്സ് വരെ ആർക്കും ഉത്പന്നം തിരഞ്ഞെടുക്കാം. ഇവിടെ, പങ്കാളി, ആശ്രിതരായ മാതാപിതാക്കൾ, കുട്ടികൾ എന്നിവരുൾപ്പെടെ കുടുംബത്തിലെ ആറ്് അംഗങ്ങളെ വരെ പരിരക്ഷിക്കാവുന്നതാണ്. ടോപ്പ് അപ്പ് അല്ലെങ്കിൽ സൂപ്പർ ടോപ്പ് അപ്പ് പ്ലാനുകൾ അടിസ്ഥാന പ്ലാനിനേക്കാൾ താരതമ്യേന വില കുറവായതിനാൽ, മിതമായ നിരക്കിൽ ഉപഭോക്താവിന്റെ അടിസ്ഥാന ഇൻഷുറൻസ് കവിഞ്ഞും അതിന് മുകളിലുമുള്ള അധിക ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ നൽകുന്നതിനാൽ ഈ പ്ലാൻ വാങ്ങുന്നത് ശുപാർശ ചെയ്യുന്നു. കഴിഞ്ഞ രണ്ട്, മൂന്ന് വർഷങ്ങളിലായി ആരംഭിച്ച പുതിയ ആരോഗ്യ ഇൻഷുറൻസ് കമ്പനികൾ തുടക്കം മുതൽ ഒരുകോടി രൂപയും അതിന് മുകളിലുള്ള പരിരക്ഷകളും വാഗ്ദാനം ചെയ്യുന്നു. ഒരുകോടി രൂപ പരിരക്ഷ വാഗ്ദാനം ചെയ്യുന്ന പ്രൊ-ഹെൽത്ത് പ്രീമിയർ പ്ലാനാണ് മണിപ്പാൽ 'സിഗ്ന ഹെൽത്ത് ഇൻഷുറൻസി'ന് ഉള്ളത്. കൂടാതെ, ഇൻഷുർ ചെയ്ത മുഴുവൻ തുകയും വരെയുള്ള ലോകമെമ്പാടുമുള്ള അടിയന്തര പരിരക്ഷയും ഇതിൽ ഉൾപ്പെടുന്നു. അതുപോലെ, 'മാക്സ് ബുപ'യുടെ ഹെൽത്ത് കംപാനിയൻ പ്ലാനും ഒരുകോടി തുക ഇൻഷുർ ചെയ്തുകൊണ്ട് ലഭ്യമാണ്. അവ മിതമായ നിരക്കിൽ എളുപ്പത്തിൽ വാങ്ങാനും സാധിക്കും. ആശുപത്രിയിൽ ആകുന്നതിന് മുമ്പും അതിനു ശേഷവും ഉള്ള ചെലവുകൾക്കുള്ള പരിരക്ഷ, ക്ലെയിം ഷെയർ ചെയ്യാനുള്ള സൗകര്യം, പരിരക്ഷ പുനഃസ്ഥാപിക്കൽ, വാർഷിക ആരോഗ്യ പരിശോധനകൾ എന്നിവ പദ്ധതിയുടെ ചില പ്രധാന സവിശേഷതകളാണ്. ഒരുകോടി രൂപയ്ക്ക് ഇൻഷുർ ചെയ്ത പ്ലാനുകൾ വാഗ്ദാനം ചെയ്യുന്ന മറ്റ് ജനപ്രിയ ഇൻഷുറർമാരിൽ 'സ്റ്റാർ ഹെൽത്തി'ന്റെ സ്റ്റാർ കോം പ്രിഹെൻസീവ്, 'റോയൽ സുന്ദര'ത്തിന്റെ ലൈഫ്ലൈൻ എലൈറ്റ്, 'ഡിജിറ്റ് ഹെൽത്ത് കെയറി'ന്റെ മാക്സിമ റീസ്റ്റോർ സൂപ്പർ എന്നിവ ഉൾപ്പെടുന്നു.

from money rss http://bit.ly/2HiuCsz
via IFTTT

സെന്‍സെക്‌സ് 350 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: തുടർച്ചയായി രണ്ടാമത്തെ ദിവസവും ഓഹരി വിപണിയിൽ മുന്നേറ്റം. സെൻസെക്സ് 349.76 പോയന്റ് ഉയർന്ന് 41,565.90ലും നിഫ്റ്റി 93.30 പോയന്റ് നേട്ടത്തിൽ 12,201.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ചൈനയിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണത്തിൽ കുറവുണ്ടായത് ആഗോള വ്യാപകമായി ഓഹരി വിപണികൾക്ക് ഉണർവേകിയിട്ടുണ്ട്. അതിന്റെ പ്രതിഫലനമായാണ് രാജ്യത്തെ സൂചികകളും നേട്ടത്തിലായത്. ബിഎസ്ഇയിലെ 984 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1490 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 170 ഓഹരികൾക്ക് മാറ്റമില്ല. ഹിന്ദുസ്ഥാൻ യുണിലിവർ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐഷർ മോട്ടോഴ്സ്, ഐസിഐസിഐ ബാങ്ക്, നെസ് ലെ തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. യെസ് ബാങ്ക്, ഭാരതി ഇൻഫ്രടെൽ, എസ്ബിഐ, ഇൻഡസിന്റ് ബാങ്ക്, ബിപിസിഎൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. ഫാർമ, പൊതുമേഖല ബാങ്ക് എന്നിവ ഒഴികെയുള്ള വിഭാഗങ്ങളിലെ ഓഹരികൾ നേട്ടത്തിലായിരുന്നു. ബിഎസ്ഇ മിഡക്യാപ്, സ്മോൾ ക്യാപ് സൂചികകൾ നേരിയ നേട്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. Market rallies for 2nd day

from money rss http://bit.ly/2OQxrWa
via IFTTT