സംസ്ഥാനത്ത് സ്വർണവില പവന് 320 രൂപകൂടി 36,960 രൂപയായി. ഗ്രാമിനാകട്ടെ 40 രൂപ വർധിച്ച് 4620 രൂപയുമായി. ചൊവാഴ്ച 36,640 രൂപയായിരുന്നു പവന്. ആഗോള വിപണിയിലെ വിലവർധനവാണ് രാജ്യത്തും വിലകൂടാനിടയാക്കിയത്. അന്താരാഷ്ട്ര വിപണിയിൽ സ്പോട്ട് ഗോൾഡ് വില 1,852.01 ഡോളർ നിലവാരത്തിലാണ്. കഴിഞ്ഞ വ്യാപരദിനത്തിൽ1.4ശതമാനമാണ് വിലവർധിച്ചത്. കോമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന് 49,571 രൂപയാണ് വില. ഡോളർ സൂചികയിലെ തളർച്ചയാണ് സ്വർണം നേട്ടമാക്കിയത്.
from...