കൊച്ചി- ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ ജെഎം ഫിനാൻഷ്യൽ പ്രൊഡക്ട്സ് ആയിരം രൂപ വീതം മുഖവിലയുള്ള കടപ്പത്രം പുറത്തിറക്കി. 500 കോടി രൂപ വരെ കടപത്രത്തിലൂടെ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. പ്രാഥമിക ഘട്ടത്തിൽ 100 കോടി വരെയുള്ള നോൺ കർവെർട്ടബിൾ ഡിബഞ്ചറുകളാണ് പുറത്തിറക്കുന്നത്. ഇത് ഘട്ടം ഘട്ടമായി 400 കോടി മുതൽ 500 കോടി രൂപവരെയാക്കി ഉയർത്തും. ഈ കടപ്പത്രങ്ങളിലൂടെ സംഭരിക്കുന്ന പണം തുടർന്നുള്ള വായ്പകൾക്കും സാമ്പത്തിക സഹായങ്ങൾക്കും കമ്പനി വായ്പകളുടെ പലിശ തിരിച്ചടവിനും വായ്പകളുടെ മുതലിലേക്കും ഉപയോഗിക്കുമെന്ന് ജെഎം ഫിനാൻഷ്യൽ പത്രക്കുറിപ്പിൽ അറിയിച്ചു. ആദ്യഘട്ടം 2021 സെപ്തംബർ 23 നു തുടങ്ങുകയും 2021 ഒക്ടോബർ 14 നു അവസാനിക്കുകയും ചെയ്യും. നാലുഘട്ടങ്ങളിലായി പുറത്തിറക്കുന്ന കടപ്പത്രത്തിന്റെ ആദ്യഘട്ടത്തിൽ ഫ്ളോട്ടിംഗ് പലിശയും രണ്ട്, മൂന്ന്, നാല് ഘട്ടങ്ങളിൽ സ്ഥിരപലിശയുമായിരിക്കും. സ്ഥിര പലിശ പ്രതിവർഷം 8.3 ശതമാനവും ഫ്ളോട്ടിംഗ് പലിശ 91 ദിവസത്തെ ടി ബിൽ അടിസ്ഥാനത്തിൽ 3.15 ശതമാനം വ്യാപമായ നിലയിലും ആയിരിക്കും. കടപ്പത്രത്തിന്റെ കാലാവധി 39 മാസം മുതൽ 100 മാസം വരെ ആയിരിക്കും. ഈ പബഌക് ഇഷ്യു വായ്പകളുടെ വൈവിധ്യവൽക്കരണത്തിനും നിക്ഷേപത്തിനും സഹായകമാകുമെന്ന് ജെഎം ഫിനാൻഷ്യൽ ഗ്രൂപ്പിന്റേയും ജെഎം ഫിനാൻഷ്യൽ പ്രൊഡക്ട്സിന്റേയും മാനേജിംഗ് ഡയറക്ടർ വിശാൽ കമ്പാനി പറഞ്ഞു. ശക്തമായ ബാലൻസ് ഷീറ്റും ഉയർന്ന മൂല്യവും ബിസിനസിലെ വൈവിധ്യവും ഇടപാടുകാർക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള സമീപനവും ഞങ്ങളുടെ പങ്കാളികൾക്ക് കൂടുതൽ സുരക്ഷിതത്വം നൽകാൻ പര്യാപ്തമാണ്ടെന്ന് വിശാൽ കമ്പാനി പറഞ്ഞു.
from money rss https://bit.ly/3Aq28qP
via IFTTT
from money rss https://bit.ly/3Aq28qP
via IFTTT