121

Powered By Blogger

Friday 12 March 2021

സ്വർണവില പവന് 120 രൂപകൂടി 33,600 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. പവന് 120 രൂപകൂടി 33,600 രൂപയായി. 4200 രൂപയാണ് ഗ്രാമിന്റെ വില. 33,480 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. ആഗോളതലത്തിലെ വിലവർധനവാണ് ആഭ്യന്തര സൂചികകളിൽ പ്രതിഫലിച്ചത്. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ഔൺസിന് 1728.15 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വില 44,271രൂപയിലാണ് വെള്ളിയാഴ്ച ക്ലോസ് ചെയ്തത്. യുഎസ് ട്രഷറി ആദായത്തിലെ വർധനവും കോവിഡ് വാക്സിൻ വ്യാപകമായി ഉപയോഗിക്കാൻതുടങ്ങിയതുമാണ് ആഗോള വിപണിയിലെ ചാഞ്ചാട്ടത്തിനുപിന്നിൽ. വിലയിൽ കുറവുണ്ടായതോടെ ഗോൾഡ് ഇടിഎഫുകളിൽ നിക്ഷേപംവർധിച്ചു. ഫെബ്രുവരിയിൽമാത്രം 491 കോടി രൂപയാണ് ഇടിഎഫിൽ നിക്ഷേപമായെത്തിയത്.

from money rss https://bit.ly/3ldoLIr
via IFTTT

ഇനി മിഡ്ക്യാപുകളുടെകാലം: സമ്പത്തുണ്ടാക്കാൻ മികച്ച കമ്പനികളിൽ നിക്ഷേപിക്കാം

മികച്ച മിഡ്ക്യാപ് കമ്പനികൾ ഭാവിയൽ വൻവളർച്ചാസാധ്യതയാണ് മുന്നോട്ടുവെയ്ക്കുന്നത്. ലാർജ് ക്യാപ്പുകളെ അപേക്ഷിച്ച് മികച്ച വളർച്ചയും സ്മാൾ ക്യാപ്പുകളുമായി താരതമ്യപ്പെടുത്തുമ്പോൾ കുറഞ്ഞ റിസ്കുമുള്ളവുയമാണ് ഈ വിഭാഗത്തിലെ ഓഹരികൾ. നാളത്തെ വിജയികളെ കണ്ടെത്താനും അവരുടെ വിജയത്തോടൊപ്പം സഞ്ചരിക്കാനുമുള്ള അവസരമാണ് മിഡ്ക്യാപുകൾ നൽകുന്നത്. അതിനാൽ പോർട്ട്ഫോളിയോയിൽ നിശ്ചിതശതമാനം മിഡ്ക്യാപ് ഓഹരികൾ ഉൾപ്പെടുത്തുന്നത് എന്തുകൊണ്ടും യോജിച്ചതാണ്. നോട്ടുനിരോധനം, പാപ്പരത്ത നിയമം, ജിഎസ്ടി, റെറ, കോർപ്പറേറ്റ് നികുതി കുറയ്ക്കൽ എന്നിവയടക്കം രാജ്യത്തെ സമ്പദ്വ്യവസ്ഥ നാല് വർഷത്തിനിടയിൽ നിരവധി ഘടനാപരമായ പരിഷ്കാരങ്ങൾക്ക് വിധേയമായി. 10 വർഷത്തിനിടെ നിരവധി മേഖലകളും വ്യവസായങ്ങളും മാന്ദ്യത്തിലൂടെയാണ് കടന്നുപോയത്. ഈ മാറ്റങ്ങൾ കൂടുതൽ ലാർജ് ക്യാപ് കമ്പനികളേക്കാൾ ബാധിച്ചത് മിഡ്ക്യാപ് കമ്പനികളെയാണ്. എന്നാൽ പുതിയ പരിതസ്ഥിതിയിൽ വൻവീണ്ടെടുക്കലിനായി മിഡ്ക്യാപ് കമ്പനികൾ തയ്യാറായിരിക്കുന്ന സാഹചര്യമാണിപ്പോഴുള്ളത്. ലാർജ് ക്യാപ് ബെഞ്ച്മാർക്ക് സൂചികകൾക്കെതിരായ ഉജ്ജ്വല പ്രകടനത്തിന്റെയും നിഷ്ക്രിയപ്രകടനത്തിന്റെയും നിരവധി ഘട്ടങ്ങളിലൂടെയാണ് മിഡ് ക്യാപുകൾ കടന്നുപോകുന്നത്. സാധാരണഗതിയിൽ നിഷ്ക്രിയ പ്രകടനത്തിന്റെ കാലത്തിനുശേഷം മികച്ച പ്രകടനമാണ് ഇത്തരം കമ്പനികളെകാത്തിരിക്കുന്നത്. മൂന്ന് വർഷത്തെ നിഷ്ക്രിയഘട്ടത്തിൽനിന്നും മിഡ്ക്യാപുകൾ പുറത്തുവരികയാണ്. അതുകൊണ്ടുതന്നെ അടുത്ത മൂന്ന്-അഞ്ച് വർഷങ്ങളിൽ അവ മികച്ച പ്രകടനം നടത്തുമെന്ന് പ്രതീക്ഷിക്കാം. കുറച്ച് ഓഹരികളിലും മേഖലകളിലുമായി മികച്ച റിട്ടേണുകൾ നൽകുന്ന മാർക്കറ്റുകളുടെ ധ്രുവീകരണം കണ്ടു. അതേസമയം നിരവധി മിഡ് ക്യാപ് സ്റ്റോക്കുകൾ മോശംപ്രകടനം നടത്തുന്നതും ദൃശ്യമായി. തിരഞ്ഞെടുത്ത കുറച്ച് മിഡ്ക്യാപുകൾ 2018-2020 ഘട്ടത്തിൽ മികച്ചനേട്ടം നിക്ഷേപകന് സമ്മാനിച്ചു. അതേമസമയം, മിഡ്ക്യാപുകളിൽ ഭൂരിഭാഗവും നിഫ്റ്റി മിഡ്കാപ്പ് 100 സൂചികയിൽ മോശം പ്രകടനമാണ് കാഴ്ചവെച്ചത്. ഈ സ്റ്റോക്കുകൾ ഇപ്പോൾ ആകർഷകമായ മൂല്യനിർണ്ണയത്തിൽ ലഭ്യമാണ്. ഉയർന്ന വളർച്ചാസാധ്യതയുള്ള മേഖലകളിൽനിന്നുള്ള കമ്പനികൾ, വലിയ വ്യവസായങ്ങളിൽ വിപണി വിഹിതംനേടുന്നവ, സംഘടിത മേഖലകളിലേക്ക് മാറുന്നതിന്റെ ഗുണഭോക്താക്കൾ, സർക്കാർ നയങ്ങളായ ആത്മനിർഭർ ഭാരത്, ഇൻഫ്രാസ്ട്രക്ചർ പദ്ധതികൾ തുടങ്ങിയവകൊണ്ട് ഗുണമുണ്ടാകുന്നവ എന്നിവയിലാണ് ശ്രദ്ധകേന്ദ്രീകരിക്കേണ്ടത്. ഈവർഷത്തെ ബജറ്റും അതിന് അനുകൂലമാണ്. അടുത്ത മൂന്ന്-അഞ്ച് വർഷങ്ങളിൽ കൂടുതൽ സുസ്ഥിരമായ മിഡ്ക്യാപ് റാലിക്കുള്ള എല്ലാഘടകങ്ങളും നിലവിലുണ്ട്. ലാർജ് ക്യാപുകളെ അപേക്ഷിച്ചുനോക്കുമ്പോൾ മൂന്നുവർഷത്തെ നിഷ്ക്രിയഘട്ടത്തിൽ നിന്നുമാണ് മിഡ്കാപ്പുകൾ തിരിച്ചുവരുന്നത്. പല മിഡ് ക്യാപ് സ്റ്റോക്കുകളുടെയും മൂല്യനിർണ്ണയം, പ്രത്യേകിച്ചും കൂടുതൽ ചാക്രിക മേഖലകളിൽ നിന്നുള്ളവ അവരുടെ ദീർഘകാല ശരാശരിയേക്കാൾ താഴെയാണ്. ഇന്ത്യൻ സമ്പദ്വ്യവസ്ഥയിൽ പ്രതീക്ഷിക്കുന്ന വീണ്ടെടുക്കലിനൊപ്പം വരുമാന വളർച്ചാസാധ്യതകൾ മെച്ചപ്പെടുന്നു. മിഡ്ക്യാപുകളിലെ നിക്ഷേപം മധ്യ-ദീർഘകാലത്തേക്ക് മികച്ച വരുമാനം നൽകുമെന്ന് പ്രതീക്ഷിക്കുന്നു. അഞ്ചുവർഷത്തേയ്ക്ക് നിക്ഷേപംനടത്തിയാൽ റിസ്ക് ക്രമീകരിച്ച് സമ്പത്ത് സൃഷ്ടിക്കാനുള്ള അവസരമാണ് മിഡ്ക്യാപുകൾ നൽകുന്നത്. (ഐടിഐ മ്യൂച്വൽ ഫണ്ടിന്റെ സിഇഒയും സിഐഒയുമാണ് ലേഖകൻ)

from money rss https://bit.ly/30DejQG
via IFTTT

ഇനി നാലുദിവസം ബാങ്കുകൾ മുടങ്ങും, എ.ടി.എമ്മുകൾ ഒഴിയുമോ എന്ന് ആശങ്ക

തിരുവനന്തപുരം:ബാങ്കുകൾ തുടർച്ചയായി നാലുദിവസം പ്രവർത്തിക്കില്ല. രണ്ടുദിവസത്തെ അവധിയും തുടർന്ന് രണ്ടുദിവസത്തെ പണിമുടക്കും കാരണമാണിത്. 13-ന് രണ്ടാം ശനിയാഴ്ചയും 14-ന് ഞായറാഴ്ചയും ബാങ്കുകൾക്ക് അവധിയാണ്. 15-നും 16-നുമാണ് ബാങ്കിങ് മേഖലയിൽ രാജ്യവ്യാപകമായ പണിമുടക്ക്. പൊതുമേഖലാ ബാങ്കുകൾ സ്വകാര്യവത്കരിക്കുന്നതിനെതിരേ നടക്കുന്ന ഈ പണിമുടക്കിൽ ജിവനക്കാരുടെ സംഘടനകളെല്ലാം പങ്കെടുക്കുന്നുണ്ട്. നാലുദിവസം തുടർച്ചയായി മുടങ്ങുന്നതിനാൽ എ.ടി.എമ്മുകളിൽ പണം തീർന്നുപോകുന്ന സാഹചര്യമുണ്ടാകുമോ എന്ന ആശങ്കയുണ്ട്. എന്നാൽ, അങ്ങനെവരാൻ സാധ്യതയില്ലെന്നാണ് ബാങ്ക് അധികൃതർ പറയുന്നത്. ബാങ്ക് ശാഖകളിൽനിന്ന് അകലെയുള്ള ഓഫ് സൈറ്റ് എ.ടി.എമ്മുകളിൽ പണംനിറയ്ക്കുന്നത് ഏജൻസികളാണ്. അവർ പണിമുടക്കിൽ പങ്കെടുക്കുന്നില്ല. അവരുടെ ചുമതലകളിലുള്ള എ.ടി.എമ്മുകളിൽ പണം തീർന്നുപോകാനിടയില്ല. ബാങ്കുകളോട് ചേർന്നുള്ള ഓൺ സൈറ്റ് എ.ടി.എമ്മുകളിൽ ഇപ്പോൾ ഭൂരിഭാഗവും പണം നിക്ഷേപിക്കാനും പിൻവലിക്കാനും സാധിക്കുന്നതാണ്. ബാങ്കുകൾ പ്രവർത്തിക്കാത്തതിനാൽ പണം നിക്ഷേപിക്കാൻ ജനം ഈ എ.ടി.എമ്മുകളെ ആശ്രയിക്കും.

from money rss https://bit.ly/3tcXxUW
via IFTTT

ആസ്തിവർധനയിൽ ലോകത്ത് ഒന്നാമനായി അദാനി

മുംബൈ: ആസ്തിവർധനയിൽ ലോകത്ത് ഒന്നാമനായി ഇന്ത്യൻ വ്യവസായി ഗൗതം അദാനി. ബ്ലൂംബെർഗിന്റെ ആഗോള ശതകോടീശ്വരപട്ടികയിലെ കണക്കുപ്രകാരം 2021-ൽ ഇതുവരെ 1620 കോടി ഡോളറിന്റെ (ഏകദേശം 1.18 ലക്ഷം കോടി രൂപ) വർധനയാണ് അദാനിയുടെ ആസ്തിയിലുണ്ടായിരിക്കുന്നത്. ലോക ശതകോടീശ്വരപട്ടികയിൽ മുന്നിലെത്താൻ ടെസ്ല ഉടമ ഇലോൺ മസ്കും ആമസോൺ ഉടമ ജെഫ് ബിസോസും മത്സരിക്കുന്നതിനിടയിലാണ് ആസ്തിവർധനയിൽ ഇവരെ കടത്തിവെട്ടി അദാനി മുന്നിലെത്തിയിരിക്കുന്നത്. മാർച്ച് 12-ലെ കണക്കനുസരിച്ച് 5000 കോടി ഡോളറിന്റെ (3.64 ലക്ഷം കോടി രൂപ) ആസ്തിയുമായി ഗൗതം അദാനി പട്ടികയിൽ 26-ാം സ്ഥാനത്താണ്. ഏഷ്യയിലെ ഏറ്റവുംവലിയ ശതകോടീശ്വരനായ റിലയൻസ് ഉടമ മുകേഷ് അംബാനി പത്താംസ്ഥാനത്തും. ആദ്യ 50 ശതകോടീശ്വരൻമാരുടെ പട്ടികയിൽ ഇന്ത്യയിൽനിന്ന് ഈ രണ്ടുപേർ മാത്രമാണുള്ളത്. ജെഫ് ബിസോസിന്റെ ആസ്തിയിൽ ഈവർഷം 759 കോടി ഡോളറിന്റെ (55,242 കോടി രൂപ) കുറവുണ്ടായി. ആസ്തിവർധനയിൽ രണ്ടാം സ്ഥാനത്തുള്ള ഗൂഗിൾ സഹസ്ഥാപകൻ ലാറി പേജിന്റെ ആസ്തിയിൽ 1430 കോടി ഡോളറിന്റെ (1.04 ലക്ഷം കോടി രൂപ) വർധനയാണുണ്ടായത്. 1380 കോടി ഡോളറിന്റെ (ഒരുലക്ഷം കോടി രൂപ) വർധനയുമായി ഗൂഗിൾ സഹസ്ഥാപകൻ സെർജി ബ്രിൻ ആണ് മൂന്നാമത്. Gautam Adani beats Elon Musk, Jeff Bezos with biggest wealth surge

from money rss https://bit.ly/38BW0zT
via IFTTT

സെൻസെക്‌സ് 487 പോയന്റ് നഷ്ടത്തിൽ 51,000ന് താഴെ ക്ലോസ്‌ചെയ്തു

മുംബൈ: മൂന്നുദിവസത്തെ നേട്ടത്തിനൊടുവിൽ, വ്യാപാര ആഴ്ചയുടെ അവസാന ദിനത്തിൽ ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ്ചെയ്തു. സെൻസെക്സ് 51,000നുതാഴെയെത്തി. നിഫ്റ്റി 15,000ന് അടുത്തെത്തുകയുംചെയ്തു. യുഎസ് ട്രഷറി ആദായം വീണ്ടും 1.6ശതമാത്തിലേയ്ക്ക് ഉയർന്നതാണ് വിപണിയെ ബാധിച്ചത്. തുടർച്ചയായി ഏഴാമത്തെ ആഴ്ചയും ബോണ്ട് വിപണി കുതിച്ചതും ഡോളർ സൂചിക കരുത്തുകാട്ടിയതുമാണ് വിപണിയിൽ പ്രതിഫലിച്ചത്. ഉച്ചയ്ക്കുശേഷം കനത്ത വില്പനസമ്മർദമാണ് രാജ്യത്തെ സൂചികകളിലുണ്ടായത്. സെൻസെക്സ് 487.43 പോയന്റ് നഷ്ടത്തിൽ 50,792.08ലും നിഫ്റ്റി 143.80 പോയന്റ് താഴ്ന്ന് 15,031ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1335 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1626 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 174 ഓഹരികൾക്ക് മാറ്റമില്ല. ബജാജ് ഓട്ടോ, ഹിൻഡാൽകോ, എസ്ബിഐ ലൈഫ് ഇൻഷുറൻസ്, എച്ച്ഡിഎഫ്സി ലൈഫ്, മാരുതി സുസുകി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. ബിപിസിഎൽ, ഐഒസി, പവർഗ്രിഡ് കോർപ്, ടൈറ്റാൻ കമ്പനി തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയും ചെയ്തു. എല്ലാ സെക്ടറൽ സൂചികകളും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും നഷ്ടംനേരിട്ടു. Closing: Sensex slips below 51K

from money rss https://bit.ly/38yNGkj
via IFTTT

ബാങ്കുകൾ പ്രതിസന്ധിയിലാകും: സർക്കുലർ പിൻവലിക്കാൻ സെബിയോട് ധനമന്ത്രാലയം

ന്യൂഡൽഹി: അഡിഷണൽ ടയർ വൺ(എ.ടി-1) കടപ്പത്രങ്ങളിൽ നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച സർക്കുലർ പിൻവലിക്കണമെന്ന് ധനമന്ത്രാലയം സെബിയോട് ആവശ്യപ്പെട്ടു. മ്യൂച്വൽ ഫണ്ടുകൾ നിക്ഷേപിച്ചിട്ടുള്ള ബാങ്കുകളുടെ എ.ടി 1 കടപ്പത്രങ്ങളുമായി ബന്ധപ്പെട്ടാണ് സെബിയുടെ നിർദേശം. ഏപ്രിൽ ഒന്നുമുതലാണ് നിർദേശം പ്രാബല്യത്തിൽ വരാനിരുന്നത്. സർക്കുലർ ലഭിച്ചതോടെ മ്യൂച്വൽ ഫണ്ട് സ്ഥാപനങ്ങൾ വൻതോതിൽ എ.ടി 1 കടപ്പത്രങ്ങൾ വിപണിയിൽ വിറ്റഴിക്കാൻ ശ്രമിച്ചിരുന്നു. ഇത് ഡെറ്റ് നിക്ഷേപകരുടെ ആദായത്തെ ബാധിക്കുന്ന സാഹചര്യമുണ്ടായി. പൊതുമേഖല ബാങ്കുകളുടെ മൂലധന സമാഹരണത്തെ സെബിയുടെ തീരുമാനം ബാധിക്കുമെന്നതിനാലാണ് ധനമന്ത്രാലയത്തിന്റെ ഇടപെടൽ. ബാങ്കുകൾ സർക്കാരിനെ കൂടുതൽ ആശ്രയിക്കുന്ന സാഹച്യര്യം ഭാവിയിൽ ഇതുമൂലം ഉണ്ടാകും. നിലവിൽ ബാങ്കുകൾ പുറത്തിറക്കിയിട്ടുള്ള 90,000കോടി രൂപയുടെ ബോണ്ടുകളിൽ 35,000 കോടി രൂപയും മുടക്കിയിട്ടുള്ളത് മ്യൂച്വൽ ഫണ്ടുകളാണ്. ഈ ബോണ്ടുകളുടെ മൂല്യനിർണയത്തിനുള്ള നിർദേശങ്ങൾക്കുപുറമെ, നിക്ഷേപപരിധിയും സെബി നിർദേശിച്ചിരുന്നു. 2008ലെ ആഗോള സാമ്പത്തിക മാന്ദ്യത്തെതുടർന്ന് സുരക്ഷ ഉറപ്പാക്കാൻ ബേസൽ 3 മാനദണ്ഡങ്ങൾ കർശനമാക്കിയതിനെതുടർന്ന് കുടുതൽ മൂലധനം കണ്ടെത്താൻ ബാങ്കുകൾ കണ്ട പ്രധാനമാർഗമായിരുന്നു എ.ടി 1 ബോണ്ടുകൾ പുറത്തിറക്കൽ. ഓഹരികളേക്കാൾ റിസ്കുള്ള ഇനത്തിലുള്ളവയാണ് എ.ടി 1 ബോണ്ടുകളിലെ നിക്ഷേപം. കാലാവധിയില്ലാത്തവയും ഉയർന്ന ആദായം ലഭിക്കുന്നവയുമാണ് ഈവിഭാഗത്തിലുള്ള കടപ്പത്രങ്ങൾ. കാലാവധിക്കുപകരമായി കടപ്പത്രം പിൻവലിക്കുന്നതിന് കോൾ ഓപ്ഷൻ രീതിയാണുള്ളത്. നിക്ഷേപകർക്ക് പണം ആവശ്യമുള്ളപ്പോൾ സ്റ്റോക്ക് എക്സ്ചേഞ്ചുവഴി ഇടപാട് നടത്താൻകഴിയും. ബാങ്കുകൾ പ്രതിസന്ധിയിലായാൽ ഇത്തരം കടപ്പത്രങ്ങൾ എഴുതിത്തള്ളാനോ ഓഹരിയാക്കിമാറ്റാനോകഴിയും. നിയമനടപടികൊണ്ട് ഫലവുമില്ല.ഉയർന്ന പലിശ ലഭിക്കുമെന്നതിനാലാണ് മ്യൂച്വൽ ഫണ്ടുകളും മറ്റും ഇതിൽ നിക്ഷേപിക്കാൻ തയ്യാറാകുന്നത്. അടുത്തകാലത്ത് ബാങ്കുകൾ പ്രതിസന്ധിയിലായപ്പോൾ എ.ടി 1 കടപ്പത്രങ്ങൾ എഴുതിത്തള്ളിയ സാഹചര്യമുണ്ടായിരുന്നു. ഫണ്ടുകമ്പനികൾ ഇത്തരം സാഹചര്യം നേരിട്ടതോടെയാണ് എ.ടി 1 കടപ്പത്രങ്ങളിൽ നിക്ഷേപിക്കുന്നതിന് സെബി നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചത്. Finance ministry asks Sebi to withdraw circular on AT1 bonds

from money rss https://bit.ly/2N9KEvp
via IFTTT