121

Powered By Blogger

Friday, 8 May 2020

ഓഹരി മ്യൂച്വല്‍ ഫണ്ടിലെ നിക്ഷേപവരവ് കുറഞ്ഞു: ഏപ്രിലിലെത്തിയത് 6,108 കോടി

കോവിഡ് വ്യാപനംമൂലം ഓഹരി സൂചികകൾ കനത്ത നഷ്ടംനേരിട്ടതോടെ ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ടുകളിലേയ്ക്കുള്ള നിക്ഷേപവരവും കുറഞ്ഞു. ഏപ്രിലലിൽ 6,108 കോടി രൂപയാണ് ഫണ്ടുകളിലെത്തിയത്. ഇത് നാലുമാസത്തെ ഏറ്റവും താഴ്ന്ന തുകയാണ്. ഡെറ്റ് ഫണ്ടുകൾ ഉൾപ്പടെയുള്ളവയിലെത്തിയ മൊത്തം നിക്ഷേപം 45,999 കോടി രൂപയാണെന്ന് അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യ(ആംഫി)യുടെ കണക്കുകൾ വ്യക്തമാക്കുന്നു. മാർച്ചിൽ 2.13 ലക്ഷം കോടി രൂപയാണ് നിക്ഷേപകർ ഫണ്ടുകളിൽനിന്ന് പിൻവലിച്ചത്. മാർച്ച് മാസത്തിലാകട്ടെ ഓഹരി അധിഷ്ഠിത ഫണ്ടുകളിലേയ്ക്ക് 11,485 കോടി രൂപയുടെ നിക്ഷേപമാണെത്തിയത്. ഒരുവർഷത്തെ ഏറ്റവും ഉയർന്ന നിലവാരമാണിത്. 2019 ഡിസംബറിൽ 4,432 കോടിയും 2020 ജനുവരിയിൽ 7,547 കോടിയും ഫെബ്രുവരിയിൽ 10,760 കോടി രൂപയുമാണ് നിക്ഷേപമായെത്തിയത്.

from money rss https://bit.ly/3fxNOmg
via IFTTT

കേരളത്തില്‍ സാധ്യതയുള്ള വ്യവസായ മേഖലകൾ

1. സ്മാർട്ട് മാനുഫാക്ചറിങ് ലക്ഷക്കണക്കിന് സ്മാർട്ട് ഫോണുകളും ടാബ്ലെറ്റുകളും ലാപ്ടോപ്പുകളുമൊക്കെ ആവശ്യമായ വിപണിയാണ് ഇന്ത്യ. ഇതൊക്കെ വരുന്നത് ഇപ്പോൾ ചൈന ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽനിന്നാണ്. എന്നാൽ, ഇവയുടെ നിർമാണത്തിന് അനുയോജ്യമായ ഇടമാണ് കേരളം. സ്മാർട്ട് മാനുഫാക്ചറിങ്ങിന് ആവശ്യമായ മാനവശേഷി നമുക്കുണ്ട്. 2. ഹൈ എൻഡ് ഇലക്ട്രോണിക്സ് ഡിജിറ്റൽ ഉത്പന്നങ്ങളുടെ രൂപകല്പന മുതൽ നിർമാണം വരെ ഏറെ സാധ്യതയുള്ള മേഖലയാണ്. സ്മാർട്ട് ഫോണുകളുടെ അപ്പുറം, സ്മാർട്ട് വാച്ച്, ഹെൽത്ത് ബാൻഡ് തുടങ്ങി ഒട്ടേറെ ഹൈൻ എൻഡ് ഇലക്ട്രോണിക്സ് ഉത്പന്നങ്ങൾക്ക് സാധ്യതയുണ്ട്. 3. മെഡിക്കൽ എക്യുപ്മെന്റ്സ് മെഡിക്കൽ ഉപകരണങ്ങൾക്ക് ഇനിയുള്ള കാലത്ത് വലിയ ഡിമാൻഡാവും. നൈപുണ്യവും കഴിവുമുള്ള മാനവശേഷി ഇവിടെയുള്ളതിനാൽ ഇത്തരം വ്യവസായങ്ങൾക്ക് അനുയോജ്യമാണ് കേരളം. ഈ മേഖലയിൽ കേരളം ഇതിനോടകം മികവ് തെളിയിച്ചിട്ടുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ബ്ലെഡ് ബാഗ് നിർമാതാക്കളായ തിരുവനന്തപുരത്തെ ടെറുമോ പെൻപോളും കൃത്രിമ പല്ല് നിർമിക്കുന്ന മൂവാറ്റുപുഴയിലെ ഡെന്റ് കെയറുമൊക്കെ ഇതിന് ഉദാഹരണങ്ങളാണ്.

from money rss https://bit.ly/2xLGiTy
via IFTTT

വാട്ടർഫീൽഡ് അഡ്വൈസേഴ്‌സ്‌ കേരളത്തിലേക്ക്

കൊച്ചി: അതിസമ്പന്ന കുടുംബങ്ങളുടെ നിക്ഷേപക ആവശ്യങ്ങൾ നിറവേറ്റുന്ന ഫാമിലി ഓഫീസ് സ്ഥാപനമായ വാട്ടർഫീൽഡ് അഡ്വൈസേഴ്സ് കേരളത്തിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ചു. കമ്പനിയുടെ രാജ്യത്തെ അഞ്ചാമത്തെ ഓഫീസ് കൊച്ചിയിലാണ് പ്രവർത്തനം തുടങ്ങിയത്. രാജ്യത്തെ അറുപതോളം അതിസമ്പന്ന കുടുംബങ്ങളുടേതായി 350 കോടി ഡോളറിന്റെ (ഏതാണ്ട് 26,250 കോടി രൂപ) സ്വകാര്യ ആസ്തി കൈകാര്യം ചെയ്യുന്ന സ്ഥാപനമാണ് വാട്ടർഫീൽഡ്. അതിസമ്പന്നരുടെയും വ്യവസായ കുടുംബങ്ങളുടെയും ബിസിനസ്സിന് അപ്പുറമുള്ള ആസ്തി സംരക്ഷിക്കുകയാണ് തങ്ങൾ ചെയ്യുന്നതെന്ന് വാട്ടർഫീൽഡിന്റെ കേരളത്തിന്റെ ചുമതലയുള്ള റിലേഷൻഷിപ്പ് മാനേജ്മെന്റ് വൈസ് പ്രസിഡന്റ് അരുൺ പോൾ പറഞ്ഞു. കേരളത്തിൽ 'ഫാമിലി ഓഫീസ്' എന്ന ആശയത്തെക്കുറിച്ചുള്ള അവബോധം വർധിച്ചുവരികയാണെന്നും ഇതിന് വലിയ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജന്റെ അടുത്ത ബന്ധുവും ബാങ്കിങ് രംഗത്ത് നിരവധി വർഷത്തെ പ്രവർത്തന പരിചയത്തിന് ഉടമയുമായ സൗമ്യ രാജന്റെ നേതൃത്വത്തിലുള്ളതാണ് ഈ സംരംഭം.

from money rss https://bit.ly/2SM0yvO
via IFTTT

വ്യവസായങ്ങള്‍ ചൈനവിടുമ്പോള്‍ കേരളം ചെയ്യേണ്ടത്‌

കോവിഡ് വ്യാപനത്തിനിടെ, യു.എസ്. കമ്പനികൾ ഉൾപ്പെടെയുള്ള ആഗോള വ്യവസായങ്ങൾ ചൈന വിടാനുള്ള കാരണങ്ങൾ മൂന്നാണ്. ഒന്ന്, ചൈനയ്ക്കെതിരായ വികാരം. രണ്ട്, നിർമാണത്തിന് ആവശ്യമായ ഉത്പന്നങ്ങൾക്ക് ചൈനയെ മാത്രം ആശ്രയിച്ചതുമൂലം പല കമ്പനികളുടെയും പ്രവർത്തനം തന്നെ സ്തംഭിച്ചത്. മൂന്ന്, ചൈനയെ കൂടുതൽ ആശ്രയിക്കേണ്ടി വരുന്നത് സുരക്ഷാ പ്രശ്നങ്ങളുണ്ടാക്കുമെന്ന ആശങ്ക. ചൈനയുമായി മത്സരിക്കുക എളുപ്പമല്ല. കാരണം, ഉത്പാദനക്ഷമതയുടെ കാര്യത്തിലും തൊഴിൽ അച്ചടക്കത്തിന്റെ കാര്യത്തിലും ഏറെ മുന്നിലാണ് അവർ. മാത്രമല്ല, അവിടെ കാര്യങ്ങൾ നടപ്പാക്കാൻ എളുപ്പമാണ്. കാരണം, അവിടെ സ്റ്റേറ്റ് കാപ്പിറ്റലിസം അഥവാ ഭരണകൂട മുതലാളിത്തമാണ്. വൈകാരികമായ എതിർപ്പുകൾ തത്കാലം മാറ്റിവയ്ക്കാം. പക്ഷെ, നിർമാണത്തിന് ആവശ്യമായ ഉത്പന്നങ്ങളുടെ പവർ ഹൗസ് എന്ന നിലയിൽ ചൈനയെ മാത്രം ആശ്രയിക്കുന്നത് കുറയുമെന്ന് ഉറപ്പാണ്. പല കമ്പനികളും തങ്ങളുടെ ഉത്പാദനത്തിന്റെ ഒരു ഭാഗമെങ്കിലും മറ്റിടങ്ങളിലേക്ക് മാറ്റാൻ നോക്കും. അവിടെയാണ് കേരളത്തിന്റെ സാധ്യത. കേരളം എന്തു ചെയ്യണം? കേരളത്തിന് ലക്ഷ്യമിടാവുന്ന വ്യവസായ മേഖലകൾ ഏതൊക്കെയാണെന്ന് ആദ്യംതന്നെ തിരിച്ചറിയുക. വിദ്യാസമ്പന്നവും സാമൂഹികമായി ഉയർന്നുനിൽക്കുന്നതുമായ സമൂഹമാണ് നമ്മുടേത്. താരതമ്യേന സുരക്ഷിതമായി താമസിക്കാൻ പറ്റിയ ഇടം. മാത്രമല്ല, ആരോഗ്യത്തിലും മുന്നിൽ നിൽക്കുന്നവർ. ഇതൊക്കെയാണെങ്കിലും പുതിയ വ്യവസായങ്ങൾക്കായി നമുക്ക് ഏറെ ഭൂമി ലഭ്യമല്ല. ജനസാന്ദ്രതയും കൂടുതലാണ്. അതിനാൽ, വൻകിട നിർമാണ വ്യവസായങ്ങൾ നമുക്ക് അസാധ്യമാണ്. വരുന്ന കമ്പനികൾ ജലാശയങ്ങളിലേക്ക് മാലിന്യം ഒഴുക്കുന്ന സ്ഥിതി വരാതിരിക്കാനും നോക്കണം. കമ്പനികൾ വരുമ്പോൾ അവർക്ക് അനുയോജ്യമായ ഭൂമിയും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കേണ്ടത് അത്യാവശ്യമാണ്. കമ്പനികളെ എങ്ങനെ കൊണ്ടുവരാം? ഏതൊക്കെ മേഖലകളിലെ വ്യവസായങ്ങളെയാണ് കേരളത്തിലേക്ക് ആകർഷിക്കേണ്ടതെന്ന് ഉറപ്പിച്ചുകഴിഞ്ഞാൽ ആ മേഖലകളിലെ കമ്പനികളെ ഇങ്ങോട്ടേക്ക് ക്ഷണിക്കുകയാണ് വേണ്ടത്. അതിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിജയികളായ മലയാളികളുടെ നെറ്റ്വർക്ക് ഉപയോഗിക്കുക. യു.എസ്., യൂറോപ്പ്, ജപ്പാൻ എന്നിവിടങ്ങളിലൊക്കെ പല വൻകിട കമ്പനികളുടെയും മേധാവികളായി മലയാളികളുണ്ട്. അവരുടെ സഹായത്തോടെ കേരളത്തിലേക്ക് നിക്ഷേപകരെ ആകർഷിക്കാം. കേരളത്തിൽ നിലവിലുള്ള കമ്പനികളെക്കൊണ്ട് സംയുക്ത സംരംഭങ്ങൾക്കും പങ്കാളിത്ത സംരംഭങ്ങൾക്കുമൊക്കെ ശ്രമിക്കാം. വ്യവസായ സൗഹൃദാന്തരീക്ഷം അത്യാവശ്യം ഹർത്താലുകളും സമരങ്ങളുമായി മുന്നോട്ടുപോയാൽ പുതിയ വ്യവസായങ്ങൾ വരില്ല. വ്യവസായ സൗഹൃദ റാങ്കിങ്ങിൽ നാം വലിയ പുരോഗതി കൊണ്ടുവന്നേ മതിയാകൂ. കഴിഞ്ഞ പ്രളയത്തിൽ രാഷ്ട്രീയം മാറ്റിെവച്ച് നാം ഒത്തൊരുമിച്ച് പ്രവർത്തിച്ചതുപോലെ വ്യവസായ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുന്നതിലും കൂട്ടായ പ്രവർത്തനം ആവശ്യമാണ്. നയങ്ങളിൽ മാറ്റങ്ങൾ ആവശ്യമാണെങ്കിൽ അത് എത്രയും വേഗം ചെയ്യണം. പരിഷ്കാരങ്ങൾ പ്രഖ്യാപിക്കാൻ എളുപ്പമാണ്. അത് നടപ്പാക്കാനാണ് ബുദ്ധിമുട്ട്. പുതിയ വ്യവസായങ്ങൾ വന്നാലേ സർക്കാരിന്റെ വരുമാനം കൂടുകയുള്ളൂവെന്ന ബോധം സർക്കാർ ഉദ്യോഗസ്ഥർക്ക് ഉണ്ടാകണം. ഫലപ്രദമായി ജോലി ചെയ്യുന്ന സർക്കാർ ഉദ്യോഗസ്ഥരെ പ്രോത്സാഹിപ്പിക്കുന്ന നയം സർക്കാരിന് സ്വീകരിക്കാവുന്നതാണ്. സർക്കാർ നിയമം കൊണ്ടുവന്നാൽ മതി. ലൈസൻസുകളും മറ്റ് അനുമതികളും ലഭ്യമാക്കുന്ന ചുമതല സ്വകാര്യ ഏജൻസികളെ ഏൽപ്പിക്കുക. പാസ്പോർട്ട് നൽകുന്ന ചുമതല സർക്കാർ സ്വകാര്യ കമ്പനിയെ ഏൽപ്പിച്ചതോടെ അത് എത്രമാത്രം ഫലപ്രദമായി നടപ്പാക്കാൻ കഴിയുന്നുവെന്നത് നമ്മുടെ മുന്നിലുള്ള ഏറ്റവും വലിയ ഉദാഹരണമാണ്. സർക്കാർ ഉടമസ്ഥത വഹിക്കുകയും സ്വകാര്യ ഏജൻസികൾ പ്രവർത്തിപ്പിക്കുകയും ചെയ്യുന്ന മോഡൽ വന്നാൽ മാത്രമേ പുരോഗമനം വരൂ. ലോകത്തിലെ ഏറ്റവും വലിയ സ്ഥാപനങ്ങളുടെ സങ്കീർണമായ നടത്തിപ്പ് ഇവിടെ നിന്നുള്ള സ്വകാര്യ കമ്പനികൾ വിജയകരമായി നിർവഹിക്കുന്നുണ്ട്. (ഐ.ബി.എസ്. ഗ്രൂപ്പിന്റെ സ്ഥാപകനും എക്സിക്യുട്ടീവ് ചെയർമാനുമാണ് ലേഖകൻ)

from money rss https://bit.ly/3dvpK1y
via IFTTT

തരംഗമായി കേരള കസവ് മാസ്ക്; നെയ്ത്തുകാർക്ക് ആശ്വാസവും

'വേദിക' തയ്യാറാക്കിയ മാസ്ക് ധരിച്ച യുവതി തിരുവനന്തപുരം: കോവിഡ്-19 പ്രതിരോധത്തിൽ പ്രധാനം സാമൂഹികാകലം പാലിക്കലും മുഖാവരണം ധരിക്കലുമാണ്. അതിൽത്തന്നെ വ്യത്യസ്ത രീതിയിലുള്ള മുഖാവരണങ്ങൾ ഫാഷൻ ലോകത്തെയും കീഴടക്കുന്നു. കേരളത്തിൽനിന്നുള്ള കസവ് മാസ്കുകളും ഇപ്പോൾ ട്രെൻഡായിരിക്കുകയാണ്. 'വേദിക'യുടെ സ്ഥാപകയും ക്രിയേറ്റീവ് ഹെഡ്ഡുമായ മൈത്രി ശ്രീകാന്ത് ആനന്ദാണ് കേരള കസവ് മാസ്കുകളിലൂടെ ഒരുവിഭാഗം ജനങ്ങളെ ദുരിതത്തിൽനിന്നു മോചിതരാക്കാനുള്ള ശ്രമത്തിനു പിന്നിൽ. ബാലരാമപുരത്തെ നെയ്ത്തുതൊഴിലാളികളെ സഹായിക്കുകയെന്ന ഉദ്യമംകൂടി ഇതിനു പിന്നിലുണ്ടെന്ന് മൈത്രി ശ്രീകാന്ത് ആനന്ദ് പറയുന്നു. ഖാദി, കലംകരി, ബ്ലോക്ക് പ്രിന്റഡ്, ഇകാത് തുടങ്ങിയ തനതായ വസ്ത്രാലങ്കാരരീതികളെ ആഘോഷമാക്കുകയാണ് ലക്ഷ്യമെന്നും അവർ പറയുന്നു. കേരള പോലീസിന്റെ മാസ്ക് ചലഞ്ചിന്റെ ഭാഗമായി കസവ് മാസ്കുകൾ വിപണിയിലെത്തി. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്ക് കസവ് മാസ്കുകൾ ഡിസൈൻചെയ്തു നൽകി. നെയ്ത്തുതൊഴിലാളികളെ സഹായിക്കാനുള്ള ഉദ്യമത്തെ പ്രശംസിച്ച് ശശി തരൂർ എം.പി. 'വേദിക' തയ്യാറാക്കിയ കസവ് മാസ്കിന്റെ ചിത്രങ്ങൾ ട്വിറ്ററിലും പങ്കുവെച്ചു.

from money rss https://bit.ly/3fy5IFh
via IFTTT

നടപ്പ് സാമ്പത്തികവര്‍ഷത്തെ വളര്‍ച്ചാ അനുമാനം മൂഡീസ് പൂജ്യത്തിലേയ്ക്ക് താഴ്ത്തി

ന്യൂഡൽഹി: 2020-21 സാമ്പത്തികവർഷത്തെ വളർച്ചാ അനുമാനം മൂഡീസ് പൂജ്യത്തിലേയ്ക്ക് താഴ്ത്തി. കോവിഡ് വ്യാപനംമൂലം അടച്ചിടേണ്ടിവന്ന സാഹചര്യത്തിൽ രാജ്യത്തെ സാമ്പത്തകിസ്ഥിതി വിലയിരുത്തിയാണ് മൂഡീസ് റേറ്റിങ് താഴ്ത്തിയത്. ഗോൾഡ്മാൻ സാച്സും നോമുറയും സമാനമായരീതിയിൽ റേറ്റിങ് താഴ്ത്തിയിട്ടുണ്ട്. 2022 സാമ്പത്തികവർഷത്തിൽ രാജ്യം തിരിച്ചുവരവുനടത്തുമെന്നും മൂഡീസിന്റെ റിപ്പോർട്ടിൽ പറയുന്നു. 6.6 ശതമാനം വളർച്ചയാകും രാജ്യം കൈവരിക്കുക. അതേസമയം ധനക്കമ്മി 5.5ശതമാനമായി വർധിക്കുകയും ചെയ്യും-റിപ്പോർട്ടിൽ പറയുന്നു.

from money rss https://bit.ly/3ciPOga
via IFTTT

സെന്‍സെക്‌സ് 199 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: റിലയൻസ് ജിയോയിൽ വീണ്ടും വിദേശ നിക്ഷേപമെത്തിയത് ഓഹരി സൂചികകൾ നേട്ടമാക്കി. സെൻസെക്സ് 199.32 പോയന്റ് നേട്ടത്തിൽ 31,642.70ലും നിഫ്റ്റി 52.45 പോയന്റ് ഉയർന്ന് 9,251.50ലുമാണ് ക്ലോസ് ചെയ്തത്. രാവിലത്തെ വ്യാപാരത്തിൽ 500ലേറെ പോയന്റ് ഉയർന്നെങ്കിലും ലാഭമെടുപ്പിനെതുടർന്നാണ് സൂചികകളിലെ നേട്ടം പരിമിതമായത്. ബിഎസ്ഇയിലെ 1012 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1267 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 185 ഓഹരികൾക്ക് മാറ്റമില്ല. ഹിന്ദുസ്ഥാൻ യുണിലിവർ, ഡോ.റെഡ്ഡീസ് ലാബ്, ടെക് മഹീന്ദ്ര, നെസ് ലെ, സൺ ഫാർമ തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കയത്. എംആൻഡ്എം, ആക്സിസ് ബാങ്ക്, എൻടിപിസി, എസ്ബിഐ, ഇൻഡസിന്റ് ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഫാർമ, എഫ്എംസിജി, ഊർജം, ഐടി, അടിസ്ഥാന സൗകര്യവികസനം തുടങ്ങിയ മേഖലകളിലെ ഓഹരികളിൽ നിക്ഷേപകർ താൽപര്യം പ്രകടിപ്പിച്ചു. വാഹനം, ബാങ്ക്, ലോഹം ഓഹരികളാണ് വില്പന സമ്മർദം നേരിട്ടത്.

from money rss https://bit.ly/3dpeJ1y
via IFTTT

മൂന്നാഴ്ചയ്ക്കുള്ളില്‍ 60,000 കോടിയുടെ നിക്ഷേപം: ഓഹരിവില കുതിച്ചത് 80%

ജിയോ പ്ലാറ്റ്ഫോമിൽ മൂന്നാമതൊരു സ്ഥാപനംകൂടി നിക്ഷേപം നടത്തിയതോടെ റിലയൻസിന്റെ ഓഹരി വില കുതിച്ചു. വ്യാപാരം ആരംഭിക്കുന്നതിനുതൊട്ടുമുമ്പ് റിപ്പോർട്ട് പുറത്തുവിട്ടതിലൂടെ റിലയൻസിന്റെ ഓഹരി വിലയിൽ അഞ്ചുശതമാനമാണ് നേട്ടമുണ്ടായത്. 52 ആഴ്ചയിലെ ഉയർന്നനിലവാരമായ 1,617നുതാഴെയാണ് ഇപ്പോഴും ഓഹരിവിലയെങ്കിലും 52 ആഴ്ചയിലെ താഴ്ന്ന നിലവാരമായ 875.70 രൂപയിൽനിന്ന് നേട്ടമുണ്ടാക്കിയത് 80ശതമാനത്തോളമാണ്. മാർച്ച് 23നായിരുന്നു ഓഹരിവില 875നിലവാരത്തിലേയ്ക്ക് കൂപ്പുകുത്തിയത്. ഡിസംബറിലാണ് 52 ആഴ്ചയിലെ ഉയർന്ന നിലവാരത്തിൽ ഓഹരിവിലയെത്തിയത്. വിസ്റ്റ 11,357 കോടി രൂപകൂടി നിക്ഷേപിച്ചതോടെ മൂന്നാഴ്ചക്കകം ജിയോ പ്ലാറ്റ്ഫോമിൽ 60,956.37 കോടിരൂപയാണ് മൊത്തം നിക്ഷേപമായെത്തിയത്. റിലയൻസിന്റെ കടബാധ്യതതീർക്കാനുള്ള ശ്രമങ്ങൾ വിജയിക്കുന്നതിന്റെ സൂചനകളാണ് ഓഹരിയിലെ നേട്ടത്തിനുപിന്നിൽ. ഫേസ്ബുക്ക് 43,574 കോടിരൂപയും സിൽവൽ ലേയ്ക്ക് 5,665.75 കോടി രൂപയുമാണ് ഇതിനകം ജിയോ പ്ലാറ്റ്ഫോമിൽ നിക്ഷേപിച്ചത്. ടെലികോമുമായി ബന്ധമില്ലാത്ത കമ്പനികളാണ് മൂന്നുമെന്ന പ്രത്യേകതയുമുണ്ട്. പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനങ്ങളായ സിൽവർ ലേയ്ക്കും വിസ്റ്റയും ടെക് കമ്പനികളിൽ നിക്ഷേപം നടത്തുന്ന സ്ഥാപനങ്ങളാണ്. ഫേസ്ബുക്കാകട്ടെ പ്രമുഖ ടെക് കമ്പനിയുമാണ്. ഇതോടെ ജിയോ പ്ലാറ്റ്ഫോം കൺസ്യൂമർ-ടെക്നോളജി കമ്പനിയായി മാറുകയാണ്. Jio Platforms gets ₹60,000 crore investment in 3 weeks. RIL shares up 80%

from money rss https://bit.ly/3bcEX64
via IFTTT

സെബിയെ വിമര്‍ശിച്ചതിന്‌ ഫ്രങ്ക്‌ളിന്‍ ടെംപിള്‍ടണ്‍ ഖേദംപ്രകടിപ്പിച്ചു

സെബി വരുത്തിയ മാറ്റങ്ങളാണ് ഡെറ്റ് ഫണ്ടുകളുടെ പ്രവർത്തനത്തെ ബാധിച്ചതെന്ന പ്രസ്താവന പിൻവലിച്ച് ഫ്രാങ്ക്ളിൻ ടെംപിൾടൺ ഖേദംപ്രകടിപ്പിച്ചു. ഫ്രാങ്ക്ളിൻ ടെംപിൾടണിന്റെഗ്ലോബൽ സിഇഒയും പ്രസിഡന്റുമായ ജെന്നിഫർജോൺസനാണ് സെബിയ്ക്കെതിരെ കഴിഞ്ഞദിവസം ആരോപണം ഉന്നയിച്ചത്. ലിസ്റ്റ് ചെയ്യാത്ത കടപ്പത്രങ്ങളിൽ 10ശതമാനംവരെ നികഷേപം നടത്താമെന്ന സെബിയുടെ നിർദേശത്തിനെതിരെയാണ് ജെന്നി ജോൺസൻ പ്രതികരിച്ചത്. 2019 ഒക്ടോബറിൽ ഫണ്ടുകളുടെ കാറ്റഗറികൾ പുനർനിർണയിച്ചപ്പോഴായിരുന്നു ഇത്. പല ഫണ്ടുകളും അതീവ നഷ്ടസാധ്യതയുള്ളവയായതിനാൽ റിസ്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി ലിസ്റ്റ് ചെയ്യാത്ത കടപ്പത്രങ്ങളിലെ നിക്ഷേപം 10 ശതമാനത്തിലേയ്ക്ക് കുറയ്ക്കണമെന്നായിരുന്നു സെബിയുടെ നിർദേശം. ഫണ്ടിൽനിന്ന് നിക്ഷേപകർ വ്യാപകമായി പണം പിൻവലിച്ചതിനെതുടർന്ന് കടത്തു സമ്മർദത്തിലായപ്പോഴാണ് ഫ്രാങ്ക്ളിൻ പ്രധാന ആറ് ഡെറ്റ് ഫണ്ടുകളുടെ പ്രവർത്തനം മരവിപ്പിച്ചത്. കോവിഡ് വ്യാപനത്തെടുർന്നായിരുന്നു പിൻവലിക്കൽ സമ്മർദമുണ്ടായതെന്ന് എഎംസി വ്യക്തമാക്കിയിരുന്നു. എന്നാൽ വോഡാഫോൺ ഐഡിയയിൽ നിക്ഷേപിച്ചിരുന്ന കടപ്പത്രങ്ങൾ പ്രതിസന്ധി നേരിട്ടപ്പോൾത്തന്നെ ഫണ്ടുകളിൽ നിന്ന് കാര്യമായി നിക്ഷേപചോർച്ചയുണ്ടായി. ഫണ്ടുകളിൽനിന്നുള്ള ആദായത്തെ ബാധിച്ചതിനെതുടർന്നായിരുന്നുഇത്.

from money rss https://bit.ly/35JxBWg
via IFTTT

Katta Kalippu Lyrics : Oru Mexican Aparatha Malayalam Movie Song

Movie: Oru Mexican Aparatha
Year: 2017
Singer: Arunraja Kamaraj & Manikandan Ayyappa
Lyrics: Tom Emmatty
Music: Manikandan Ayyappa
Actor: Tovino Thomas
Actress: Gayathri Suresh
Kalippu aa aa aa
Katta kalippu
Kalippu katta kalippu
Haaha

Parakkum
Paari parakkum
Chenkodi kaiyyilum
Athu nenjilum chuvappu
Parakkum… paari parakkum
Chenkodi kaiyyilum
Athu nenjilum chuvapp

Yeah

Kalippu katta kalippu
Kandaal bhayakkum
Chora kalikkum
Kalippu haa aa

Inquilab zindabad
Sfy zindabad
Manalil chora chaalozhukatte
Chaalukal chernnoru puzhayaakatte
Puzhakal chernnoru kadalaakatte
Arthirambum kadaline nokki
Vetta patti kurakkatte
Vedivekkatte virudhanmaar
Illa illa purakottilla
Oro adiyum munnott
Sakhaakkale naam munnottu
Sfy zindabad

Mexico, Cuba, Bolivia, Argentina
Aaaa…
Oru Mexican Aparatha
Oru Mexican Aparatha
Oru Mexican Aparatha


* This article was originally published here

ഈവര്‍ഷം അവസാനംവരെ വീട്ടിലിരുന്ന് ജോലിചെയ്യാമെന്ന് ജീവനക്കാരോട് ഫേസ്ബുക്ക്

ജൂലായ് ആറിന് ഓഫീസുകൾ തുറക്കുമെങ്കിലും ഈവർഷം അവസാനംവരെ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാമെന്ന് ഫേസ്ബുക്ക്. അത്യാവശ്യത്തിനുള്ള ജീവനക്കാർമാത്രമാകും ഓഫീസുകളിലുണ്ടാകുക. നിലവിൽ 48,268 ജീവനക്കാരാണ് ടെക് കമ്പനിയിലുള്ളത്. മാർച്ച് തുടക്കംമുതലാണ് ജീവിക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സൗകര്യം ഫേസ്ബുക്ക് ഒരുക്കിയത്. ഓഫീസുകൾ തുറക്കുന്നതുസംബന്ധിച്ച് ഫേസ്ബുക്ക് സിഇഒ ഉടനെ ഔദ്യോഗികമായി അറിയിക്കുമെന്നും സിഎൻബിസിയുടെ റിപ്പോർട്ടിൽ പറയുന്നു. 2021വെരെ 50ഓ അതിലധികമോ വ്യക്തികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള എല്ലാ ഔദ്യോഗിക കോൺഫറൻസുകളും ഫേസ്ബുക്ക് റദ്ദാക്കിയിട്ടുണ്ട്. മറ്റ് വൻകിട കമ്പനികളെയെന്നപോലെ കോവിഡ് മൂലമുള്ള പ്രതിസന്ധി കമ്പനിയെയും ബാധിച്ചതായി റിപ്പോർട്ടിൽ പറയുന്നു.

from money rss https://bit.ly/2A1Fs5R
via IFTTT

മുതിര്‍ന്ന പൗരന്മാര്‍ക്ക് കൂടുതല്‍ പലിശ നല്‍കുന്ന പദ്ധതിയുമായി എസ്ബിഐ

മുതിർന്ന പൗരന്മാർക്കായി കൂടുതൽ പലിശ നൽകുന്ന സ്ഥിര നിക്ഷേപ പദ്ധതി എസ്ബിഐ അവതരിപ്പിച്ചു. പലിശ തുടർച്ചയായി കുറയുന്ന സാഹചര്യത്തിൽ ആദായ നഷ്ടത്തിൽനിന്ന് മുതിർന്ന പൗരന്മാരെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് എസ്ബിഐ വികെയർ-എന്നപേരിൽ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. പദ്ധതി പ്രകാരം 30 ബേസിസ് പോയന്റിന്റെ അധിക പലിശ നിക്ഷേപകർക്ക് ലഭിക്കും. മുതിർന്ന പൗരന്മാർക്ക് ലഭിക്കുന്ന അരശതമാനം പലിശയ്ക്കുപുറമെയാണിത്. പുതിയ നിക്ഷേപ പദ്ധതിക്ക് 2020 സെപ്റ്റംബർ 30വരെയാണ് കാലാവധി. അതിനുശേഷം ഈ പദ്ധതിയിൽ നിക്ഷേപം സ്വീകരിക്കില്ല. വിശദാംശങ്ങൾ അറിയാം: അഞ്ചുവർഷമോ അതിൽകൂടുതലോ കാലാവധിയ്ക്കുള്ള നിക്ഷേപത്തിനാണ് പദ്ധതി പ്രകാരം കൂടുതൽ പലിശ ലഭിക്കുക. മുതിർന്ന പൗരന്മാർക്ക് ലഭിക്കുന്ന അരശതമാനം പലിശയ്ക്കുപുറമെയാണ് 30 ബേസിസ് പോയന്റിന്റെ അധിക ആദായംകൂടി നൽകുന്നത്. അങ്ങനെവരുമ്പോൾ മൊത്തം 0.80ശതമാനം പലിശയാണ് കൂടുതലായി ലഭിക്കുക. കാലാവധിയെത്തുംമുമ്പ് നിക്ഷേപം പിൻവലിച്ചാൽ അധികമായി നൽകുന്ന 30 ബേസിസ് പോയന്റിന്റെ വർധന ലഭിക്കില്ല. ഏഴുദിവസംമുതൽ 10 വർഷംവരെയുള്ള വിവിധകാലയളവുകളിലെ സ്ഥിര നിക്ഷേപത്തിന് നാലുശതമാനംമുതൽ 6.20ശതമാനംവരെയാണ് എസ്ബിഐ നിലവിൽ പലിശ നൽകുന്നത്. ഈയിടെ നിക്ഷേപ പലിശയിൽ 20 ബേസിസ് പോയന്റിന്റെ കുറവ് ബാങ്ക് വരുത്തിയിരുന്നു. മെയ് 12 മുതലാണ് ഇത് ബാധകമാകുന്നത്. മാർജിനൽ കോസ്റ്റ് ഓഫ് ലെന്റിങ് (എംസിഎൽആർ)അടിസ്ഥാനമാക്കിയുള്ള വായ്പ പലിശയിൽ 15 ബേസിസ് പോയന്റിന്റെ കുറവുംവരുത്തിയിട്ടുണ്ട്. ഇതുപ്രകാരം ഒരുവർഷത്തെ നിരക്ക് 7.40ശതമാനത്തിൽനിന്ന് 7.25ശതമാനമായി കുറയും. മെയ് 10മുതലാണ് പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരിക.

from money rss https://bit.ly/2ytN4xR
via IFTTT