121

Powered By Blogger

Wednesday 25 March 2015

്വഅലീന റെജിക്ക്‌ സമ്മാനമായി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വക സൈക്കിള്‍











Story Dated: Wednesday, March 25, 2015 02:17


തിരുവമ്പാടി: റാഞ്ചിയില്‍ നടന്ന സ്‌കൂള്‍ അത്‌ലറ്റിക്‌ മീറ്റില്‍ സൈക്ലിംഗ്‌ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡല്‍ നേടിയ അലീന റെജി പുതുപറമ്പിലിന്‌ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വക സൈക്കിള്‍. ദേശീയ കായികപ്രതിഭകള്‍ക്ക്‌ തിരുവമ്പാടിയില്‍ ഗ്രാമപഞ്ചായത്ത്‌ നല്‍കിയ സ്വീകരണചടങ്ങിനിടെ സംസ്‌ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ്‌ പത്മിനി തോമസ്‌ അറിയിച്ചതാണിത്‌.പുല്ലുരാംപാറ പുതുപറമ്പില്‍ അലീന റെജി ദേശീയ സൈക്ലിംഗില്‍ മൂന്ന്‌ സ്വര്‍ണമെഡലുകള്‍ നേടിയിരുന്നു.


സാമ്പത്തികമായി വളരെ താഴ്‌ന്ന നിലയിലുള്ള അലീനയ്‌ക്കു പരിശീലനം നടത്താനുള്ള സൈക്കിള്‍ വാങ്ങാന്‍ പോലും കഴിവില്ലാത്ത സ്‌ഥിതിയുണ്ടെന്ന്‌ തിരുവമ്പാടി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ഏലിയാമ്മ ജോര്‍ജ്‌ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ്‌ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ വക സൈക്കിള്‍ അനുവദിക്കാമെന്ന്‌ പത്മിനി തോമസ്‌ അലീനയ്‌ക്ക് വാഗ്‌ദാനം നല്‍കിയത്‌.










from kerala news edited

via IFTTT

23 വര്‍ഷം മുന്‍പ്‌ നടന്ന കൊലക്കേസിലെ പിടികിട്ടാപ്പുള്ളി അറസ്‌റ്റില്‍











Story Dated: Wednesday, March 25, 2015 02:17


പാലക്കാട്‌: 23 വര്‍ഷം മുമ്പ്‌ നടന്ന കൊലക്കേസിലെ പിടികിട്ടാപ്പുള്ളിയായ രണ്ടാംപ്രതിയെ ക്രൈംബ്രാഞ്ച്‌ പിടികൂടി. മണ്ണാര്‍ക്കാട്‌ ചങ്ങലീരി അരിപ്പത്തൊടി വീട്ടില്‍ എ.ടി. മുഹമ്മദാ(62)ണ്‌ അറസ്‌റ്റിലായത്‌. 1992ല്‍ നാട്ടുകല്‍ പോലീസ്‌ സ്‌റ്റേഷന്‍ പരിധിയില്‍ നടന്ന അംബികാ കൊലക്കേസിലെ രണ്ടാംപ്രതിയാണ്‌ ഇയാള്‍.


ഇന്നലെ വൈകീട്ട്‌ ആറുമണിക്ക്‌ ചങ്ങലീരിയിലെ വീട്ടില്‍ നിന്നുമാണ്‌ മുഹമ്മദിനെ ക്രൈംബ്രാഞ്ച്‌ പിടികൂടിയത്‌. 1990ലെ ആനമൂളി രവി കൊലക്കേസിലെ സാക്ഷിയായിരുന്ന അംബിക പ്രതികള്‍ക്കെതിരായി കോടതിയില്‍ മൊഴി നല്‍കിയതിന്റെ വൈരാഗ്യത്തിലാണ്‌ കൊലപ്പെടുത്തിയത്‌. അംബിക കൊലക്കേസ്‌ അനേ്വഷിച്ച പാലക്കാട്‌ ക്രൈംബ്രാഞ്ച്‌ നാലുപ്രതികളെ നേരത്തെ അറസ്‌റ്റ് ചെയ്‌തിരുന്നു. രണ്ടാംപ്രതിയായ മുഹമ്മദ്‌ ഗള്‍ഫിലേക്ക്‌ രക്ഷപ്പെട്ടു. 2009ല്‍ മണ്ണാര്‍ക്കാട്‌ ജുഡീഷ്യല്‍ ഫസ്‌റ്റ്‌ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതി മുഹമ്മദിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.


അഞ്ചുവര്‍ഷത്തിന്‌ ശേഷം നാട്ടിലെത്തിയ പ്രതി മണ്ണാര്‍ക്കാട്‌ ചങ്ങലീരി എന്ന സ്‌ഥലത്ത്‌ ഒളിച്ച്‌ താമസിച്ചുവരികയായിരുന്നു. ക്രൈംബ്രാഞ്ചിന്റെ ഡെപ്യൂട്ടി പോലീസ്‌ സൂപ്രണ്ട്‌ ടി.യു. സജീവന്‌ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തില്‍ സി.ഐ എസ്‌.ഷംസുദ്ദീന്‍, എസ്‌.ഐ പ്രതികൃഷ്‌ണകുമാര്‍, എസ്‌.സി.പി.ഒ സുദേവന്‍, സി.പി.ഒ പി. വിഷ്‌ണുകുമാര്‍, ഡ്രൈവര്‍ എസ്‌.സി.പി.ഒ സുരേന്ദ്രന്‍ എന്നിവരടങ്ങിയ സംഘമാണ്‌ പ്രതിയെ അറസ്‌റ്റ് ചെയ്‌തത്‌. പ്രതിയെ ഇന്ന്‌ മണ്ണാര്‍ക്കാട്‌ കോടതിയില്‍ ഹാജരാക്കും.










from kerala news edited

via IFTTT

ഓട്ടോ തടഞ്ഞ്‌ പിതാവിനെയും മകനെയും മര്‍ദിച്ച സംഭവം: 3 പേര്‍ക്കെതിരേ വധശ്രമത്തിന്‌ കേസ്‌











Story Dated: Wednesday, March 25, 2015 02:17


പയേ്ാേളി: മത്സ്യബന്ധനം കഴിഞ്ഞ്‌ ഓട്ടോയില്‍ മടങ്ങുന്നതിനിടെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ഓട്ടോ ഡ്രൈവറെയും പിതാവിനേയും മര്‍ദിച്ച സംഭവത്തില്‍ മൂന്നു പേര്‍ക്കെതിരേ പോലീസ്‌ വധശ്രമത്തിനു കേസെടുത്തു. പ്രതികളായ കൊളാവിപാലം സ്വദേശികളായ കൊളാവി ബൈജു, ചെറിയാവില്‍ വീട്ടില്‍ രജീഷ്‌, പനയുള്ളത്തില്‍ ചെറിയാവി വീട്ടില്‍ ഷിജിത്ത്‌ എന്നിവര്‍ക്കെതിരേയാണ്‌ പോലീസ്‌ വധശ്രമത്തിനു കേസെടുത്തിട്ടുള്ളത്‌.


പ്രതികള്‍ക്കുവേണ്ടി പോലീസ്‌ ഇവരുടെ വീടുകളിലും ബന്ധുവീടുകളിലുമെല്ലാം തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. സൈബര്‍ സെല്‍ സഹായത്തോടെ പ്രതികളെ കണ്ടെത്താനുള്ള നീക്കത്തിലാണ്‌ പോലീസ്‌. ഞായറാഴ്‌ച രാത്രി പത്തരയോടെ കൊളാവിപ്പാലം ആമ വളര്‍ത്തുകേന്ദ്രത്തിനു സമീപം പയേ്ോളി ഭഗവാന്‍ മുക്കിലെ മത്സ്യത്തൊഴിലാളിയായ താരേമ്മല്‍ അഷ്‌റഫ്‌ (55), മകന്‍ അജിനാസ്‌ (21) എന്നിവരെയും കൂടെയുള്ള മറ്റ്‌ രണ്ട്‌ പേരെയും അക്രമികള്‍ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു.


മത്സ്യബന്ധനം കഴിഞ്ഞ്‌ ലഭിച്ച മത്സ്യം പുറങ്കരയില്‍ വിറ്റശേഷം മകന്റെ ഓട്ടോ റിക്ഷയില്‍ വീട്ടിലേക്ക്‌ മടങ്ങുമ്പോഴാണ്‌ അക്രമി സംഘം വഴിയില്‍ തടഞ്ഞ്‌ നിര്‍ത്തുന്നത്‌. മത്സ്യബന്ധനം കഴിഞ്ഞാണ്‌ തങ്ങള്‍ വരുന്നതെന്നും കടല്‍ ക്ഷോഭം കാരണം തങ്ങള്‍ അവശരാണെന്നും മറ്റും പറഞ്ഞിട്ടും അക്രമികള്‍ ഓട്ടോ വിടാന്‍ തയ്യാറായില്ല.


ഇവര്‍ ഓട്ടോറിക്ഷയുടെ ചില്ല്‌ തകര്‍ക്കുകയും രാത്രി പത്തര മുതല്‍ പന്ത്രണ്ട്‌വരെ ഒരു കാരണവും പറയാതെ തടഞ്ഞ്‌ നിര്‍ത്തുകയും ചെയ്യുകയായിരുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതനുസരിച്ച്‌ ഫ്‌ളയിംഗ്‌ സ്‌ക്വാഡ്‌ സ്‌ഥലത്ത്‌ എത്തിയാണ്‌ ഇവരെ മോചിപ്പിച്ചത്‌. ഓട്ടോറിക്ഷയുടെ ചില്ല്‌ തകര്‍ത്തത്‌ ചോദ്യം ചെയ്‌തതിനാണ്‌ ഡ്രൈവര്‍ അജിനാസിനെ ആക്രമിച്ചത്‌.


മകനെ മര്‍ദിക്കുന്നത്‌ കണ്ട്‌ തടയാന്‍ ശ്രമിച്ചപ്പോള്‍ പിതാവ്‌ അഷ്‌റഫിനെയും അക്രമികള്‍ പൈപ്പ്‌ ഉപയോഗിച്ച്‌ മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തെ തുടര്‍ന്ന്‌ അവശനായ അഷ്‌റഫ്‌ മെഡിക്കല്‍കോളജ്‌ ആശുപത്രിയില്‍ ചികിത്സയിലാണ്‌. അജിനാസിനെ വടകര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌.


ഇവരുടെ കൈവശം ഉണ്ടായിരുന്ന പണവും രേഖകളും അക്രമി സംഘം കവരുകയും ചെയ്‌തു. പോലീസില്‍ വിവരം അറിയിച്ച ഒരു നാട്ടുകരനെയും അക്രമികള്‍ മര്‍ദിച്ചിരുന്നു. അക്രമത്തില്‍ പ്രതിഷേധിച്ച്‌ തിങ്കളാഴ്‌ച പയേ്ോളിയില്‍ ഓട്ടോറിക്ഷ െ്രെഡവര്‍മാര്‍ ഹര്‍ത്താലും വൈകീട്ട്‌ പ്രകടനവും നടത്തി.










from kerala news edited

via IFTTT

പന്തിരാങ്കാവില്‍ പോലീസ്‌ ഔട്ട്‌പോസ്‌റ്റെന്ന പ്രഖ്യാപനം കടലാസില്‍,കേസുകള്‍ കുന്നുപോലെ...











Story Dated: Wednesday, March 25, 2015 02:17


പന്തീരാങ്കാവ്‌: നല്ലളം പോലീസ്‌ സ്‌റ്റേഷനു കീഴില്‍ പന്തീരാങ്കാവില്‍ പോലീസ്‌ ഔട്ട്‌പോസ്‌റ്റെന്ന പ്രഖ്യാപനം കടലാസില്‍ തന്നെ. മാസങ്ങള്‍ക്കുമുമ്പ്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തലയാണ്‌ ഔട്ട്‌പോസ്‌റ്റ് പ്രഖ്യാപിച്ചത്‌.എന്നാല്‍ തുടര്‍ നടപടികളെടുക്കാന്‍ ജനപ്രതിനിധികളോ രാഷ്‌ട്രീയനേതാക്കളോ സമ്മര്‍ദം ചെലുത്താത്തത്‌ ഔട്ട്‌ പോസ്‌റ്റ് എന്നത്‌ സ്വപ്‌നം മാത്രമാക്കി മാറ്റുന്നു.


നല്ലളം പോലീസ്‌ സ്‌റ്റേഷന്റെ പരിധി വിഭജിച്ച്‌ പന്തീരാങ്കാവില്‍ സ്‌റ്റേഷന്‍ അനുവദിക്കണമെന്ന്‌ ഏറെക്കാലമായി മുറവിളി ഉയരുന്നുണ്ട്‌. പെരുമണ്ണ, പാലാഴി പോലുള്ള സ്‌ഥലങ്ങളിലേക്കും പന്തീരാങ്കാവ്‌ ബൈപാസിലേക്കും നല്ലളത്തുനിന്ന്‌ സമയത്തിന്‌ എത്താനാവുന്നില്ലെന്ന പരാതിയും നല്ലളം സ്‌റ്റേഷനിലെ കേസുകളുടെ വര്‍ധനയുമാണ്‌ പുതിയ സ്‌റ്റേഷനുവേണ്ടിയുള്ള ആവശ്യമുയര്‍ത്തിയത്‌. നല്ലളം പോലീസ്‌ സ്‌റ്റേഷനില്‍ രജിസ്‌റ്റര്‍ ചെയ്ുന്ന കേയസുകളില്‍ വലിയൊരു പങ്കും ഈ ഭാഗങ്ങളില്‍നിന്നാണ്‌.

നിരന്തരമായ പരാതിയെ തുടര്‍ന്നാണ്‌ പോലീസ്‌ സ്‌റ്റേഷന്‌ പകരം മന്ത്രി ഔട്ട്‌പോസ്‌റ്റ് പ്രഖ്യാപിച്ചത്‌.


തുടര്‍ന്ന്‌ പന്തീരാങ്കാവ്‌ സഹകരണ ബാങ്ക്‌ കെട്ടിടത്തില്‍ സ്‌ഥലം കണ്ടത്തെുകയും കമീഷണര്‍ അടക്കമുള്ളവര്‍ സന്ദര്‍ശിച്ച്‌ സംതൃപ്‌തി പ്രകടിപ്പിക്കുകയും ചെയ്‌തെങ്കിലും തുടര്‍നടപടിയുണ്ടായില്ല. പുതിയ സാമ്പത്തിക ബാധ്യതകളൊന്നും ഏറ്റെടുക്കേണ്ടെന്ന പോലീസ്‌ ഉന്നതരുടെ നിലപാടാണ്‌ കാരണമെന്നാണ്‌ അറിയുന്നത്‌.

ബാങ്ക്‌ കെട്ടിടത്തില്‍ അടിസ്‌ഥാന സൗകര്യമൊരുക്കാന്‍ നാലുലക്ഷം രൂപയാണ്‌ എസ്‌റ്റിമേറ്റിട്ടത്‌. അംഗീകാരത്തിന്‌ ബാങ്ക്‌ സഹകരണ രജിസ്‌ട്രാര്‍ക്ക്‌ എസ്‌റ്റിമേറ്റ്‌ സമര്‍പ്പിച്ചിട്ടുണ്ട്‌. ഇതിനിടയിലാണ്‌ വാടക ഉള്‍പ്പെടെ സാമ്പത്തിക ബാധ്യതകളൊന്നും ഏറ്റെടുക്കാനാവില്ലെന്ന പൊലീസ്‌ വകുപ്പിന്റെ നിലപാട്‌ വിനയാവുന്നത്‌.










from kerala news edited

via IFTTT

പന്നിയിറച്ചി കടത്തുന്നതിനിടയില്‍ പോലീസ്‌ പിടിയിലായി











Story Dated: Tuesday, March 24, 2015 05:14


കല്ലറ: കാട്ടുപന്നിയിറച്ചി ഓട്ടോയില്‍ കടത്തുന്നതിനിടയില്‍ ഒരാള്‍ പോലീസ്‌ പിടിയില്‍. സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍ ഓടിമറഞ്ഞു. പിടിയിലായ പ്രതിയേയും വാഹനത്തെയും പോലീസ്‌ ഫോറസ്‌റ്റ് അധികൃതര്‍ക്ക്‌ കൈമാറി. ഇന്നലെ പുലര്‍ച്ചെ മിതൃമ്മല നീറമണ്‍കടവ്‌ ഭാഗത്ത്‌ നൈറ്റ്‌ പട്രോളിംഗ്‌ നടത്തുന്ന പോലീസിനെക്കണ്ട്‌ വാഹനം നിര്‍ത്തി പ്രതികള്‍ ഇറങ്ങി ഓടുകയായിരുന്നു.


തുടര്‍ന്ന്‌ നടത്തിയ അന്വേഷണത്തില്‍ ഓട്ടോറിക്ഷയില്‍ നിന്നും കാട്ടുപന്നിയുടെ ഇറച്ചിയും സമീപത്തുനിന്നും കുറിഞ്ചിലക്കാട്‌ സ്വദേശി ശശിയേയും പിടികൂടി. ഇയാളെയും വാഹനത്തെയും പാലോട്‌ വനംവകുപ്പ്‌ അധികൃതര്‍ക്ക്‌ കൈമാറിയതായി പോലീസ്‌ പറഞ്ഞു.










from kerala news edited

via IFTTT

ഐശ്വര്യയുടെ മരണം: അന്വേഷണം ഇഴയുന്നു











Story Dated: Tuesday, March 24, 2015 05:14


വെള്ളറട: വീട്ടിനുള്ളിലെ കിടപ്പുമുറിയില്‍ പന്ത്രണ്ടു വയസുകാരി ദുരൂഹ സാഹര്യത്തില്‍ മരിച്ച നിലയില്‍ കണ്ട സംഭവത്തിലെ അന്വേഷണം ഇഴയുന്നതായി ആക്ഷേപം. പഞ്ചാംകുഴി, ചിറത്തലയ്‌ക്കല്‍, വീട്ടില്‍ സുമ- രാജേഷ്‌ ദമ്പതികളുടെ മകള്‍ ഐശ്വര്യയാണ്‌ കഴിഞ്ഞ നവംബര്‍ 26ന്‌ മരിച്ചനിലയില്‍ കണ്ടെത്തിയത്‌. വീട്ടിനുള്ളിലെ കിടപ്പുമുറിയില്‍ തൂങ്ങിനിന്ന മൃതദേഹം കണ്ടമാത്രയില്‍ തന്നെ നാട്ടുകാരില്‍ കൊലപാതകമാണ്‌ സംഭവത്തിനു പിന്നിലെന്ന്‌ സംശയം ജനിച്ചിരുന്നു. പത്തടിക്ക്‌ താഴെ മാത്രം പൊക്കമുള്ള ഏഴാം ക്ലാസുകാരി പതിനഞ്ചടി പൊക്കത്തില്‍ സാരിയില്‍ തൂങ്ങി നിന്നതും ശരീര ഭാഗങ്ങളില്‍ വെളുത്തമുടികള്‍ കാണാനിടയായതും മൃതദേഹത്തിലെ അടി വസ്‌ത്രങ്ങള്‍ ഉള്‍പ്പെടെ സമീപത്തെ പായയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടതും ദുരൂഹത ഉണര്‍ത്തിയിരുന്നു.


മരണത്തിലെ ദുരൂഹതകള്‍ അന്വേഷിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നുവെങ്കിലും പോലീസ്‌ വ്യക്‌തമായ മറുപടി നല്‍കുന്നില്ലെന്ന ആക്ഷേപം നിലവിലുണ്ട്‌. പ്രക്ഷോഭങ്ങളുടെ ഫലമായി ക്രൈംബ്രാഞ്ച്‌ അന്വേഷണത്തിന്‌ ഉത്തരവിട്ടുവെങ്കിലും ഫലത്തില്‍ അന്വേഷണം ചുവപ്പു നാടയില്‍ തന്നെ കുടുങ്ങിയിരിക്കുകയാണെന്നാണ്‌ പ്രധാന ആക്ഷേപം. തൊഴിലുറപ്പു തൊഴിലാളിയായ ഐശ്വര്യയുടെ അമ്മ സുമ ഉച്ചഭക്ഷണം ഭര്‍ത്താവ്‌ രാജേഷിനും മകള്‍ക്കും വിളമ്പി തൊഴിലുറപ്പിനു പോയി മടങ്ങി എത്തിയപ്പോഴാണ്‌ മകള്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്‌.


സംഭവത്തില്‍ അന്വേഷണ വിധേയമായി രാജേഷിനെയും സമീപവാസിയായ ഒരു മധ്യവയസ്‌ക്കനെയും പോലീസ്‌ പിടികൂടി തല്‍ക്കാലം മുഖം രക്ഷിച്ചുവെങ്കിലും മകളുടെ മൃതദേഹം പോലും കാണിക്കാതെ സ്‌റ്റേഷനിലിട്ട്‌ മര്‍ദ്ദിച്ച രാജേഷിനോട്‌ യഥാര്‍ഥ വസ്‌തുത തെളിയിച്ചു നല്‍കാന്‍ കഴിയാത്തത്‌ കടുത്ത നീതികേടായി തന്നെ നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. ഐശ്വര്യയുടെ മരണത്തിന്റെ ദുരൂഹതകളുടെ ചുരുളുകള്‍ അഴിച്ച്‌ യഥാര്‍ഥ പ്രതികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ പോലീസ്‌ അധികൃതര്‍ തയാറാകണമെന്നും അല്ലാത്തപക്ഷം ഉദ്യോഗസ്‌ഥര്‍ക്കെതിരെ നിയമനടപടിക്ക്‌പോകാന്‍ തയാറെടുക്കുകയാണ്‌ പഞ്ചാംകുഴി നിവാസികളും ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തകരും.










from kerala news edited

via IFTTT

പോത്തന്‍കോട്‌ വീടു കയറി ആക്രമണം 2 സ്‌ത്രീകള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക്‌ പരുക്ക്‌











Story Dated: Tuesday, March 24, 2015 05:14


പോത്തന്‍കോട്‌: പോത്തന്‍കോട്‌ വീടുകയറി ആക്രമണം രണ്ടു സ്‌ത്രീകള്‍ക്കും ഗൃഹനാഥനും പരുക്കേറ്റു. ബി.ജെ.പി. - സി.പി.എം. അക്രമം നടന്ന പോത്തന്‍കോട്‌ പ്ലാമൂട്ടില്‍ ഒരിടവേളയ്‌ക്കു ശേഷമാണ്‌ വീണ്ടും ആക്രമം. തിങ്കളാഴ്‌ച ഉച്ചയോടെ പ്ലാമൂട്‌ പെട്രോള്‍ പമ്പിനു എതിര്‍വശം ഉത്രം വീട്ടില്‍ സി.പി.എം. പ്രവര്‍ത്തകനായ ഹരിയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ ബി.ജെ.പി. പ്രവര്‍ത്തകര്‍ യാതൊരു പ്രകോപനവുമില്ലാതെ ആക്രമണം അഴിച്ചു വിടുകയായിരുന്നു. ഹരികുമാറിനെ മര്‍ദ്ദിക്കുന്നതു കണ്ട്‌ തടയാന്‍ ശ്രമിച്ച ഹരിയുടെ അമ്മ വസന്ത (58), ഭാര്യ ആര്യ (28) ക്കുമാണ്‌ പരുക്കേറ്റത്‌.


ഇവരെ ആദ്യം കാന്യകുളങ്ങര ആശുപത്രിയിലും പിന്നീട്‌ മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലേയ്‌ക്ക് മാറ്റുകയായിരുന്നു. മുന്‍പ്‌ നടന്ന അക്രമസംഭവങ്ങളില്‍ ഹരിയുടെ വീടും ആക്രമിക്കപ്പെട്ടിരുന്നു. ബി.ജെ.പി. പ്രവര്‍ത്തകരായ ലാലു (24), രജ്‌ഞിത്ത്‌ (23), രവീന്ദ്രന്‍ (50) എന്നിവര്‍ക്കെതിരെ വീട്ടുകാര്‍ പോത്തന്‍കോട്‌ പോലീസില്‍ പരാതി നല്‍കി. അന്വേഷണം ഊര്‍ജിതമാക്കിയതായി പോത്തന്‍കോട്‌ എസ്‌.ഐ. വിജയരാഘവന്‍ പറഞ്ഞു.










from kerala news edited

via IFTTT

റോഡ്‌ റോളര്‍ നിയന്ത്രണം തെറ്റി: ദുരന്തം ഒഴിവായി











Story Dated: Tuesday, March 24, 2015 05:14


കല്ലമ്പലം: റോഡ്‌ റോളര്‍ കുത്തനെയുളള കയറ്റത്ത്‌ നിയന്ത്രണംതെറ്റി പിറകോട്ടുരുണ്ട്‌ മതിലിലിടിച്ചുനിന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി. തലനാരിഴക്കാണ്‌ ദുരന്തം ഒഴിവായത്‌. നാവായിക്കുളം ഡീസന്റ്‌മുക്ക്‌ പാറച്ചേരിയില്‍ കഴിഞ്ഞ ദിവസം ഉച്ചയ്‌ക്കായിരുന്നു സംഭവം. നാവായിക്കുളത്തുനിന്ന്‌ തുമ്പോട്ടേക്കു പോകുമ്പോള്‍ കുത്തനെയുളള കയറ്റം കയറി തീരാറായപ്പോഴേക്കും വണ്ടിയുടെ ഗിയര്‍ബോക്‌സ് തകര്‍ന്ന്‌ എന്‍ജിനുമായുള്ള ബന്ധംനഷ്‌ടപ്പെടുകയും വേഗത്തില്‍ പുറകോട്ടുരുളുകയുമായിരുന്നു. റോഡ്‌ റോളര്‍ നിര്‍ത്താനാകാതെ ഡ്രൈവര്‍ ഉച്ചത്തില്‍ നിലവിളിച്ച്‌ അപായസൂചന നല്‍കിയതിനെതുടര്‍ന്ന്‌ വഴിയാത്രക്കാര്‍ ഓടിമാറി.


വാഹനങ്ങള്‍ നിര്‍ത്തി ഡ്രൈവര്‍മാരും ഓടി രക്ഷപ്പെട്ടു. ഓടിക്കൂടിയ നാട്ടുകാര്‍ കല്ലും കട്ടയും മറ്റും റോഡിലിട്ട്‌ റോളര്‍ നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തമിഴ്‌നാട്‌ സ്വദേശിയായ ഡ്രൈവര്‍ മുരുകന്‍ മനോധൈര്യം കൈവിടാതെ വാഹനത്തിന്റെ ഗതി ഒരു വിധം നിയന്ത്രിച്ച്‌ സമീപത്തെ ട്രാന്‍സ്‌ഫോര്‍മറിലും വാഹനങ്ങളിലും ഇടിക്കാതെ നോക്കിയെങ്കിലും സമീപത്തെ സ്വകാര്യ വ്യക്‌തിയുടെ മതിലും തകര്‍ത്ത്‌ റോഡിനു കുറുകെ നില്‍ക്കുകയായിരുന്നു. ഇതുവഴിയുളള ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടെങ്കിലും പിന്നീട്‌ ജെ.സി.ബി എത്തിച്ച്‌ റോഡ്‌ റോളറിനെ റോഡില്‍നിന്നും മാറ്റുകയായിരുന്നു.










from kerala news edited

via IFTTT

ലഹരി മരുന്ന്‌ കഴിച്ച്‌ മയങ്ങിയ മൂന്നു സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പിടിയില്‍











Story Dated: Tuesday, March 24, 2015 05:14


കഴക്കൂട്ടം: പശ, വൈറ്റ്‌നര്‍, മഷി തുടങ്ങിയവ ഉപയോഗിച്ച്‌ ലഹരിമരുന്നുകള്‍ ഉണ്ടാക്കി ഉപയോഗിച്ച മൂന്നു സ്‌കൂള്‍ വിദ്യാര്‍ഥികള്‍ പോലീസ്‌ പിടിയിലായി. കാര്യവട്ടം തുണ്ടത്തിലെ സ്വകാര്യ സ്‌കൂളിനു സമീപത്തെ ഒഴിഞ്ഞ പറമ്പില്‍ ലഹരി മരന്നുപയോഗിച്ച്‌ ബോധരഹിതരായ നിലയിലാണ്‌ ഇവരെ കണ്ടെത്തിയത്‌. കാര്യവട്ടത്തും പരിസരത്തും ലഹരി മരുന്നുകളുടെ ഉപഭോഗം വ്യാപകമാണെന്ന രഹസ്യാന്വേഷണത്തെ തുടര്‍ന്ന്‌ പോലീസ്‌ നടത്തിയ പരിശോധനയിലാണ്‌ മൂന്നു വിദ്യാര്‍ഥികള്‍ പിടിയിലായത്‌. ഇവരില്‍ നിന്ന്‌ സൈക്കിളിന്റെ ട്യൂബ്‌ ഒട്ടിക്കാനുപയോഗിക്കുന്ന ഫെവി ബോണ്ട്‌ പശയും കവറുകളും പിടിച്ചെടുത്തു.


പശ കവറുകള്‍ക്കുള്ളിലാക്കി ഉരച്ച്‌ ചൂടാക്കി ശ്വസിക്കുമ്പോള്‍ തന്നെ ലഹരി തലയ്‌ക്കു പിടിക്കും. വാവലുകള്‍ പറക്കുന്നതായും ഭൂമി ആകാശത്തേയ്‌ക്ക് ഉയരുന്നതായും മനുഷ്യന്റെ എല്ലു രൂപങ്ങളും കാണാന്‍ കഴിയുമെന്ന്‌ വിദ്യാര്‍ഥികള്‍ പോലീസിനോട്‌ പറഞ്ഞു. സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കിടയില്‍ പശയ്‌ക്കു പുറമേ ഗുളികകളും വൈറ്റ്‌നറും മഷിയും ഉപയോഗിച്ച്‌ ലഹരി മരുന്നുകള്‍ ഉണ്ടാക്കാറുണ്ടെന്നാണ്‌ ഇവര്‍ പോലീസിനോട്‌ വെളിപ്പെടുത്തിയിരിക്കുന്നത്‌.


പശ ചൂടാക്കി ശ്വസിക്കുന്നതുമൂലം കരള്‍, വൃക്കകള്‍ നാഡീവ്യൂഹം എന്നിവ തകരാറിലാകുമെന്നും അമിത ഉപയോഗം മരണത്തിന്‌ കാരണമായിത്തീരുമെന്നും ആരോഗ്യ വിദഗ്‌ധര്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്‌. ഈ പശ കാര്യവട്ടത്തും പരിസരത്തും നിന്നുമുള്ള കടകളില്‍ നിന്നാണ്‌ ഇവര്‍ വാങ്ങുന്നത്‌. ഐ.ടി.ഐ. വിദ്യാര്‍ത്ഥികളും സൈക്കിള്‍ ഷോപ്പുകാരും മറ്റും ജോലിക്ക്‌ ഇതുപയോഗിക്കുന്നതിനാല്‍ ഇതിന്റെ നിരോധനം സാധ്യമല്ല.


കാര്യവട്ടം കേന്ദ്രീകരിച്ച്‌ കഞ്ചാവ്‌ മയക്കു മരുന്നു മാഫിയ സജീവമാണെന്ന്‌ നേരത്തേ പരാതികള്‍ ഉണ്ടായിരുന്നു. പിടിയിലായ വിദ്യാര്‍ഥികളെ കൗണ്‍സിലിംഗ്‌ നടത്തിയ ശേഷം വിട്ടയ്‌ക്കുമെന്ന്‌ കഴക്കൂട്ടം പോലീസ്‌ അറിയിച്ചു. ലഹരിമാഫിക്കെതിരെ അന്വേഷണം ഊര്‍ജിതമാക്കുമെന്ന്‌ കഴക്കൂട്ടം എസ്‌.ഐ: ശ്രീജിത്ത്‌ പറഞ്ഞു.










from kerala news edited

via IFTTT

കൊടിഞ്ഞി സ്വദേശി ജിദ്ദയില്‍ മരിച്ചു











Story Dated: Tuesday, March 24, 2015 06:38


mangalam malayalam online newspaper

തിരൂരങ്ങാടി: പരേതനായ പത്തൂര്‍ കോയക്കുട്ടിയുടെ മകന്‍ അബ്ബാസ്‌ (38)ഹൃദയാഘാതം മൂലം ജിദ്ദയിലെ കിംഗ്‌ അഹമ്മദ്‌ ആശുപത്രിയില്‍ ചികിത്സയിലിരിയ്‌ക്കെ മരിച്ചു. വിദേശത്ത്‌ ജോലിക്ക്‌ പോകുന്നതിനു മുമ്പ്‌ അബ്ബാസ്‌ തിരൂരങ്ങാടി പ്രസ്‌ ഫോറത്തിന്റെ സമീപത്തുള്ള മൊബൈല്‍ ഷോപ്പില്‍ ജോലി ചെയ്‌തിരുന്നു. ഭാര്യ: സെറീന. മക്കള്‍: നെഹ്‌ല, നിഹാല. മാതാവ്‌: പാത്തുമ്മ. ഒരു വര്‍ഷം മുമ്പാണ്‌ നാട്ടില്‍ വന്നു മടങ്ങിപ്പോയത്‌. ജിദ്ദയില്‍ പാര്‍ട്ട്‌ണര്‍ഷിപ്പില്‍ സൂപ്പര്‍ മാര്‍ക്കറ്റ്‌ നടത്തി വരികയായിരുന്നു.










from kerala news edited

via IFTTT