121

Powered By Blogger

Wednesday, 25 March 2015

ദേശിയ അവാര്‍ഡ്‌; ചലച്ചിത്രങ്ങള്‍ തെരഞ്ഞെടുക്കുന്ന രീതി ശരിയല്ലെന്ന്‌ റസൂല്‍ പൂക്കുട്ടി









Story Dated: Wednesday, March 25, 2015 05:03



mangalam malayalam online newspaper

ന്യൂഡല്‍ഹി: ദേശിയ അവാര്‍ഡിനായി ചലച്ചിത്രങ്ങള്‍ തെരഞ്ഞടുക്കുന്നതില്‍ അപാകതയെന്ന ആരോപണവുമായി ഓസ്‌കാര്‍ ജേതാവ്‌ റസൂല്‍ പൂക്കുട്ടി രംഗത്ത്‌. അവാര്‍ഡുകള്‍ നിര്‍ണയിക്കുന്ന ജൂറിയുടെ നിലവിലെ രീതി ശരിയല്ലെന്നും അദ്ദേഹം ആരോപിച്ചു.


മലയാളത്തില്‍ നല്ല സിനിമകള്‍ ഉണ്ടായിട്ടും ഇവ അന്തിമ ജൂറിയുടെ മുമ്പില്‍ എത്തിയില്ല. പ്രാദേശിക ജൂറി തെരഞ്ഞെടുക്കുന്നവ മാത്രം അന്തിമ ജൂറി പരിഗണിക്കുന്നത്‌ ശരിയല്ല. ദേശിയ ചലച്ചിത്ര അവാര്‍ഡുകള്‍ നിശ്‌ചയിക്കുന്നതിന്‌ ഒരു ജൂറി മതി. അവര്‍ പരിഗണനയ്‌ക്ക് വരുന്ന എല്ലാ ചിത്രങ്ങളും കാണണം. അല്ലാതെ വടക്ക്‌, തെക്ക്‌, കിഴക്ക്‌ എന്ന രീതിയില്‍ പ്രാദേശിക ജൂറികള്‍ വേണ്ട. മലയാളത്തിന്‌ ഇത്തവണത്തെ അവാര്‍ഡ്‌ നിര്‍ണയത്തില്‍ അര്‍ഹമായ പരിഗണന കിട്ടിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.










from kerala news edited

via IFTTT