121

Powered By Blogger

Wednesday, 25 March 2015

പ്രവാസിയുടെ മകന് ഐ.ഐ.ടി യില്‍ ഒന്നാം റാങ്ക്‌








പ്രവാസിയുടെ മകന് ഐ.ഐ.ടി യില്‍ ഒന്നാം റാങ്ക്‌


Posted on: 25 Mar 2015




മനാമ. ബഹ്‌റിനില്‍ ജോലിചെയ്യുന്ന പ്രവാസി മലയാളിയുടെ മകന് ഐ.ഐ.ടി ജാം 2015 അഖിലേന്ത്യാ എന്‍ട്രന്‍സ് പരീക്ഷയില്‍ ഒന്നാം റാങ്ക് ലഭിച്ചു.

മുഹറഖ് കാസിനോയില്‍ വെജിറ്റബിള്‍ കട നടത്തി വരുന്ന തെക്കെകല്ലം വീട്ടില്‍ സൈനുദ്ധീന്‍ എന്ന വെളിയങ്കോട് സ്വദേശിയുടെ മകന്‍ അബ്ദുസ്സലാം ആണ് കേരളത്തില്‍ ആദ്യമായി ഈ ചരിത്ര നേട്ടത്തിനര്‍ഹനായിരിക്കുന്നത്.

അലിഗഢ് മുസ്ലീം യൂണിവേഴ്‌സിറ്റിയില്‍ ബി.എസ്.സി അവസാന വര്‍ഷ ജിയോളജി വിദ്യാര്‍ത്ഥിയും വെളിയങ്കോട് സീഡ് ഇന്ത്യ എന്ന വിദ്യാഭ്യാസ സംഘടനാ പ്രവര്‍ത്തകനും കൂടിയാണ് അബ്ദുല്‍ സലാം. പരേതയായ റുഖിയയാണ് സലാമിന്റെ മാതാവ്.












from kerala news edited

via IFTTT