121

Powered By Blogger

Wednesday, 5 February 2020

നിരക്കില്‍ മാറ്റമില്ല: റിപ്പോ 5.15ശതമാനത്തില്‍ നിലനിര്‍ത്തി

മുംബൈ: കലണ്ടർ വർഷത്തിലെ ആദ്യത്തെയും സാമ്പത്തികവർഷത്തെ അവസാനത്തെയും പണവായ്പാനയം പ്രഖ്യാപിച്ചു. പ്രതീക്ഷിച്ചിരുന്നതുപോലെ നിരക്കുകളിൽ മാറ്റംവരുത്തിയില്ല. റിപ്പോനിരക്ക് 5.15 ശതമാനത്തിൽ നിലനിർത്തി. ധനക്കമ്മിയും പണപ്പെരുപ്പവും ഉയർന്നു നിൽക്കുന്ന സാഹചര്യത്തിൽ പലിശനിരക്കുകൾ മാറ്റമില്ലാതെ നിലനിർത്താനാണ് യോഗം തീരുമാനിച്ചത്.നിലവിലുള്ള നിരക്കിൽ മാറ്റംവരുത്തേണ്ടെന്നകാര്യത്തിൽ സമിതിയിലെ ആറംഗങ്ങളും അനുകൂലിച്ചു. ഡിസംബറിൽ രാജ്യത്തെ പണപ്പെരുപ്പം അഞ്ചുവർഷത്തിനിടയിലെ ഉയർന്ന നിലവാരമായ 7.35 ശതമാനത്തിൽ എത്തിയിരുന്നു. പണപ്പെരുപ്പം നാലു ശതമാനത്തിൽ നിലനിർത്താനാകുമെന്നായിരുന്നു ആർ.ബി.ഐ.യുടെ പ്രതീക്ഷ. ഇതേത്തുടർന്ന് ഡിസംബറിലും അടിസ്ഥാന നിരക്കുകളിൽ മാറ്റം വരുത്തിയിരുന്നില്ല. ആർ.ബി.ഐ.യുടെ പണവായ്പാനയ സമിതി തുടർച്ചയായി അഞ്ചുവട്ടം പലിശനിരക്കുകൾ കുറച്ചശേഷമാണ് ഡിസംബറിൽ നിരക്ക് ഡിസംബറിൽ നിലനിർത്തിയത്. ഈ സാമ്പത്തികവർഷം ഇതുവരെ അടിസ്ഥാന നിരക്കിൽ ആകെ 1.35 ശതമാനം കുറവുവരുത്തിയിട്ടുണ്ട്.ബാങ്കുകൾക്ക് ആർ.ബി.ഐ. നൽകുന്ന വായ്പയുടെ പലിശയാണ് റിപ്പോ.

from money rss http://bit.ly/2SoMvuW
via IFTTT

പുതിയ നികുതി ഘടന സ്വീകരിച്ചവര്‍ക്ക് പഴയതിലേയ്ക്കുമാറുന്നതിന് തടസ്സമില്ല

ന്യൂഡൽഹി: പുതിയ നികുതി സ്ലാബിലേയ്ക്ക് മാറിയവർക്ക് ആവശ്യമെങ്കിൽ തുടർന്നുള്ള വർഷങ്ങളിൽപഴയതിലേയ്ക്ക് തിരിച്ചുവരാമെന്ന് പ്രത്യക്ഷ നികുതി ബോർഡ് ചെയർമാൻ പിസി മോഡി വ്യക്തമാക്കി. പുതിയതിലേയ്ക്ക് മാറിയവർക്ക് ഭാവിയിൽ അതിൽതന്നെ തുടരേണ്ടിവരുമെന്ന വാർത്തകൾ പ്രചരിച്ചതിനെതുടർന്നാണ് ഈ വിശദീകരണം. എന്നാൽ വ്യാപാരികൾക്ക് ഇങ്ങനെ മാറാനുള്ള അവസരമില്ലെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രവരി ഒന്നിന് കേന്ദ്ര മന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിലാണ് പുതിയ ആദായനികുതി സ്ലാബുകൾ പ്രഖ്യാപിച്ചത്. സാമ്പത്തിക വർഷം നികുതി ആനുകൂല്യങ്ങൾക്കുള്ള നിക്ഷേപം നടത്തിയവർക്ക് വേണമെങ്കിൽ പഴയതിൽ തുടരാൻ അവസരമുണ്ട്. മറിച്ചുമാകാം. പിന്നീട് പഴയതിലേയ്ക്കോ പുതിയതിലേയ്ക്കോ മാറുന്നതിനും തടസ്സമില്ലെന്ന് ചെയർമാൻ പറഞ്ഞു. നികുതിയിളവുകളും കിഴിവുകളും ഭാവിയിൽ പൂർണമായി ഒഴിവാക്കി നികുതി ഘടന ലളിതമാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. Individuals can switch tax regime every year

from money rss http://bit.ly/2UsoBBl
via IFTTT

പ്രതീക്ഷകള്‍ അസ്ഥാനത്താക്കിയ ബജറ്റിന്റെ ഗുണദോഷവശങ്ങള്‍

സാമ്പത്തിക വളർച്ച വീണ്ടെടുക്കാൻ യൂണിയൻബജറ്റിനു കഴിയുമെന്ന വിപണിയുടെ പ്രതീക്ഷ അസ്ഥാനത്തായി. കെട്ടിപ്പൊക്കിയ അതിരുകടന്ന പ്രതീക്ഷകളാണ് ബജറ്റിനെക്കുറിച്ചുള്ള പ്രതികരണങ്ങൾ രൂക്ഷമാകാൻ കാരണം. എന്നാൽ ഈ ആകസ്മിക പ്രത്യാഘാതം വിപണിയുടെ ധനനിർമ്മിതിയെ ബാധിക്കാനിടയില്ല. കാരണം 2019 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയിൽ സർക്കാർ നടത്തിയ തെറ്റുതിരുത്തൽ, സഹായ നടപടികളുടെ ഫലമായി സാമ്പത്തിക വികസനത്തിനും വിപണിയുടെ പുരോഗതിക്കും ആവശ്യമായ ഘടകങ്ങൾ ഇപ്പോൾതന്നെ സന്നിഹിതമാണ്. അടിസ്ഥാന ഘടനയ്ക്ക് കേടൊന്നും പറ്റിയിട്ടില്ല. ആയാസകരമായ ആസ്തികളിലെവീഴ്ചയുടെ പിന്തുണയോടെ വിപണി ധനസ്ഥിതിയിലെ പുരോഗതിക്കായി കാത്തിരിക്കുകയാണ്. ആഗോള സാമ്പത്തിക വിപണി മെച്ചപ്പെടുകയാണ്. 2019 സാമ്പത്തിക വർഷം മുതൽ 2021 സാമ്പത്തിക വർഷം വരെ വരുമാന നേട്ടത്തിൽ 15 ശതമാനം വളർച്ച എന്ന വിലയിരുത്തലിൽ ഈ ബജറ്റ് മാറ്റം വരുത്തുകയില്ല. 10 ശതമാനം നേട്ടത്തോടെ നിഫ്റ്റി 50 ൽ 12,700 എന്ന ലക്ഷ്യത്തിൽ ഉറച്ചു നിൽക്കുന്നു. ഈ കാലയളവിൽ ചെറുകിട,ഇടത്തരം ഓഹരികൾ മികച്ച പ്രദർശനം കാഴ്ച വെക്കുകയും ചെയ്യും. ബജറ്റിന്റെ ഗുണവശങ്ങൾ : ബിസിനസിൽ ഇടപെടാതെ ഭരണത്തിൽ ശ്രദ്ധിക്കാനുള്ള സർക്കാരിന്റെ ആഗ്രഹം യഥാർത്ഥത്തിലുള്ള മൊത്ത അഭ്യന്തര ഉൽപാദനം 2020 സാമ്പത്തിക വർഷത്തേക്കു കണക്കാക്കിയിട്ടുള്ള 5 ശതമാനത്തിനു പകരം 6 മുതൽ 6.5 ശതമാനം വരെ ആകുമെന്നു സർക്കാർ കരുതുന്നു. ഇതുവരെ നടത്തിയിട്ടുള്ള 0.18 ലക്ഷം കോടിയുടെ ഓഹരി വിറ്റഴിക്കലിനെയപേക്ഷിച്ച് വൻപദ്ധതിയായ 2.1 ലക്ഷം കോടി ഓഹരി വിറ്റഴിക്കൽ പദ്ധതി ഇലക്ട്രോണിക് ഉൽപന്നങ്ങൾപോലുള്ള മെയ്ക് ഇൻ ഇന്ത്യ പദ്ധതിക്കു ഗുണകരമായ തീരുവ വർധന. അടിസ്ഥാന സൗകര്യ വികസനം, ഗ്രാമീണ വിപണി, മത്സ്യകൃഷി എന്നിവയ്ക്കു പ്രോത്സാഹന നടപടികൾ 2023 സാമ്പത്തിക വർഷത്തോടെ മത്സ്യ ഉൽപാദനം 200 ലക്ഷം ടണ്ണായും മത്സ്യോൽപന്ന കയറ്റുമതി 2025 സാമ്പത്തിക വർഷത്തോടെ ഒരു ലക്ഷം കോടിയായും വർധിപ്പിക്കാനുള്ള തീരുമാനം. അടുത്ത അഞ്ചു വർഷം അടിസ്ഥാന സൗകര്യ വികസനത്തിന് 103 ലക്ഷം കോടി രൂപ ചിലവഴിക്കാനുള്ള വൻ പദ്ധതി. കഴിഞ്ഞ അഞ്ചു വർഷം ഈയിനത്തിൽ ചിലവഴിച്ചതിന്റെ ഇരട്ടിയാണിത്. കർഷകന്റെ വരുമാനം ഇരട്ടിപ്പിക്കാനുള്ള പദ്ധതി. കടം വാങ്ങൽ പദ്ധതികൾ പരിമിതപ്പെടുത്തും. ജിഡിപി യുടെ ശതമാനം എന്ന നിലയിൽ കടം 2012 സാമ്പത്തിക വർഷത്തെ 52 ശതമാനത്തിൽ നിന്ന് 49 ശതമാനമായി കുറച്ചു. ഓഹരി വിപണിക്ക് ഗുണകരമാണ് ഈ നടപടി. ഇടക്കാല, ദീർഘകാല ഓഹരികളിൽ പലിശ നേട്ടം കുറയും. പുതിയ നികുതി ക്രമം 5 ലക്ഷത്തിനും 15 ലക്ഷത്തിനും ഇടയിൽ വരുമാനമുള്ളവർക്ക് ഗുണകരമാണ്. ലാഭ വിഹിത വിതരണ നികുതി എടുത്തു കളഞ്ഞത് വിദേശ സ്ഥാപ നിക്ഷേപങ്ങൾക്കും ബഹുരാഷ്ട്ര കമ്പനികൾക്കും ഗുണകരമാണ്. ചെറുകിട നിക്ഷേപകർക്കും ഇതു ചെറിയ തോതിൽ ഗുണം ചെയ്യും. എന്നാൽ പ്രമോട്ടർമാർക്കും അതി സമ്പന്നർക്കും ഗുണകരമല്ല. പ്രതികൂല വശങ്ങൾ: 2021 സാമ്പത്തിക വർഷത്തേക്കുള്ള ധനകമ്മി നേരിയ തോതിൽ 3.5 ശതമാനം മാത്രമാണു വർധിച്ചത്. സാമ്പത്തിക മേഖലയെ മുന്നോട്ടു നയിക്കാൻ സർക്കാർ വൻ തോതിൽ പണം ചിലവഴിക്കേണ്ടിയിരിക്കുന്നു. ഗ്രാമീണ മേഖലയ്ക്കും അടിസ്ഥാന സൗകര്യ വികസനത്തിനും ബജറ്റ് പ്രസംഗത്തിൽ ഊന്നൽ നൽകിയിരുന്നു. എന്നാൽ ചിലവഴിക്കൽ 3 ശതമാനം മാത്രമായിരിക്കും. ഗ്രാമീണ വികസനം, പ്രതിരോധം, ധനകമ്മി കുറയ്ക്കൽ, സബ്സിഡി, വായ്പാ പദ്ധതികൾ എന്നിവയ്ക്കായി ചിലവഴിക്കുന്ന പണം കുറവാണ്. സർക്കാർ വളരെ ശ്രദ്ധിച്ചായിരിക്കും ചിലവഴിക്കുക. വരുമാനവും മൊത്ത സാമ്പത്തിക സ്ഥിതിയും പരിഗണിച്ചു മാത്രമേ ചിലവുകൾ ഉണ്ടാകൂ. 2021 സാമ്പത്തിക വർഷം നാമമാത്രമായ ജിഡിപി വളർച്ച 10 ശതമാനം മാത്രമായിരിക്കും. യഥാർത്ഥ ജിഡിപി വളർച്ചയാകട്ടെ വിലക്കയറ്റത്തെ ആശ്രയിച്ചിരിക്കും. 2019 ഡിസമ്പറിൽ വിലക്കയറ്റം 7.35 ശതമാനം എന്ന നിലയിൽ കൂടുതലായിരുന്നു. 2020, 2021 സാമ്പത്തിക വർഷത്തേക്കുള്ള നിഗമനങ്ങൾ യാഥാർഥ്യ ബോധത്തോടെയുള്ളതായി കാണപ്പെടുന്നില്ല. 2021 സാമ്പത്തിക വർഷത്തെ സാമ്പത്തിക നില ഭേദമായിരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെങ്കിലും റവന്യൂ വരുമാനം 2020 സാമ്പത്തിക വർഷത്തെയപേക്ഷിച്ച് കുറവായിരിക്കും. നന്നായി വിൽക്കപ്പെട്ടാൽ എൽ ഐ സി, ബി പി സി എൽ, എയർ ഇന്ത്യ ഓഹരികളിൽ നിന്നുള്ള വരുമാനം വളരെ വലുതായിരിക്കും. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകൻ)

from money rss http://bit.ly/2Or9h4j
via IFTTT

സെന്‍സെക്‌സില്‍ നൂറിലേറെ പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ഏഷ്യൻ വിപണികളുടെ ചുവടുപിടിച്ച് രാജ്യത്തെ ഓഹരി സൂചികകളിലും നേട്ടംതുടരുന്നു. സെൻസെക്സ് 100ലേറെ പോയന്റ് ഉയർന്നു. നിഫ്റ്റിയാകട്ടെ 12,131 നിലവാരത്തിലുമെത്തി. റിലയൻസ്, ഐടിസി, ടിസിഎസ് അവന്യു സൂപ്പർമാർക്ക്റ്റ് എന്നിവയാണ് മികച്ച നേട്ടത്തിൽ. അവന്യു സൂപ്പർമാർക്കറ്റിന്റെ ഓഹരി വില നാലുശതമാനമുയർന്ന് 2346 നിലവാരത്തിലെത്തി. കൊറോണ ചൈനയെ വ്യാപകമായി ബാധിച്ചെങ്കിലും ഏഷ്യൻ സൂചികകളുടെ കരുത്ത് ചോർത്താൻ അതിനായില്ല. യുഎസ് ജോബ് ഡാറ്റ മികച്ചതായതും വാൾ സ്ട്രീറ്റിന് ഗുണകരമായി. യെസ് ബാങ്ക്, എച്ച്സിഎൽ ടെക്, വേദാന്ത, ഐഒസി, വിപ്രോ, ബജാജ് ഫിനാൻസ്, ടാറ്റ സ്റ്റീൽ, ബജാജ് ഓട്ടോ, ഡോ.റെഡ്ഡീസ് ലാബ്, ഹീറോ മോട്ടോർകോർപ് തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്. ടാറ്റ മോട്ടോഴ്സ്, ഭാരതി ഇൻഫ്രടെൽ, കൊട്ടക് മഹീന്ദ്ര, എൻടിപിസി, ഹിൻഡാൽകോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. Sensex up 100 pts

from money rss http://bit.ly/2SljMay
via IFTTT

മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചിന്റെ അറ്റാദായത്തില്‍ 32 ശതമാനം വര്‍ധന

കൊച്ചി : രാജ്യത്തെ പ്രമുഖ ഇലക്ട്രോണിക് കമ്മോഡിറ്റി എകസ്ചേഞ്ച് സ്ഥാപനമായ മൾട്ടി കമ്മോഡിറ്റി എകസ്ചേഞ്ച് ഓഫ് ഇന്ത്യ ലിമിറ്റഡിന് (എം സി എക്സ്) 2019 - 20 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ മികച്ച നേട്ടം. 2019 ഡിസംബർ 31 ന് അവസാനിച്ച മൂന്നാം പാദത്തിൽ കമ്പനിയുടെ അറ്റാദായം 32 ശതമാനം വർധിച്ച് 55.57 കോടി രൂപയിലെത്തി. മുൻ വർഷം ഇതേ കാലയളവിൽ 41.99 കോടി രൂപയായിരുന്നു അറ്റാദായം. കമ്പനിയുടെ മൊത്തം വരുമാനം മൂന്ന് ശതമാനം വർധിച്ച് 112.74 കോടി രൂപയിലെത്തി. മുൻ വർഷം ഇതേ കാലയളവിൽ 109.10 കോടി രൂപയായിരുന്നു മൊത്തം വരുമാനം. ഓപ്പറേറ്റിംഗ് വരുമാനം 16 ശതമാനം വർധിച്ച് 89.27 കോടി രൂപയായി ഉയർന്നു. നടപ്പ് സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ മികച്ച് പ്രവർത്തനം കാഴ്ചവെക്കാൻ കമ്പനിക്കു കഴിഞ്ഞിട്ടുണ്ട്.കമ്മോഡിറ്റി ഫ്യൂച്ചേഴ്സിലെ ദിനം പ്രതിയുള്ള ആവറേജ് ടേൺഓവർ മുൻ വർഷം ഇതേ കാലയളവിനേക്കാൾ 23 ശതമാനത്തിന്റെ വളർച്ച നേടി.

from money rss http://bit.ly/2OuS6Pp
via IFTTT

ബാങ്ക് അക്കൗണ്ടിൽ വന്നത് 30 കോടി; നട്ടംതിരിഞ്ഞ് പൂക്കച്ചവടക്കാരനും ഭാര്യയും

ബെംഗളൂരു: കർണാടകത്തിലെ ചന്നപട്ടണയിലുള്ള പൂക്കച്ചവടക്കാരന്റെ ഭാര്യയുടെ ബാങ്ക് അക്കൗണ്ടിൽ വന്നത് 30 കോടി രൂപ. കഴിഞ്ഞ ഡിസംബർ അഞ്ചിനാണ് അക്കൗണ്ടിൽ പണംവന്നതെങ്കിലും സംഭവം പുറത്തറിഞ്ഞത് കഴിഞ്ഞദിവസമാണ്. പണം അക്കൗണ്ടിലെത്തിയ തൊട്ടടുത്ത ദിവസംതന്നെ ബാങ്കുദ്യോഗസ്ഥർ ചന്നപട്ടണയിലെ ഇവരുടെ വീട്ടിലെത്തി വിവരങ്ങൾ ആരാഞ്ഞിരുന്നു. തുടർന്ന് ബാങ്കധികൃതർ അക്കൗണ്ട് മരവിപ്പിച്ചു. ഇവരുടെ അക്കൗണ്ട് ഓൺലൈൻ തട്ടിപ്പുകാർ ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം. ഡിസംബർ രണ്ടിന് ബാങ്കിൽനിന്നുള്ളവർ വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്.ബി.ഐ.)യിലെ തന്റെ അക്കൗണ്ടിലേക്ക് പണം വന്നകാര്യം പൂക്കച്ചവടക്കാരനായ സയിദ് ബുഹാന്റെ ഭാര്യ രഹ്ന ബാനു അറിയുന്നത്. ജൻധൻ അക്കൗണ്ട് പദ്ധതിപ്രകാരമുള്ള ഇവരുടെ അക്കൗണ്ടിൽ ഉണ്ടായിരുന്നത് 60 രൂപമാത്രമായിരുന്നു. മാസങ്ങൾക്കുമുമ്പ് ഒാൺലൈനിലൂടെ ഭാര്യയ്ക്ക് സാരി വാങ്ങിയപ്പോൾ കമ്പനി എക്സിക്യുട്ടീവ് എന്ന പേരിൽ ഒരാൾ വിളിക്കുകയും കാർ സമ്മാനമായി ലഭിച്ചെന്ന് ഇവരെ അറിയിക്കുകയുംചെയ്തിരുന്നു. ഇതു ലഭിക്കണമെങ്കിൽ 6,900 രൂപ അക്കൗണ്ടിൽ നിക്ഷേപിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ, ചെവിക്ക് ശസ്ത്രക്രിയ നടത്തുന്നതിനായി രണ്ടുലക്ഷംരൂപ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും പണമില്ലെന്നും സയിദ് പറഞ്ഞു. തുടർന്ന് ബാങ്ക്അക്കൗണ്ട് വിവരങ്ങൾ ഇയാൾക്ക് കൈമാറി. 30 കോടി രൂപ അക്കൗണ്ടിൽ നിക്ഷേപിച്ചിട്ടുണ്ടെന്നും ഇതിൽ 15 കോടി രൂപ തിരിച്ചുതരണമെന്നും ആവശ്യപ്പെട്ട് മറ്റൊരാൾ പിന്നീട് വിളിച്ചതായി സയിദ് പോലീസിന് മൊഴിനൽകിയിട്ടുണ്ട്. അക്കൗണ്ടിൽ മൂന്നുമാസത്തിനിടെ ഒട്ടേറെ ഇടപാടുകളെന്ന് ബാങ്ക് ബെംഗളൂരു: ചന്നപട്ടണയിലെ പൂക്കച്ചവടക്കാരന്റെ ഭാര്യയുടെ അക്കൗണ്ടിൽ 30 കോടി രൂപ നിക്ഷേപം വന്നതിൽ വിശദീകരണവുമായി എസ്.ബി.ഐ. മൂന്നുമാസത്തിനിടെ കോടികളുടെ ഇടപാടാണ് ഈ അക്കൗണ്ടിലൂടെ നടന്നതെന്ന് ബാങ്ക് അറിയിച്ചു. ഒറ്റത്തവണയായി 30 കോടി രൂപ അക്കൗണ്ടിലേക്ക് വന്നതല്ല. 30 മുതൽ 40 ലക്ഷം രൂപവരെയുള്ള ഇടപാടുകളാണ് പലപ്പോഴായി നടന്നതെന്നും ബാങ്ക് വ്യക്തമാക്കി. ബെംഗളൂരുവിൽ മാത്രമല്ല, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ്, ഛത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിലും സമാനമായ തട്ടിപ്പുകൾ മുമ്പ് നടന്നിട്ടുണ്ട്. ഈ അക്കൗണ്ടുകൾ മരവിപ്പിക്കുകയായിരുന്നു. ഉടമ അധികം ഇടപാടുകൾ നടത്താത്ത അക്കൗണ്ടുകളാണ് തട്ടിപ്പുകാർ ഉപയോഗിക്കുന്നത്. ഒട്ടേറെപ്പേരെ പല പേരിൽ വിളിച്ച് വിവരങ്ങൾ ശേഖരിച്ചാണ് ഇവർ ഇത്തരം അക്കൗണ്ടുകൾ കണ്ടെത്തുന്നത്. അക്കൗണ്ട് ഉടമ ഒ.ടി.പി. നമ്പറും മറ്റു വിവരങ്ങളും കൈമാറിയതാണ് തട്ടിപ്പിന് കാരണമായതെന്നാണ് നിഗമനം. Content Highlights:30 crore gets credited in flower vendors wife bank account

from money rss http://bit.ly/3bhWdI4
via IFTTT

സെന്‍സെക്‌സ് 353 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: തുടർച്ചയായി മൂന്നാംദിവസവും ഓഹരി സൂചികകൾ മികച്ചനേട്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 353.28 പോയന്റ് നേട്ടത്തിൽ 41142.66ലും നിഫ്റ്റി 113.10 പോയന്റ് ഉയർന്ന് 12092.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. റിലയൻസ്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികൾ ഒരുശതമാനംമുതൽ രണ്ടുശതമാനം വരെ നേട്ടമുണ്ടാക്കി. കൊറോണ വൈറസ് ബാധയെതുടർന്ന് സാമ്പത്തിക മേഖലയിലുണ്ടായ തളർച്ച നേരിടാൻ ചൈനീസ് കേന്ദ്ര ബാങ്ക് സ്വീകരിച്ച നടപടികൾ ഗുണംചെയ്തു. ഷാങ്ഹായ് കോംപോസിറ്റ് രണ്ടുശതമാനത്തോളം ഉയർന്നു. നേട്ടം മറ്റ് ഏഷ്യൻ സൂചികകളിലും പ്രതിഫലിച്ചു. ടാറ്റ മോട്ടോഴ്സ്, യെസ് ബാങ്ക്, ടാറ്റ സ്റ്റീൽ, ബിപിസിഎൽ, ഹിൻഡാൽകോ, വേദാന്ത, ഭാരതി എയർടെൽ, ടിസിഎസ്, ഗെയിൽ തുടങ്ങിയ ഓഹരികളും നേട്ടത്തിലായിരുന്നു. സീ എന്റർടെയൻമെന്റ്, ഹീറോ മോട്ടോർകോർപ്, ഡോ.റെഡ്ഡീസ് ലാബ്, പവർഗ്രിഡ് കോർപ്, മാരുതി സുസുകി, കോൾ ഇന്ത്യ, ഏഷ്യൻ പെയിന്റ്സ്, ഇൻഫോസിസ്, സിപ്ല തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. Sensex jumps 353 pts

from money rss http://bit.ly/2vRWxgE
via IFTTT

പണവായ്പനയം വ്യാഴാഴ്ച: നിരക്കുകള്‍ കുറയ്ക്കുമോ?

ന്യൂഡൽഹി: നടപ്പ് സാമ്പത്തിക വർഷത്തെ അവസാനത്തെ പണവായ്പ അവലോകന യോഗത്തിൽ റിസർവ് ബാങ്ക് നിരക്കുകൾ കുറയ്ക്കുമോ? പണപ്പെരുപ്പ നിരക്കുകൾ കൂടിയ തോതിലായതിനാൽ ഇത്തവണ നിരക്കുകളിൽ വ്യതിയാനം വരുത്തിയേക്കില്ലെന്നാണ് വിലയിരുത്തൽ. കുറച്ചുമാസങ്ങളായി കുറഞ്ഞ വളർച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഡിസംബറിലെ ജിഡിപി 4.5 ശതമാനവും പണപ്പെരുപ്പ നിരക്ക് 7.35 ശതമാനവുമാണ്. ആർബിഐയുടെ പ്രതീക്ഷാ നിരക്കായി നാലുശതമാനത്തിൽനിന്ന് എത്രയോ മുകളിലാണ് പണപ്പെരുപ്പം. ധനകമ്മി 3.3 ശതമാനത്തിൽനിന്ന് 3.8ശതമാനത്തിലേയ്ക്കും ഉയർന്നു. ഇതൊക്കെ നിരക്ക് കുറയ്ക്കുന്നതിന് വിഘാതമാണെന്നാണ് വിലിയുരത്തൽ. 2020 ഒക്ടോബർവരെ റിപ്പോ നിരക്ക് 5.15 ശതമാനത്തിൽ നിലനിർത്തുമെന്നാണ് റോയിട്ടേഴ്സിന്റെ പോൾ വ്യക്തമാക്കുന്നത്. നിരക്കിൽ വ്യതിയാനം വരുത്താതിരുന്നാൽ ഭവന-വാഹന വായ്പ പലിശയിലും മാറ്റമുണ്ടാകില്ല. ഫെബ്രുവരി നാലിന് തുടങ്ങിയ എംപിസി യോഗം ആറിന് വ്യാഴാഴ്ച അവസാനിക്കും. 11.45ഓടെ വായ്പാ നയം പ്രഖ്യാപിക്കും. 2109ൽ അഞ്ചുതവണയായി 1.35 ശതമാനമാണ് റിപ്പോ നിരക്കിൽ കുറവുവരുത്തിയത്. ഡിസംബറിൽ നിക്കുകളിൽ മാറ്റംവരുത്തിയിരുന്നില്ല.

from money rss http://bit.ly/2GXYZVe
via IFTTT