121

Powered By Blogger

Wednesday, 5 February 2020

മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചിന്റെ അറ്റാദായത്തില്‍ 32 ശതമാനം വര്‍ധന

കൊച്ചി : രാജ്യത്തെ പ്രമുഖ ഇലക്ട്രോണിക് കമ്മോഡിറ്റി എകസ്ചേഞ്ച് സ്ഥാപനമായ മൾട്ടി കമ്മോഡിറ്റി എകസ്ചേഞ്ച് ഓഫ് ഇന്ത്യ ലിമിറ്റഡിന് (എം സി എക്സ്) 2019 - 20 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ മികച്ച നേട്ടം. 2019 ഡിസംബർ 31 ന് അവസാനിച്ച മൂന്നാം പാദത്തിൽ കമ്പനിയുടെ അറ്റാദായം 32 ശതമാനം വർധിച്ച് 55.57 കോടി രൂപയിലെത്തി. മുൻ വർഷം ഇതേ കാലയളവിൽ 41.99 കോടി രൂപയായിരുന്നു അറ്റാദായം. കമ്പനിയുടെ മൊത്തം വരുമാനം മൂന്ന് ശതമാനം വർധിച്ച് 112.74 കോടി രൂപയിലെത്തി. മുൻ വർഷം ഇതേ കാലയളവിൽ 109.10 കോടി രൂപയായിരുന്നു മൊത്തം വരുമാനം. ഓപ്പറേറ്റിംഗ് വരുമാനം 16 ശതമാനം വർധിച്ച് 89.27 കോടി രൂപയായി ഉയർന്നു. നടപ്പ് സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ മികച്ച് പ്രവർത്തനം കാഴ്ചവെക്കാൻ കമ്പനിക്കു കഴിഞ്ഞിട്ടുണ്ട്.കമ്മോഡിറ്റി ഫ്യൂച്ചേഴ്സിലെ ദിനം പ്രതിയുള്ള ആവറേജ് ടേൺഓവർ മുൻ വർഷം ഇതേ കാലയളവിനേക്കാൾ 23 ശതമാനത്തിന്റെ വളർച്ച നേടി.

from money rss http://bit.ly/2OuS6Pp
via IFTTT