121

Powered By Blogger

Wednesday, 5 February 2020

പ്രതീക്ഷകള്‍ അസ്ഥാനത്താക്കിയ ബജറ്റിന്റെ ഗുണദോഷവശങ്ങള്‍

സാമ്പത്തിക വളർച്ച വീണ്ടെടുക്കാൻ യൂണിയൻബജറ്റിനു കഴിയുമെന്ന വിപണിയുടെ പ്രതീക്ഷ അസ്ഥാനത്തായി. കെട്ടിപ്പൊക്കിയ അതിരുകടന്ന പ്രതീക്ഷകളാണ് ബജറ്റിനെക്കുറിച്ചുള്ള പ്രതികരണങ്ങൾ രൂക്ഷമാകാൻ കാരണം. എന്നാൽ ഈ ആകസ്മിക പ്രത്യാഘാതം വിപണിയുടെ ധനനിർമ്മിതിയെ ബാധിക്കാനിടയില്ല. കാരണം 2019 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയിൽ സർക്കാർ നടത്തിയ തെറ്റുതിരുത്തൽ, സഹായ നടപടികളുടെ ഫലമായി സാമ്പത്തിക വികസനത്തിനും വിപണിയുടെ പുരോഗതിക്കും ആവശ്യമായ ഘടകങ്ങൾ ഇപ്പോൾതന്നെ സന്നിഹിതമാണ്. അടിസ്ഥാന ഘടനയ്ക്ക് കേടൊന്നും പറ്റിയിട്ടില്ല. ആയാസകരമായ ആസ്തികളിലെവീഴ്ചയുടെ പിന്തുണയോടെ വിപണി ധനസ്ഥിതിയിലെ പുരോഗതിക്കായി കാത്തിരിക്കുകയാണ്. ആഗോള സാമ്പത്തിക വിപണി മെച്ചപ്പെടുകയാണ്. 2019 സാമ്പത്തിക വർഷം മുതൽ 2021 സാമ്പത്തിക വർഷം വരെ വരുമാന നേട്ടത്തിൽ 15 ശതമാനം വളർച്ച എന്ന വിലയിരുത്തലിൽ ഈ ബജറ്റ് മാറ്റം വരുത്തുകയില്ല. 10 ശതമാനം നേട്ടത്തോടെ നിഫ്റ്റി 50 ൽ 12,700 എന്ന ലക്ഷ്യത്തിൽ ഉറച്ചു നിൽക്കുന്നു. ഈ കാലയളവിൽ ചെറുകിട,ഇടത്തരം ഓഹരികൾ മികച്ച പ്രദർശനം കാഴ്ച വെക്കുകയും ചെയ്യും. ബജറ്റിന്റെ ഗുണവശങ്ങൾ : ബിസിനസിൽ ഇടപെടാതെ ഭരണത്തിൽ ശ്രദ്ധിക്കാനുള്ള സർക്കാരിന്റെ ആഗ്രഹം യഥാർത്ഥത്തിലുള്ള മൊത്ത അഭ്യന്തര ഉൽപാദനം 2020 സാമ്പത്തിക വർഷത്തേക്കു കണക്കാക്കിയിട്ടുള്ള 5 ശതമാനത്തിനു പകരം 6 മുതൽ 6.5 ശതമാനം വരെ ആകുമെന്നു സർക്കാർ കരുതുന്നു. ഇതുവരെ നടത്തിയിട്ടുള്ള 0.18 ലക്ഷം കോടിയുടെ ഓഹരി വിറ്റഴിക്കലിനെയപേക്ഷിച്ച് വൻപദ്ധതിയായ 2.1 ലക്ഷം കോടി ഓഹരി വിറ്റഴിക്കൽ പദ്ധതി ഇലക്ട്രോണിക് ഉൽപന്നങ്ങൾപോലുള്ള മെയ്ക് ഇൻ ഇന്ത്യ പദ്ധതിക്കു ഗുണകരമായ തീരുവ വർധന. അടിസ്ഥാന സൗകര്യ വികസനം, ഗ്രാമീണ വിപണി, മത്സ്യകൃഷി എന്നിവയ്ക്കു പ്രോത്സാഹന നടപടികൾ 2023 സാമ്പത്തിക വർഷത്തോടെ മത്സ്യ ഉൽപാദനം 200 ലക്ഷം ടണ്ണായും മത്സ്യോൽപന്ന കയറ്റുമതി 2025 സാമ്പത്തിക വർഷത്തോടെ ഒരു ലക്ഷം കോടിയായും വർധിപ്പിക്കാനുള്ള തീരുമാനം. അടുത്ത അഞ്ചു വർഷം അടിസ്ഥാന സൗകര്യ വികസനത്തിന് 103 ലക്ഷം കോടി രൂപ ചിലവഴിക്കാനുള്ള വൻ പദ്ധതി. കഴിഞ്ഞ അഞ്ചു വർഷം ഈയിനത്തിൽ ചിലവഴിച്ചതിന്റെ ഇരട്ടിയാണിത്. കർഷകന്റെ വരുമാനം ഇരട്ടിപ്പിക്കാനുള്ള പദ്ധതി. കടം വാങ്ങൽ പദ്ധതികൾ പരിമിതപ്പെടുത്തും. ജിഡിപി യുടെ ശതമാനം എന്ന നിലയിൽ കടം 2012 സാമ്പത്തിക വർഷത്തെ 52 ശതമാനത്തിൽ നിന്ന് 49 ശതമാനമായി കുറച്ചു. ഓഹരി വിപണിക്ക് ഗുണകരമാണ് ഈ നടപടി. ഇടക്കാല, ദീർഘകാല ഓഹരികളിൽ പലിശ നേട്ടം കുറയും. പുതിയ നികുതി ക്രമം 5 ലക്ഷത്തിനും 15 ലക്ഷത്തിനും ഇടയിൽ വരുമാനമുള്ളവർക്ക് ഗുണകരമാണ്. ലാഭ വിഹിത വിതരണ നികുതി എടുത്തു കളഞ്ഞത് വിദേശ സ്ഥാപ നിക്ഷേപങ്ങൾക്കും ബഹുരാഷ്ട്ര കമ്പനികൾക്കും ഗുണകരമാണ്. ചെറുകിട നിക്ഷേപകർക്കും ഇതു ചെറിയ തോതിൽ ഗുണം ചെയ്യും. എന്നാൽ പ്രമോട്ടർമാർക്കും അതി സമ്പന്നർക്കും ഗുണകരമല്ല. പ്രതികൂല വശങ്ങൾ: 2021 സാമ്പത്തിക വർഷത്തേക്കുള്ള ധനകമ്മി നേരിയ തോതിൽ 3.5 ശതമാനം മാത്രമാണു വർധിച്ചത്. സാമ്പത്തിക മേഖലയെ മുന്നോട്ടു നയിക്കാൻ സർക്കാർ വൻ തോതിൽ പണം ചിലവഴിക്കേണ്ടിയിരിക്കുന്നു. ഗ്രാമീണ മേഖലയ്ക്കും അടിസ്ഥാന സൗകര്യ വികസനത്തിനും ബജറ്റ് പ്രസംഗത്തിൽ ഊന്നൽ നൽകിയിരുന്നു. എന്നാൽ ചിലവഴിക്കൽ 3 ശതമാനം മാത്രമായിരിക്കും. ഗ്രാമീണ വികസനം, പ്രതിരോധം, ധനകമ്മി കുറയ്ക്കൽ, സബ്സിഡി, വായ്പാ പദ്ധതികൾ എന്നിവയ്ക്കായി ചിലവഴിക്കുന്ന പണം കുറവാണ്. സർക്കാർ വളരെ ശ്രദ്ധിച്ചായിരിക്കും ചിലവഴിക്കുക. വരുമാനവും മൊത്ത സാമ്പത്തിക സ്ഥിതിയും പരിഗണിച്ചു മാത്രമേ ചിലവുകൾ ഉണ്ടാകൂ. 2021 സാമ്പത്തിക വർഷം നാമമാത്രമായ ജിഡിപി വളർച്ച 10 ശതമാനം മാത്രമായിരിക്കും. യഥാർത്ഥ ജിഡിപി വളർച്ചയാകട്ടെ വിലക്കയറ്റത്തെ ആശ്രയിച്ചിരിക്കും. 2019 ഡിസമ്പറിൽ വിലക്കയറ്റം 7.35 ശതമാനം എന്ന നിലയിൽ കൂടുതലായിരുന്നു. 2020, 2021 സാമ്പത്തിക വർഷത്തേക്കുള്ള നിഗമനങ്ങൾ യാഥാർഥ്യ ബോധത്തോടെയുള്ളതായി കാണപ്പെടുന്നില്ല. 2021 സാമ്പത്തിക വർഷത്തെ സാമ്പത്തിക നില ഭേദമായിരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെങ്കിലും റവന്യൂ വരുമാനം 2020 സാമ്പത്തിക വർഷത്തെയപേക്ഷിച്ച് കുറവായിരിക്കും. നന്നായി വിൽക്കപ്പെട്ടാൽ എൽ ഐ സി, ബി പി സി എൽ, എയർ ഇന്ത്യ ഓഹരികളിൽ നിന്നുള്ള വരുമാനം വളരെ വലുതായിരിക്കും. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകൻ)

from money rss http://bit.ly/2Or9h4j
via IFTTT