121

Powered By Blogger

Friday, 29 November 2019

2021 ജനുവരിമുതല്‍ സ്വര്‍ണാഭരണങ്ങള്‍ക്ക് ഹോള്‍മാര്‍ക്കിങ് നിര്‍ബന്ധം

ന്യൂഡൽഹി: സ്വർണാഭരണങ്ങളുടെയും കരകൗശലവസ്തുക്കളുടെയും പരിശുദ്ധി ഉറപ്പാക്കുന്നതിനായി 2021 ജനുവരി 15 മുതൽ രാജ്യത്ത് ബി.ഐ.എസ്. ഹോൾമാർക്കിങ് നിർബന്ധമാക്കും. ഉപഭോക്തൃകാര്യ മന്ത്രി രാംവിലാസ് പാസ്വാനാണ് ഇക്കാര്യം അറിയിച്ചത്. 2020 ജനുവരി 15-ന് ഇതുസംബന്ധിച്ച് വിജ്ഞാപനമിറക്കും. ഒരുവർഷത്തിനുശേഷം നിബന്ധന നിലവിൽ വരുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ എല്ലാ ആഭരണവ്യാപാരികളും ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സിൽ (ബി.ഐ.എസ്.) രജിസ്റ്റർ ചെയ്യണം. ഇതു ലംഘിച്ചാൽ 2018-ൽ പാസാക്കിയ ബി.ഐ.എസ്. ചട്ടപ്രകാരം കുറഞ്ഞത് ഒരുലക്ഷം രൂപമുതൽ വസ്തുവിന്റെ മൂല്യത്തിന്റെ അഞ്ചിരട്ടി വിലവരെ പിഴയും ഒരുവർഷം തടവും ശിക്ഷ ലഭിക്കാം. സ്വർണത്തിന്റെ പരിശുദ്ധി സാക്ഷ്യപ്പെടുത്തുന്നതിനുള്ള ബി.ഐ.എസ്. ഹോൾമാർക്കിങ് പദ്ധതി 2000 മുതൽ രാജ്യത്ത് നടപ്പാക്കിവരുന്നുണ്ട്. നിലവിലുള്ള 40 ശതമാനം സ്വർണാഭരണങ്ങളും ഹോൾമാർക്ക് ചെയ്തവയാണ്. നിലവിലെ സ്റ്റോക്ക് വിറ്റുതീർക്കാനാണ് വ്യാപാരികൾക്ക് ഒരുവർഷം സമയം അനുവദിച്ചത്. ഹോൾമാർക്ക് രേഖപ്പെടുത്തുന്നതിന് 14 കാരറ്റ്, 18 കാരറ്റ്, 22 കാരറ്റ് എന്നിങ്ങനെ മൂന്നു ഗ്രേഡുകൾ ബി.ഐ.എസ്. രൂപപ്പെടുത്തിയിട്ടുണ്ട്. ചില്ലറ കച്ചവടക്കാർ മൂന്നു വിഭാഗത്തിലുള്ള സ്വർണാഭരണങ്ങളുടെയും വില പ്രദർശിപ്പിക്കണമെന്ന് ഭാവിയിൽ നിർബന്ധമാക്കുമെന്നും പാസ്വാൻ പറഞ്ഞു. രാജ്യത്തെ 234 ജില്ലകളിലായി 877 ഹോൾമാർക്കിങ് കേന്ദ്രങ്ങളാണുള്ളത്. 26,019 ജൂവലറികൾക്ക് രജിസ്ട്രേഷനുണ്ട്. Hallmarking mandatory for gold jewelery from January 2021

from money rss http://bit.ly/2DwP07o
via IFTTT

കട കുത്തിത്തുറന്ന് സവാള മോഷ്ടിച്ചു, പണപ്പെട്ടി തൊട്ടില്ല

കൊൽക്കത്ത:സവാളവില കിലോ 120 രൂപ ആയതോടെ മോഷ്ടാക്കളുടെ മുഖ്യ ആകർഷണം സവാളയാകുന്നു. പശ്ചിമബംഗാളിലെ കിഴക്കൻ മേദിനിപ്പുർ ജില്ലയിലുള്ള സുതാഹതയിൽ കട കുത്തിത്തുറന്ന മോഷ്ടാക്കൾ ചാക്കുകണക്കിന് സവാളയാണ് കടത്തിയത്. എന്നാൽ, കടയിലുണ്ടായിരുന്ന പണപ്പെട്ടി എടുത്തില്ല. കടയുടമസ്ഥൻ അക്ഷയ് ദാസ് രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് സംഭവം അറിഞ്ഞത്. 50,000 രൂപയ്ക്കുള്ള സവാളയെങ്കിലും മോഷ്ടാക്കൾ കൊണ്ടുപോയതായാണ് ദാസ് പറയുന്നത്.

from money rss http://bit.ly/33xjAbL
via IFTTT

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 4.5%; ആറു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്ക്

ന്യൂഡൽഹി: ഇന്ത്യയുടെ സാമ്പത്തിക വളർച്ച ജൂലായ്-സെപ്റ്റംബർ കാലത്ത് 4.5 ശതമാനമായി കുറഞ്ഞതായി റിപ്പോർട്ട്. കഴിഞ്ഞ ആറു വർഷങ്ങളിലെ ഏറ്റവും കുറഞ്ഞ വളർച്ചാ നിരക്കാണിത്. വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച രണ്ടാം പാദ വളർച്ചാനിരക്ക് സംബന്ധിച്ച റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. കഴിഞ്ഞ വർഷം ജൂലായ്-സെപ്റ്റംബർ മാസങ്ങളിൽ ജിഡിപി എഴ് ശതമാനമായിരുന്നു. ഇതാണ് 4.5 ശതമാനത്തിലേയ്ക്ക് കൂപ്പുകുത്തിയത്. ഈ വർഷം ഏപ്രിൽ-സെപ്റ്റംബർ കാലത്തെ ആറു മാസത്തെ കണക്ക് പ്രകാരം 4.8 ശതമാനമാണ് രാജ്യത്തിന്റെ സാമ്പത്തിക വളർച്ചാ നിരക്ക്. കഴിഞ്ഞ വർഷം ഇത് 7.5 അഞ്ച് ശതമാനമായിരുന്നെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ആഞ്ച് ശതമാനമായിരുന്നു ജിഡിപി വളർച്ച. തുടർച്ചയായ ആറാമത്തെ സാമ്പത്തിക പാദത്തിലാണ് ജിഡിപി വളർച്ചാ നിരക്കിൽ കുറവ് രേഖപ്പെടുത്തുന്നത്. 2013 ജനുവരി-മാർച്ച് മാസത്തെ 4.3 ശതമാനമായിരുന്നു ഇതിനു മുൻപത്തെ ഏറ്റവും കുറഞ്ഞ വളർച്ചാ നിരക്ക്. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് ഉണർവേകുന്നതിന് കേന്ദ്രസർക്കാർ പല ഉത്തേജന പാക്കേജുകളും പ്രഖ്യാപിച്ചിരുന്നു. പൊതുമേഖലാ ബാങ്കുകളുടെ ലയനം, വിദേശ നിക്ഷേപത്തിനുള്ള ഉയർന്ന നികുതി പിൻവലിക്കൽ, കോർപറേറ്റ് നികുതി ഇളവുകൾ തുടങ്ങിയവയൊക്കെ ഇതിന്റെ ഭാഗമായിരുന്നു. Content Highlights:GDP growth dips to 4.5 per cent in July-Sept, hits over 6-year low

from money rss http://bit.ly/37Tz50T
via IFTTT

സെന്‍സെക്‌സ് 336 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: തുടർച്ചയായ രണ്ടുദിവസത്തെ മികച്ച നേട്ടത്തിനുശേഷം ഓഹരി വിപണി നഷ്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 336.36 പോയന്റ് താഴ്ന്ന് 40,793.81ലും നിഫ്റ്റി 95.20 പോയന്റ് നഷ്ടത്തിൽ 12056ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1210 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1318 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 182 ഓഹരികൾക്ക് മാറ്റമില്ല. ലോഹം, വാഹനം, ഫാർമ, പൊതുമേഖല ബാങ്ക്, എഫ്എംസിജി, ഐടി, അടിസ്ഥാന സൗകര്യവികസനം എന്നീ മേഖലകളിലെ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. ഭാരതി ഇൻഫ്രടെൽ, അദാനി പോർട്സ്, ഭാരതി എയർടെൽ, എച്ച്ഡിഎഫ്സി ബാങ്ക്, എൻടിപിസി, ബിപിസിഎൽ, ഗെയിൽ, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. സീ എന്റർടെയൻമെന്റ്, യെസ് ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, എസ്ബിഐ, ഡോ.റെഡ്ഡീസ് ലാബ്, ടാറ്റ മോട്ടോഴ്സ്, ഹിൻഡാൽകോ, റിലയൻസ്, സൺ ഫാർമ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. വൈകീട്ട് രണ്ടാം പാദത്തിലെ ജിഡിപി ഡാറ്റ പുറത്തുവിടുന്നതിനാൽ നിക്ഷേപകരിൽ പലരും വിപണിയിൽനിന്ന് വിട്ടുനിന്നു. അതുപോലെതന്നെ യുഎസ്-ചൈന വ്യാപാര കരാർ ചർച്ചകളും വിപണിയെ സ്വാധീനിച്ചു. sensex down 336 pts

from money rss http://bit.ly/2qVpRkb
via IFTTT

ബ്ലാക്ക് ഫ്രൈഡേ സെയില്‍: വിലക്കിഴിവുമായി കമ്പനികള്‍

ബ്ലാക്ക് ഫ്രൈഡേയും സൈബർ മൺഡെയും യുഎസിലെ ഷോപ്പ് ഉടമകൾക്ക് നല്ലദിവസങ്ങളാണ്. മികച്ച ഓഫറുകൾ നൽകി ഉപഭോക്താക്കളെ ആകർഷിക്കാൻ അവിടങ്ങളിലെ വ്യാപാരികൾ ആദിവസങ്ങളിൽ മത്സരിക്കും. ആ ട്രൻഡ് ഇതാ ഇന്ത്യയിലുമെത്തുന്നു. ചൈനീസ് സ്മാർട്ട്ഫോൺ നിർമാതാക്കളും മറ്റ് ഇ-കൊമേഴ്സ് പോർട്ടലുകളും ഷോപ്പുകളും ബ്ലാക്ക് ഫ്രൈഡേ ആഘോഷം തുടങ്ങിയിരിക്കുന്നു. മൈന്ത്ര, ഷോപ്പേഴ്സ് സ്റ്റോപ്പ്, കനാലി, റിയൽമി, റെഡ്മി തുടങ്ങിയ സ്ഥാപനങ്ങൾ 50 ശതമാനംവരെയാണ് വലിക്കിഴിവ് വാഗ്ദാനം നൽകിയിരിക്കുന്നത്. മുംബൈയിലെ പള്ളാഡിയം മാൾ, റിലയൻസ് ബ്രാൻഡിന്റെ സ്വന്തമായി കനാലി, എംപോറിയോ അർമാനി, ബ്രൂക്ക് ബ്രദേഴ്സ്, ഹ്യൂഗോ ബോസ് തുടങ്ങിയ സ്ഥാപനങ്ങൾ 40 ശതമാനംവരെയാണ് വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്. ബ്ലാക്ക് ഫ്രൈഡേ, അതായത്, താങ്ക്സ് ഗിവിങ് ഡേയ്ക്കുശേഷംവരുന്ന വെള്ളിയാഴ്ച യുഎസിൽ ക്രിസ്തുമസ് ഷോപ്പിങ് സീസണ് തുടക്കമാകുന്ന ദിനമാണ്. മിക്കവാറും ഷോപ്പുകൾ വൻതോതിൽ വിലക്കിഴിവ് നൽകുന്നതോടൊപ്പം അതിരാവിലെ തുറക്കുകയും പാതിരവരെ പ്രവർത്തിക്കുകയും ചെയ്യും. ഇത്തവണ തൃശ്ശൂരിൽ ഡിസംബർ 15 മുതൽ ജനുവരി 15വരെ ഷോപ്പിങ് ഉത്സവ രാവുകളൊരുക്കുന്നുണ്ട്. നഗരത്തിലെ ഷോപ്പുകൾ രാത്രി 11വരെ തുറന്ന് പ്രവർത്തിക്കും.

from money rss http://bit.ly/2RcjYtR
via IFTTT

വിലകൂടിയ ഓഹരികളില്‍ നിന്നുള്ള മാറ്റം നിര്‍ണായകം

കഴിഞ്ഞ വാരം വിപണി തുടങ്ങിയത് നല്ലനിലയിൽ ആയിരുന്നെങ്കിലും ചൈന-യുഎസ് വ്യാപാര ഉടമ്പടി വൈകാൻ ഇടയുണ്ടെന്ന സംശയം കാരണം വില കൂടിയ ഓഹരികളുടെ വിൽപന അനിശ്ചിതമായാണ് ക്ളോസ് ചെയ്തത്. എന്നാൽ ഈയാഴ്ച ഇത് സന്തുലിതമാക്കപ്പെട്ടു. പുറമേ അമേരിക്കൻ കേന്ദ്ര ബാങ്കിന്റെ മിനിട്ട്സ് പുറത്തു വന്നതും യുഎസിന്റെ എച്ച് 1 ബി വിസ നിയമങ്ങൾ കർശനമാക്കിയതും ഇന്ത്യയിലും വിദേശത്തും പ്രതികൂല അവസ്ഥയുണ്ടാക്കിയിട്ടുണ്ട്. കൂടിയ വിലകൾ കാരണം മകച്ച ആഭ്യന്തര ഓഹരികൾ അനുകൂലാവസ്ഥ നിലനിർത്താൻ പണിപ്പെടുകയാണ്. ഹൃസ്വ കാലത്തേക്ക് നല്ല പ്രകടനം നടത്താവുന്ന വിധം ഒരു ഗതിമാറ്റവും പ്രതീക്ഷിക്കന്നുമില്ല. വൻകിട ഓഹരികളുടെ കൂടിയ മൂല്യനിർണയവും മോശമായ ധനസ്ഥിതിയും കാരണം ചില ഏകീകരണങ്ങൾ മുന്നിൽ കാണുന്നുണ്ട്.താഴെപ്പോയ ഓഹരികളും മേഖലകളുമായിരിക്കും മുന്നോട്ടുള്ള അടുത്ത നീക്കം നയിക്കുക എന്നുവേണം കരുതാൻ. മൂല്യ നിർണയത്തിന്റെ കാര്യത്തിൽ വൻകിട നാമങ്ങൾ താഴോട്ടു വരുമെന്നാണ് വിലയിരുത്തൽ. രണ്ടാം പാദ ജി ഡി പി കണക്കുകളിലാണ് ഈ വാരം പ്രധാനമായും വിപണിയുടെ ശ്രദ്ധ. ഒന്നാം പാദത്തിൽ റിപ്പോർട്ടു ചെയ്ത 5 ശതമാനത്തേക്കാൾ കുറവായിരിക്കും അതെന്നാണ് പൊതുവേ വിലയിരുത്തൽ. ഡിസംബർ 5നു ചേരുന്ന റിസർവ് ബാങ്ക് നയ സമ്മേളനവും വിപണി ഉറ്റുനോക്കുന്നു. റിപ്പോ നിരക്ക് 25 ബി പി എസ് കുറച്ച് 4.9 ശതമാനമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉപഭോക്തൃവില വർധനയും കമ്മിയിലെ വിടവും വർധിക്കുകയാണെങ്കിലും സാമ്പത്തിക രംഗത്തെ വേഗക്കുറവ് തന്നെയാവും തീരുമാനത്തെ മുഖ്യമായും സ്വാധീനിക്കുക. റിസർവ് ബാങ്ക് ഉദാരമനസ്ഥിതിയോടെ നിലപാടെടുക്കുമെന്നാണ് വിപണി പ്രതീക്ഷിക്കുന്നത്. 2020 ഫെബ്രുവരിയിലെ അടുത്ത നയസമ്മേളനത്തിൽ കൂടുതൽ ഇളവുകൾക്കായി അന്തരീക്ഷം പാകപ്പെടുമെന്നും കരുതുന്നു. നിരക്കുകൾ മാറിക്കൊണ്ടിരിക്കുന്ന ബാങ്ക് ഓഹരികൾ പോലെയുള്ളവയ്ക്ക് ഇത് ഗുണകരമായിരിക്കും. എന്നാൽ റിസർവ് ബാങ്കിന്റെ കാഴ്ചപ്പാടിൽ മാറ്റം വന്നാൽ വിപണിയുടെ ഗതിവേഗത്തെ ഹൃസ്വകാലത്തേക്കെങ്കിലും അതു ബാധിക്കും. ആവശ്യത്തേയും ഉൽപന്ന വിലകളെയുംകീഴ്പ്പെടുത്തുന്ന വിധത്തിൽ ലോഹ മേഖലയിലെ പ്രകടനം മോശമായിരിക്കുന്നു. ചൈന-യുഎസ് വ്യാപാര ഉടമ്പടിയിലെ പ്രശ്നങ്ങളും ബ്രെക്സിറ്റുമാണ് ഇതിനു കാരണം. ഈ മേഖലകളിലെ കുറഞ്ഞ ഉൽപാദനവും കനത്ത ബാലൻസ് ഷീറ്റും കാരണം ഹൃസ്വകാലയളവിൽ ഉത്സാഹരഹിതമായ പ്രവണത തുടരാനാണിട. ഈ മേഖലയെക്കുറിച്ച്മതിപ്പ് പ്രതികൂലമാണ്. യുഎസ് പൊതു തെരഞ്ഞെടുപ്പ് 2019 ഡിസംബർ 19 ന് നടക്കാനിരിക്കുകയാണ്. പുതിയ പദ്ധതിയുമായി കൂടുതൽ വ്യക്തമായ ഒരു ചിത്രം ഇതോടെ ഉരുത്തിരിഞ്ഞേക്കും. അടുത്ത രണ്ടു പാദങ്ങളിലായി ആഗോള സ്ഥിതിഗതികളിലുണ്ടാകാവുന്ന മാറ്റത്തിന്റെ പാശ്ചാത്തലത്തിൽ ഉൽപന്ന ഓഹരികൾ നല്ല പ്രകടനം കാഴ്ചവെക്കും. നിക്ഷേപകർ അനുകൂല മനസ്ഥിതിയോടെ ഈ മേഖലയെ സശ്രദ്ധം വീക്ഷിക്കേണ്ടതാണ്. വ്യാപാര ഉടമ്പടിയിലെ പുതിയ പ്രേരകങ്ങളും ആഭ്യന്തര ലാഭ വളർച്ചയിലെ വീണ്ടെടുപ്പും കഴിഞ്ഞ മൂന്നുമാസങ്ങളിൽ പ്രഖ്യാപിക്കപ്പെട്ട ഉത്തേജക പ്രഖ്യാപനങ്ങളും നൽകിയ പിന്തുണയോടെ ഈ വാരം വിപണി റെക്കാർഡുയരത്തിൽ എത്തിയിട്ടുണ്ട്. ഭാവിയിൽ സർക്കാർ കൂടുതൽ ഉത്തേജക പദ്ധതികൾ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയും നില നിൽക്കുന്നു. എങ്കിലും ഈ നേട്ടങ്ങൾ പിടിച്ചു നിർത്താൻ വിപണിക്കു സാധ്യമായിട്ടില്ല. കാലാവധി അവസാനിക്കുന്നതിനു മുമ്പുള്ള അസ്ഥിരത, രാഷ്ട്രീയ നാടകങ്ങൾ, വരാനിരിക്കുന്ന ജി ഡി പി കണക്കുകളെച്ചൊല്ലിയുള്ള ഉൽക്കണ്ഠ, റിസർവ് ബാങ്ക് തീരുമാനങ്ങളുടെ ഭാവി സൂചനകൾ എന്നിവ ചേർന്നു സൃഷ്ടിച്ച സാഹചര്യത്തിന് വിപണി കീഴ്പ്പെടുകയാണുണ്ടായത്. കൂടിയ മൂല്യനിർണയത്തിൽ ഓഹരികൾ വിൽക്കാൻ ഇത് നിക്ഷേപകരെ പ്രേരിപ്പിച്ചു. ഉയർന്ന മൂല്യ നിർണയം വിശാല വിപണി ഉയരങ്ങളിലേക്കു കുതിക്കുന്നത് തടയുന്നു എന്നതാണ് ഇതിലെ ഏറ്റവും വലിയ അപകടം. ഉയർന്ന മൂല്യനിർണയമുള്ള ഓഹരികളിൽ നിന്നു മാറി, സാമ്പത്തിക രംഗം നവീകരിക്കപ്പെടുമ്പോൾ ഗുണം ലഭിക്കുന്ന മേഖലകളിലേക്കും ഓഹരികളിലേക്കും, മൂല്യമുള്ള ഓഹരികളും നിലവാരമുള്ള ഇടത്തരം, ചെറുകിട ഓഹരികളിലേക്കും തിരിയുന്നതാണ് ഇപ്പോൾ ഏറ്റവും മികച്ച തന്ത്രം. വിദേശ ധനത്തിന്റെ കൂടിയ ഒഴുക്കും ഓഹരി വിറ്റഴിക്കലിലൂടെ ധന പ്രതിസന്ധി സർക്കാർ നേരിടുമെന്ന വിശ്വാസവും ദീർഘകാടാടിസ്ഥാനത്തിൽ വിപണിയുടെ ഉൻമേഷം നില നിർത്തുമെന്ന് കരുതുന്നു. (ജിയോജിത് ഫിനാൻഷ്യൽ സർവീസസസിലെഅടിസ്ഥാന ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകൻ) change from expensive stocks is crucial

from money rss http://bit.ly/37KuIoW
via IFTTT