121

Powered By Blogger

Friday, 29 November 2019

2021 ജനുവരിമുതല്‍ സ്വര്‍ണാഭരണങ്ങള്‍ക്ക് ഹോള്‍മാര്‍ക്കിങ് നിര്‍ബന്ധം

ന്യൂഡൽഹി: സ്വർണാഭരണങ്ങളുടെയും കരകൗശലവസ്തുക്കളുടെയും പരിശുദ്ധി ഉറപ്പാക്കുന്നതിനായി 2021 ജനുവരി 15 മുതൽ രാജ്യത്ത് ബി.ഐ.എസ്. ഹോൾമാർക്കിങ് നിർബന്ധമാക്കും. ഉപഭോക്തൃകാര്യ മന്ത്രി രാംവിലാസ് പാസ്വാനാണ് ഇക്കാര്യം അറിയിച്ചത്. 2020 ജനുവരി 15-ന് ഇതുസംബന്ധിച്ച് വിജ്ഞാപനമിറക്കും. ഒരുവർഷത്തിനുശേഷം നിബന്ധന നിലവിൽ വരുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ എല്ലാ ആഭരണവ്യാപാരികളും ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സിൽ (ബി.ഐ.എസ്.) രജിസ്റ്റർ ചെയ്യണം. ഇതു ലംഘിച്ചാൽ 2018-ൽ പാസാക്കിയ ബി.ഐ.എസ്. ചട്ടപ്രകാരം കുറഞ്ഞത് ഒരുലക്ഷം രൂപമുതൽ വസ്തുവിന്റെ മൂല്യത്തിന്റെ അഞ്ചിരട്ടി വിലവരെ പിഴയും ഒരുവർഷം തടവും ശിക്ഷ ലഭിക്കാം. സ്വർണത്തിന്റെ പരിശുദ്ധി സാക്ഷ്യപ്പെടുത്തുന്നതിനുള്ള ബി.ഐ.എസ്. ഹോൾമാർക്കിങ് പദ്ധതി 2000 മുതൽ രാജ്യത്ത് നടപ്പാക്കിവരുന്നുണ്ട്. നിലവിലുള്ള 40 ശതമാനം സ്വർണാഭരണങ്ങളും ഹോൾമാർക്ക് ചെയ്തവയാണ്. നിലവിലെ സ്റ്റോക്ക് വിറ്റുതീർക്കാനാണ് വ്യാപാരികൾക്ക് ഒരുവർഷം സമയം അനുവദിച്ചത്. ഹോൾമാർക്ക് രേഖപ്പെടുത്തുന്നതിന് 14 കാരറ്റ്, 18 കാരറ്റ്, 22 കാരറ്റ് എന്നിങ്ങനെ മൂന്നു ഗ്രേഡുകൾ ബി.ഐ.എസ്. രൂപപ്പെടുത്തിയിട്ടുണ്ട്. ചില്ലറ കച്ചവടക്കാർ മൂന്നു വിഭാഗത്തിലുള്ള സ്വർണാഭരണങ്ങളുടെയും വില പ്രദർശിപ്പിക്കണമെന്ന് ഭാവിയിൽ നിർബന്ധമാക്കുമെന്നും പാസ്വാൻ പറഞ്ഞു. രാജ്യത്തെ 234 ജില്ലകളിലായി 877 ഹോൾമാർക്കിങ് കേന്ദ്രങ്ങളാണുള്ളത്. 26,019 ജൂവലറികൾക്ക് രജിസ്ട്രേഷനുണ്ട്. Hallmarking mandatory for gold jewelery from January 2021

from money rss http://bit.ly/2DwP07o
via IFTTT