നാലുദിവസംമാത്രം നീണ്ടുനിന്ന വ്യാപാര ആഴ്ചയിൽ ചരിത്രംകുറിച്ച് ഓഹരി സൂചികകൾ. സെൻസെക്സ് 45,000വും നിഫ്റ്റി 13,200ഉം പിന്നിട്ട ആഴ്ചയാണ് കടന്നുപോകുന്നത്. കാളകൾ പിടിമുറുക്കിയതോടെ ബിഎസ്ഇ 500ലെ 65 ഓഹരികൾ ഈയാഴ്ചമാത്രം 10 മുതൽ 50ശതമാനംവരെ നേട്ടമുണ്ടാക്കി. കെഎൻആർ കൺസ്ട്രക് ഷൻ, ടാറ്റ പവർ, മാരുതി സുസുകി, സൺ ഫാർമ, അദാനി എന്റർപ്രൈസസ്, ഹിൻഡാൽകോ, ഒബറോയ് റിലയാൽറ്റി, സെയിൽ, സ്പൈസസ് ജെറ്റ്, ടാറ്റ കെമിക്കൽസ്, അദാനി പവർ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ മുന്നിൽ. വാക്സിൻ വികസിപ്പിക്കുന്നതിലെ...