121

Powered By Blogger

Saturday, 5 December 2020

ചരിത്രംരചിച്ച് വിപണി: നാലുദിവസത്തിനിടെ 50ശതമാനംവരെ നേട്ടമുണ്ടാക്കി ഓഹരികള്‍

നാലുദിവസംമാത്രം നീണ്ടുനിന്ന വ്യാപാര ആഴ്ചയിൽ ചരിത്രംകുറിച്ച് ഓഹരി സൂചികകൾ. സെൻസെക്സ് 45,000വും നിഫ്റ്റി 13,200ഉം പിന്നിട്ട ആഴ്ചയാണ് കടന്നുപോകുന്നത്. കാളകൾ പിടിമുറുക്കിയതോടെ ബിഎസ്ഇ 500ലെ 65 ഓഹരികൾ ഈയാഴ്ചമാത്രം 10 മുതൽ 50ശതമാനംവരെ നേട്ടമുണ്ടാക്കി. കെഎൻആർ കൺസ്ട്രക് ഷൻ, ടാറ്റ പവർ, മാരുതി സുസുകി, സൺ ഫാർമ, അദാനി എന്റർപ്രൈസസ്, ഹിൻഡാൽകോ, ഒബറോയ് റിലയാൽറ്റി, സെയിൽ, സ്പൈസസ് ജെറ്റ്, ടാറ്റ കെമിക്കൽസ്, അദാനി പവർ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ മുന്നിൽ. വാക്സിൻ വികസിപ്പിക്കുന്നതിലെ പുരോഗതി സംബന്ധിച്ച റിപ്പോർട്ടുകളും സെപ്റ്റംബർ പാദത്തിലെ പ്രതീക്ഷിച്ചതിലും മികച്ച ജിഡിപി ഡാറ്റയും വിലക്കയറ്റം ഉയർന്നുനിൽക്കുകയാണെങ്കിലും സമ്പദ്ഘടന വളർച്ചയുടെ പാതയിലാണെന്ന ആർബിഐയുടെ വിലയിരുത്തലുമാണ് വിപണിക്ക് കുതിപ്പേകിയത്. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ 7,236 കോടി രുപായാണ് ഈയാഴ്ചമാത്രം രാജ്യത്തെ വിപണിയിലിറക്കിയത്. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളാകട്ടെ 4,118 കോടി രൂപയുടെ ഓഹരികൾ വിറ്റ് ലാഭമെടുക്കുകയുംചെയ്തു. ചെറുകിട, മധ്യനിര ഓഹരികളാണ് നവംബറിലും ഡിസംബറിലെ തുടക്കത്തിലും കൂടുതൽ മുന്നേറ്റമുണ്ടായത്. ബാങ്ക് ഉൾപ്പടെയുള്ള ധനകാര്യ ഓഹരികളും നേട്ടംകൊയ്തു. കഴിഞ്ഞ മൂന്നുമാസത്തെ കണക്കെടുത്താൽ 30ശതമാനത്തിലേറെയാണ് സ്വകാര്യ ബാങ്കുകളുടെ ഓഹരികളുണ്ടാക്കിയ നേട്ടം. പൊതുമേഖ ബാങ്കുകളുടെ ഓഹരികളുംനേട്ടത്തിൽ പങ്കാളികളായി. അടുത്തയാഴ്ച പുറത്തുവരാനിരിക്കുന്ന മാനുഫാക്ചറിങ് ഡാറ്റയാണ് ആഭ്യന്തര വിപണിയുടെ ഗതിനിർണയിക്കുക. വാക്സിൻ സംബന്ധിച്ച റിപ്പോർട്ടുകളും യു.എസിലെ സാമ്പത്തിക പാക്കേജുമാകും ആഗോള വിപണികളെ സ്വാധീനിക്കുക. ബുള്ളുകൾ പിടിമുറുക്കിയാൽ 13,350/13,400 നിലവാരത്തിലേയ്ക്ക് നിഫ്റ്റി കുതിക്കും. ബാങ്ക് നിഫ്റ്റിയാകട്ടെ 31,000 നിലവാരത്തിലുമെത്തും. ടെക്നോളജി, സേവന മേഖലകളിൽ കണ്ണുവെച്ചിട്ടുള്ള വിദേശ നിക്ഷേപ സ്ഥാപനങ്ങൾതന്നെയാകും കുതിപ്പിന് നേതൃത്വം നൽകുക.

from money rss https://bit.ly/3oloUcQ
via IFTTT