121

Powered By Blogger

Thursday, 4 March 2021

30 മിനുട്ട് സൗജന്യം: റെയിൽവെ സ്റ്റേഷനുകളിൽ പ്രീ പെയ്ഡ് വൈ ഫൈ സേവനത്തിന് റെയിൽടെൽ

റെയിൽവെ സ്റ്റേഷനുകളിൽ അതിവേഗ ഇന്റർനെറ്റ് സേവനം നൽകുന്ന പദ്ധതിക്ക് റെയിൽടെൽ തുടക്കമിട്ടു. ആദ്യഘട്ടത്തിൽ രാജ്യത്തെ 4000 റെയിൽവെ സ്റ്റേഷനുകളിലാണ് പ്രീ പെയ്ഡ് സേവനം ലഭിക്കുക. നിലവിൽ 5,950 റെയിൽവെ സ്റ്റേഷനുകളിൽ റെയിൽടെൽ സൗജന്യ ഇന്റർനെറ്റ് സേവനം നൽകിവരുന്നുണ്ട്. സ്മാർട്ട്ഫോണിൽ ഒടിപി അടിസ്ഥാനമാക്കിയുള്ള വെരിഫിക്കേഷൻ പൂർത്തിയാക്കിയാൽ വൈ ഫൈ സേവനം പ്രയോജനപ്പെടുത്താം. ദിവസം 30മിനുട്ട് ഒരു എംബിപിഎസ് വേഗമുള്ള വൈ ഫൈ സൗജന്യമായി ഉപയോഗിക്കാം. 34 എംബിപിഎസ് വേഗമുള്ള വൈ ഫൈക്കായി ചെറിയ തുയാണ് നിശ്ചയിച്ചിട്ടുള്ളത്. നെറ്റ് ബാങ്കിങ്, ഇ-വാലറ്റ്, ക്രിഡ് കാർഡ് തുടങ്ങിയവ ഉപയോഗിച്ച് പണമടക്കാനുള്ള സൗകര്യവുമുണ്ട്. നിരക്ക്: ഒരു ദിവസം 10 ജി.ബി -10 രൂപ ഒരു ദിവസം 15 ജി.ബി - 15 രൂപ അഞ്ചുദിവസം 10 ജി.ബി-20 രൂപ അഞ്ചുദിവസം 20 ജി.ബി-30 രൂപ 10 ദിവസം 20 ജി.ബി- 40 രൂപ 10 ദിവസം 30 ജി.ബി-50 രൂപ 30 ദിവസം 60 ജി.ബി-70 രൂപ RailTel launches prepaid Wi-Fi service in 4,000 stations, first 30 mins free

from money rss https://bit.ly/389HeA0
via IFTTT

വിപണി നേരിടുന്നത് വെല്ലുവളി: സ്വീകരിക്കാം ഈ നിക്ഷേപതന്ത്രങ്ങൾ

ഓഹരികളുടെ ആകർഷണീയത നിലനിർത്തുകയെന്നത് 2021ലെ ഏറ്റവും വലിയ വെല്ലുവിളിയായിരിക്കും. മഹാമാരിയുടെ ആഘാതം വ്യാപകമായിരുന്നിട്ടും 2020ൽ വിപണി മികച്ച പ്രകടനം കാഴ്ചവെച്ചു. ഐടി, ഫാർമ, കൂടുതൽ വിൽപനയുള്ള ചരക്കുകൾ എന്നിവ, പ്രത്യേകിച്ച് 2020 മാർച്ചിലെ താഴ്ചയ്ക്കുശേഷം വിപണിയുടെ പൊതുനിലവാരത്തിലും ഉയർന്ന പ്രകടനം കാഴ്ചവെക്കുകയുണ്ടായി. 2020ൽ മികച്ച പ്രകടനം നടത്തിയവർ 2021ൽ താഴേക്കുവരുന്നതാണു കാണുന്നത്. ദീർഘകാലയളവിൽ ഓഹരി വിപണി സാധാരണനില വീണ്ടെടുക്കുന്നതിന്റെ അടയാളമായിവേണം ഇതിനെകാണാൻ. പുതിയ സാഹചര്യത്തിന്റെ നേട്ടമുണ്ടാക്കിയവയാണ് ടെക്നോളജി, ഹെൽത് കെയർ, ഉപഭോഗ മേഖലകളിലെ ഓഹരികൾ. മഹാമാരിയിൽനിന്ന് ഏറ്റവും പ്രയോജനം ലഭിച്ച ഈമേഖലകൾ കൂടുതൽ മെച്ചപ്പെട്ടു എന്നുമാത്രമല്ല, ദീർഘകാലം ഈനില തുടരുമെന്നു തന്നെയാണ് കണക്കുകൂട്ടൽ. ടെക്നോളജി, ഹെൽത് കെയർ രംഗങ്ങൾ പ്രത്യേകിച്ചും. ഫാക്ടറികൾ വീണ്ടും തുറന്നതും വീടുകളിൽ ഇരുന്നുജോലി ചെയ്യുന്നവരുടെ എണ്ണംകൂടിയതും ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കും കൂടുതൽ ഓർഡർ ലഭിച്ചു തുടങ്ങിയതും സഹായകമായി. ഇന്ത്യയിൽ ഫാർമ, എപിഐ, കെമിക്കൽ ഉൽപന്നങ്ങൾക്ക് ഉൽപാദന വർധനയ്ക്ക് കൂടുതൽ ആനുകൂല്യംനൽകുന്ന പിഎൽഐ സ്കീം ആരംഭിച്ചതോടെ ഫാർമ, എപിഐ, കെമിക്കൽ ഉൽപന്നങ്ങളുടെ ഉൽപാദനം ഗണ്യമായി വർധിച്ചു. ഐടി മേഖലയിൽ ഡിജിറ്റലൈസേഷന്റെ ആവശ്യം കൂടിയതും സാങ്കേതിക വിദ്യകൾ സ്വാംശീകരിച്ചതും യുഎസ് നയങ്ങളുടെ മെച്ചവും ഈ മേഖലയിലെ ഓഹരികൾക്കു ഏറെ ഗുണംചെയ്തു. ഇക്കാരണങ്ങളാൽ ഇപ്പോഴത്തെ കുതിപ്പ് ഇടക്കാലത്തേക്കുമാത്രമല്ല ദീർഘകാലത്തേക്കും നിലനിൽക്കാനാണ് സാധ്യത. ഇതോടെ ഈ മേഖലകളിൽ കൂടുതൽ മുതൽമുടക്കിനും റേറ്റിംഗ് വർധനയ്ക്കും സാധ്യതയുണ്ട്. മഹാമാരിയുടെ ആനുകൂല്യം ഏറ്റവുംകൂടുതൽ ലഭ്യമായമേഖലകൾ സമീപ, ഹൃസ്വകാലങ്ങളിൽ കാര്യമായ വ്യതിയാനമില്ലാതെതുടരും. ബിസിനസിലെ സമീപകാലലാഭവും മറ്റുമനുസരിച്ച് അവനന്നായി പുനർമൂല്യനിർണയം ചെയ്യപ്പെട്ടതിനാൽ കൂടിയവിലകളാണ് അവയ്ക്കിപ്പോഴുള്ളത്. വളർച്ചോൻമുഖമായ ചാക്രിക മേഖലകൾ, വ്യവസായങ്ങൾ, അടിസ്ഥാന സൗകര്യരംഗം, ലോഹങ്ങൾ എന്നീമേഖലകളിലേക്കു കൂടുതൽ ശ്രദ്ധതിരിയുകയും അവ മികച്ചപ്രകടനം കാഴ്ചവെക്കുകയും ചെയ്യും. സാമ്പത്തികരംഗത്തെ ഏറ്റവുംവലിയ വെല്ലുവിളി വർധിക്കുന്ന വിലക്കയറ്റമാണ്. ബോണ്ട് നേട്ടം വർധിക്കാൻ ഇതിടയാക്കും. എന്നാൽ 2020 ഡിസംബർ മുതൽ ചർച്ചചെയ്യപ്പെടുന്ന വിഷയമായതിനാൽ വിപണിയിൽ ഇത് അത്ഭുതമൊന്നും സൃഷ്ടിക്കില്ല. നാണയപ്പെരുപ്പവും യുഎസ് സമ്പദ്ഘടനയിലെ ബോണ്ട് നേട്ടവുമായിരിക്കും കൂടുതൽ പ്രധാനം. കാരണം ആഗോള പണമൊഴുക്കും പലിശനിരക്കുംമറ്റും നിർണയിക്കപ്പെടുന്നത് ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും 2020 ഡിസംബറിലും 2021 ജനുവരിയിലും യഥാർത്ഥ പണപ്പെരുപ്പം പ്രതീക്ഷിച്ചതിനേക്കാൾ കൂടുതലായിരുന്നു. എന്നാൽ ഫെബ്രുവരിയിൽ ഇത് പ്രതീക്ഷക്കൊപ്പം തന്നെയാണ്. സമ്പദ്രംഗം സാധാരണനില വീണ്ടെടുക്കുമെന്ന പ്രതീക്ഷയിൽ കൂടുതൽ പണം എത്തിച്ചേരുമെന്നു കരുതുന്നുണ്ട്. പണപ്പെരുപ്പവും വാക്സിനിലുള്ള പ്രതീക്ഷയുംകാരണം ബോണ്ട് നേട്ടം വർധിക്കാൻ തുടങ്ങിയിരിക്കുന്നു. യുഎസിന്റെ 10 വർഷ ബോണ്ട് യീൽഡ് 1.5 ശതമാനമായി വർധിച്ചിട്ടുണ്ട്. 2021 ഡിസമ്പറിൽ ഇത് 2 ശതമാനത്തിലെത്തും. ഓഹരികളുമായി തുലനം ചെയ്യുമ്പോൾ റിസ്ക് കുറഞ്ഞ സർക്കാർ ബോണ്ടുകൾക്ക് ആകർഷണം കൂടും. ഓഹരികളുടെ കൂടിയ മൂല്യനിർണയം പരിഗണിക്കുമ്പോൾ റിസ്കിനുള്ള പ്രതിഫലം എന്ന നിലയിലാണിത്. കോവിഡിനുമുമ്പുള്ള കാലത്തേക്ക് സാമ്പത്തികനില മടങ്ങിവരുവോളം വിപണിയിൽ ആവശ്യത്തിനു പണമെത്തിക്കുമെന്നും പലിശ നിരക്കുകൾ താഴ്ന്നനിലയിൽ തുടരുമെന്നുമുള്ള അമേരിക്കൻ കേന്ദ്ര ബാങ്ക് ഉൾപ്പടെ കേന്ദ്ര ബാങ്കുകളുടെ ഉറപ്പുണ്ടെങ്കിലും മുന്നോട്ടുപോകുന്തോറും ഓഹരികളുടെപ്രകടനം സാധാരണ നിലയിലേക്കു നീങ്ങാനാണിട. വൻതോതിലുള്ള പണമൊഴുക്കുകാരണം സാമ്പത്തിക വളർച്ചയും പണപ്പെരുപ്പവും വർധിക്കുമെന്നതിനാൽ വിപണിയിലെ പലിശനേട്ടം കൂടുകതന്നെചെയ്യും. പോർട്ഫോളിയോ അവലോകനത്തിനും പുനർക്രമീകരണത്തിനും പറ്റിയസമയമാണിത്. വിലയേറിയ ഓഹരികളിൽനിന്നും മേഖലകളിൽ നിന്നും മൂല്യമേറിയതും വളർച്ചാസാധ്യത കൂടിയതുമായ അടിസ്ഥാന സൗകര്യമേഖല, വ്യവസായ, ലോഹമേഖലകൾ എന്നിവയുടെ ഓഹിര മിശ്രണത്തിലേക്കു മാറുകയാണുവേണ്ടത്. ടെക്നോളജി, ആരോഗ്യ സുരക്ഷാരംഗങ്ങൾ എന്നിവയുടെ വിലകൂടിയ ഓഹരികൾ ദീർഘകാലാടിസ്ഥാനത്തിൽ മികച്ച പ്രകടനം തുടരും എന്നകാര്യം ശ്രദ്ധിക്കണം. പോർട്ഫോളിയോ സന്തുലിതമാക്കുന്നതിന് കടപ്പത്ര മേഖലയിലേക്കും തിരിയാവുന്നതാണ്. ആഗോള വിപണിയിലെ ഏകീകരണം ഇന്ത്യയിലേക്കുള്ള പണത്തിന്റെ ഒഴുക്കിനെ ബാധിക്കും. ആഗോളതലത്തിൽ റിസ്കെടുക്കാൻ തയാറായി നിക്ഷേപകർ മുന്നോട്ടുവരുന്നതിനാൽ വിദേശസ്ഥാപനങ്ങൾ ധാരാളം ഓഹരികൾ വാങ്ങുന്നത് എക്സ്ചേഞ്ച് വിപണികളിൽ നല്ല കുതിപ്പുണ്ടാക്കിയിട്ടുണ്ട്. സാമ്പത്തിക വീണ്ടടുപ്പും നയപരമായ പരിഷ്കാരങ്ങളും കാരണം ഇന്ത്യയ്ക്ക് ഇക്കാര്യത്തിൽ മേൽക്കൈഉണ്ട്. ചില്ലറ നിക്ഷേപകരുടെ എണ്ണം വർധിച്ചതും കുതിപ്പിനു സഹായകമായി. ബജറ്റ് നൽകിയ പിന്തുണയും വരാനിരിക്കുന്ന പരിഷ്കരണങ്ങളും വിപണിയിൽ വർധിച്ച കുതിപ്പിനിടയാക്കുകയും ചെയ്യും. ഇന്ത്യയുടെ മികച്ച പ്രകടനം തീർച്ചയായും നിലനിൽക്കുമെന്ന് അനുമാനിക്കാം. ഹ്രസ്വകാലയളവിൽ കുതിപ്പിന് ഏകീകരണം ഉണ്ടാവും. പ്രധാനമായും ആഗോള ഘടകങ്ങളാണിതിനുപിന്നിൽ. എന്നാൽ ഇടക്കാല, ദീർഘകാല പ്രവണത ഇതുപോലെതന്നെ തുടരാനാണിട. പ്രതീക്ഷിതമായ ഈ ഏകീകരണത്തിനിടയിലോ അതിനുശേഷമോ വർധിക്കുന്ന ബോണ്ട് നേട്ടങ്ങളുടേയും വിലക്കയറ്റത്തിന്റേയും ഒരുഘട്ടത്തിലേക്കു നീങ്ങിയേക്കും. കാരണം പരിഷ്കരണങ്ങളുടേയും കൂടിയസാമ്പത്തിക വളർച്ചയുടേയും പൂർണ പ്രയോജനം ഓഹരി വിപണിയിൽ ഇനിയും പ്രതിഫലിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ ഗുണകരമായ ഒരുകാര്യം എന്തെന്നാൽ, വിപണിയിലെ കൂടിയവിലകൾ തിരുത്തലിനു വിധേയമാകും, എന്നാൽ തിരിച്ചു വരവിന്റെ നിരക്ക് മഹാമാരിയുടെ കാലത്തെ അത്ര ഉയരത്തിലായിരിക്കില്ല. 2021ൽ പണനയം ആകർഷകമായിരിക്കും, കൂടിയ യീൽഡ്കാരണം പണം കട വിപണിയിലേക്കും പോവാം. കൂടിയ പണമൊഴുക്കും പണനയവും 2022ൽ വിപരീത തലത്തിൽ ആവുമെന്നുകരുതപ്പെടുന്നു. പ്രത്യാശ നിലനിർത്താനും ഓഹരികളിൽ പണംമുടക്കാനും അനുകൂലമാണ് ഓഹരി വിപണി ഇപ്പോൾ. വിലകുറയുമ്പോൾ വാങ്ങാൻ ഏറ്റവും പറ്റിയ സമയം. വാങ്ങിയ ഓഹരികൾ ദീർഘകാലത്തേക്ക് സൂക്ഷിക്കുന്നതും ഗുണകരമാണ്. പോർട്ഫോളിയോ അവലോകനം ചെയ്യാനും വിലകൂടിയ ഓഹരികളിൽനിന്നും മേഖലകളിൽനിന്നും വിലകുറഞ്ഞ ഓഹരികളിലേക്കും മേഖലകളിലേക്കുംതിരിയാനും അനുയോജ്യമായ സമയമാണിത്. ഇന്ത്യൻ സമ്പദ്വ്യവസ്ഥ ഉറച്ച വളർച്ചയുടെ പാതയിലാണ്. ദീർഘകാലാടിസ്ഥാനത്തിൽ ആരോഗ്യകരമായ സമ്പത്തുസൃഷ്ടിക്കാൻ കഴിയും. കഴിഞ്ഞ 3-4 പാദങ്ങളിൽ ഉണ്ടായ നേട്ടങ്ങളുടെ പാശ്ചാത്തലത്തിൽ സമീപകാലത്ത് ഏകീകരണം ഉണ്ടാകും. ഈസാഹചര്യത്തിൽ മൊത്തമായ നിക്ഷേപം നിർദ്ദേശിക്കുന്നില്ല. നേരിട്ടുള്ള ഓഹരികളിലും മൂച്വൽഫണ്ടിലും എസ്ഐപി മാതൃകയിൽ മൂല്യാധിഷ്ഠിത വാങ്ങൽ ഗുണകരമാണ്. ടെക്, ഫാർമ, കെമിക്കൽ, ചാക്രിക, കടപ്പത്ര ഓഹരികളടങ്ങിയ സന്തുലിത പോർട്ഫോളിയോ ആയിരിക്കും പ്രയോജനകരം. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണവിഭാഗം മേധാവിയാണ് ലേഖകൻ)

from money rss https://bit.ly/3ea5upC
via IFTTT

സ്വർണവിലയിൽ വീണ്ടും ഇടിവ്: 33,000 നിലവാരത്തിലെത്തി

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു. വെള്ളിയാഴ്ച പവന്റെ വില 240 രൂപ കുറഞ്ഞ് 33,160 രൂപയിലെത്തി. 4145 രൂപയാണ് ഗ്രാമിന്റെ വില. 33,440 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. ഇതോടെ റെക്കോഡ് നിലവാരത്തിൽനിന്ന് വിലയിൽ 9000 രൂപയോളമാണ് കുറഞ്ഞത്. യുഎസ് ട്രഷറി ആദായം വർധിച്ചതും ഡോളർ കരുത്താർജിച്ചതുംമൂലം ഈയാഴ്ചയിൽമാത്രം ആഗോള വിപണിയിലെ സ്വർണവിലയിൽ രണ്ടുശതമാനമാണ് ഇടിവുണ്ടായത്. ഔൺസിന് 1,693.79 ഡോളർ നിലവാരത്തിലാണ് ആഗോള വിപണിയിലെ വില. ദേശീയ വിപണിയിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 44,400 രൂപയിലുമെത്തി. പത്തുമാസത്തെ താഴ്ന്ന നിലവാരമാണിത്.

from money rss https://bit.ly/2PC5aG0
via IFTTT

രണ്ടാംദിവസവും തകർച്ച: സെൻസെക്‌സിൽ 340 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: രണ്ടാംദിവസവും ഓഹരി വിപണി കരടികളുടെ പിടിയിൽ. സെൻസെക്സ് 340 പോയന്റ് നഷ്ടത്തിൽ 50,500ലും നിഫ്റ്റി 181 പോയന്റ് താഴ്ന്ന് 14,890ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1241 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 947 ഓഹരികൾ നഷ്ടത്തിലുമാണ്. 117 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വ്യാപകമായുണ്ടായ വില്പന സമ്മർദമാണ് സൂചികകളെ ബാധിച്ചത്. റിലയൻസ്, ഐടിസി, ഇൻഫോസിസ്, അൾട്രടെക് സിമെന്റ്, ബജാജ് ഫിൻസർവ്, സൺ ഫാർമ, ടിസിഎസ്, ഹിന്ദുസ്ഥാൻ യുണിലിവർ, ഏഷ്യൻ പെയിന്റ്സ്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. ഒഎൻജിസി, എൻടിപിസി, മാരുതി സുസുകി, ടെക് മഹീന്ദ്ര, എച്ച്സിഎൽ ടെക്, ടൈറ്റാൻ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. Indices trade in the red with Nifty around 15,000

from money rss https://bit.ly/3riV4YH
via IFTTT

‘രണ്ടായിരം’ പിൻവലിയുന്നു; ‘അഞ്ഞൂറ്’ പറപറക്കുന്നു...

തൃശ്ശൂർ:എ.ടി.എമ്മുകളിൽനിന്ന് 2000 രൂപ നോട്ടുകൾ പിൻവലിച്ചുതുടങ്ങി. ഈ നോട്ടുകളുടെ എണ്ണം ക്രമേണ കുറച്ചുകൊണ്ടുവരാനുള്ള ആർ.ബി.െഎ. നയത്തിെന്റ ഭാഗമായാണിത്. ചുരുക്കം ചില ബാങ്കുകളുടെ എ.ടി.എമ്മുകളിൽ മാത്രമേ ഇപ്പോൾ 2000 രൂപ നോട്ടുകൾ ലഭിക്കുന്നുള്ളൂ. പ്രചാരത്തിലുള്ള 2000 രൂപ നോട്ടുകളുടെ എണ്ണം ഓരോ സാമ്പത്തികവർഷവും കുറച്ചുകൊണ്ടുവരികയാണെന്ന്ആർബിഐയുടെ വാർഷിക റിപ്പോർട്ടിൽ പറയുന്നു. 2018 മാർച്ചിലെ ആർ.ബി.ഐ. കണക്കുപ്രകാരം 2000 രൂപയുടെ 33,632 ലക്ഷം നോട്ടുകളാണ് പ്രചാരത്തിൽ ഉണ്ടായിരുന്നത്. 2019-മാർച്ചിൽ ഇത് 32,910 ലക്ഷമായും 2020 മാർച്ചിൽ 27,398 ലക്ഷമായും കുറഞ്ഞതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. അതേസമയം 500 രൂപ നോട്ടുകളുടെ വിനിമയം കുത്തനെ ഉയരുകയാണ്. 2018-19-ൽ 500 രൂപ കറൻസികൾ ആകെ നോട്ടുകളുടെ വിനിമയത്തിെന്റ 51 ശതമാനമായിരുന്നത് 2019-20-ൽ 60.8 ശതമാനമായും 2021-ഓടെ 70 ശതമാനത്തോളവുമെത്തി. നിലവിൽ 2000 രൂപയുടെ പുതിയ നോട്ടുകൾ ക്യാഷ് ചെസ്റ്റുകളിൽ എത്തുന്നില്ല. എ.ടി.എമ്മുകളിൽ 2000 രൂപ നോട്ടുകൾക്ക് പകരം കൂടുതൽ 500, 200, 100 രൂപ നോട്ടുകൾ ഉൾപ്പെടുത്താനാവുംവിധം മിക്ക ബാങ്കുകളും എ.ടി.എമ്മുകളിൽ കാസറ്റുകൾ ക്രമീകരിച്ചിട്ടുണ്ട്.

from money rss https://bit.ly/3bhwuBK
via IFTTT

സെൻസെക്‌സിലെ നഷ്ടം 598 പോയന്റ്: നിഫ്റ്റി 15,100ന് താഴെ ക്ലോസ്‌ചെയ്തു

മുംബൈ: മൂന്നുദിവസത്തെ കുതിപ്പിനൊടുവിൽ വ്യാഴാഴ്ച ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 598.57 പോയന്റ് താഴ്ന്ന് 10,846.08ലും നിഫ്റ്റി 164.80 പോയന്റ് നഷ്ടത്തിൽ 15,080.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 1580 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1350 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 183 ഓഹരികൾക്ക് മാറ്റമില്ല. ലോഹ വിഭാഗം ഓഹരികളിലെ വില്പന സമ്മർദമാണ് സൂചികകളെ ബാധിച്ചത്. യുഎസിലെ കടപ്പത്ര ആദായവർധനവാണ് ആഗോള വ്യാപകമായി വിപണിയെ തളർത്തിയത്. ജെഎസ്ഡബ്ല്യു സ്റ്റീൽ, ഹിൻഡാൽകോ, എച്ച്ഡിഎഫ്സി, ടാറ്റ സ്റ്റീൽ, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. അൾട്രടെക് സിമെന്റ്, ശ്രീ സിമെന്റ്സ്, അദാനി പോർട്സ്, ഗ്രാസിം ഇൻഡസ്ട്രീസ്, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയുംചെയ്തു. Nifty ends below 15,100, Sensex falls 598 pts

from money rss https://bit.ly/3bY3Jct
via IFTTT

ഇപിഎഫ് പലിശയിൽ മാറ്റമില്ല: നടപ്പുവർഷവും 8.5ശതമാനംതന്നെ

ന്യൂഡൽഹി: 2020-21 സാമ്പത്തിക വർഷം 8.5ശതമാനം പലിശ നൽകാൻ ഇപിഎഫ്ഒ ബോർഡ് യോഗം ശുപാർശചെയ്തു. കഴിഞ്ഞ സാമ്പത്തികവർഷവും 8.5ശതമാനംതന്നെയായിരുന്നു പലിശ. കോവിഡ് വ്യാപനവും സാമ്പത്തിക മാന്ദ്യവുംകാരണം പലിശനിരക്കിൽ കുറവ് വരുത്തിയേക്കുമെന്ന് നേരത്തെ അഭ്യൂഹമുണ്ടായിരുന്നെങ്കിലുംനിരക്കിൽമാറ്റംവരുത്തേണ്ടെന്ന് യോഗം തീരുമാനിക്കുകയായിരുന്നു.ഇപിഎഫ്ഒയുടെ ശുപാർശ തൊഴിൽ-ധനകാര്യമന്ത്രാലങ്ങൾ അംഗീകരിക്കേണ്ടതുണ്ട്. ഏഴുവർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞനിരക്കാണ് ഇപിഎഫ് നിക്ഷേപത്തിന് ഇപ്പോൾ നൽകുന്നത്. 2018-19 സാമ്പത്തികവർഷത്തിൽ 8.65ശതമാനമായിരുന്നു പലിശ. എന്നാൽ തുടർന്നുള്ള വർഷം നിരക്ക് 8.5ശതമാനമാക്കി കുറച്ചു. EPFO board recommends 8.5% interest for 2020-21

from money rss https://bit.ly/3rmD4N6
via IFTTT

ജിഎസ്ടിയുടെ കീഴിലാക്കിയാൽ പെട്രോൾ 75 രൂപയ്ക്കും ഡീസൽ 68 രൂപയ്ക്കും വിൽക്കാം

ജിഎസ്ടിയുടെ പരിധിയിൽകൊണ്ടുവരികയാണെങ്കിൽ പെട്രോളും ഡീസലും എത്രരൂപയ്ക്ക് ലഭിക്കും? പെട്രോൾ ലിറ്ററിന് 75 രൂപയ്ക്കും ഡീസൽ ലിറ്ററിന് 68 രൂപയ്ക്കും ലഭ്യമാക്കാനാവുമെന്നാണ് എസ്ബിഐയുടെ സാമ്പത്തിക ഗവേഷണവിഭാഗം തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നത്. ഈവിലയ്ക്ക് പെട്രോളും ഡീസലും വിറ്റാൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ഒരുലക്ഷം കോടി രൂപയുടെ വരുമാനനഷ്ടമാണുണ്ടാകുക. ഇത് ജിഡിപിയുടെ 0.4ശതമാനംവരുമെന്നും റിപ്പോർട്ടിൽ പറയുന്നു. എക്സൈസ് തീരുവ, വാറ്റ് എന്നിവ നികുതിവരുമാനത്തിന്റെ പ്രധാന സ്രോതസ്സായതിനാൽ ജിഎസ്ടിക്കുകീഴിൽ പെട്രോളിനെയും ഡീസലിനെയും കൊണ്ടുവരാൻ കേന്ദ്രസർക്കാർ തയ്യാറാവില്ലെന്നും എസ്ബിഐ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ഡോ. സൗമ്യ കാന്തിഘോഷ് തയ്യാറാക്കിയ റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്. കേന്ദ്രത്തെക്കൂടാതെ ഓരോ സംസ്ഥാനത്തിനും അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് രൂപപ്പെടുത്തിയ വാറ്റ്, സെസ് എന്നിവയുണ്ട്. അതോടൊപ്പം അസംസ്കൃത എണ്ണവിലയും കേന്ദ്രത്തിന്റെ എക്സൈസ് തീരുവയും ഗതാഗത ചെലവും ഡീലർ കമ്മീഷനുമൊക്കെചേർന്നാണ് ഇത്രയും വില ഈടാക്കുന്നത്. പെട്രോൾ ലിറ്ററിന് 75 രൂപയും ഡീസൽ 68 രൂപയുമായി അടിസ്ഥാനനിരക്ക് പരിഷ്കരിച്ചാൽ അസംസ്കൃത എണ്ണവില ബാരലിന് 10 ഡോളർ കുറയുമ്പോൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് 18,000 കോടി രൂപലാഭിക്കാൻകഴിയും. അടിസ്ഥാന നിരക്ക് നിശ്ചയിച്ചശേഷം വിലക്കുറവിന്റെ ആനുകൂല്യം ഉപഭോക്താക്കൾക്ക് കൈമാറാതിരുന്നാലാണ് ഈനേട്ടമെന്നും റിപ്പോർട്ടിൽ പറയുന്നു. Petrol Rs 75, diesel Rs 68! Thats what they will cost if under GST

from money rss https://bit.ly/3bY3oq8
via IFTTT