മുംബൈ: ഓൺലൈൻ ഫാർമ മേഖലയിൽകൂടി ചുവടുറപ്പിക്കുന്നതിന്റെ ഭാഗമായി റിലയൻസ് ഇൻഡസ്ട്രീസ് നെറ്റ്മെഡിൽ മൂലധനനിക്ഷേപം നടത്തി. ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന വിറ്റാലിക് ഹെൽത്ത് പ്രൈവറ്റ് ലിമിറ്റഡി(നെറ്റ്മെഡ്)ലാണ് റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്സ് 620 കോടിയുടെ നിക്ഷേപം നടത്തിയത്. ഇതോടെ കമ്പനിയുടെ ഭൂരിഭാഗം(60ശതമാനം) ഓഹരികളും റിലയൻസിന് സ്വന്തമായി. ഹെൽത്ത് കെയർ ഉത്പന്നങ്ങളുടെ വിതരണവും അതുമായി ബന്ധപ്പെട്ട സേവനവും നൽകുകയെന്നതാണ് കമ്പനിയിലെ നിക്ഷേപത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ഡയറക്ടർ ഇഷ അംബാനി വ്യക്തമാക്കി. 2015ൽ തടങ്ങിയ വിറ്റാലിക് മരുന്നുകളുടെയും മറ്റ് ആരോഗ്യ ഉത്പന്നങ്ങളടെയും വിതരണവും ഓൺലൈൻ വില്പനയുമാണ് പ്രധാനമായും നടത്തുന്നത്. നെറ്റ്മെഡ് എന്ന ബ്രാൻഡിലാണ് ഓൺലൈൻ വില്പന. റിലയൻസിന്റെ ഓൺലൈൻ റീട്ടെയിൽ സ്റ്റോറായ ജിയോമാർട്ടുമായി സഹകരിച്ച് മരുന്നുകളുടെ വിതരണവും സുഗമമായി നടത്താമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
from money rss https://bit.ly/324XPkH
via IFTTT
from money rss https://bit.ly/324XPkH
via IFTTT