121

Powered By Blogger

Tuesday, 18 August 2020

റിസ്‌ക് കുറച്ച് ഇക്വിറ്റി ഫണ്ടുകളില്‍നിന്ന് മികച്ച ആദായംനേടാം

വ്യക്തികളും സാഹചര്യങ്ങളും അനുസരിച്ച് റിസ്കിനെക്കുറിച്ചുള്ള കാഴ്ചപ്പാടിൽ മാറ്റമുണ്ടാകും. എല്ലാത്തരത്തിലുള്ള സാമ്പത്തിക ഇടപാടുകളും റിസ്കിനു വിധേയമായിരിക്കുമെന്നതിനാൽ റിസ്കിനും നിക്ഷേപത്തിനും പരസ്പരബന്ധവുമുണ്ട്. അവയെ വിദഗ്ധമായി കൈകാര്യം ചെയ്യാൻ മാർഗങ്ങളുണ്ട്. ലൈഫ്, ഹെൽത്ത് ഇൻഷുറൻസ് പദ്ധതികൾ സുരക്ഷിതമാക്കിയതിനുശേഷമേ നിക്ഷേപം ആരംഭിക്കാവു എന്നതാണ് പ്രാഥമിക പാഠം. അടിയന്തരഘട്ടത്തിലെ ആവശ്യങ്ങൾക്കായി പണം കരുതിവെച്ചിട്ടുമുണ്ടാകണം. ഇവ ചെയ്തട്ടുണ്ടെങ്കിൽ ഓഹരിയിലോ മറ്റുആസ്തികളിലോ നിക്ഷേപിക്കുന്നതിന് പദ്ധതി തയ്യാറാക്കാം. നിക്ഷേപം ആരംഭിക്കുന്നതിനുമുമ്പ് നീക്കിയിരുപ്പ്, നിക്ഷേപം, ഈഹക്കച്ചവടം എന്നിവ തമ്മിലുളള വ്യത്യാസം അറിഞ്ഞിരിക്കേണ്ടതാണ്.നീക്കിയിരുപ്പും നിക്ഷേപവും മനസിലാക്കാൻ എളുപ്പമാണ്. ഈഹക്കച്ചവടം നഷ്ടസാധ്യതഏറയുള്ളതാണ്. നഷ്ടസാധ്യത മനസിലാക്കാതെ പണംകൂടുതൽ തിരിച്ചുകിട്ടുമെന്നുള്ള പ്രതീക്ഷയോടെ നിക്ഷേപിക്കുന്നതാണത്. ഊഹക്കച്ചവടക്കാരനല്ല മികച്ച നിക്ഷേപകനാകാനാണ് ശ്രമിക്കേണ്ടത്. പ്രൊഫഷണൽ മാനേജ്മെന്റ്, വൈവിധ്യവത്കരണം, സുതാര്യത എന്നിവവഴി നിക്ഷേപത്തിന്റെ റിസ്കിനെ നേരിടുന്നതാണ് മ്യൂച്ചൽ ഫണ്ടുകളുടെവഴി. നേരിട്ട് ഓഹരിയിൽ നിക്ഷേപിക്കുന്നതുമായി താരതമ്യം ചെയ്യുമ്പോൾ, മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപിക്കുകവഴി നഷ്ടസാധ്യത കുറയ്ക്കാൻ കഴിയുന്നു. കുറഞ്ഞത് 65ശതമാനമെങ്കിലും ഓഹരിയിൽ നിക്ഷേപിച്ചെങ്കിൽമാത്രമെ അതിനെ ഓഹരി അധിഷ്ഠിത മ്യൂച്വൽഫണ്ട് വിഭാഗത്തിൽ ഉൾപ്പെടുത്താനാകൂ. 80ശതമാനം ഓഹരിയിൽ നിക്ഷേപിക്കുന്ന ഇക്വിറ്റി ലിങ്കഡ് സേവിംഗ്സ് സ്കീമുമുണ്ട്(ഇഎൽഎസ്എസ്). മൂന്നുവർഷത്തെ ലോക്ക് സഹിതമെത്തുന്ന നിക്ഷേപത്തിന് ആദായനികുതി വകുപ്പിന്റെ സെക്ഷൻ 80 സി പ്രകാരമുള്ള നികുതി ഇളവിനും അർഹതയുണ്ടായിരിക്കും. ഇക്വിറ്റി മ്യൂച്ചൽ ഫണ്ടുകൾ വൃത്യസ്ത നിക്ഷേപ രീതി ഉപയോഗിച്ചുകൊണ്ട് ആവശ്യമായ വൈവിധ്യവത്കരണം സാധ്യമാക്കുന്നു. നിക്ഷേപത്തിലുള്ള റിസ്ക് കൈകാര്യം ചെയ്യുന്നതിനായി എസ്ഐപി(സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ) വഴിയും നിക്ഷേപം നടത്താം. എസ്ഐപികൾ വഴി നിക്ഷേപിക്കുന്നതിന് നിരവധി ഗുണങ്ങളുണ്ടെങ്കിലും റുപ്പീ കോസ്റ്റ് ആവറേജിംഗാണ് ഏറ്റവും ശ്രദ്ധേയം. വിപണി ഇടിയുമ്പോൾ മ്യൂച്ചൽ ഫണ്ട് സ്കീമിലെ കൂടുതൽ പോയിന്റുകൾ ലഭിക്കും. വിപണി ഉയരുന്നതനുസരിച്ച് കുറച്ച് പോയിന്റുകൾ വാങ്ങുകയുമാണ് ചെയ്യുന്നത്. ഈ രീതിയിൽ കുറച്ചുകാലം കഴിയുമ്പോൾ ഫണ്ടിലെ നിങ്ങളുടെ യൂണിറ്റുകൾ നിശ്ചിത ശരാശരിയിലെത്തും. സാമ്പത്തിക ലക്ഷ്യം കൈവരിക്കുന്നതിന് ഉയർച്ചുകളിലും താഴ്ച്ചകളിലും തുടർച്ചയായി നിക്ഷേപം നടത്തിക്കൊണ്ട് നിങ്ങളുടെ വൈകാരിക നില പരിശോധിച്ച് നിർത്താനും എസ്ഐപികൾ സഹായിക്കുമെന്നത് പ്രധാനമാണ്. ഏഴു മുതൽ 10 വർഷംവരെയോ അതിനു മുകളിലേക്കോ ഉള്ള ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഇക്വിറ്റി മ്യൂച്ചൽ ഫണ്ടുകൾ അനുയോജ്യമാണ്. ദീർഘകാലത്തേക്ക് ലഭിക്കുന്ന കൂട്ടുപലിശയുടെ ആദായം കണക്കിലെടുത്താണിത്. സാമ്പത്തിക ലക്ഷ്യം, അതിന്റെ ആകെതുക, അതുകൈവരിക്കാനാ വശ്യമായ വർഷങ്ങൾ എന്നിവ നിശ്ചയിച്ചുകൊണ്ട് നിക്ഷേപംതുടങ്ങാം. നിക്ഷേപങ്ങളിൽനിന്ന് പ്രതീക്ഷിക്കുന്ന ആദായത്തിന്റെ അടിസ്ഥാനത്തിൽ സാമ്പത്തിക ലക്ഷ്യം കൈവരിക്കുന്നതിന് നടത്തേണ്ട പ്രതിമാസ എസ്ഐപി കണക്കാം. സാമ്പത്തികലക്ഷ്യത്തെയും അതു കൈവരിക്കാനാവശ്യമായ കാലാവധിയെയും അടിസ്ഥാനമാക്കി പലതരം ഓഹരി ഫണ്ടുകളുടെ മിശ്രിതം ഉൾപ്പെടുത്തിയുള്ള പോർട്ടഫോളിയോ തയാറാക്കാവുന്നതാണ്. ഒരുപോർട്ടഫോളിയോയിൽ നാലുമുതൽ അഞ്ചുവരെ ഫണ്ടുകൾ ഉൾപ്പെടുത്താം. നിക്ഷേപ ഉപദേഷ്ടാവുമായി ആശയവിനിമയം നടത്തിയശേഷം തീരുമാനിക്കുന്നതായിരിക്കും ഉചിതം. അദ്ദേഹത്തിന്റെ അനുഭവപരിചയം നിങ്ങൾക്ക് മുതൽക്കൂട്ടാകും. (പിജിഐഎം ഇന്ത്യ മ്യൂച്ചൽ ഫണ്ടിന്റെ സിഇഒയാണ് ലേഖകൻ)

from money rss https://bit.ly/3g8dRiE
via IFTTT