121

Powered By Blogger

Friday, 21 May 2021

ഫ്രീഡം@40: വിപിൻ എങ്ങനെ 2.20 കോടി രൂപ സമാഹരിക്കും?

മൂന്നുവർഷംമുമ്പാണ് വിപിൻ(27) ഒരു ഐടി കമ്പനിയിൽ ജോലി തുടങ്ങിയത്. പ്രതിമാസം ശമ്പളയിനത്തിൽ ലഭിക്കുന്നത് 35,000 രൂപയാണ്. മൂന്നുവർഷം ജോലി ചെയ്തിട്ടും അദ്ദേഹത്തിന്റെ കൈവശം ഇപ്പോൾ നീക്കിയിരിപ്പുള്ളത് 25,000 രൂപമാത്രമാണ്.മാതാപിതാക്കളോടൊപ്പമാണ് താമസിക്കുന്നതെങ്കിലും വീട്ടുചെലവിന് പണമൊന്നും നൽകേണ്ടതില്ല. അച്ഛൻ റെയിൽവെയിൽനിന്ന് വിരമിച്ചയാളാണ്. ലഭിക്കുന്ന പെൻഷൻകൊണ്ട് കുടുംബമുന്നോട്ടുകൊണ്ടുപോകുന്നു. ജോലി കിട്ടിയതിനുശേഷം ആദ്യവർഷംതന്നെ ഒരു ബൈക്കും, പിന്നെ ഐ ഫോണും വിപിൻ സ്വന്തമാക്കി. ഇടവേളകിട്ടിയാൽ വിനോദകേന്ദ്രങ്ങളിൽ ചുറ്റിക്കറങ്ങലാണ് പ്രധാന ഹോബി. കോവിഡ് വ്യാപനമൂലം ഇടക്ക് മുടങ്ങിയെങ്കിലും കഴിഞ്ഞ ഫെബ്രുവരിയിലും നല്ലൊരുതുക ഈയിനത്തിൽ പൊടിച്ചു. നേരത്തെ സാമ്പത്തിക സ്വാതന്ത്ര്യം എങ്ങനെനേടാമെന്ന പാഠങ്ങളാണ് അദ്ദേഹത്തെ മാറിചിന്തിക്കാൻ പ്രേരിപ്പിച്ചത്. ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങളെക്കുറിച്ചൊന്നും വിപിൻ ഇപ്പോൾ ആലോചിക്കുന്നില്ല. കുറച്ചൊക്കെ സമ്പാദിച്ച് യാത്രപോകണമെന്ന ചിന്തമാത്രമെയുള്ളൂ. വിപിനുവേണ്ടി ചില നിർദേശങ്ങൾ മുന്നോട്ടുവെയ്ക്കുന്നു. പ്രതിമാസ ചെലവുകൾ നിശ്ചയിക്കുക. 10,000-15,000 രൂപയിൽ കൂടുതൽ ചെലവുചെയ്യാതിരിക്കുക. അത്യാവശ്യങ്ങളും ആവശ്യങ്ങളും തിരിച്ചറിയുക. ജീവിതത്തിൽ ഒഴിവാക്കാൻ പറ്റാത്ത ചെലവുകളാണ് അത്യാവശ്യമായിവരുന്നത്. എന്നാൽ, അത്യാവശ്യമില്ലാത്തതും മാറ്റിവെയ്ക്കാൻ കഴിയുന്നവയുമാണ് അടുത്ത വിഭാഗത്തിൽ ഉൾപ്പെടുത്തേണ്ടത്. ഇനി നിക്ഷേപത്തെ കുറിച്ചാകട്ടെ നേരത്തെ തുടങ്ങിയില്ലെങ്കിൽ ഭാവിയിൽ മികച്ച സമ്പാദ്യമുണ്ടാക്കാൻ കഴിഞ്ഞെന്നുവരില്ല.ഹ്രസ്വകാല ലക്ഷ്യങ്ങളും ദീർഘകാല ലക്ഷ്യങ്ങളും കുറിച്ചുവെയ്ക്കുക. വാഹനം വാങ്ങൽ, വിനോദയാത്ര തുടങ്ങിയവ ഹ്രസ്വകാല ലക്ഷ്യങ്ങളിൽ ഉൾപ്പെടുത്താം. അതിനായി ഷോർട്ട് ഡ്യൂറേഷൻ ഫണ്ടുകളിൽ നിക്ഷേപിക്കാം. എന്തുകൊണ്ട് ഷോർട്ട് ഡ്യൂറേഷൻ ഫണ്ടുകൾ ബാങ്ക് സ്ഥിരനിക്ഷേപത്തേക്കാൾ രണ്ടോ മൂന്നോ ശതമാനംനേട്ടം ഷോർട്ട് ഡ്യൂറേഷൻ ഫണ്ടുകളിൽനിന്ന് ലഭിച്ചേക്കാം. പണംപിൻവലിക്കുന്നതുവരെ ആദായനികുതി നൽകേണ്ടതില്ല. സ്ഥിര നിക്ഷേപത്തിനാണെങ്കിൽ എല്ലാവർഷം ലഭിക്കുന്ന പലിശയിൽനിന്നും ആദായ നികുതി സ്ലാബിനനുസരിച്ച് നികുതി നൽകണം. മൂന്നുവർഷംകഴിഞ്ഞാണ് ഷോർട്ട് ഡ്യൂറേഷൻ ഫണ്ടിൽനിന്ന് പണംപിൻവലിക്കുന്നതെങ്കിൽ വിലക്കയറ്റം(ഇൻഡക്സേഷൻ ബെനഫിറ്റ്)കിഴിച്ചുള്ള നേട്ടത്തിന് നികുതി നൽകിയാൽ മതിയാകും. ദീർഘകാല സാമ്പത്തിക ലക്ഷ്യത്തിനായി പ്രതിമാസം 15,000 രൂപവീതം ഫ്ളക്സി ക്യാപ് മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കണം. 40-45 വയസ്സിൽ ആവശ്യത്തിന് തുക സമാഹരിക്കാൻ ഇതിലൂടെ കഴിയും. എന്തുകൊണ്ട് ഫ്ളക്സിക്യാപ് ഫണ്ടുകൾ ചുരുങ്ങിയത് 65ശതമാനമെങ്കിലും ഓഹരിയിൽ നിക്ഷേപിക്കുന്ന ഫണ്ടുകളാണിവ. നേരത്തെമൾട്ടി ക്യാപ് എന്നപേരിൽ അറിയപ്പെട്ടിരുന്ന ഫണ്ടിന് സമാനമാണ് ഇതിന്റെ പ്രവർത്തനം. ലാർജ് ക്യാപ്, മിഡ് ക്യാപ്, സ്മോൾ ക്യാപ് എന്നീ വിഭാഗങ്ങളിലെ ഓഹരികളിൽ നിശ്ചിത ശതമാനം നിക്ഷേപം വേണമെന്ന നിബന്ധനയില്ലാത്തതിനാൽ ഫണ്ട് മാനേജരുടെ യുക്തംപോലെ നിക്ഷേപിക്കാനുള്ള അവസരം ഈ വിഭാഗം ഫണ്ടുകളിലുണ്ട്. 12ശതമാനമെങ്കിലും വാർഷികാദായം ദീർഘകാലയളവിൽ ഈ ഫണ്ടുകളിൽനിന്ന് ലഭിക്കും. കടബാധ്യത വേണ്ട ജോലി കിട്ടിയ ഉടനെ വിപിൻ ചെയ്തത് ഒരു ക്രഡിറ്റ് കാർഡ് സ്വന്തമാക്കുകയെന്നതാണ്. ക്രഡിറ്റ് കാർഡിന് അധികബാധ്യതയൊന്നുമില്ലെങ്കിലും ചിലകാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്. ക്രഡിറ്റ് കാർഡ് ഉപഭോക്താക്കളിൽനിന്ന് ഈടാക്കുന്ന പലിശ 40ശതമാനത്തോളമാണ്. ഉയർന്ന ചെലവുള്ളതിനാൽ ക്രഡിറ്റ് കാർഡ് വഴിയുള്ള ഇഎംഐ സൗകര്യം ഒഴിവാക്കുകയാണ് നല്ലത്. നോ കോസ്റ്റ് ഇ.എം.ഐ ആണെങ്കിൽപോലും പ്രൊസസിങ് ചാർജിനത്തിൽ പണം ഈടാക്കുന്ന് പലപ്പോഴും ശ്രദ്ധിക്കാറില്ല. പണമുണ്ടാക്കിയശേഷം ഉത്പന്നം വാങ്ങുന്നതാണ് എന്തുകൊണ്ടുംലാഭകരം. ക്രഡിറ്റ് കാർഡിന്റെ പരിധി നോക്കാതെ പ്രതിമാസ ബജറ്റിനനുസരിച്ചുമാത്രം ചെലവുചെയ്യുക. ഹ്രസ്വകാല ലക്ഷ്യം യാത്രയെന്ന സ്വപ്നം സാക്ഷാൽക്കരിക്കാനായി പ്രതിമാസം 4000 രൂപവീതം ഷോർട്ട് ഡ്യൂറേഷൻ ഫണ്ടിൽ നിക്ഷേപിക്കാം. വർഷത്തിൽ 50,000 രൂപയെങ്കിലും സമാഹരിക്കാൻ ഇതിലൂടെ കഴിയും. എന്തുകൊണ്ട് ഷോർട്ട് ഡ്യൂറേഷൻ ഫണ്ടുകൾ? നേരത്തെ വ്യക്തമാക്കിയതുപോലെ ബാങ്ക് നിക്ഷേപത്തേക്കാൾ രണ്ടുശതമാനമെങ്കിലും ആദായം ഈ വിഭാഗത്തിലെ ഫണ്ടുകളിൽനിന്ന് ലഭിക്കും. എപ്പോൾ വേണമെങ്കിലും പിൻവലിക്കാം. പിഴ പലിശയോ എക്സിറ്റ് ലോഡോ നൽകേണ്ടതില്ല. ഇക്കാര്യങ്ങൾ മറക്കേണ്ട ആറുമാസത്തേയ്ക്കെങ്കിലും ചെലവിനുള്ള തുക എമർജൻസി ഫണ്ടായി കരുതണം. സ്വീപ് ഇൻ എഫ്ഡിയിലോ ഷോർട്ട് ഡ്യൂറേഷൻ ഫണ്ടിലോ ഈ തുക നിക്ഷേപിക്കാം. ആശ്രിതരുണ്ടെങ്കിൽ ലൈഫ് കവറേജിനായി ടേം പ്ലാൻ എടുക്കാം. അതോടൊപ്പം അഞ്ച് ലക്ഷംരൂപയുടെ പരിരക്ഷയുള്ള ആരോഗ്യ ഇൻഷുറൻസും കരുതണം. നേരത്തെ നിക്ഷേപിച്ചാലുള്ള നേട്ടം വിപിൻ 27-ാമാത്തെ വയസ്സിൽ 15,000 രൂപ വീതം പ്രതിമാസം 12ശതമാനം വാർഷികാദായ പ്രകാരം നിക്ഷേപിക്കുകയാണെന്ന് കരുതുക. 23വർഷംകഴിയുമ്പോൾ അദ്ദേഹത്തിന് 2.21 കോടി രൂപ സമാഹരിക്കാൻ കഴിയും. എന്നാൽ 32-ാമത്തെ വയസ്സിൽ 15,000 രൂപ വീതം 18 വർഷം നിക്ഷേപിച്ചാൽ 1.14 കോടി രൂപമാത്രമാണ് ലഭിക്കുക. വാർഷികാദായം 12ശതമാനം നിരക്കിലാണ് ഇവിടെയും കണക്കാക്കിയിട്ടുള്ളത്. നേരത്തെ നിക്ഷേപംതുടങ്ങിയാലുള്ള കൂട്ടുപലിശയുടെ നേട്ടമാണ് ഇവിടെ ശ്രദ്ധേയം. കുറിപ്പ്: വർഷാവർഷം വരുമാനത്തിൽ വർധനവുണ്ടാവുന്നതിനനസരിച്ച് നിക്ഷേപതുക കൂട്ടാൻ മറക്കരുത്. കുടുംബമായാൽ മറ്റ് സാമ്പത്തിക ലക്ഷ്യങ്ങൾക്കുള്ള പണംകണ്ടെത്താൻ അത് സഹായകരമാകും. * ഫ്രീഡം@40 സീരിസിൽ പ്രസിദ്ധീകരിച്ച പാഠങ്ങളുമായി ബന്ധപ്പെട്ട് ലഭിച്ച പ്രതികരണങ്ങളിൽനിന്ന് തിരഞ്ഞെടുത്തത്. പേര് സാങ്കൽപികമാണ്.

from money rss https://bit.ly/3f7LxQf
via IFTTT

എയർഇന്ത്യ: 45 ലക്ഷം യാത്രക്കാരുടെ വിവരങ്ങൾ ചോർന്നു

ന്യൂഡൽഹി: ലോകത്തെമ്പാടുമുള്ള 45 ലക്ഷം ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നതായി എയർഇന്ത്യ അറിയിച്ചു. 26 ഓഗസ്റ്റ് 2011 മുതൽ മൂന്ന് ഫെബ്രുവരിവരെ 2021 കാലത്തെ യാത്രക്കാരുടെ വിവരങ്ങളാണ് സർവർ ഹാക്ക് ചെയ്തതിലൂടെ ചോർന്നത്. ജനനത്തീയതി, വിലാസം, പാസ്പോർട്ട്, ഫോൺനമ്പർ ക്രെഡിറ്റ് കാർഡ് വിവരങ്ങൾ തുടങ്ങിയവയാണ് ചോർന്നതെന്ന് കമ്പനി പ്രസ്താവനയിലൂടെ വെള്ളിയാഴ്ച അറിയിച്ചു. അതേസമയം, ഇടപാടുകളിൽ നിർണായകമായ സി.വി.വി., സി.വി.സി. നമ്പരുകൾ തങ്ങൾ സൂക്ഷിക്കാറില്ലെന്നും കമ്പനി അറിയിച്ചു. ഈ വർഷം ഫെബ്രുവരിയിലാണ് സംഭവം ശ്രദ്ധയിൽപ്പെടുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണങ്ങൾ നടക്കുന്നുണ്ടെന്നും യാത്രക്കാരുടെ വിവരങ്ങൾ സംരക്ഷിക്കാൻവേണ്ട നടപടികൾ സ്വീകരിച്ചതായും എയർഇന്ത്യ വ്യക്തമാക്കി.

from money rss https://bit.ly/3ubdN8Q
via IFTTT

ധനകാര്യ ഓഹരികളുടെ കരുത്തിൽ വിപണി കുതിച്ചു: സെൻസെക്‌സിലെ നേട്ടം 976 പോയന്റ്

മുംബൈ: ബാങ്ക് ഓഹരികളുടെ കരുത്തിൽ ഓഹരി സൂചികകൾ പത്താഴ്ചയിലെ ഉയർന്ന നിലവാരത്തിലേയ്ക്കുകുതിച്ചു. മാർച്ച് പാദത്തിൽ എസ്ബിഐ മികച്ച പ്രവർത്തനഫലം പുറത്തുവിട്ടതാണ് ധനകാര്യ ഓഹരികളുടെ കുതിപ്പിന് കാരണമായത്. സെൻസെക്സ് 50,500ഉം നിഫ്റ്റി 15,150ഉം മറികടന്നു. 975.62 പോയന്റാണ് സെൻസെക്സിലെ നേട്ടം. 50,540.48ൽ ക്ലോസ്ചെയ്തു. നിഫ്റ്റി 269.30 പോയന്റ് ഉയർന്ന് 15,175.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. മികച്ച പ്രവർത്തനഫലം പുറത്തുവിട്ട എസ്ബിഐ 4.50ശതമാനത്തോളം നേട്ടമുണ്ടാക്കി. എച്ച്ഡിഎഫ്സി ബാങ്ക്, ഇൻഡസിൻഡ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികളും മികച്ചനേട്ടത്തിലായിരുന്നു. ഗ്രാസിം, പവർഗ്രിഡ് കോർപ്, ഡോ.റെഡ്ഡീസ് ലാബ്, ഐഒസി, ഐഷർ മോട്ടോഴ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി ബാങ്ക്, നിഫ്റ്റി പൊതുമേഖല ബാങ്ക് സൂചികകൾ മൂന്നുശതമാനത്തിലേറെ നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും 0.5ശതമാനംവീതം ഉയർന്നു. Nifty ends above 15,150, Sensex gains 975 pts led by banks

from money rss https://bit.ly/3va8bxd
via IFTTT

എസ്ബിഐയുടെ അറ്റാദായം 6,451 കോടിയായി: വർധന 81 ശതമാനം

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ മാർച്ചിൽ അവസാനിച്ച പാദത്തിൽ 6,451 കോടി രൂപ അറ്റാദായംനേടി. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് അറ്റാദായത്തിൽ 81ശതമാനമാണ് വർധന. മുൻവർഷത്തെ അപേക്ഷിച്ച് പലിശ വരുമാനത്തിൽ 19 ശതമാനമാണ് വർധനയുണ്ടായത്. ഈയിനത്തിലെ വരുമാനം 27,067 കോടിയായി ഉയർന്നു. മറ്റിനങ്ങളിലെ വരുമാനം 21.6ശതമാനം വർധിച്ച് 16,225 കോടിയുമായി. നിഷ്ക്രിയ ആസ്തിയിലും കുറവുണ്ടായി. ഡിസംബർ പാദത്തിലെ 5.44 ശതമാനത്തിൽനിന്ന് മാർച്ച് പാദത്തിൽ 4.98ശതമാനമായാണ് കുറഞ്ഞത്. ഓഹരിയൊന്നിന് നാലുരൂപ ലാഭവിഹിതവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഡിവിൻഡ് നൽകുന്നതിയതിയായി ജൂൺ 18ആണ് നിശ്ചയിച്ചിട്ടുള്ളത്.

from money rss https://bit.ly/3hQ1wnM
via IFTTT

ആർബിഐയുടെ കൈവശം മിച്ചമുള്ള 99,122 കോടി രൂപ സർക്കാരിന് കൈമാറും

മിച്ചമുള്ള 99,122 കോടി രൂപ സർക്കാരിന് കൈമാറാൻ ആർബിഐ തീരുമാനിച്ചു. 2021 മാർച്ച് 31ന് അവസാനിച്ച ഒമ്പതുമാസത്തെ അധികമുള്ള തുകയാണ് സർക്കാരിന് കൈമാറുക. വെള്ളിയാഴ്ച നടന്ന റിസർവ് ബാങ്കിന്റെ കേന്ദ്ര ഡയറക്ടർ ബോർഡ് യോഗത്തിലാണ് തീരുമാനം. 2020 ജൂലായ് മുതൽ 2021 മാർച്ച് വരെയുള്ള നീക്കിയരിപ്പാണിത്. ആർബിഐയുടെ അക്കൗണ്ടിങ് വർഷം ഏപ്രിൽ-മാർച്ച് കാലയളവിലേയ്ക്ക് മാറ്റാനും യോഗം തീരുമാനിച്ചു. നേരത്തെ ജൂലായ്-ജൂൺ കാലയളവായിരുന്നു അക്കൗണ്ടിങ് വർഷമായി പരിഗണിച്ചിരുന്നത്. കോവിഡിന്റെ രണ്ടാംതരംഗത്തെതുടർന്നുള്ള സാമ്പത്തിക സ്ഥിതിയും അതുയർത്തുന്ന ആഗോള-ആഭ്യന്തര വെല്ലുവിളികളും യോഗം അവലോകനംചെയ്തു. ആർബിഐ ഗവർണർ ശക്തികാന്തദാസിനുപുറമെ വീഡിയോ കോൺഫറൻസ് യോഗത്തിൽ ഡപ്യൂട്ടി ഗവർണർമാർ, സെൻട്രൽ ബോർഡ് ഡയറക്ടർമാർ, ധനകാര്യ സേവന വകുപ്പ് സെക്രട്ടറി തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു. RBI approves transfer of Rs 99,122 crore as surplus to Centre

from money rss https://bit.ly/3481mjy
via IFTTT