121

Powered By Blogger

Friday, 21 May 2021

ഫ്രീഡം@40: വിപിൻ എങ്ങനെ 2.20 കോടി രൂപ സമാഹരിക്കും?

മൂന്നുവർഷംമുമ്പാണ് വിപിൻ(27) ഒരു ഐടി കമ്പനിയിൽ ജോലി തുടങ്ങിയത്. പ്രതിമാസം ശമ്പളയിനത്തിൽ ലഭിക്കുന്നത് 35,000 രൂപയാണ്. മൂന്നുവർഷം ജോലി ചെയ്തിട്ടും അദ്ദേഹത്തിന്റെ കൈവശം ഇപ്പോൾ നീക്കിയിരിപ്പുള്ളത് 25,000 രൂപമാത്രമാണ്.മാതാപിതാക്കളോടൊപ്പമാണ് താമസിക്കുന്നതെങ്കിലും വീട്ടുചെലവിന് പണമൊന്നും നൽകേണ്ടതില്ല. അച്ഛൻ റെയിൽവെയിൽനിന്ന് വിരമിച്ചയാളാണ്. ലഭിക്കുന്ന പെൻഷൻകൊണ്ട് കുടുംബമുന്നോട്ടുകൊണ്ടുപോകുന്നു. ജോലി കിട്ടിയതിനുശേഷം ആദ്യവർഷംതന്നെ ഒരു ബൈക്കും, പിന്നെ ഐ ഫോണും വിപിൻ സ്വന്തമാക്കി. ഇടവേളകിട്ടിയാൽ വിനോദകേന്ദ്രങ്ങളിൽ ചുറ്റിക്കറങ്ങലാണ് പ്രധാന ഹോബി. കോവിഡ് വ്യാപനമൂലം ഇടക്ക് മുടങ്ങിയെങ്കിലും കഴിഞ്ഞ ഫെബ്രുവരിയിലും നല്ലൊരുതുക ഈയിനത്തിൽ പൊടിച്ചു. നേരത്തെ സാമ്പത്തിക സ്വാതന്ത്ര്യം എങ്ങനെനേടാമെന്ന പാഠങ്ങളാണ് അദ്ദേഹത്തെ മാറിചിന്തിക്കാൻ പ്രേരിപ്പിച്ചത്. ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങളെക്കുറിച്ചൊന്നും വിപിൻ ഇപ്പോൾ ആലോചിക്കുന്നില്ല. കുറച്ചൊക്കെ സമ്പാദിച്ച് യാത്രപോകണമെന്ന ചിന്തമാത്രമെയുള്ളൂ. വിപിനുവേണ്ടി ചില നിർദേശങ്ങൾ മുന്നോട്ടുവെയ്ക്കുന്നു. പ്രതിമാസ ചെലവുകൾ നിശ്ചയിക്കുക. 10,000-15,000 രൂപയിൽ കൂടുതൽ ചെലവുചെയ്യാതിരിക്കുക. അത്യാവശ്യങ്ങളും ആവശ്യങ്ങളും തിരിച്ചറിയുക. ജീവിതത്തിൽ ഒഴിവാക്കാൻ പറ്റാത്ത ചെലവുകളാണ് അത്യാവശ്യമായിവരുന്നത്. എന്നാൽ, അത്യാവശ്യമില്ലാത്തതും മാറ്റിവെയ്ക്കാൻ കഴിയുന്നവയുമാണ് അടുത്ത വിഭാഗത്തിൽ ഉൾപ്പെടുത്തേണ്ടത്. ഇനി നിക്ഷേപത്തെ കുറിച്ചാകട്ടെ നേരത്തെ തുടങ്ങിയില്ലെങ്കിൽ ഭാവിയിൽ മികച്ച സമ്പാദ്യമുണ്ടാക്കാൻ കഴിഞ്ഞെന്നുവരില്ല.ഹ്രസ്വകാല ലക്ഷ്യങ്ങളും ദീർഘകാല ലക്ഷ്യങ്ങളും കുറിച്ചുവെയ്ക്കുക. വാഹനം വാങ്ങൽ, വിനോദയാത്ര തുടങ്ങിയവ ഹ്രസ്വകാല ലക്ഷ്യങ്ങളിൽ ഉൾപ്പെടുത്താം. അതിനായി ഷോർട്ട് ഡ്യൂറേഷൻ ഫണ്ടുകളിൽ നിക്ഷേപിക്കാം. എന്തുകൊണ്ട് ഷോർട്ട് ഡ്യൂറേഷൻ ഫണ്ടുകൾ ബാങ്ക് സ്ഥിരനിക്ഷേപത്തേക്കാൾ രണ്ടോ മൂന്നോ ശതമാനംനേട്ടം ഷോർട്ട് ഡ്യൂറേഷൻ ഫണ്ടുകളിൽനിന്ന് ലഭിച്ചേക്കാം. പണംപിൻവലിക്കുന്നതുവരെ ആദായനികുതി നൽകേണ്ടതില്ല. സ്ഥിര നിക്ഷേപത്തിനാണെങ്കിൽ എല്ലാവർഷം ലഭിക്കുന്ന പലിശയിൽനിന്നും ആദായ നികുതി സ്ലാബിനനുസരിച്ച് നികുതി നൽകണം. മൂന്നുവർഷംകഴിഞ്ഞാണ് ഷോർട്ട് ഡ്യൂറേഷൻ ഫണ്ടിൽനിന്ന് പണംപിൻവലിക്കുന്നതെങ്കിൽ വിലക്കയറ്റം(ഇൻഡക്സേഷൻ ബെനഫിറ്റ്)കിഴിച്ചുള്ള നേട്ടത്തിന് നികുതി നൽകിയാൽ മതിയാകും. ദീർഘകാല സാമ്പത്തിക ലക്ഷ്യത്തിനായി പ്രതിമാസം 15,000 രൂപവീതം ഫ്ളക്സി ക്യാപ് മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കണം. 40-45 വയസ്സിൽ ആവശ്യത്തിന് തുക സമാഹരിക്കാൻ ഇതിലൂടെ കഴിയും. എന്തുകൊണ്ട് ഫ്ളക്സിക്യാപ് ഫണ്ടുകൾ ചുരുങ്ങിയത് 65ശതമാനമെങ്കിലും ഓഹരിയിൽ നിക്ഷേപിക്കുന്ന ഫണ്ടുകളാണിവ. നേരത്തെമൾട്ടി ക്യാപ് എന്നപേരിൽ അറിയപ്പെട്ടിരുന്ന ഫണ്ടിന് സമാനമാണ് ഇതിന്റെ പ്രവർത്തനം. ലാർജ് ക്യാപ്, മിഡ് ക്യാപ്, സ്മോൾ ക്യാപ് എന്നീ വിഭാഗങ്ങളിലെ ഓഹരികളിൽ നിശ്ചിത ശതമാനം നിക്ഷേപം വേണമെന്ന നിബന്ധനയില്ലാത്തതിനാൽ ഫണ്ട് മാനേജരുടെ യുക്തംപോലെ നിക്ഷേപിക്കാനുള്ള അവസരം ഈ വിഭാഗം ഫണ്ടുകളിലുണ്ട്. 12ശതമാനമെങ്കിലും വാർഷികാദായം ദീർഘകാലയളവിൽ ഈ ഫണ്ടുകളിൽനിന്ന് ലഭിക്കും. കടബാധ്യത വേണ്ട ജോലി കിട്ടിയ ഉടനെ വിപിൻ ചെയ്തത് ഒരു ക്രഡിറ്റ് കാർഡ് സ്വന്തമാക്കുകയെന്നതാണ്. ക്രഡിറ്റ് കാർഡിന് അധികബാധ്യതയൊന്നുമില്ലെങ്കിലും ചിലകാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്. ക്രഡിറ്റ് കാർഡ് ഉപഭോക്താക്കളിൽനിന്ന് ഈടാക്കുന്ന പലിശ 40ശതമാനത്തോളമാണ്. ഉയർന്ന ചെലവുള്ളതിനാൽ ക്രഡിറ്റ് കാർഡ് വഴിയുള്ള ഇഎംഐ സൗകര്യം ഒഴിവാക്കുകയാണ് നല്ലത്. നോ കോസ്റ്റ് ഇ.എം.ഐ ആണെങ്കിൽപോലും പ്രൊസസിങ് ചാർജിനത്തിൽ പണം ഈടാക്കുന്ന് പലപ്പോഴും ശ്രദ്ധിക്കാറില്ല. പണമുണ്ടാക്കിയശേഷം ഉത്പന്നം വാങ്ങുന്നതാണ് എന്തുകൊണ്ടുംലാഭകരം. ക്രഡിറ്റ് കാർഡിന്റെ പരിധി നോക്കാതെ പ്രതിമാസ ബജറ്റിനനുസരിച്ചുമാത്രം ചെലവുചെയ്യുക. ഹ്രസ്വകാല ലക്ഷ്യം യാത്രയെന്ന സ്വപ്നം സാക്ഷാൽക്കരിക്കാനായി പ്രതിമാസം 4000 രൂപവീതം ഷോർട്ട് ഡ്യൂറേഷൻ ഫണ്ടിൽ നിക്ഷേപിക്കാം. വർഷത്തിൽ 50,000 രൂപയെങ്കിലും സമാഹരിക്കാൻ ഇതിലൂടെ കഴിയും. എന്തുകൊണ്ട് ഷോർട്ട് ഡ്യൂറേഷൻ ഫണ്ടുകൾ? നേരത്തെ വ്യക്തമാക്കിയതുപോലെ ബാങ്ക് നിക്ഷേപത്തേക്കാൾ രണ്ടുശതമാനമെങ്കിലും ആദായം ഈ വിഭാഗത്തിലെ ഫണ്ടുകളിൽനിന്ന് ലഭിക്കും. എപ്പോൾ വേണമെങ്കിലും പിൻവലിക്കാം. പിഴ പലിശയോ എക്സിറ്റ് ലോഡോ നൽകേണ്ടതില്ല. ഇക്കാര്യങ്ങൾ മറക്കേണ്ട ആറുമാസത്തേയ്ക്കെങ്കിലും ചെലവിനുള്ള തുക എമർജൻസി ഫണ്ടായി കരുതണം. സ്വീപ് ഇൻ എഫ്ഡിയിലോ ഷോർട്ട് ഡ്യൂറേഷൻ ഫണ്ടിലോ ഈ തുക നിക്ഷേപിക്കാം. ആശ്രിതരുണ്ടെങ്കിൽ ലൈഫ് കവറേജിനായി ടേം പ്ലാൻ എടുക്കാം. അതോടൊപ്പം അഞ്ച് ലക്ഷംരൂപയുടെ പരിരക്ഷയുള്ള ആരോഗ്യ ഇൻഷുറൻസും കരുതണം. നേരത്തെ നിക്ഷേപിച്ചാലുള്ള നേട്ടം വിപിൻ 27-ാമാത്തെ വയസ്സിൽ 15,000 രൂപ വീതം പ്രതിമാസം 12ശതമാനം വാർഷികാദായ പ്രകാരം നിക്ഷേപിക്കുകയാണെന്ന് കരുതുക. 23വർഷംകഴിയുമ്പോൾ അദ്ദേഹത്തിന് 2.21 കോടി രൂപ സമാഹരിക്കാൻ കഴിയും. എന്നാൽ 32-ാമത്തെ വയസ്സിൽ 15,000 രൂപ വീതം 18 വർഷം നിക്ഷേപിച്ചാൽ 1.14 കോടി രൂപമാത്രമാണ് ലഭിക്കുക. വാർഷികാദായം 12ശതമാനം നിരക്കിലാണ് ഇവിടെയും കണക്കാക്കിയിട്ടുള്ളത്. നേരത്തെ നിക്ഷേപംതുടങ്ങിയാലുള്ള കൂട്ടുപലിശയുടെ നേട്ടമാണ് ഇവിടെ ശ്രദ്ധേയം. കുറിപ്പ്: വർഷാവർഷം വരുമാനത്തിൽ വർധനവുണ്ടാവുന്നതിനനസരിച്ച് നിക്ഷേപതുക കൂട്ടാൻ മറക്കരുത്. കുടുംബമായാൽ മറ്റ് സാമ്പത്തിക ലക്ഷ്യങ്ങൾക്കുള്ള പണംകണ്ടെത്താൻ അത് സഹായകരമാകും. * ഫ്രീഡം@40 സീരിസിൽ പ്രസിദ്ധീകരിച്ച പാഠങ്ങളുമായി ബന്ധപ്പെട്ട് ലഭിച്ച പ്രതികരണങ്ങളിൽനിന്ന് തിരഞ്ഞെടുത്തത്. പേര് സാങ്കൽപികമാണ്.

from money rss https://bit.ly/3f7LxQf
via IFTTT