121

Powered By Blogger

Friday, 26 February 2021

വര്‍ഷത്തെ ഏറ്റവും മികച്ച ഓഫറുമായി ജോയ്‌ ആലുക്കാസ്‌ ; പണിക്കൂലിയില്‍ 50% ഫ്ളാറ്റ്‌ ഡിസ്കൗണ്ട്

2021 ന്റെ തുടക്കത്തിൽ വർഷത്തിലെ മികച്ച ഓഫറുമായി ലോകത്തിന്റെ പ്രിയപ്പെട്ട ജുവലറായ ജോയ് ആലുക്കാസ്. ഇൻക്രഡിബിൾ 50" എന്ന പേരിൽ അവതരിപ്പിച്ചിരിക്കുന്ന പ്രൊമോഷനിലൂടെ പർച്ചേയ്സ് ചെയ്യുന്ന എല്ലാ സ്വർണ്ണാഭരണങ്ങൾക്കും പണിക്കൂലിയിൽ 50% ഫ്ളാറ്റ് ഡിസ്കണ്ട് നേടുന്നതിനുളള അസുലഭ അവസരമാണ്ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ 8 മാസങ്ങളേക്കാൾ സ്വർണവില ഏറ്റുവും കുറഞ്ഞ സമയത്താണ് ഇൻക്രെഡിബിൾ 50”എന്ന ഓഫർ ജോയ്ആലുക്കാസ് അവതരിപ്പിച്ചിരിക്കുന്നത്. ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ജോയ്ആലുക്കാസ് ഉപഭോക്താക്കൾക്ക് സ്വർണ്ണാഭരണങ്ങൾ ലഭ്യമാക്കുന്നത്. ഇൻക്രെഡിബിൾ 50 എന്ന ഓഫറിലൂടെ അതിലും കുറഞ്ഞ വിലകളിൽ വലിയ സേവിംഗ് സോടെ പർച്ചേയ്സ് ചെയ്യുന്നതിനുള്ള സവിശേഷ അവസരമാണൊരുക്കിയിരിക്കുന്നത്. ഓഫറിൽ പർച്ചേയ്സ് ചെയ്യുന്ന ഉപഭോക്താക്കൾക്ക് ഉയർന്ന ഗുണനിലവാരമുള്ള വിശിഷ്ട കലാകാരന്മാരുടെ കലാ ചാതുരി പ്രതിഫലിക്കുന്ന കമനീയ സൃഷ്ടികൾ ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ മിതമായ വിലകളിൽ വാങ്ങാം എന്നത് ഇൻക്രെഡിബിൾ 50 യെ വൃത്യസ്തമാക്കുന്നു. വർഷത്തിലെ ഏറ്റവും മികച്ച ഈ പരിമിതകാല ഓഫറിലേക്ക് എല്ലാ മാന്യ ഉപഭോക്താക്കളേയും സന്തോഷപൂർവ്വം സ്വാഗതം ചെയ്യുന്നു". ഓഫർ അവതരിപ്പിച്ചുകൊണ്ട് ജോയ്ആലുക്കാസ് ഗ്രുപ്പ് ചെയർമാൻ ജോയ് ആലുക്കാസ് പറഞ്ഞു. അവിശ്വസനീയമായ ഈ ഓഫർ 77 ദിവസമായി പരിമിതപ്പെടുത്തിയിരിക്കുന്നു. 2021 ഫെബ്രുവരി 26 ന് ആരംഭിച്ച ഓഫർ മാർച്ച് 4 ന് അവസാനിക്കും. ഇന്ത്യയിലെ എല്ലാ ജോയ്ആലുക്കാസ് ഷോറൂമുകളിലും ഈ ഓഫർ ലഭ്യമാണ്. ഓഫറിന് പുറമെ, ജോയ്ആലൂക്കാസിൽ നിന്നുമുള്ള ജല്ലറി പർച്ചേയ്സുകൾക്ക് ഒരു വർഷത്തെ സൗജന്യ ഇൻഷുറൻസും ആജീവനാന്ത ഫ്രീ മെയിന്റനൻസുംഉറപ്പ് നൽകുന്നുണ്ട്. കൂടാതെ, ആകർഷകങ്ങളായ എക്സ്ചേഞ്ച് ഓഫറുകളും പ്രയോജനപ്പെടുത്താവുന്നതാണ്.

from money rss https://bit.ly/3bHraGP
via IFTTT

സെൻസെക്‌സിന് നഷ്ടമായത് 1,939 പോയന്റ്: നിഫ്റ്റി 14,550ന് താഴെ ക്ലോസ്‌ചെയ്തു

മുംബൈ: ഒമ്പതുമാസത്തിനിടെയുള്ള ഏറ്റവും വലിയ ഒരുദിവസത്തെ ഇടിവ് രേഖപ്പെടുത്തി സെൻസെക്സ്. 1,939 പോയന്റ് തകർന്ന് 49,099.99 നിലവാരത്തിലേയ്ക്ക് സൂചിക പിൻവാങ്ങി. നിഫ്റ്റിയാകട്ടെ 568 പോയന്റ് നഷ്ടത്തിൽ 14,529.15ലുമെത്തി. വ്യാപാരത്തിനിടെ ഉച്ചയ്ക്കുശേഷം സെൻസെക്സ് 2,148 പോയന്റ് താഴെപ്പോയിരുന്നു. നിഫ്റ്റി 14,500നുതാഴെയുമെത്തി. വിപണി കുത്തനെ ഇടിഞ്ഞപ്പോൾ നിക്ഷേപകർക്ക് അഞ്ചുലക്ഷംകോടിയോളം രൂപയാണ് നഷ്ടമായത്. ബാങ്ക്, ധനകാര്യ ഓഹരികളാണ് നഷ്ടത്തിൽ മുന്നിൽ. പൊതു-സ്വകാര്യ ബാങ്ക് സൂചികകളും തകർച്ചയിൽപ്പെട്ടു. അഞ്ച് ശതമാനമാണ് ഈ സൂചികകളിലെ നഷ്ടം. യുഎസ് ട്രഷറി യീൽഡിലെ അപ്രതീക്ഷിത വർധനയാണ് ആഗോളതലത്തിൽ വിപണിയെ ബാധിച്ചത്. ബോണ്ടുകളിൽ പണംമുടക്കാനായി നിക്ഷേപകർ വ്യാപകമായി ഓഹരികൾ വിറ്റു. ഏഷ്യൻ വിപണികളിലും തകർച്ച പ്രതിഫലിച്ചു. ഇറാഖ് അതിർത്തിയെ ലക്ഷ്യമിട്ടുള്ള സിറിയയിലെ യുഎസിന്റെ വ്യോമാക്രമണവും പുറത്തുവരാനിക്കുന്ന ഡിസംബർ പാദത്തിലെ രാജ്യത്തെ ജിഡിപി കണക്കുകളും വിപണിയെ സ്വാധീനിച്ചതോടെ അടുത്തകാലത്തെ ഏറ്റവുംവലിയ തകർച്ചയ്ക്ക് സൂചികകൾ സാക്ഷിയായി. ഒഎൻജിസി, ഹീറോ മോട്ടോർകോർപ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, കൊട്ടക് മഹീന്ദ്ര, ഗെയിൽ, പവർഗ്രിഡ് കോർപ്, ഗ്രാസിം, എച്ച്ഡിഎഫ്സി, യുപിഎൽ, ഐസിഐസിഐ ബാങ്ക്, ബജാജ് ഫിനാൻസ്, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് കനത്ത തകർച്ചനേരിട്ടത്. നിഫ്റ്റി മെറ്റൽ, ഓട്ടോ സൂചികകൾ മൂന്നുശതമാനവും എഫ്എംസിജി, ഐടി, ഫാർമ സൂചികകൾ രണ്ടുശതമാനംവീതവും താഴ്ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ യഥാക്രമം 1.75ശതമാനവും 0.74ശതമാനവും നഷ്ടംനേരിട്ടു. Sensex falls 1,939 points, Nifty settles below 14,550

from money rss https://bit.ly/37RAFlB
via IFTTT

ബോണ്ട് മാർക്കറ്റിൽ റിസർവ് ബാങ്ക് സജീവ പങ്കാളിത്തം ഉറപ്പാക്കണം

2021 ഫെബ്രുവരി ഒന്നാംതിയതിയിലെ ബജറ്റ് അവതരണത്തിനുശേഷം ബോണ്ട് ട്രേഡർമാരെ ആശ്വസിപ്പിക്കാനുള്ള സമ്മർദ്ദത്തിലായിരുന്നു റിസർവ് ബാങ്ക്. കൂടിയതോതിലുള്ള ധനകമ്മി പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഇത് യഥാക്രമം 2021, 2022 സാമ്പത്തിക വർഷങ്ങളിൽ ജിഡിപിയുടെ 9.5 ശതമാനവും, 6.8 ശതമാനവും ആയത് ഏവരേയും അതിശയിപ്പിച്ചു. ഓഹരി വിപണി ബജറ്റിനെ ശ്ലാഘിച്ചു. എങ്കിലും ധനകമ്മി വർധിക്കുമെന്നു ബോണ്ട് മാർക്കറ്റിൽ പ്രചരിച്ച വാർത്ത ബോണ്ട് യീൽഡിൽ വർധന ഉണ്ടാക്കിയിരുന്നു. 2022 സാമ്പത്തികവർഷം കേന്ദ്ര സർക്കാർ വിപണിയിൽനിന്നു വായ്പയെടുക്കാനിരിക്കുന്നത് 12 ലക്ഷം കോടിരൂപയാണ്. വിപണിയിൽ നിന്നുള്ള സർക്കാരിന്റെ വായ്പാപദ്ധതിക്കായി ചില്ലറ നിക്ഷേപകർക്ക് ആർബിഐയിൽ ഗിൽറ്റ് അക്കൗണ്ട് തുടങ്ങാനും സൗകര്യപ്പെടുത്തി. ബോണ്ട് വിപണിയിൽ സർക്കാർ ബോണ്ടുകൾ പെരുകിയാൽ ഉണ്ടാകാവുന്ന ഡിമാന്റ്-സപ്ളെ പൊരുത്തക്കേട് ബോണ്ട് യീൽഡിനെ ബാധിക്കുകയുംചെയ്യും. സർക്കാർ ബോണ്ടുകളിൽ നിക്ഷേപിച്ചവർക്ക് കൂടുതൽ ലാഭം കിട്ടുമ്പോൾ കോർപറേറ്റ് ബോണ്ടുകളുടെ കാര്യത്തിലും ഇതേ ആവശ്യം ഉയർന്നേക്കാം. കോർപറേറ്റുകളുടെ വായ്പാ ചെലവുവർധിക്കാൻ ഇതിടയാക്കുകയും രാജ്യത്തെ സ്വകാര്യ നിക്ഷേപത്തെ ദോഷകരമായി ബാധിക്കുകയുംചെയ്യും. കൂടിയ ബോണ്ട്നേട്ടം റിസർവ് ബാങ്കിന്റെ നിരക്കു കുറയ്ക്കൽ പ്രക്രിയയുടെ പ്രവർത്തനത്തേയും സങ്കീർണമാക്കും. ബോണ്ട് നേട്ടം നിയന്ത്രിക്കേണ്ട ഉത്തരവാദിത്തം ഇപ്പോൾ ആർബിഐക്കാണ്. കഴിഞ്ഞ ദ്വൈമാസ പണ നയകമ്മിറ്റി യോഗത്തിൽ ഇതുസംബന്ധിച്ച പ്രഖ്യാപനങ്ങളൊന്നുമുണ്ടായില്ല. എങ്കിലും ക്രമമായ ഒരു യീൽഡ് കേർവ് ഉണ്ടായിവരേണ്ടത് പൊതുനന്മയ്ക്ക് ആവശ്യമാണെന്ന് റിസർവ് ബാങ്ക് ഗവർണർ പറഞ്ഞിരുന്നു. മാന്ദ്യത്തിന്റെ ഘട്ടത്തിൽനിന്ന് സമ്പദ്ഘടന ക്രമേണ വീണ്ടെടുപ്പു നടത്തിക്കൊണ്ടിരിക്കുമ്പോൾ വിലക്കയറ്റം കൂടുമോ എന്നഭയം നിലനിൽക്കുന്നു. ഉപഭോക്തൃവില സൂചികയുടെ അടിസ്ഥാനത്തിൽ നിർണയിക്കുന്ന വിലക്കയറ്റ നിരക്ക് ജനുവരിയിൽ 16 മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 4.06 ശതമാനമായിരുന്നു. ഭക്ഷണവും ഇന്ധനവും ഒഴികെയുള്ളവയുടെ വിലക്കയറ്റം 5.7 ശതമാനം വളർച്ച രേഖപ്പെടുത്തി. കുതിക്കുന്ന ഇന്ധന വിലയും സമ്പദ്ഘടനയിൽ വിലക്കയറ്റ സമ്മർദ്ദമുണ്ടാക്കുന്നു. ഈ സാഹചര്യത്തിൽ പലിശനിരക്ക് ഇനി അടുത്ത കാലത്തൊന്നും കുറയാനിടയില്ല. സാമ്പത്തികരംഗം വളർച്ചാ ഘട്ടത്തിലേക്കു കടക്കുംവരെ ഉദാരനിലപാടു തുടരുമെന്നും റിസർവ് ബാങ്ക് ഗവർണർ പറയുകയുണ്ടായി. 2021 മാർച്ചിൽ തുടങ്ങുന്ന രണ്ടുഘട്ടങ്ങളിലായി ധന നീക്കിയിരുപ്പ് അനുപാതം പുനസ്ഥാപിക്കുക എന്നതായിരിക്കും പണ നയം സാധാരണ നിലയിലേക്കു കൊണ്ടുവരാനുള്ള ആദ്യചുവട്. ബോണ്ട് നേട്ടങ്ങളെ ഇതുകൂടുതൽ സമ്മർദ്ദത്തിലാക്കുകയും ചെയ്യും. ഈ പശ്ചാത്തലത്തിലാണ് റിസർവ് ബാങ്ക് ഓപറേഷൻ ട്വിസ്റ്റി ന്റെ അടുത്തഘട്ടം പഖ്യാപിച്ചത്. ഓപറേഷൻ ട്വിസ്റ്റ് എന്നാൽ റിസർവ് ബാങ്ക് സർക്കാർ ബോണ്ടുകൾ വാങ്ങുകയും വിൽക്കുകയുംചെയ്യുന്ന തുറന്നവിപണി പ്രവർത്തനമാണ്. ദീർഘകാല ബോണ്ടുകൾ വാങ്ങുന്നതിലൂടെ ബോണ്ട് നേട്ടംകുറയ്ക്കാനാണ് ആർബിഐ ശ്രമിക്കുന്നത്. സർക്കാരിന്റെ വിപണി വായ്പാ പദ്ധതിയെ ഇതു സഹായിക്കും. ഇപ്പോഴത്തെ സാഹചര്യത്തിൽ ബോണ്ട് നേട്ടം നിയന്ത്രിക്കുക എന്നത് റിസർവ് ബാങ്കിനെ സംബന്ധിച്ചേടത്തോളം ക്ളേശകരമായിരിക്കും. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ വർധിച്ച വിപണി വായ്പകൾക്കൊപ്പം റിസർവ് ബാങ്കിന് വിലക്കയറ്റം നിയന്ത്രിക്കേണ്ട ഉത്തരവാദിത്തവുമുണ്ട്. ആർബിഐ ബോണ്ട് മാർക്കറ്റിൽ സജീവമായി പങ്കെടുത്തുകൊണ്ട് വിപണിയിലെ പങ്കാളികളെ അതു ബോധ്യപ്പെടുത്തുകയും ബോണ്ട് നേട്ടം നിയന്ത്രിതമാണെന്ന് ഉറപ്പു വരുത്തുകയും ചെയ്യേണ്ടിയിരിക്കുന്നു. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ സാമ്പത്തികകാര്യ വിദഗ്ധയാണ് ലേഖിക)

from money rss https://bit.ly/2NJFo1Z
via IFTTT

മികച്ച ലാഭവിഹിതം നൽകുന്ന കമ്പനികളിൽ നിക്ഷേപിക്കാം

ഓഹരി വിപണിയിലെ ചാഞ്ചാട്ടത്തിനിടയിലും വരുമാനമുണ്ടാക്കാൻ മികച്ച ലാഭവിഹിതം നൽകുന്ന കമ്പനികൾ കണ്ടെത്തി നിക്ഷേപിക്കാം. ഓഹരി വില ഉയരുമ്പോഴുള്ളനേട്ടത്തിനുപുറമെ വർഷാവർഷം പ്രഖ്യാപിക്കുന്ന ലാഭവിഹിതം അധികവരുമാനംനൽകും. മികച്ച ലാഭവിഹിതം നൽകുന്ന കമ്പനികൾ താഴെനൽകുന്നു. വിപണിമൂല്യം 400 കോടിയിലേറയുള്ളതും മൂന്നുശതമാനത്തിലേറെ ഡിവിഡന്റ് നൽകുന്നതുമായ കമ്പനികളെയാണ് പരിഗണിച്ചിട്ടുള്ളത്. അഞ്ചുവർഷം തുടർച്ചയായി ലാഭവിഹിതം നൽകുന്നതുമാണ് ഈ കമ്പനികൾ. എന്താണ് ഡിവിഡന്റ് യീൽഡ് ? ഓഹരിയുടെ മാർക്കറ്റ് വിലയും കമ്പനികൾ പ്രഖ്യാപിക്കുന്ന ലാഭവിഹിതവും തമ്മിലുള്ള ബന്ധമാണ് ഡിവിഡന്റ് യീൽഡിലൂടെ വ്യക്തമാകുന്നത്. ഉദാഹരണം നോക്കാം. 10 രൂപ മുഖവിലയുള്ള ഓഹരിക്ക് കമ്പനി 50 ശതമാനം ഡിവിഡന്റ് പ്രഖ്യാപിച്ചുവെന്നിരിക്കട്ടെ. അങ്ങനെയെങ്കിൽ ഓഹരിയൊന്നിന് 5 രൂപ ആയിരിക്കും ഡിവിഡന്റായി ഓഹരി ഉടമയ്ക്ക് ലഭിക്കുക. ഇതേ ഓഹരിക്ക് ഇപ്പോൾ മാർക്കറ്റിൽ 50 രൂപയാണെന്നിരിക്കട്ടെ. അങ്ങനെയെങ്കിലും ഈ ഓഹരിയുടെ നിലവിലുള്ള ഡിവിഡന്റ് യീൽഡ് 10 ശതമാനമായിരിക്കും. (5/50X100). ഒരു സൂത്രവാക്യത്തിലേക്ക് സംഗ്രഹിച്ചാൽ ഡിവിഡന്റ് യീൽഡ് = Divident / Market Price x 100. നേട്ടം രണ്ടുതരത്തിൽ മികച്ച ലാഭവിഹിതം നൽകുന്ന ഓഹരികളിൽ നിക്ഷേപിച്ചാൽ രണ്ടുതരത്തിൽ മെച്ചമുണ്ട്. പലിശയ്ക്ക് സമാനമായ നേട്ടം ലാഭവിഹിതത്തിലൂടെ ലഭിക്കുന്നതോടൊപ്പം മികച്ച നിലവാരത്തിൽ ഓഹരി വിലയെത്തിയാൽ വിറ്റ് ലാഭമെടുക്കുകയുമാകാം. ലാഭവിഹിതം വീണ്ടും നിക്ഷേപിച്ചിച്ചാൽ ലഭിക്കുന്ന ലാഭവിഹിതം അതേ ഓഹരിയിൽതന്നെ വീണ്ടും നിക്ഷേപിച്ചും മികച്ച നേട്ടമുണ്ടാക്കാം. ഓഹരി വിപണിയിലെ ശബ്ദകോലാഹലങ്ങളിൽനിന്നുമാറി ദിവസേനയുള്ള വാങ്ങലുകളോ വിൽപ്പനയോ ഒഴിവാക്കി താഴ്ന്ന നിലവാരത്തിൽ മികച്ച ഓഹരികൾ കണ്ടെത്തി വാങ്ങി, ലാഭവിഹിതംകൂടി ആ ഓഹരിയിൽതന്നെ നിക്ഷേപിച്ച് ദീർഘകാലം കാത്തിരുന്നാൽ മികച്ച നേട്ടംതന്നെ നിക്ഷേപകന് സ്വന്തമാക്കാം. മുന്നറിയിപ്പ്: ഓഹരിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. സ്വന്തം ഉത്തരവാദിത്തത്തിൽവേണം നിക്ഷേപിക്കാൻ. നിക്ഷേപംനടത്തുംമുമ്പ് സ്വയം ഗവേഷണംനടത്തുക.

from money rss https://bit.ly/3svgt0Y
via IFTTT

കനത്ത നഷ്ടം: സെൻസെക്‌സ് ഇടിഞ്ഞത്‌ 1,800 പോയന്റ്

മുംബൈ: കനത്ത വില്പന സമ്മർദത്തെതുടർന്ന് ഓഹരി സൂചികകൾ കുത്തനെ ഇടിഞ്ഞു. ദിനവ്യാപാരത്തിൽ ഒരുവേള സെൻസെക്സിന് 1,800 പോയന്റാണ് നഷ്ടമായത്. നിഫ്റ്റി 14,600ന് താഴെയത്തുകയുംചെയ്തു. ബാങ്ക്, ധനകാര്യ ഓഹരികളാണ് കനത്ത നഷ്ടത്തിലായത്. നിഫ്റ്റി ബാങ്ക്, സ്വകാര്യ ബാങ്ക്, പൊതുമേഖല ബാങ്ക്, ഫിനാൻഷ്യൽ സർവീസസ് തുടങ്ങിയ സൂചികകൾ അഞ്ചുശതമാനത്തോളം താഴെപ്പോയി. കടപ്പത്രങ്ങളുടെ ആദായംവർധിച്ചതാണ് ഓഹരി വിപണിയെ ബാധിച്ചത്. ആഗോളതലത്തിൽ നിക്ഷേപകർ വിപണിയിൽനിന്ന് ലാഭമെടുത്ത് ബോണ്ടിൽ നിക്ഷേപിക്കാൻ താൽപര്യംകാണിച്ചു. ഈ ദിവസങ്ങളിലെ വിപണിയിലെ റക്കോഡ് നേട്ടമാണ് ലാഭമെടുപ്പിന് പിന്നിൽ. യുഎസിലെ ട്രഷറി ആദായംവർധിച്ചതോടെ വാൾസ്ട്രീറ്റിലെ സൂചികകളെല്ലാം വൻനഷ്ടംരേഖപ്പെടുത്തി. അതിന്റെ പ്രതിഫലനമായി ഏഷ്യൻ സൂചികകളും കൂപ്പുകുത്തി. ജപ്പാന്റെ നിക്കി സൂചിക 225 പോയന്റും ഹോങ്കോങ് ഹാങ് സെങ് സൂചിക 1.69ശതമാനവും നഷ്ടത്തിലായി. നാഷണൽ സ്റ്റാറ്റിറ്റിക്സ് ഓഫീസ് ഇന്ന് വൈകീട്ട് ഡിസംബർ പാദത്തിലെ രാജ്യത്തിന്റെ മൊത്ത ആഭ്യന്ത ഉത്പാദന(ജിഡിപി)കണക്കുകൾ പുറത്തുവിടാനിരിക്കുന്നതും വിപണിയെ കരുതലോടെ സമീപിക്കാൻ നിക്ഷേപകരെ പ്രേരിപ്പിച്ചു. ഉച്ചയ്ക്കുശേഷം 2.30ഓടെ സെൻസെക്സ് 1507 പോയന്റ് നഷ്ടത്തിൽ 49,531ലും നിഫ്റ്റി 440 പോയന്റ് താഴ്ന്ന് 14,656ലുമാണ് വ്യാപാരം നടന്നത്. Sensex declines more than 1,800 points

from money rss https://bit.ly/3aXMZ5Y
via IFTTT