121

Powered By Blogger

Tuesday 5 January 2021

സിഗരറ്റും പുകയില ഉത്പന്നങ്ങളും ഉപയോഗിക്കാനുള്ള പ്രായപരിധി 21 വയസാക്കും

സിഗരറ്റും പുകയില ഉത്പന്നങ്ങളും ഉപയോഗിക്കാനുള്ള കുറഞ്ഞ പ്രായപരിധി 21 ആയി ഉയർത്തുന്നു. ഇതുസംബന്ധിച്ച കടര് ബില്ല് കേന്ദ്ര സർക്കാർ തയ്യാറാക്കി. നിലവിൽ 18 വയസ്സുവരെയുള്ളവർക്കാണ് പുകയില ഉത്പന്നങ്ങളളുടെ ഉപയോഗത്തിന് വിലക്കുള്ളത്. കൂടോടെയല്ലാതെയുള്ള സിഗരറ്റ് വില്പനയും ഇതോടൊപ്പം നിരോധിച്ചേക്കും. പൊതു ഇടങ്ങളിൽ പുകവലിച്ചാൽ ഈടാക്കുന്ന പിഴയിലും വർധനവരുത്താൻ ബില്ലിൽ നിർദേശമുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 100 മീറ്റർ ചുറ്റളവിനുള്ളിൽ പുകയില ഉത്പന്നങ്ങളുടെ വിതരണവും വില്പനയും നിരോധിക്കും. പ്രായപരിധിക്ക് താഴെയുള്ളവർക്ക് പുകയില ഉത്പന്നങ്ങൾ വിറ്റാലുള്ള ശിക്ഷയും വർധിപ്പിക്കും. നിലവിലെ 1000 രൂപ പിഴയും രണ്ടുവർഷംവരെ തടവും എന്നുള്ളത് ഒരു ലക്ഷം രൂപവരെ പിഴയും ഏഴുവർഷംവരെ തടവുമാക്കാനാണ് ശുപാർശ. അനധികൃതമായി പുകയില ഉത്പന്നങ്ങൾ നിർമിച്ചാൽ രണ്ടുവർഷം തടവും ഒരു ലക്ഷം പിഴയും നൽകേണ്ടിവരും. നിരോധിതമേഖലയിൽ പുകവലിച്ചാലുള്ള പിഴ 200 രൂപയിൽനിന്ന് 2000 രൂപയായാണ് ഉയർത്തുന്നത്. സിഗരറ്റ് ഉൾപ്പടെയുള്ള പുകയില ഉത്പന്നങ്ങൾ(ഉത്പാദനം, വിതരണം, പരസ്യം എന്നിവ നിരോധിക്കുന്നത് ഉൾപ്പടെ)ഉപയോഗിക്കുന്നതു സംബന്ധിച്ച ഭേദഗതി നിയമം 2020ലാണ് പുതിയ നിർദേശങ്ങളുള്ളത്. Govt proposes to increase legal age of smoking to 21 years

from money rss https://bit.ly/2L8Tk4j
via IFTTT

കോവിഡിനെ ചെറുക്കാന്‍ ടാബ് ലറ്റ് സോപ്പുമായി മലയാളി സംരംഭകന്‍

കൊച്ചി: കോവിഡിനെ ചെറുക്കാൻ സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുന്നതാണ് ആൽക്കഹോൾ-അധിഷ്ഠിത സാനിറ്റൈസറുകൾ ഉപയോഗിക്കുന്നതിനേക്കാൾ സുരക്ഷിതം എന്നവസ്തുത പരക്കെ അറിവുള്ളതാണ്. എന്നാൽ സോപ്പുകൊണ്ടു നടക്കാനുള്ള ബുദ്ധിമുട്ടാണ് ആളുകളെ ഇതിൽനിന്നു പിന്തിരിപ്പിക്കുന്നത്. ഇതിനുള്ള പ്രതിവിധിയുമായി ഇതാ ഒരു മലയാളി സംരംഭകൻ. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന സോപ്പുനിർമാതാവും കയറ്റുമതി സ്ഥാപനവുമായ ഓറിയൽ ഇമാറയുടെ പ്രൊമോട്ടർ ജാബിർ കെ. സിയാണ് ലോകത്താദ്യമായി വിപണിയിലെത്തയിരിക്കുന്ന ഇലാരിയ എന്നു പേരിട്ട ഈ നാനോ സോപ്പ് രൂപകൽപ്പന ചെയ്തെടുത്തത്. ഒരു പ്രാവശ്യം കൈ കഴുകുന്നതിനാവശ്യമായ ഗുളികയുടെ വലിപ്പത്തിലുള്ള കുഞ്ഞുസോപ്പുകട്ടകളാണ് ഗുളികകൾപോലെതന്നെ അടർത്തിയെടുക്കാവുന്ന ബ്ലിസ്റ്റർ പാക്കിൽ എത്തിയിരിക്കുന്നത്. യാത്രകളിലും റെസ്റ്റോറന്റുകൾ പോലുള്ള പൊതുഇടങ്ങളിലെ സോപ്പ് ഡിസ്പെൻസറുകൾ തൊടാൻ മടിയുള്ളവർക്കും ഇലാരിയ നാനോ സോപ്പ് ഉപകാരപ്രദമാണെന്ന് ജാബിർ ചൂണ്ടിക്കാണിച്ചു. ഗ്രേഡ് 1 സോപ്പ് വിഭാഗത്തിൽപ്പെടുന്ന 76-80% എന്ന ഉയർന്ന ടോട്ടൽ ഫാറ്റി മാറ്ററാണ് (ടിഎഫ്എം) ഇലാരിയയുടേത് എന്ന സവിശേഷതയുമുണ്ട്. 20 ടാബ് ലറ്റ് സോപ്പുകളുൾപ്പെടുന്ന രണ്ട് സ്ട്രിപ്പുകളുടെ പാക്കറ്റിന് 30 രൂപയാണ് ചില്ലറ വിൽപ്പനവില. കേരളത്തിലേയും കർണാടകത്തിലേയും പ്രമുഖ സൂപ്പർ മാർക്കറ്റുകൾ, മെഡിക്കൽ സ്റ്റോറുകൾ എന്നിവിടങ്ങളിൽ ഉൽപ്പന്നം ലഭ്യമായിക്കഴിഞ്ഞു. ഖത്തറിലേയ്ക്ക് കയറ്റുമതിയും ആരംഭിച്ചു കഴിഞ്ഞു. ഗ്രേഡ് 1 സോപ്പുകൾ മാത്രം നിർമിക്കുന്ന ഓറിയൽ ഇമാറ 2017 മുതൽ സോപ്പു നിർമാണ-കയറ്റുമതി രംഗത്തുണ്ട്. കോഴിക്കോട് ആസ്ഥാനമായുള്ള ഗവേഷണ-വികസന (ആർ&ഡി) വിഭാഗം വികസിപ്പിച്ചെടുക്കുന്ന സോപ്പുൽപ്പന്നങ്ങൾ മുംബൈയിലും ഹിമാചൽ പ്രദേശിലെ സോളാനിലുമുള്ള യൂണിറ്റുകളിലാണ് നിർമിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക്www.orialimara.com90726 58300

from money rss https://bit.ly/394Qoh4
via IFTTT

റെക്കോഡ് തിരുത്തി സൂചികകള്‍: സെന്‍സെക്‌സില്‍ 107 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ആഗോള വിപണികളിൽ സമ്മിശ്രപ്രതികരണമാണെങ്കിലും രാജ്യത്തെ സൂചികകൾ നേട്ടത്തിലാണ്. സെൻസെക്സ് 107 പോയന്റ് നേട്ടത്തിൽ 48,545ലും നിഫ്റ്റി 29 പോയന്റ് ഉയർന്ന് 14,228ലുമെത്തി. ബിഎസ്ഇയിലെ 1151 കമ്പനികളുടെ ഓഹരികളുടെ നേട്ടത്തിലും 270 ഓഹരികൾ നഷ്ടത്തിലുമാണ്. 64 ഓഹരികൾക്ക് മാറ്റമില്ല. ഒഎൻജിസി, ടൈറ്റാൻ, ഐസിഐസിഐ ബാങ്ക്, ഭാരതി എയർടെൽ, എൽആൻഡ്ടി, എൻടിപിസി, എസ്ബിഐ, ഇൻഡസിൻഡ് ബാങ്ക്, ബജാജ് ഫിനാൻസ്, പവർഗ്രിഡ് കോർപ്, സൺ ഫാർമ, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തിൽ. ഏഷ്യൻ പെയിന്റ്സ്, ഇൻഫോസിസ്, നെസ് ലെ, എച്ച്ഡിഎഫ്സി, റിലയൻസ്, ഹിന്ദുസ്ഥാൻ യുണിലിവർ, ഐടിസി, ടിസിഎസ്, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ലോഹം, ആയിൽ ആൻഡ് ഗ്യാസ് ഉൾപ്പെടുയുള്ള സൂചികകൾ നേട്ടത്തിലാണ്. ഐടിയാണ് നഷ്ടത്തിലുള്ളത്. Indices open at fresh record highs

from money rss https://bit.ly/3rSi1Tb
via IFTTT

ഇ.ഡി. ഇടപെടൽ: സ്വർണ വ്യാപാരമേഖല ആശങ്കയിൽ

കൊച്ചി: ജൂവലറി ഇടപാടുകളിൽ ഇടപെടാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി.) അധികാരം നൽകിയ കേന്ദ്ര തീരുമാനത്തിൽ സ്വർണവ്യാപരമേഖലയിൽ ആശങ്ക. രാജ്യത്തെ 40 ശതമാനം ആളുകൾക്കും പാൻകാർഡ് ഇല്ലാത്ത അവസ്ഥയിൽ എല്ലാ ഇടപാടുകാരുടെയും വിവരങ്ങൾ സൂക്ഷിക്കുന്നതെങ്ങനെയെന്നാണ് സംശയം. അനധികൃത വ്യാപാരം വ്യാപകമാവുകയും ചെയ്യും. സർക്കാരിന്റെ നികുതിവരുമാനത്തെ പ്രതികൂലമായി ബാധിക്കുമെന്നും ജൂവലറി ഉടമകളും ഇ.ഡി.യുടെ നിരീക്ഷണത്തിനു കീഴിൽവരുമെന്ന ആശങ്ക ഉപഭോക്താക്കളും പങ്കുവെക്കുന്നു. രാജ്യത്തെ സ്വർണാഭരണ മേഖലയുൾപ്പടെയുള്ള എല്ലാ ജൂവലറി ഇടപാടുകളെയും കേന്ദ്ര ധനകാര്യവകുപ്പ് കള്ളപ്പണം വെളുപ്പിക്കൽ നിരോധനനിയമത്തിന്റെ (പി.എം.എൽ.എ.) പരിധിയിലാക്കി ഉത്തരവിറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഒന്നോ അതിലധികമോ തവണകളായി 10 ലക്ഷം രൂപയ്ക്കോ അതിനു മുകളിലോ ഇടപാടുനടന്നാൽ രേഖകൾ സൂക്ഷിക്കണമെന്നും ആവശ്യപ്പെട്ടാൽ ഹാജരാക്കണമെന്നും ഇ.ഡി. ജൂവലറി ഉടമകൾക്ക് സർക്കുലർ അയക്കാൻ തുടങ്ങിയിരുന്നു. സംശയാസ്പദമായ ഇടപാടുകളിൽ ഇ.ഡി.ക്ക് അന്വേഷണ അധികാരം നൽകുന്നതാണ് നിയമം. ആദായനികുതി വകുപ്പിന് സ്വർണവ്യാപാരമേഖലയിലെ എല്ലാ കണക്കുകളും ലഭ്യമാണെന്ന് ജൂവലറി ഉടമകൾ ചൂണ്ടിക്കാട്ടുന്നു. എട്ടുവർഷം വരെയുള്ള കണക്കുകൾ വ്യാപാരികൾ സൂക്ഷിക്കുന്നുണ്ട്. ആദായനികുതി വകുപ്പ് ആവശ്യപ്പെടുന്ന പ്രത്യേക സാമ്പത്തിക ഇടപാടുകളുടെ (എസ്.എഫ്.ടി.) രേഖകൾ കൈമാറുന്നുമുണ്ട്. ഇതിനുപുറമേ ഇ.ഡി.ക്കുകൂടി അധികാരം നൽകിയതോടെ നോട്ടീസ് നൽകിയുള്ള പീഡനം കൂടുമെന്നാണ് വ്യാപാരികളുടെ ആശങ്ക. ജൂവലറികളിൽ നിലവിൽ 10,000 രൂപയിൽ കൂടുതലുള്ള ഇടപാടുകളെല്ലാം ചെക്ക് അല്ലെങ്കിൽ ഇ-പേയ്മെന്റ് വഴിയാണ് നടക്കുന്നത്. രണ്ടുലക്ഷത്തിന് മുകളിലുള്ള ഒറ്റ ഇടപാടുകൾക്ക് ഉറവിടത്തിൽതന്നെ നികുതിനൽകേണ്ടതിനാലും ആദായനികുതി വകുപ്പിന്റെ നോട്ടപ്പുള്ളികളാകുമെന്നതിനാലും സാധാരണ ഉപഭോക്താക്കൾ ഒറ്റത്തവണയായുള്ള ഇടപാടുകൾ ഒഴിവാക്കാറാണ് പതിവ്. പുതിയ സാഹചര്യത്തിൽ 50,000 രൂപയിൽ കൂടുതൽ ഇടപാടുകൾ പലതവണ നടത്തിയാലും അന്വേഷണപരിധിയിൽ ഉൾപ്പെടുത്താൻ സാധിക്കുമെന്നാണ് വ്യക്തമാകുന്നതെന്ന് ഓൾ ഇന്ത്യ ജെം ആൻഡ് ജൂവലറി ഡൊമസ്റ്റിക് കൗൺസിൽ ദേശീയ ഡയറക്ടർ അഡ്വ. എസ്. അബ്ദുൽ നാസർ പറഞ്ഞു. നിയമത്തെ നേരിടും സ്വർണാഭരണമേഖലയെ പ്രതികൂലമായി ബാധിക്കുന്ന ഈ നിയമത്തെ ശക്തമായി നേരിടാനാണ് ജൂവലറി ഉടമകളുടെ തീരുമാനം. കള്ളക്കടത്തും കള്ളപ്പണവും ഹവാലയും നടത്തുന്നവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരാതെ ജൂവലറികളെ നിയമക്കുരുക്കിൽപ്പെടുത്താൻ ശ്രമിക്കുന്നത് നീതിക്ക് നിരക്കുന്നതല്ല. രാജ്യത്തെ എല്ലാ ജൂവലറി ഉടമകളും ചേർന്ന് നിയമത്തെ എതിർക്കാൻ തീരുമാനിച്ചിട്ടുണ്ട്. നിലവിൽ രണ്ടുലക്ഷം രൂപയ്ക്ക് മുകളിലുള്ള എല്ലാ ഇടപാടുകളുടെയും രേഖകൾ ആദായനികുതി വകുപ്പിന് നൽകിയാണ് വ്യാപാരം നടത്തുന്നത്. സ്വർണം വാങ്ങുന്നതിൽ പൊതുജനങ്ങൾക്കിടയിൽ ഭയം സൃഷ്ടിക്കുന്ന നിയമം വിപണിയെയും പ്രതികൂലമായി ബാധിക്കും. സ്വർണവ്യാപാരമേഖലയിലെ ചെറുകിട കച്ചവടക്കാർ ഈ നിയമംമൂലം ഉന്മൂലനം ചെയ്യപ്പെടും.. ഡോ. ബി. ഗോവിന്ദൻ, ചെയർമാൻ, ഭീമ ജുവലറി, ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻസ് അസോസിയേഷൻ പ്രസിഡന്റ്. വ്യക്തതവരാനുണ്ട് രണ്ടുലക്ഷം രൂപയ്ക്ക് മുകളിലുള്ള ഇടപാടുകളെല്ലാം ചെക്കോ ഇ-പെയ്മെന്റോ ആണ്. ഇത്തരം ഇടപാടുകാരുടെ വിവരങ്ങളെല്ലാം ബാങ്കുകളിൽനിന്നും എളുപ്പത്തിൽ ലഭിക്കും. ഇതിനുപുറമേ ആദായനികുതി വകുപ്പിന് രേഖകളെല്ലാം കൈമാറുന്നുമുണ്ട്. സർക്കുലറിൽ ഒന്നോ അതിലധികം തവണയോ 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾ എന്ന് പറയുന്നുണ്ട്. എന്നാൽ, ഇത് ഒരുമാസത്തിനുള്ളിലാണോ ഒരു വർഷത്തിനുള്ളിലാണോയെന്ന് വ്യക്തതയില്ല. വിവാഹങ്ങൾക്ക് ഒറ്റത്തവണയായല്ല ഉപഭോക്താക്കൾ സ്വർണാഭരണം വാങ്ങുന്നത്. ഒരിക്കൽ ഇടപാടു നടത്തിയവർ മാസങ്ങൾക്കുശേഷമായിരിക്കും വീണ്ടും ഇടപാടിനായി എത്തുക. ഇത്തരക്കാരുടെ വിവരങ്ങൾ എങ്ങനെ സൂക്ഷിക്കുമെന്നതിൽ ആശയക്കുഴപ്പമുണ്ട്. സ്വർണവ്യാപരമേഖലയെ പ്രതികൂലമായി ബാധിക്കുമോയെന്ന ആശങ്കയുമുണ്ട്. ജോയ് ആലുക്കാസ്, ചെയർമാൻ, ജോയ്ആലുക്കാസ്

from money rss https://bit.ly/3bcbtZr
via IFTTT

നിഫ്റ്റി 14,200ല്‍: സെന്‍സെക്‌സ് ക്ലോസ് ചെയ്തത് 261 പോയന്റ് നേട്ടത്തില്‍

മുംബൈ: നഷ്ടത്തോടെയായിരുന്നു തുടക്കമെങ്കിലും നേട്ടത്തിന്റെ പാതയിലേയ്ക്ക് റെക്കോഡ് കുതിപ്പോടെ തിരിച്ചെത്തി സൂചികകൾ. ഐടി, ധനകാര്യ ഓഹരികളാണ് ചൊവാഴ്ചയിലെ നേട്ടത്തിനുപിന്നിൽ. സെൻസെക്സ് 260.98 പോയന്റ് ഉയർന്ന് 48,437.78ലും നിഫ്റ്റി 66.60 പോയന്റ് നേട്ടത്തിൽ 14,199.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ലോക്ഡൗണിനെ പ്രതിരോധിക്കാൻ യുകെ ഗവൺമെന്റ് 6.2 ബില്യൺ ഡോളറിന്റെ പാക്കേജ് പ്രഖ്യാപിച്ചതാണ് വിപണിയിൽ മുന്നേറ്റമുണ്ടാക്കിയത്. ബിഎസ്ഇയിലെ 1740 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1268 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 159 ഓഹരികൾക്ക് മാറ്റമില്ല. ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി, വിപ്രോ, ഇൻഡസിൻഡ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഒഎൻജിസി, ബജാജ് ഫിനാൻസ്, ടാറ്റ സ്റ്റീൽ, ഹിൻഡാൽകോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. നിഫ്റ്റി ബാങ്ക് സൂചിക 1.50ശതമാനവും ഐടി സൂചിക 2.5ശതമാനവും ഉയർന്നു. വില്പന സമ്മർദമാണ് ലോഹം, ഊർജം എന്നീ വിഭാഗങ്ങളിലെ ഓഹരികളെ ബാധിച്ചത്. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 1.4ശതമാനവും സ്മോൾ ക്യാപ് സൂചിക 0.70ശതമാനവും നേട്ടമുണ്ടാക്കി. Nifty ends at 14,200, Sensex gains 261 pts

from money rss https://bit.ly/38fDX2Q
via IFTTT

അടല്‍ പെന്‍ഷന്‍ യോജനയില്‍ നടപ്പ് സാമ്പത്തികവര്‍ഷം ചേര്‍ന്നത് 52 ലക്ഷംപേര്‍

കേന്ദ്ര സർക്കാരിന്റെ സാമൂഹ്യ സുരക്ഷാ പദ്ധതിയായ അടൽ പെൻഷൻ യോജനയിൽ നടപ്പ് സാമ്പത്തികവർഷം ഇതുവരെ ചേർന്നത് 52 ലക്ഷംപേർ. ഡിസംബർ അവസാനംവരെയുള്ള കണക്കുപ്രകാരം മൊത്തം വരിക്കാരുടെ എണ്ണം 2.75 കോടി പേരായി. എസ്ബിഐവഴി പുതിയതായി ചേർന്നവർമാത്രം 15 ലക്ഷത്തോളംവരും. പ്രതിമാസം 1000 രൂപ മുതൽ 5000 രൂപവരെ പെൻഷൻ ഉറപ്പുവരുത്തുന്നതാണ് അടൽ പെൻഷൻ യോജന. പ്രതിമാസം അടയ്ക്കുന്ന തുകയ്ക്കനുസരിച്ചാണ് 60വയസ് പൂർത്തിയാകുമ്പോൾ പെൻഷൻ ലഭിക്കുക. Atal Pension Yojana gets over 52 lakh new subscribers in FY21 so far

from money rss https://bit.ly/3b9dpSB
via IFTTT