121

Powered By Blogger

Tuesday, 5 January 2021

ഇ.ഡി. ഇടപെടൽ: സ്വർണ വ്യാപാരമേഖല ആശങ്കയിൽ

കൊച്ചി: ജൂവലറി ഇടപാടുകളിൽ ഇടപെടാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി.) അധികാരം നൽകിയ കേന്ദ്ര തീരുമാനത്തിൽ സ്വർണവ്യാപരമേഖലയിൽ ആശങ്ക. രാജ്യത്തെ 40 ശതമാനം ആളുകൾക്കും പാൻകാർഡ് ഇല്ലാത്ത അവസ്ഥയിൽ എല്ലാ ഇടപാടുകാരുടെയും വിവരങ്ങൾ സൂക്ഷിക്കുന്നതെങ്ങനെയെന്നാണ് സംശയം. അനധികൃത വ്യാപാരം വ്യാപകമാവുകയും ചെയ്യും. സർക്കാരിന്റെ നികുതിവരുമാനത്തെ പ്രതികൂലമായി ബാധിക്കുമെന്നും ജൂവലറി ഉടമകളും ഇ.ഡി.യുടെ നിരീക്ഷണത്തിനു കീഴിൽവരുമെന്ന ആശങ്ക ഉപഭോക്താക്കളും പങ്കുവെക്കുന്നു. രാജ്യത്തെ സ്വർണാഭരണ മേഖലയുൾപ്പടെയുള്ള എല്ലാ ജൂവലറി ഇടപാടുകളെയും കേന്ദ്ര ധനകാര്യവകുപ്പ് കള്ളപ്പണം വെളുപ്പിക്കൽ നിരോധനനിയമത്തിന്റെ (പി.എം.എൽ.എ.) പരിധിയിലാക്കി ഉത്തരവിറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഒന്നോ അതിലധികമോ തവണകളായി 10 ലക്ഷം രൂപയ്ക്കോ അതിനു മുകളിലോ ഇടപാടുനടന്നാൽ രേഖകൾ സൂക്ഷിക്കണമെന്നും ആവശ്യപ്പെട്ടാൽ ഹാജരാക്കണമെന്നും ഇ.ഡി. ജൂവലറി ഉടമകൾക്ക് സർക്കുലർ അയക്കാൻ തുടങ്ങിയിരുന്നു. സംശയാസ്പദമായ ഇടപാടുകളിൽ ഇ.ഡി.ക്ക് അന്വേഷണ അധികാരം നൽകുന്നതാണ് നിയമം. ആദായനികുതി വകുപ്പിന് സ്വർണവ്യാപാരമേഖലയിലെ എല്ലാ കണക്കുകളും ലഭ്യമാണെന്ന് ജൂവലറി ഉടമകൾ ചൂണ്ടിക്കാട്ടുന്നു. എട്ടുവർഷം വരെയുള്ള കണക്കുകൾ വ്യാപാരികൾ സൂക്ഷിക്കുന്നുണ്ട്. ആദായനികുതി വകുപ്പ് ആവശ്യപ്പെടുന്ന പ്രത്യേക സാമ്പത്തിക ഇടപാടുകളുടെ (എസ്.എഫ്.ടി.) രേഖകൾ കൈമാറുന്നുമുണ്ട്. ഇതിനുപുറമേ ഇ.ഡി.ക്കുകൂടി അധികാരം നൽകിയതോടെ നോട്ടീസ് നൽകിയുള്ള പീഡനം കൂടുമെന്നാണ് വ്യാപാരികളുടെ ആശങ്ക. ജൂവലറികളിൽ നിലവിൽ 10,000 രൂപയിൽ കൂടുതലുള്ള ഇടപാടുകളെല്ലാം ചെക്ക് അല്ലെങ്കിൽ ഇ-പേയ്മെന്റ് വഴിയാണ് നടക്കുന്നത്. രണ്ടുലക്ഷത്തിന് മുകളിലുള്ള ഒറ്റ ഇടപാടുകൾക്ക് ഉറവിടത്തിൽതന്നെ നികുതിനൽകേണ്ടതിനാലും ആദായനികുതി വകുപ്പിന്റെ നോട്ടപ്പുള്ളികളാകുമെന്നതിനാലും സാധാരണ ഉപഭോക്താക്കൾ ഒറ്റത്തവണയായുള്ള ഇടപാടുകൾ ഒഴിവാക്കാറാണ് പതിവ്. പുതിയ സാഹചര്യത്തിൽ 50,000 രൂപയിൽ കൂടുതൽ ഇടപാടുകൾ പലതവണ നടത്തിയാലും അന്വേഷണപരിധിയിൽ ഉൾപ്പെടുത്താൻ സാധിക്കുമെന്നാണ് വ്യക്തമാകുന്നതെന്ന് ഓൾ ഇന്ത്യ ജെം ആൻഡ് ജൂവലറി ഡൊമസ്റ്റിക് കൗൺസിൽ ദേശീയ ഡയറക്ടർ അഡ്വ. എസ്. അബ്ദുൽ നാസർ പറഞ്ഞു. നിയമത്തെ നേരിടും സ്വർണാഭരണമേഖലയെ പ്രതികൂലമായി ബാധിക്കുന്ന ഈ നിയമത്തെ ശക്തമായി നേരിടാനാണ് ജൂവലറി ഉടമകളുടെ തീരുമാനം. കള്ളക്കടത്തും കള്ളപ്പണവും ഹവാലയും നടത്തുന്നവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരാതെ ജൂവലറികളെ നിയമക്കുരുക്കിൽപ്പെടുത്താൻ ശ്രമിക്കുന്നത് നീതിക്ക് നിരക്കുന്നതല്ല. രാജ്യത്തെ എല്ലാ ജൂവലറി ഉടമകളും ചേർന്ന് നിയമത്തെ എതിർക്കാൻ തീരുമാനിച്ചിട്ടുണ്ട്. നിലവിൽ രണ്ടുലക്ഷം രൂപയ്ക്ക് മുകളിലുള്ള എല്ലാ ഇടപാടുകളുടെയും രേഖകൾ ആദായനികുതി വകുപ്പിന് നൽകിയാണ് വ്യാപാരം നടത്തുന്നത്. സ്വർണം വാങ്ങുന്നതിൽ പൊതുജനങ്ങൾക്കിടയിൽ ഭയം സൃഷ്ടിക്കുന്ന നിയമം വിപണിയെയും പ്രതികൂലമായി ബാധിക്കും. സ്വർണവ്യാപാരമേഖലയിലെ ചെറുകിട കച്ചവടക്കാർ ഈ നിയമംമൂലം ഉന്മൂലനം ചെയ്യപ്പെടും.. ഡോ. ബി. ഗോവിന്ദൻ, ചെയർമാൻ, ഭീമ ജുവലറി, ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻസ് അസോസിയേഷൻ പ്രസിഡന്റ്. വ്യക്തതവരാനുണ്ട് രണ്ടുലക്ഷം രൂപയ്ക്ക് മുകളിലുള്ള ഇടപാടുകളെല്ലാം ചെക്കോ ഇ-പെയ്മെന്റോ ആണ്. ഇത്തരം ഇടപാടുകാരുടെ വിവരങ്ങളെല്ലാം ബാങ്കുകളിൽനിന്നും എളുപ്പത്തിൽ ലഭിക്കും. ഇതിനുപുറമേ ആദായനികുതി വകുപ്പിന് രേഖകളെല്ലാം കൈമാറുന്നുമുണ്ട്. സർക്കുലറിൽ ഒന്നോ അതിലധികം തവണയോ 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾ എന്ന് പറയുന്നുണ്ട്. എന്നാൽ, ഇത് ഒരുമാസത്തിനുള്ളിലാണോ ഒരു വർഷത്തിനുള്ളിലാണോയെന്ന് വ്യക്തതയില്ല. വിവാഹങ്ങൾക്ക് ഒറ്റത്തവണയായല്ല ഉപഭോക്താക്കൾ സ്വർണാഭരണം വാങ്ങുന്നത്. ഒരിക്കൽ ഇടപാടു നടത്തിയവർ മാസങ്ങൾക്കുശേഷമായിരിക്കും വീണ്ടും ഇടപാടിനായി എത്തുക. ഇത്തരക്കാരുടെ വിവരങ്ങൾ എങ്ങനെ സൂക്ഷിക്കുമെന്നതിൽ ആശയക്കുഴപ്പമുണ്ട്. സ്വർണവ്യാപരമേഖലയെ പ്രതികൂലമായി ബാധിക്കുമോയെന്ന ആശങ്കയുമുണ്ട്. ജോയ് ആലുക്കാസ്, ചെയർമാൻ, ജോയ്ആലുക്കാസ്

from money rss https://bit.ly/3bcbtZr
via IFTTT