121

Powered By Blogger

Tuesday 25 May 2021

ആറുദിവസത്തെ ഇടവേളയ്ക്കുശേഷം സ്വർണവിലയിൽ വർധന: പവന്റെ വില 37,000ത്തിലേയ്ക്ക്

സംസ്ഥാനത്ത് സ്വർണവില ആറുദിവസത്തെ ഇടവേളയ്ക്കുശേഷം വർധിച്ചു. പവന്റെ വില 400 രൂപകൂടി 36,880 രൂപയായി. ഗ്രാമിന്റെ വില 50 രൂപ വർധിച്ച് 4610 രൂപയുമായി. മെയ് 20 മുതൽ 25വരെ 36,480 രൂപയായിൽ തുടരുകയായിരുന്നു വില. ഡോളർ ദുർബലമായതോടെ ആഗോളവിപണിയിൽ സ്വർണ വില ഔൺസിന് 1,900 ഡോളർ നിലവാരത്തിലെത്തി. ഡോളർ സൂചിക നാലുമാസത്തെ താഴ്ന്ന നിലവാരത്തിലാണ്. യുഎസ് ട്രഷറി ആദായം രണ്ടാഴ്ചയിലെ താഴ്ന്ന നിലവാരമായ 1.57ശതമാനത്തിലാണ്. ഇപ്പോഴും നിലനിർക്കുന്ന പണപ്പെരുപ്പ ഭീഷണിയാണ് ആഗോള വിപണിയിൽ സ്വർണവിലയെ സ്വാധീനിക്കുന്നത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 49,049 രൂപയുമായി. വെള്ളിയിലും സമാനമായ വിലവർധനവുണ്ടായിട്ടുണ്ട്.

from money rss https://bit.ly/3voBuw6
via IFTTT

സെൻസെക്‌സിൽ 166 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: കഴിഞ്ഞ ദിവസത്തെ നഷ്ടത്തിനുശേഷം വിപണിയിൽ നേട്ടത്തോടെ തുടക്കം. സെൻസെക്സ് 166 പോയന്റ് നേട്ടത്തിൽ 50,804ലിലും നിഫ്റ്റി 34 പോയന്റ് ഉയർന്ന് 15,242ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1220 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 291 ഓഹരികൾ നഷ്ടത്തിലുമാണ്. 69 ഓഹരികൾക്ക് മാറ്റമില്ല. ടൈറ്റാൻ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എൽആൻഡ്ടി, ഭാരതി എയർടെൽ, ബജാജ് ഫിൻസർവ്, ഹിന്ദുസ്ഥാൻ യുണിലിവർ, ഐടിസി, എച്ച്ഡിഎഫ്സി, റിലയൻസ്, ഒഎൻജിസി, സൺ ഫാർമ, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ടിസിഎസ്, എസ്ബിഐ, നെസ് ലെ, എച്ച്ഡിഎഫ്സി ബാങ്ക്, ഇൻഡസിൻഡ് ബാങ്ക്, എച്ച്സിഎൽ ടെക്, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ബെർജർ പെയിന്റ്സ്, ബിപിസിഎൽ, ബാർഗർ കിങ് ഇന്ത്യ, ഫൈസർ തുടങ്ങി 52 കമ്പനികളാണ് മാർച്ച് പാദത്തിലെ പ്രവർത്തനഫലം ബുധനാഴ്ച പുറത്തുവിടുന്നത്. ബുദ്ധപൂർണിമ പ്രമാണിച്ച് സെറ്റിൽമെന്റ് ഹോളിഡെയാണിന്ന്. ട്രേഡിങ് നടക്കുമെങ്കിലും ക്ലിയറിങും സെറ്റിൽമെന്റും സാധ്യമാകില്ല.

from money rss https://bit.ly/3yzhxVr
via IFTTT

ചാഞ്ചാട്ടത്തിനൊടുവിൽ നേട്ടമില്ലാതെ ഓഹരി വിപണി ക്ലോസ്‌ചെയ്തു

മുംബൈ:ചാഞ്ചാട്ടത്തിനൊടുവിൽ ഓഹരി സൂചികകൾ നേരിയ നഷ്ടത്തിൽ ക്ലോസ്ചെയ്തു. ധനകാര്യ ഓഹരികളാണ് പ്രധാനമായും സമ്മർദത്തിലായത്. ദിനവ്യാപാരത്തിനിടെ ഒരുവേള സെൻസെക്സ് 50,961ലേയക്കും നിഫ്റ്റി 15,295 നിലവാരത്തിലേയ്ക്കും ഉയർന്നെങ്കിലു നേട്ടംനിലനിർത്താനായില്ല. ധനകാര്യ ഓഹരികൾ ലാഭമെടുപ്പുമൂലം വില്പന സമ്മർദത്തിലായി. സെൻസെക്സ് 14.37 പോയന്റ് താഴ്ന്ന് 50637.53ലും നിഫ്റ്റി 10.80 പോയന്റ് നഷ്ടത്തിൽ 15,208.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1307 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലും 1749 ഓഹരികൾ നേട്ടത്തിലുമായിരുന്നു. 147 ഓഹരികൾക്ക് മാറ്റമില്ല. എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി ലൈഫ്, റിലയൻസ്, ആക്സിസ് ബാങ്ക്, കോൾ ഇന്ത്യ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടംനേരിട്ടത്. ഏഷ്യൻ പെയിന്റ്സ്, ടൈറ്റാൻ കമ്പനി, ഐഷർ മോട്ടോഴ്സ്, ജെഎസ്ഡബ്ല്യു സ്റ്റീൽ, ബ്രിട്ടാനിയ തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമായിരുന്നു. നിഫ്റ്റി ബാങ്ക്, എനർജി, പൊതുമേഖല ബാങ്ക് ഒഴികെയുള്ള സെക്ടറൽ സൂചികകൾ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. മീഡിയ സൂചിക മൂന്നുശതമാനവും ഐടി സൂചിക ഒരുശതമാനവും മെറ്റൽ സൂചിക 0.6ശതമാനവും നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.3ശതമാനംതാഴ്ന്നപ്പോൾ സ്മോൾ ക്യാപ് സൂചിക 0.3ശതമാനം ഉയരുകയുംചെയ്തു. ഡോളറിനെതിരെ രൂപ 72.77 നിലവാരത്തിലാണ് ക്ലോസ്ചെയ്തത്. 72.74-72.84 നിലവാരത്തിലായിരുന്നു ചൊവാഴ്ചയിലെ വ്യാപാരം. 72.96 ലായിരുന്നു കഴിഞ്ഞദിവസത്തെ ക്ലോസിങ്.

from money rss https://bit.ly/3bUsM0V
via IFTTT

സ്വർണാഭരണങ്ങളുടെ ഹാൾമാർക്കിങ് നടപ്പാക്കുന്നത്‌ ജൂൺ 15ലേക്ക് നീട്ടി

സ്വർണാഭരണങ്ങൾക്ക് പരിശുദ്ധിയുടെ മുദ്രപതിപ്പിക്കുന്ന ഹാൾമാർക്ക് സംവിധാനം നടപ്പാക്കേണ്ട തിയതി നീട്ടി. കോവിഡിന്റെ പശ്ചാത്തലത്തിൽ രണ്ടാഴ്ച സമയംകൂടി അനുവദിച്ചു. നടപ്പാക്കേണ്ട തിയതി ജൂൺ ഒന്നിൽനിന്ന് ജൂൺ 15ലേയ്ക്കാണ് നീട്ടിയത്. ഉപഭോക്തൃ വകുപ്പ് മന്ത്രി പിയൂഷ് ഗോയലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഇതുപ്രകാരം ജൂൺ 15 മുതൽ ഹാൾമാർക്ക് ചെയ്ത 14,18, 22 കാരറ്റ് സ്വർണാഭരണങ്ങളാണ് വിൽക്കാൻ കഴിയുക. സ്വർണവ്യാപാരരംഗത്തെ വ്യാജന്മാരെ ഇല്ലാതാക്കാൻ ഹാൾമാർക്കിങ് നിർബന്ധമാക്കുന്നതിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തൽ. ഹാൾമാർക്കിങ് നിർബന്ധമാക്കുന്നതിലൂടെ വിൽക്കുന്ന രണ്ടുഗ്രാമിന് മുകളിലുളളതിനൊക്കെ ബി.ഐ.എസ് മുദ്ര പതിപ്പിക്കേണ്ടിവരും. ആറ് ലക്ഷത്തോളം സ്വർണവ്യാപാരികളുള്ള ഇന്ത്യയിൽ 34,647 പേർക്കുമാത്രമാണ് നിലവിൽ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സ്(ബി.ഐ.എസ്)ഹാൾമാർക്ക് ലൈസൻസ് ഉള്ളൂ. ബി.ഐ.എസ് ലൈസൻസ് എടുക്കാതെ വ്യാപാരം ചെയ്യാൻ കഴിയാത്ത സാഹചര്യമുണ്ടായാൽ രാജ്യത്തെ അഞ്ചുലക്ഷത്തോളം സ്വർണക്കടകൾ പൂട്ടേണ്ടിവരുമെന്നതിനാൽ തീരുമാനംപിൻവലിക്കണമെന്ന് വ്യാപാരി സംഘടനകൾ ആവശ്യപ്പെട്ടിരുന്നു.

from money rss https://bit.ly/3fj7egn
via IFTTT

കോവിഡ് രണ്ടാംതരംഗം: കേന്ദ്ര സർക്കാർ ഉത്തേജന പാക്കേജ് പ്രഖ്യാപിച്ചേക്കും

കോവിഡിന്റ രണ്ടംതരംഗത്തിൽ പ്രതിസന്ധിനേരിട്ട വ്യവസായങ്ങളെ സഹായിക്കാൻ മോദി സർക്കാർ ഉത്തേജന പാക്കേജ് പ്രഖ്യാപിച്ചേക്കും. ടൂറിസം, ഏവിയേഷൻ, ഹോസ്പിറ്റാലിറ്റിമേഖലകളെയും ചെറുകിട-ഇടത്തരം കമ്പനികളെയും സഹായിക്കുന്നതിനാകും മുൻഗണന. ഇതുസംബന്ധിച്ച ചർച്ചകൾ പ്രാരംഭഘട്ടത്തിലാണെന്നാണ് റിപ്പോർട്ടുകൾ. കോവിഡ് വ്യാപനത്തെതുടർന്ന് രാജ്യമൊട്ടാകെ അടച്ചിടൽ പ്രഖ്യാപിച്ചില്ലെങ്കിലും പ്രാദേശികതലത്തിൽ പലയിടങ്ങളിലും ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടത്തിയിരുന്നു. തൊഴിലില്ലായ്മ നിരക്കിലുംവർധനവുണ്ടായിരുന്നു. ഇതേതുടർന്ന് വിവിധ റേറ്റിങ് ഏജൻസികൾ രാജ്യത്തിന്റെ വളർച്ചാ ആനുമാനം താഴ്ത്തുകയുംചെയ്തു. 2022 സാമ്പത്തിക വർഷത്തെ വളർച്ച 13.5ശതമാനത്തിൽനിന്ന് 12.6ശതമാനമായി നോമുറ കുറച്ചിരുന്നു. ജെ.പി മോർഗനാകട്ടെ 13ശതമാനത്തിൽനിന്ന് 11 ശതമാനമായാണ് അനുമാനംതാഴ്ത്തിയത്. 10.5ശതമാനം വളർച്ചയാണ് റിസർവ് ബാങ്ക് പ്രതീക്ഷിക്കുന്നത്. കോവിഡ് രണ്ടാംതരംഗത്തിൽ പ്രതിസന്ധിനേരിട്ട സെക്ടറുകൾക്ക് വായ്പതിരിച്ചടവിൽ ആദ്യഘട്ടമെന്ന നിലയിൽ ഇളവ് അനുവദിച്ചിരുന്നു.

from money rss https://bit.ly/2TfMq0S
via IFTTT