നിങ്ങൾ എത്രവയസ്സുവരെ ജീവിക്കും? ന്യൂയോർക്കിലെ ആൻഡ്രെ ഫ്രാങ്കോയിസ് റാഫ്രെയ്ക്കുപറ്റിയ അബധം നിങ്ങൾക്ക് പറ്റാതിരിക്കാൻ ഇപ്പോഴേ ശ്രദ്ധിക്കുന്നത് നല്ലതാണ്. സംഭവമിങ്ങനെ. 90 വയസ്സുള്ള ജീൻ ക്ലെമന്റുമായി ആൻഡ്രെ ഒരുകരാറിലെത്തി. ന്യൂയോർക്കിലെ വിൻസെന്റ് വാൻഗോഗിലുള്ള അവരുടെ അപ്പാർട്ടുമെന്റ് സ്വന്തമാക്കാൻ അവർ മരിക്കുന്നതുവരെ പ്രതിമാസം 2,500 ഫ്രാങ്ക്(500 ഡോളർ) നൽകാമെന്നായിരുന്നു കരാർ. വളരെ ആകർഷകമായ കരാറായാണ് ആൻഡ്രെ ഇതിനെ കരുതിയത്. കാരണം 90 വയസ്സുള്ള ജീൻ ക്ലെമെന്റ് ഇനി അധികകാലം ജീവിക്കില്ലല്ലോ! പക്ഷേ, റാഫ്രെ 77ാമത്തെ വയസിൽ ലോകത്തോടു വിടപറഞ്ഞു. ജീനാകട്ടെ ആരോഗ്യവതിയായി അപ്പോഴും ജീവിതംതുടർന്നു. അതുവരെ 900000 ഫ്രാങ്ക് (1,84,000 ഡോളർ) അദ്ദേഹം ക്ലെമെന്റ് അമ്മൂമയ്ക്ക് നൽകിയിരുന്നു. എന്നിട്ടും അപ്പാർട്ട്മെന്റ് സ്വന്തമാക്കാനായില്ല. വളരെ വിശാലമായ സൗകര്യങ്ങളുള്ള അങ്ങനെയൊരു അപ്പാർട്ടുമെന്റ് വാങ്ങാൻ അത്രയും തുക ആവശ്യമുണ്ടായിരുന്നില്ലെന്നതാണ് വാസ്തവം. 77ാമത്തെ വയസ്സിൽ ആൻഡ്രെ മരിക്കുമ്പോൾ 120 വയസ്സുതികച്ച് അമ്മൂമ ഗിന്നസ് ബുക്ക് റെക്കോഡിട്ടു. 100 വയസ്സ് പിന്നിട്ടപ്പോഴും അവർ തികഞ്ഞ ആരോഗ്യവതിയായിരുന്നു. സൈക്കിളിലായിരുന്നു അപ്പോഴും അവരുടെ ഊരുചുറ്റൽ. 1995 ഡിസംബർ 29ന് ന്യൂയോർക്ക് ടൈംസാണ് ഈവർത്ത ലോകത്തെ അറിയിച്ചത്. കഥ അവിടെ നിർത്താം. ഇന്ത്യയിലേയ്ക്കുവരാം. 1970-75 കാലഘട്ടത്തിൽനിന്ന് 2012-16ലെത്തിയപ്പോൾ ഇന്ത്യക്കാരന്റെ ശരാശരി ആയുസ് 49.7 വർഷത്തിൽനിന്ന് 68.7 വർഷത്തിലെത്തിയിരിക്കുന്നു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം 2019 ഒക്ടോബർ 30നാണ് ഈ കണക്കുകൾ പുറത്തുവിട്ടത്. കണക്കെടുത്തവർഷം പിന്നേയും കഴിഞ്ഞു. ശരാശരി ജീവിതായുസ്സ് വീണ്ടും വർധിച്ചുകൊണ്ടിരിക്കുന്നു. ജീൻ ക്ലമെന്റിനെപ്പോലെ നിരവധിപേർ 80 ഉം 90ഉം വയസ്സുപിന്നിട്ട് ജീവിച്ചിരിക്കുന്നു. വലിയൊരു ചോദ്യം അത് നിങ്ങൾക്കുമുന്നിൽ ഉയർത്തുന്നുണ്ട്. ഇത്രയും നീണ്ട റിട്ടയർമെന്റ് കാലത്തിനായി എത്രതുക കരുതി വെയ്ക്കണം? എത്ര പണം നീക്കിവെയ്ക്കണം എത്രകാലം ജീവിച്ചിരിക്കുമെന്ന് കണക്കുകൂട്ടിയാലേ റിട്ടയർമെന്റുകാല ജീവിതത്തിന് എത്രപണം നീക്കിവെയ്ക്കണമെന്ന ആദ്യത്തെ ചോദ്യത്തിന് ഉത്തരം കണ്ടെത്താനാകൂ. സാമ്പത്തിക ആസൂത്രകരുടെ അഭിപ്രായപ്രകാരം ദീർഘകാലത്തെ റിട്ടയർമെന്റ് ജീവിതംതന്നെ മുന്നിൽകാണണം. ചുരുങ്ങിയത് ഒരു 85 വയസ്സുവരെയെങ്കിലും. പെൻഷൻ ആയതിനുശേഷം ജീവിക്കാൻ എത്രതുക നീക്കിവെയ്ക്കണമെന്ന് കണ്ടെത്തുന്നത് അതീവ സങ്കീർണമാണ്. അതുപോലതന്നെ ഗൗരവമായെടുക്കേണ്ട ഒന്നാണ് വിലക്കയറ്റം(പണപ്പെരുപ്പം)നിങ്ങളുടെ നിക്ഷേപത്തിന്റെ മൂല്യം കുറയ്ക്കുമെന്നത്. നിങ്ങൾക്ക് നിലവിൽ 30വയസ്സ് പ്രായമുണ്ടെന്നിരിക്കട്ടെ. നിലവിൽ 50,000 രൂപയ്ക്ക് തുല്യമായ തുക 65ാമത്തെ വയസ്സിൽ ലഭിക്കണമെന്ന് ആഗ്രഹിച്ചാൽ എത്രതുക വേണ്ടിവരും? നിങ്ങളുടെ നിക്ഷേപത്തിന് 9 ശതമാനം ആദായവും അതേസമയം പണപ്പെരുപ്പം ഏഴ് ശതമാനമാണെന്നും കരുതുക. 36,000 രൂപ ഇപ്പോഴേ ഇതിനായി നിക്ഷേപിക്കേണ്ടിവരും. നിക്ഷേപത്തിന് 12 ശതമാനം ആദായം ലഭിക്കുമെന്നിരിക്കട്ടെ പ്രതിമാസം നീക്കിവെയ്ക്കേണ്ടിവരിക 12,600 രൂപയുമാണ്. നിങ്ങളുദ്ദേശിച്ച പണം കണ്ടെത്താൻ മറ്റുചില മാർഗങ്ങളുണ്ട്. ഒന്ന്. വൈകി റിട്ടയർ ചെയ്യുക. നിങ്ങൾ ശമ്പള ജോലിക്കാരനാണെങ്കിൽ ഇത് സാധ്യമാകില്ല. നേരത്തെ തീരുമാനിച്ചിട്ടുള്ള പെൻഷൻ പ്രായം ഉണ്ടാകും. അങ്ങനെവരുമ്പോൾ ജോലിയിൽനിന്ന് റിട്ടയർചെയ്തശേഷം മറ്റൊരു ജോലിയ്ക്ക് തയ്യാറാകുക. രണ്ടാമതായി, പെൻഷൻ കാലത്തെ ജീവിതത്തിനായി കൂടുതലായി നിക്ഷേപം നടത്തുക. ഇതാണ് കൂടുതൽ അനുയോജ്യം. എന്നാൽ അതിനായി പണം കണ്ടെത്താൻ നിലവിൽ നിങ്ങൾ ഇപ്പോഴത്തെ ജീവിതചെലവുകൾ ക്രമീകരിക്കേണ്ടിവരും. മൂന്നാമതായി, ജീവിത ചെലവുകൾ ക്രമീകരിച്ച് മികച്ച രീതിയിൽ നിക്ഷേപം നടത്തുക. പെൻഷനാകാൻ മുന്നിൽ വർഷങ്ങൾ നീണ്ടുകിടക്കുന്നുണ്ടെങ്കിൽ ഓഹരിയിലോ ഓഹരി അധിഷ്ഠിത പദ്ധതികളിലോ നിക്ഷേപം നടത്തുക. ഹൃസ്വകാലയളവിൽ അതീവ നഷ്ടസാധ്യതയുളളതാണ് ഓഹരി നിക്ഷേപമെന്നകാര്യം ആദ്യം ഓർത്തുവെയ്ക്കുക. ദീർഘകാലം മുന്നിലുള്ളതുകൊണ്ടാണ് ഓഹരി നിക്ഷേപം മുന്നോട്ടുവെയ്ക്കുന്നത്. ബാങ്ക് സ്ഥിര നിക്ഷേപം, പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്) തുടങ്ങിയ നിക്ഷേപ പദ്ധതികളാണ് പലരും റിട്ടയർമെന്റുകാല ജീവിതത്തിനായി ആശ്രയിക്കുന്നത്. എന്നാൽ 30-40 വയസ്സ് പ്രായമുള്ളവർക്ക് റിട്ടയർമെന്റിന് ദീർഘകാലം മുന്നിലുള്ളതിനാൽ മികച്ച ആദായം ലഭിക്കുന്ന ഓഹരി അധിഷ്ഠിത പദ്ധതികളിൽ നിക്ഷേപിക്കാം. ആസ്തി വിഭജനം റിട്ടയർമെന്റ് പ്ലാനിങിനായി ഓഹരി-ഡെറ്റ് പദ്ധതികളിൽ നിശ്ചിത ശതമാനംവീതം ആസ്തിവിഭജനം നടത്തണം. നഷ്ടസാധ്യത കുറഞ്ഞ പദ്ധതികളായ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്), പിപിഎഫ്, നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റ് പോലുള്ള നിക്ഷേപ പദ്ധതികൾ റിസ്ക് കുറഞ്ഞവയിൽ ഉൾപ്പെടുത്താം. ഇൻഷുറൻസ് പദ്ധതികൾ ഉൾപ്പെടുത്താതിരിക്കാൻ ശ്രദ്ധിക്കണം. ഇൻഷുറൻസും നിക്ഷേപവും കൂട്ടിക്കലർത്തിയ പദ്ധതികൾ ഉപേക്ഷിക്കണം. ഓഹരി അല്ലെങ്കിൽ ഹൈബ്രിഡ് പദ്ധതികൾ പരിഗണിക്കുമ്പോൾ ഡൈവേഴ്സിഫൈഡ് മ്യൂച്വൽ ഫണ്ടുകളും നാഷണൽ പെൻഷൻ സിസ്റ്റവും(എൻപിഎസ്)ഉൾപ്പെടുത്താം. 80 സി പ്രകാരം വർഷംതോറുമുള്ള 1.50 ലക്ഷംരൂപയുടെ നികുതി ആനുകൂല്യം ഇതുവരെ പ്രയോജനപ്പെടുത്തിയിട്ടില്ലെങ്കിൽ ഇക്വിറ്റി ലിങ്ക്ഡ് സേവിസിങ് സ്കീ(ഇഎൽഎസ്എസ്)മിൽ നിക്ഷേപിക്കുകയുമാകാം. നീട്ടിവെയ്ക്കരുത് വരുമാനം ലഭിച്ചുതുടങ്ങിയ അന്നുതന്നെ റിട്ടയർമെന്റ്കാല ജീവിതത്തിനായി നിക്ഷേപം തുടങ്ങണം. അതിന് കഴിഞ്ഞിട്ടില്ലെങ്കിൽ ഇന്നുതന്നെ ആരംഭിക്കാം. പെൻഷൻപറ്റാൻ ഇനി അധികകാലമില്ലെങ്കിലും നി്കഷേപം തുടങ്ങാൻ മടിക്കേണ്ട. പെൻഷൻപറ്റിയശേഷം തുടക്കകാലങ്ങളിൽ ജീവിക്കാൻ രണ്ടാമതൊരു ജോലി തരപ്പെടുത്തുക. ഭാവിക്കായി അതിൽനിന്നുമൊരുവിഹിതം നീക്കിവെയ്ക്കുകയുമാകാം. feedbacks to: antonycdavis@gmail.com Lesson 48: How Long Will You Live After Being Pensioned?
from money rss http://bit.ly/346u2bo
via IFTTT
from money rss http://bit.ly/346u2bo
via IFTTT