121

Powered By Blogger

Tuesday, 19 November 2019

എയർടെല്ലിനും വോഡഫോണിനും പിന്നാലെ ജിയോയും നിരക്ക് കൂട്ടുന്നു

മുംബൈ: എയർടെല്ലിനും വോഡഫോണിനും പിന്നാലെ നിരക്കുകൂട്ടാൻ റിലയൻസ് ജിയോയും. ഏതാനും ആഴ്ചകൾക്കുള്ളിൽ നിരക്ക് കൂട്ടുമെന്നാണ് ജിയോ അറിയിച്ചിരിക്കുന്നത്. ടെലികോം റഗുലേറ്ററി അതോറിറ്റിയുടെ നിർദേശമനുസരിച്ച് രാജ്യത്തെ ടെലികോം കമ്പനികളുടെ നിലനില്പുകൂടി പരിഗണിച്ചാണ് തീരുമാനം. ഡിസംബർ ഒന്നുമുതൽ നിരക്കുകൾ ഉയർത്താനാണ് വോഡഫോൺ ഐഡിയയും എയർടെല്ലും തീരുമാനിച്ചത്. അഞ്ചുവർഷത്തിനുശേഷമാണ് രാജ്യത്ത് ടെലികോം നിരക്കുകൾ വർധിപ്പിക്കുന്നത്. നിരക്കുയർത്തുമെന്ന വിവരം പുറത്തുവന്നതോടെ ഇരുകമ്പനികളുടെയും ഓഹരിവില ചൊവ്വാഴ്ച കുതിച്ചുകയറി. വോഡഫോൺ ഐഡിയ ഓഹരിവില ചൊവ്വാഴ്ചമാത്രം 34.68 ശതമാനത്തിന്റെ വർധന രേഖപ്പെടുത്തി. ഓഹരിയൊന്നിന് 4.47 രൂപയിൽനിന്ന് 6.02 നിലവാരത്തിലേക്കെത്തി. എയർടെൽ ഓഹരിവില 7.36 ശതമാനം വർധിച്ച് 439.25 രൂപയിലാണ് 'ക്ലോസ്' ചെയ്തത്. ടെലികോം മേഖലയിലെ ശക്തമായ മത്സരത്തെത്തുടർന്ന് ഏറെക്കാലമായി രാജ്യത്തെ ടെലികോം നിരക്കുകൾ കുറഞ്ഞുനിൽക്കുകയായിരുന്നു. റിലയൻസ് ജിയോ സൗജന്യകോളുകളുമായി 2016 സെപ്റ്റംബറിൽ രംഗത്തെത്തിയതോടെ സ്ഥിതി രൂക്ഷമായി. നിരക്കുകൾ കുത്തനെ കുറയ്ക്കാൻ അന്ന് രണ്ടു കമ്പനികളായിരുന്ന വോഡഫോണും ഐഡിയയും ഏറ്റവും വലിയ കമ്പനിയായിരുന്ന എയർടെല്ലും നിർബന്ധിതമായി. Airtel, Vodafone and Jio have been hiking rates

from money rss http://bit.ly/37kOBmj
via IFTTT