121

Powered By Blogger

Tuesday, 19 November 2019

ആധാര്‍ സേവാ കേന്ദ്രങ്ങള്‍ ഇനി ആഴ്ചയില്‍ ഏഴുദിവസവും പ്രവര്‍ത്തിക്കും

ന്യൂഡൽഹി: തിരക്കുകൂടിയതോടെ ആധാർ സേവാ കേന്ദ്രങ്ങൾ ഇനി ആഴ്ചയിൽ ഏഴുദിവസവും പ്രവർത്തിക്കും. നേരത്തെ ചൊവാഴ്ചകളിൽ സേവാ കേന്ദ്രങ്ങൾക്ക് അവധിയായിരുന്നു. യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലാണ് ആധാർ സേവാ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. ദിനംപ്രതി ഓരോ കേന്ദ്രത്തിലും 1000 പേർക്ക് സേവനം ലഭിക്കും. പാസ്പോർട്ട് സേവാ കേന്ദ്രകളുടെ മാതൃകയിലാണ് ആധാർ സേവാ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. ഓൺലൈൻവഴി ബുക്ക് ചെയ്താണ് സേവനങ്ങൾക്കായി കേന്ദ്രങ്ങളിൽ സമീപിക്കേണ്ടത്. പുതിയ ആധാറിനായി അപേക്ഷിക്കുന്നതൊഴികെ, പേര്, വിലാസം, മൊബൈൽ നമ്പർ, ഇ-മെയിൽ ഐഡി, ജനന തിയതി തുടങ്ങിയവ നൽകുന്നതിനോ മാറ്റുന്നതിനോ സേവാ കേന്ദ്രങ്ങളെ സമീപിക്കാം. ഫോട്ടോയും ബയോമെട്രിക് ഡാറ്റയും പുതുക്കുന്നതിനും സൗകര്യമുണ്ട്. UIDAI-run #AadhaarSevaKendra now open all 7 days. These centres have capacity to service up to 1000 Aadhaar enrolment or update requests per day. Visit an #ASK today to experience Aadhaar services in a state-of-the-art environment. Book appointment from: http://bit.ly/2LXBu0F pic.twitter.com/2JflucB90W — Aadhaar (@UIDAI) November 15, 2019 ഓൺലൈൻവഴി ബുക്ക് ചെയ്യാം യുഐഡിഎഐയുടെ വെബ്സൈറ്റുവഴി നിലവിലുള്ള 19 ആധാർ സേവ കേന്ദ്രങ്ങളിലേയ്ക്ക് നിങ്ങളുടെ സമയം ബുക്ക് ചെയ്യാം. 2019 അവസാനത്തോടെ 53 കേന്ദ്രങ്ങളിലായി 114 സേവാ കേന്ദ്രങ്ങൾകൂടി തുടങ്ങുന്നതിന് പദ്ധതിയുണ്ട്. നിങ്ങളുടെ അടുത്തുള്ള ആധാർ സേവ കേന്ദ്ര കണ്ടുപിടിക്കുന്നതിനും ബുക്ക് ചെയ്യുന്നതിനും യുഐഡിഎഐയുടെ പോർട്ടലിൽ ബുക്ക് അപ്പോയ്മെന്റ് പേജിലെത്തി വിവരങ്ങൾ നൽകണം. നിലവിൽ, ഡൽഹി, പട്ന, ബെംഗളുരു, ഹൈദരാബാദ്, ആഗ്ര, ചെന്നൈ, ഹിസാർ, ചണ്ഡിഗഢ്, ലക്നൗ, വിജയവാഡ, ഭോപ്പാൽ, ഡറാഡൂൺ, റാഞ്ചി, ഗുവാഹട്ടി, മൈസൂർ, ജെയ്പുർ എന്നിവിടങ്ങളിലാണ് കേന്ദങ്ങൾ പ്രവർത്തിക്കുന്നത്. കേന്ദ്രം തിരഞ്ഞെടുത്താൽ മൊബൈൽ നമ്പർ നൽകി ദിവസം ബുക്ക് ചെയ്യാം. നിങ്ങളുടെ പ്രദേശത്ത് സേവാ കേന്ദം ഇല്ലെങ്കിൽ ഇന്ത്യയിലുടനീളം ആധാർ സേവകേന്ദ്രങ്ങൾ വൈകാതെ തുടങ്ങും. എങ്കിലും നിലവിൽ ഈ സൗകര്യം നിങ്ങളുടെ സമീപ പ്രദേശങ്ങളിൽ ഇല്ലെങ്കിൽ തിരഞ്ഞെടുത്ത ബാങ്ക് ശാഖകൾ, പോസ്റ്റ് ഓഫീസുകൾ, ബിഎസ്എൻഎൽ കസ്റ്റമർ സെന്ററുകൾ, സംസ്ഥാന സർക്കാർ ഓഫീസുകൾ എന്നിവിടങ്ങലിൾ സേവനം ലഭിക്കും. ഈ സേവന കേന്ദ്രങ്ങൾ കണ്ടെത്താൻ യുഐഡിഎഐ പോർട്ടലിലെ ലൊക്കേറ്റ് എൻ റോൾമെന്റ് സെന്റർ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് പിൻകോഡ് നൽകുകയോ സ്ഥലത്തിന്റെയും ജില്ലയുടേയും പേര് നൽകുകയോ ചെയ്താൽ അടുത്തുള്ള സേവനകേന്ദ്രം കണ്ടെത്താം. Aadhaar Seva Kendras now open 7 days a week

from money rss http://bit.ly/2O2MFHl
via IFTTT