121

Powered By Blogger

Saturday, 13 December 2014

വാഹനാപകടം: ഗൃഹനാഥന്‍ മരിച്ചു











Story Dated: Sunday, December 14, 2014 09:32


mangalam malayalam online newspaper

അതിരമ്പുഴ: തീര്‍ഥാടക വാഹനം ബൈക്കിലിടിച്ചു ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. അതിരമ്പുഴ ശ്രീകണ്‌ഠമംഗലം കിടങ്ങയില്‍ (കൊല്ലംമറ്റത്തില്‍) പരേതനായ ഔസേപ്പച്ചന്റെ മകന്‍ ഇമ്മാനുവേല്‍ ജോസഫാ (വക്കച്ചന്‍ 52)ണ്‌ മരിച്ചത്‌. അഞ്ചിന്‌ കിടങ്ങൂരിലാണ്‌ ഇദ്ദേഹം സഞ്ചരിച്ചിരുന്ന ബൈക്കില്‍ തീര്‍ഥാടക വാഹനം ഇടിച്ചത്‌. ചേര്‍പ്പുങ്കല്‍ പള്ളിയില്‍ പോയി മടങ്ങുകയായിരുന്നു ഇമ്മാനുവലും ഭാര്യ ആലീസും. ആലീസ്‌ പരുക്കുകളോടെ ആശുപത്രിയിലാണ്‌. സംസ്‌കാരം തിങ്കളാഴ്‌ച 10ന്‌ അതിരമ്പുഴ ലിസ്യു ദേവാലയത്തില്‍. ഭാര്യ പട്ടിത്താനം പുല്ലാട്ട്‌ ആലീസ്‌. മകന്‍ ആല്‍ബിന്‍ നാഗര്‍കോവില്‍ ലയോള എന്‍ജിനീയറിംഗ്‌ കോളജ്‌ വിദ്യാര്‍ഥി.










from kerala news edited

via IFTTT

ഇസ്‌്്മായീല്‍











Story Dated: Sunday, December 14, 2014 09:33


mangalam malayalam online newspaper

വൈലത്തൂര്‍: മച്ചിങ്ങപ്പാറ നെടുവഞ്ചേരി ഇസ്‌്്മായീല്‍(75). ഭാര്യ: പരേതയായ ഫാത്വിമ. സഹോദരങ്ങള്‍കുഞ്ഞിമുഹമ്മദ്‌, ഹംസ, പരേതനായസൈദാലിക്കുട്ടി, അബൂബക്കര്‍, മൊയ്‌തീന്‍കുട്ടി, പരേതയായ ഖദീജ. മക്കള്‍: പരേതനായഡോ. അബ്‌ദുലത്വീഫ്‌, മഹ്‌റുന്നീസ, തസ്‌ന. മരുമക്കള്‍: സി.പിസുബൈര്‍(സുപ്രഭാതം ദിനപത്രം), മൊയ്‌തീന്‍കുട്ടി. ഖബറടക്കം ഇന്ന്‌ രാവിലെ ഒമ്പതിന്‌ കുന്നുമ്മല്‍ പാറമ്മല്‍ ജുമാമസ്‌ജിദ്‌ ഖബറിസ്‌ഥാനില്‍.










from kerala news edited

via IFTTT

ജമ്മുകശ്‌മീരിലും ഝാര്‍ഖണ്ഡിലും വോട്ടെടുപ്പ്‌ തുടങ്ങി









Story Dated: Sunday, December 14, 2014 08:33



mangalam malayalam online newspaper

ശ്രീനഗര്‍: ജമ്മു കശ്‌മീരിലും ഝാര്‍ഖണ്ഡിലും നാലാംഘട്ട വോട്ടെടുപ്പ്‌ തുടങ്ങി. ശ്രീനഗര്‍ ഉള്‍പ്പെടെ കശ്‌മീരില്‍ 18 സീറ്റുകളിലും ഝാര്‍ഖണ്ഡിലെ 15 സീറ്റുകളിലുമാണ്‌ വോട്ടെടുപ്പ്‌ നടക്കുക. നാഷണല്‍ കോണ്‍ഗ്രസും പീപ്പിള്‍സ്‌ ഡമോക്രാറ്റിക്‌ പാര്‍ട്ടിയും തമ്മിലാണ്‌ പ്രധാന മത്സരം. ശ്രീനഗറില്‍ എന്‍സി മേല്‍ക്കോയ്‌മ പുലര്‍ത്തുമ്പോള്‍ ദക്ഷിണ കശ്‌മീര്‍ പിഡിപിയുടെ തട്ടകമാണ്‌.


നാലാംഘട്ട വോട്ടിംഗിലും കനത്ത പോളിംഗാണ്‌ പ്രതീക്ഷിക്കുന്നത്‌. പതിവിന്‌ വിപരീതമായി ആദ്യ രണ്ടു ഘട്ടത്തിലും മികച്ച പോളിംഗാണ്‌ നടന്നത്‌. എന്നാല്‍ ഇവ ഉള്‍നാടന്‍ മേഖലയായതിനാലാണ്‌ ഈ പോളിംഗ്‌ വന്നതെന്നാണ്‌ കണക്കു കൂട്ടല്‍. കനത്ത തീവ്രവാദ സ്വാധീനമുള്ള മേഖലയില്‍ നടന്ന മൂന്നാം ഘട്ടത്തിലും വോട്ടിംഗ്‌ ശതമാനം കൂടിയിരുന്നു. സോപോറില്‍ നടന്ന 30 ശതമാനം റെക്കോഡായിരുന്നു. എന്നാല്‍ നഗരപരിധിയായ ശ്രീനഗറില്‍ താഴ്‌ന്ന പോളിംഗാണ്‌ പതിവ്‌. 2008 ലെ തെരഞ്ഞെടുപ്പില്‍ ഇവിടുത്തെ പോളിംഗ്‌ ശതമാനം 20 മാത്രമായിരുന്നു.


നാലാംഘട്ടത്തില്‍ 182 പേരാണ്‌ ജനവിധി തേടുന്നത്‌. നിരക്കുന്ന പ്രമുഖരില്‍ സോണ്‍വാറില്‍ നിന്നും മത്സരിക്കുന്ന മുഖ്യമന്ത്രി ഒമര്‍ അബ്‌ദുള്ളയും മൂന്ന്‌ മന്ത്രിമാരുമുണ്ട്‌. മൂന്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മുഫ്‌ത്തി മുഹമ്മദ്‌ സയീദ്‌ അനന്തനാഗില്‍ നിന്നാണ്‌ മത്സരിക്കുന്നത്‌. 2008 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഇവിടുത്തെ ഒമ്പതു സീറ്റും എന്‍സിയ്‌ക്കായിരുന്നു. പിഡിപി ആറു സീറ്റിലും കോണ്‍ഗ്രസ്‌ രണ്ടിലും പാന്തേഴ്‌സ് പാര്‍ട്ടി ഒന്നിലും ജയിച്ചിരുന്നു.


ഝാര്‍ഖണ്ഡില്‍ നക്‌സല്‍ മേഖലയായ പ്രദേശങ്ങളിലാണ്‌ വോട്ടെടുപ്പ്‌. 15 മണ്ഡലങ്ങളിലെ 3700 പോളിംഗ്‌ സ്‌റ്റേഷനുകളില്‍ 716 എണ്ണത്തെയും 2007 ല്‍ പ്രശ്‌നബാധിത മേഖലയായിട്ടാണ്‌ കരുതിയിരുന്നത്‌. 615 പോളിംഗ്‌ സ്‌റ്റേഷനുകള്‍ മാത്രമാണ്‌ നഗര പരിധിയിലുള്ളത്‌. മൂന്ന്‌ മന്ത്രിമാരും 11 സിറ്റിംഗ്‌ എംഎല്‍എ മാരും അതേ മണ്ഡലത്തില്‍ തന്നെയാണ്‌ മത്സരിക്കാനിറങ്ങിയിട്ടുള്ളത്‌. മുന്‍ മുഖ്യമന്ത്രി ബാബുലാല്‍ മറാണ്ടി ഗിരിഡിയയില്‍ നിന്നുമാണ്‌ ജനവിധി തേടുന്നത്‌. ഡിസംബര്‍ 20 നാണ്‌ അവസാനഘട്ട തെരഞ്ഞെടുപ്പ്‌ നടക്കുന്നത്‌. ഡിസംബര്‍ 23 ന്‌ വോട്ടെണ്ണല്‍.










from kerala news edited

via IFTTT

ഐഎസ്‌ ഭീകരനെ കുടുക്കിയത്‌ ടീഷര്‍ട്ടിലെ പേരും; സംസാരത്തിലെ ബംഗാളിചുവയും









Story Dated: Sunday, December 14, 2014 08:01



mangalam malayalam online newspaper

ബെംഗളൂരു: ഐഎസ്‌ ഭീകരവാദികളുടെ പേരില്‍ ട്വിറ്ററില്‍ അക്കൗണ്ട്‌ തുടങ്ങിയ മെഹ്‌ദി മസ്രൂറിന്‌ വിനയായത്‌ സ്വന്തം ടീ ഷര്‍ട്ട്‌. ബ്രിട്ടനിലെ സ്വകാര്യ ചാനല്‍ വിവരം പുറത്ത്‌ വിട്ടത്‌ മുതല്‍ ഇന്ത്യന്‍ ഐടി വിദഗ്‌ദ്ധനായി പോലീസ്‌ രഹസ്യാന്വേഷണം നടത്തിയെങ്കിലും ട്വിറ്റര്‍ അക്കൗണ്ടില്‍ ഇയാള്‍ ഉപയോഗിച്ച സ്വന്തം ബനിയനിലെ വാചകം പോലീസിന്‌ പിടിക്കാന്‍ പുതിയ അവസരം ഒരുക്കുകയായിരുന്നു.


'ഷാമി വിറ്റ്‌നസ്‌' എന്ന പേരാണ്‌ മെഹ്‌ദിയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ ഉണ്ടായിരുന്നത്‌. ഈ അക്കൗണ്ടിന്‌ പിന്നില്‍ ബംഗളൂരുവിലെ ബഹുരാഷ്ര്‌ടകമ്പനിയിലെ എക്‌സിക്യൂട്ടീവാണെന്ന വിവരം ബ്രിട്ടീഷ്‌ ചാനലാണ്‌ പുറത്ത്‌വിട്ടത്‌. മെഹ്‌ദിയുടെ ടീ ഷര്‍ട്ടില്‍ എഴുതിയിരുന്ന വാചകമായിരുന്നു ഇത്‌. ഇയാളുടെ വീഡിയോ പുറത്ത്‌ വിട്ടപ്പോള്‍ തന്നെ ധരിച്ച ടീ ഷര്‍ട്ട്‌ പോലീസ്‌ ശ്രദ്ധിച്ചിരുന്നു. പിന്നാലെ മുഖം മറച്ച വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്ന ഇയാളുടെ ബംഗാളി ചുവയുള്ള സംസാരം ശബ്‌ദ വിദഗ്‌ദ്ധര്‍ കണ്ടെത്തിയിരുന്നു.


ബ്രിട്ടനിലെ സ്വകാര്യ ചാനല്‍ പുറത്തുവിട്ടതോടെ ഇയാള്‍ എവിടെയെന്ന്‌ കണ്ടെത്താനുള്ള പരക്കം പാച്ചിലിലായിരുന്നു പോലീസും രഹസ്യാനേ്വഷണ വിഭാഗവും. ഇന്‍ര്‍നെറ്റ്‌ പ്രോട്ടോക്കോള്‍ (ഐ.പി) വിലാസം കണ്ടെത്തി മെഹ്‌ദിയെ പിടികൂടുന്നത്‌ അസാധ്യമായതോടെയാണ്‌ അനേ്വഷണ സംഘം മറ്റു മാര്‍ഗങ്ങള്‍ തേടിയത്‌.


ഫെയസ്‌ബുക്കില്‍ ഇതേ ടീഷര്‍ട്ട്‌ ധരിച്ചവരെ കണ്ടെത്താന്‍ നടത്തിയ ശ്രമത്തില്‍ നൂറിലധികം പേരെ കിട്ടി. പിന്നീട്‌ ഫോണ്‍വിളിയുടെ വിശദാംശങ്ങളും സംസാരചുവയും പരിശോധനയ്‌ക്ക് വിധേയമാക്കിയാണ്‌ മെഹ്‌ദിയിലേക്ക്‌ എത്തിയത്‌. ബംഗാളി സ്വദേശി, പ്രായം ഇരുപത്‌, ബംഗലുരുവില്‍ ജോലി തുടങ്ങിയ നിഗമനങ്ങളെല്ലാം മെഹ്‌ദിയില്‍ ഏകീകരിക്കപ്പെടുകയും ചെയ്‌തതോടെ വെള്ളിയാഴ്‌ച രാത്രി ബെംഗളൂരുവിലെ ഒറ്റമുറി അപ്പാര്‍ട്ടുമെന്റില്‍ എത്തി പോലീസ്‌ അറസ്‌റ്റ് ചെയ്‌തു.










from kerala news edited

via IFTTT

ഫീസ്‌ വര്‍ധനവില്‍ പ്രതിഷേധം: പ്രിന്‍സിപ്പലിനെ രക്ഷിതാക്കള്‍ പൂട്ടിയിട്ടു











Story Dated: Sunday, December 14, 2014 01:14


കോഴിക്കോട്‌: ഫീസ്‌ വര്‍ധനവിനെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ രക്ഷിതാക്കള്‍ സ്വകാര്യ സ്‌കൂള്‍ പ്രിന്‍സിപ്പലിനെ മുറിയില്‍ പൂട്ടിയിട്ടു. പുതിയറയില്‍ പ്രവര്‍ത്തിക്കുന്ന ഹില്‍ടോപ്പ്‌ പബ്ലിക്‌ സ്‌കൂളിലാണ്‌ സംഭവം. അമിതമായി ഫീസ്‌ വര്‍ധിപ്പിച്ചെന്നാരോപിച്ചാണ്‌ രക്ഷിതാക്കള്‍ പ്രിന്‍സിപ്പലിനെ പൂട്ടിയിട്ടത്‌. കസബ പോലീസ്‌ സ്‌ഥലത്തെത്തിയാണ്‌ സ്‌ഥിതിഗതികള്‍ ശാന്തമാക്കിയത്‌.










from kerala news edited

via IFTTT

യുവതിയെ അടിച്ചു വീഴ്‌ത്തി മാല മോഷ്‌ടിക്കാന്‍ ശ്രമം: രണ്ടുപേര്‍ അറസ്‌റ്റില്‍











Story Dated: Sunday, December 14, 2014 01:14


കോഴിക്കോട്‌: യുവതിയെ അടിച്ചു വീഴ്‌ത്തി മാല മോഷ്‌ടിക്കാന്‍ ശ്രമിച്ച രണ്ടു പേര്‍ അറസ്‌റ്റില്‍. കുണ്ടു പറമ്പ്‌ സ്വദേശികളായ മൊകവൂര്‍ പ്രണവം വീട്ടില്‍ വിനോദ്‌ (30), എടക്കാട്‌ ഒവുങ്ങരപറമ്പ്‌ സംഗീത്‌ (21) എന്നിവരെയാണ്‌ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്‌. കോവൂര്‍ പാലാഴി എം.എല്‍.എ റോഡില്‍ കളരി സ്‌റ്റോപ്പിനു സമീപത്താണ്‌ സംഭവം. റോഡിനു സമീപത്തൂടെ നടന്നു വരികയായിരുന്ന രണ്ടുയുവതികളില്‍ ഒരാളെ അടിച്ചു വീഴ്‌ത്തിയ സംഘം ഇവരുടെ മാല പൊട്ടിച്ചു.


ഇതു വഴി പോവുകയായിരുന്ന ഓട്ടോെ്രെഡവര്‍ ഇത്‌ കണ്ടപ്പോള്‍ യുവാക്കളുടെ ബൈക്കിന്‌ എതിരെ വാഹനം നിര്‍ത്തി പോകാന്‍ കഴിയാത്ത വിധം തടസപ്പെടുത്തി. ഇതോടെ നാട്ടുകാരും ഓടിക്കൂടി യുവാക്കളെ മര്‍ദിച്ചു. പിന്നീട്‌ മെഡിക്കല്‍ കോളജ്‌ പോലീസെത്തി പ്രതികളെ കസ്‌റ്റഡിയിലെടുത്തു. പ്രതികള്‍ സഞ്ചരിച്ച വാഹനത്തില്‍ നിന്നും മൂന്ന്‌ നമ്പര്‍ പ്ലേറ്റ്‌, ഇടിക്കട്ട, വടിവാള്‍, ഉറുമി എന്നിവ കണ്ടെടുത്തു. ഇവര്‍ മറ്റു പല കേസിലും പ്രതികളാണെന്നും ഇതെക്കുറിച്ച്‌ കൂടുതല്‍ അന്വേഷിക്കുകയാണെന്നും പോലീസ്‌ പറഞ്ഞു.










from kerala news edited

via IFTTT

ഒരു കോടിയുടെ കാരുണ്യ അടിച്ചു ; കടം കയറി കേരളത്തിലെത്തിയ ആന്ധ്രാക്കാരന്‌ ഭാഗ്യത്തിന്റെ കാരുണ്യം









Story Dated: Sunday, December 14, 2014 06:56



mangalam malayalam online newspaper

കാഞ്ഞിരപ്പള്ളി: കടബാദ്ധ്യതയില്‍ മുങ്ങി കേരളത്തിന്റെ മണ്ണില്‍ തൊഴില്‍തേടിയെത്തിയ ആന്ധ്രാ സ്വദേശിക്ക്‌ കാരുണ്യാ ലോട്ടറിയിലൂടെ ഭാഗ്യത്തിന്റെ കാരുണ്യം. ഒരു കോടി രൂപയാണ്‌ അടിച്ചത്‌. ആന്ധ്രാ സ്വദേശിയായതിനാല്‍ ഒരു കോടിയുടെ സമ്മാനത്തിന്‌ അര്‍ഹമായ ലോട്ടറി സൂക്ഷിക്കാന്‍ സംസ്‌ഥാനത്തെ പ്രമുഖ ബാങ്കുകള്‍ തയ്യാറാകാതെ വന്നതോടെ ബമ്പര്‍ ലോട്ടറിയുമായി ഭാഗ്യശാലിക്ക്‌ കാവലിരിക്കേണ്ട ഗതികേടിലായി കാഞ്ഞിരപ്പള്ളി പോലീസിന്‌.


കാഞ്ഞിരപ്പള്ളിയില്‍ നിര്‍മാണ തൊഴിലാളിയായ സോമ്‌ന നായിക്‌ (26) ന്‌ ആണ്‌ കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനത്തിന്‌ അര്‍ഹനായത്‌. ആന്ധ്രപ്രദേശിലെ അനന്തപുരി ജില്ലയില്‍ ബാബന്‍പള്ളി കതിരി മണ്ഡല സ്വദേശിയാണ്‌ ഇദ്ദേഹം. മഴയില്ലാത്തതിനാല്‍ വരണ്ടുണങ്ങിയ നാട്ടില്‍ കൃഷിയിടങ്ങള്‍ പൂര്‍ണമായി നശിച്ചതോടെ നിത്യവൃത്തിക്ക്‌ വഴിതേടിയാണ്‌ എട്ട്‌ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ സോമ്‌ന നായിക്കും കൂട്ടുകാരും കേരളത്തിലെത്തിയത്‌.


അഞ്ച്‌ വര്‍ഷമായി കാഞ്ഞിരപ്പള്ളിയില്‍ താമസിക്കുന്ന സോമ്‌ന സ്‌ഥിരമായി ലോട്ടറി എടുത്തിരുന്നുവെങ്കിലും സമ്മാനങ്ങള്‍ ലഭിച്ചിരുന്നില്ല.കിട്ടുന്ന കൂലിയുടെ പാതിയും ലോട്ടറി വാങ്ങുന്നതിനായി മാറ്റിവെച്ചിരുന്ന സോംന ഇന്നലെയും പതിവ്‌ പോലെ ഫലം പരിശോധിക്കുന്നതിനായി കാഞ്ഞിരപ്പള്ളി പേട്ടക്കവലയിലെ ശ്രീ ലക്കി സെന്ററില്‍ എത്തുകയായിരുന്നു. സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ്‌ ഏജന്‍സിയില്‍ വാങ്ങിസൂക്ഷിച്ചതിന്‌ ശേഷം സ്‌റ്റേഷനില്‍ വിവരം ധരിപ്പിക്കാന്‍ പറഞ്ഞയച്ച ലോട്ടറി ഉടമ പോലീസ്‌ എത്തിയ ശേഷമാണ്‌ ലോട്ടറി സുരക്ഷിതമായി കൈമാറിയത്‌.


എസ്‌.ഐ ഷിന്റൊ പി.കുര്യന്‍, രമേശന്‍, ജമാല്‍ എന്നിവരുടെ നേതൃത്വത്തില്‍ സോംനയുമായി തിരികെ സ്‌റ്റേഷനിലെത്തിയ പോലീസ്‌ ലോട്ടറി സുരക്ഷിതമായി ഏല്‍പ്പിക്കുന്നതിന്‌ പ്രമുഖ ബാങ്കുകളുടെ അധികൃതരെ സമീപിച്ചെങ്കിലും ആന്ധ്രാ സ്വദേശിയായതിനാല്‍ കേരളത്തിലെ ബാങ്കുകള്‍ താല്‍പര്യം കാണിച്ചില്ല. തുടര്‍ന്ന്‌ രാത്രി വൈകിയും കാഞ്ഞിരപ്പള്ളി സ്‌റ്റേഷനില്‍ പോലീസ്‌ സംരക്ഷണത്തില്‍ സമ്മാനാര്‍ഹമായ ലോട്ടറിടിക്കറ്റുമായി സോംനയ്‌ക്ക്‌ കാവലിരിക്കുകയാണ്‌ പോലീസ്‌. ഭാര്യയും രണ്ട്‌ കുട്ടികളുമുള്ള സോംനയ്‌ക്ക്‌ നാട്ടിലെ കടബാദ്ധ്യതകള്‍ തീര്‍ക്കണമെന്നും കടത്തില്‍ മുങ്ങി വില്‍ക്കേണ്ടി വന്ന കൃഷിയിടങ്ങള്‍ തിരികെ വാങ്ങണമെന്നുമാണ്‌ ആഗ്രഹം.










from kerala news edited

via IFTTT

നീളം കൂടിയ ശാസ്‌ത്ര ചുമര്‍ പത്രിക തയ്യാറാക്കി വളാഞ്ചേരി എം.ഇ.എസ്‌.കെ.വി.എം. കോളേജ്‌ ചരിത്ര നേട്ടത്തിലേക്ക്‌











Story Dated: Sunday, December 14, 2014 12:10


വളാഞ്ചേരി:നീളം കൂടിയ ശാസ്‌ത്ര ചുമര്‍ പത്രിക തയ്യാറാക്കി വളാഞ്ചേരി എം.ഇ.എസ്‌.കെ.വി.എം. കോളേജ്‌ ചരിത്ര നേട്ടത്തിലേക്ക്‌.കോളേജിലെ രണ്ടാം വര്‍ഷ സുവോളജി വിദ്യാര്‍ഥികള്‍ എക്‌സിലിക്‌സി എന്ന പേരില്‍ മുന്നൂറ്‌ മീറ്റര്‍ നീളത്തില്‍ തുണിയില്‍ തീര്‍ത്ത ചുമര്‍ പത്രിക ഒരുക്കിയാണ്‌ ചരിത്രത്തിലിടം നേടിയത്‌.ലോകത്തിലെ ശാസ്‌ത്ര ചുമര്‍ പത്രികകളില്‍ നീളം കൊണ്ട്‌ ഒന്നാം സ്‌ഥാനം എത്തുന്നതോടെ ലിംക ബുക്‌സ് ഓഫ്‌ റെക്കോഡില്‍ എക്‌സിലിക്‌സി ഇടം നേടുമെന്ന പ്രതീക്ഷയിലാണ്‌ വിദ്യാര്‍ഥികളും,കോളജ്‌ അധികൃതരും.


പ്രകൃതിയുടെയും,ശാസ്‌ത്രത്തിന്റെ വിവിധ തലങ്ങള്‍ ചുമര്‍ പത്രികയില്‍ ഇടം നേടിയിട്ടുണ്ട്‌.പ്രപഞ്ചോത്‌പ്പത്തി മുതല്‍ മംഗള്‍യാന്‍ വിക്ഷേപണം വരെയുളള മനുഷ്യന്റെ വികാസ പരിണാമങ്ങളെ വരകളിലും,നിറങ്ങളിലും ചിത്രീകരിച്ചുകൊണ്ടുളള ചുമര്‍ പത്രിക ഒരുക്കുവാന്‍ രണ്ട്‌ മാസത്തോളമെടുത്തു. ചുമര്‍ പത്രികയുടെ പ്രകാശനം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുഹറ മമ്പാട്‌ നിര്‍വഹിച്ചു.


കോളജ്‌ പ്രിന്‍സിപ്പല്‍ ഡോ.പി മുഹമ്മദലി അധ്യക്ഷത വഹിച്ചു.ഡോ.ഇസ്‌ഹാഖ്‌, വളാഞ്ചേരി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി.പി. അബ്‌ദുള്‍ ഗഫൂര്‍, ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. മുഹമ്മദ്‌ അബ്‌ദുറഹ്‌മാന്‍, വളാഞ്ചേരി മേഖല കൃഷി ഡയറക്‌ടര്‍ എ. ജമീല, ചീഫ്‌ മെഡിക്കല്‍ ഓഫീസര്‍ ഡോ.ബി. ബിനോദ്‌, വി.പി.എം. സാലിഹ്‌, പ്രഫ.കെ.ജെ. തോമസ്‌, ഡോ.ബി രാജേഷ്‌, ഡോ. എം. സീനത്ത്‌, യൂണിയന്‍ ചെയര്‍മാന്‍ ശരത്‌ ഗോവിന്ദ്‌ പ്രസംഗിച്ചു. കോഡിനേറ്റര്‍ പ്രഫ. കൃഷ്‌ണപ്രഭ, വിദ്യാര്‍ഥികളായ പി.കെ. നജ്‌മ, പി.കെ. രാഖി, പി.ടി. ഷമീല, എം. ഷമീല, അനീമ ദാസ്‌, അഖില, വിപീഷ, ഷാദിന, ഷഹാന, പി.കെ. രാഹുല്‍ നേതൃത്വം നല്‍കി.










from kerala news edited

via IFTTT

കര്‍ഷകര്‍ക്ക്‌ സൗജന്യമായി ജൈവ കുമിള്‍ നാശിനി നല്‍കും











Story Dated: Sunday, December 14, 2014 12:10


തിരൂര്‍: സുഗന്ധവിള പരിപോഷണ പദ്ധതി പ്രകാരം കുരുമുളകു കര്‍ഷകര്‍ക്ക്‌ ജൈവ കുമിള്‍ നാശിനി സൗജന്യമായി വിതരണം ചെയ്ുയമെന്ന്‌ തിരുന്നാവായ കൃഷിഭവനില്‍ നിന്നും അറിയിച്ചു. ആവശ്യമുള്ള കര്‍ഷകര്‍ നികുതി രശീതുമായി കൃഷിഭവനില്‍ എത്തണം. പച്ചക്കറി കൃഷി വികസന പദ്ധതിയുടെ ഭാഗമായി 2013-2014 കാലയളവില്‍ തിരുന്നാവായ കൃഷിഭവനില്‍ നിന്നും ഗ്രോബാഗ്‌ കൈപ്പറ്റിയ കര്‍ഷകര്‍ അവര്‍ക്ക്‌ അനുവദിച്ച ജൈവവളം, കുമിള്‍ നാശിനി എന്നിവ കൃഷിഭവനില്‍ നിന്നും വാങ്ങേണ്ടതാണെന്നും തിരുന്നാവായ കൃഷി ഭവന്‍ അഗ്രിക്കള്‍ച്ചറല്‍ ഓഫീസര്‍ അറിയിച്ചു.










from kerala news edited

via IFTTT

ബാര്‍കോഴയില്‍ തട്ടി ഉടഞ്ഞ മാണിയെ കൈവിടാതെ മുസ്ലീം ലീഗ്‌











Story Dated: Sunday, December 14, 2014 12:10


മലപ്പുറം: ബാര്‍കോഴയില്‍ തട്ടി ഉടഞ്ഞ ധനമന്ത്രി കെ.എം മാണിയുടെ രാജിക്കായി ഇടത്‌ സമരഗോദയില്‍ ഇറങ്ങുമ്പോള്‍ മാണിയെ കൈവിടാതെ മുസ്ലീം ലീഗ്‌. ബാര്‍ കോഴക്കേസില്‍ മാണി മന്ത്രിസ്‌ഥാനം രാജിവെക്കേണ്ടി വന്നാല്‍ യു.ഡി.എഫില്‍ പൊട്ടിത്തെറി ഉറപ്പാകുമെന്ന്‌ ലീഗ്‌ നേതൃത്വം കണക്കു കൂട്ടുന്നു. ഇതാണ്‌ മാണിക്കൊപ്പം ഉറച്ചു നില്‍ക്കുവാന്‍ ലീഗിനെ പ്രേരിപ്പിക്കുന്നത്‌. യു.ഡി.എഫ്‌ ഭരണം തകര്‍ന്നാല്‍ ലീഗിന്‌ തിരിച്ചടിയാകുമെന്ന ഭയവും ഉണ്ട്‌. ഇതും ബാര്‍കോഴ വിഷയത്തില്‍ ലീഗിന്‌ മൗനം പാലിക്കുന്നതിന്‌ കാരണമാകുന്നുണ്ട്‌. ലീഗ്‌ കൈകാര്യം ചെയ്ുയന്ന പൊതുമരാമത്തു വകുപ്പിനെതിരെ അഴിമതിയാരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ഇതില്‍ നിന്നും തല ഊരണമെങ്കില്‍ യു.ഡി.എഫ്‌ ഭരണം നില നില്‍ക്കണം.


മാണിയുടെ കാലിടറിയാല്‍ മന്ത്രിസഭ നിലം പൊത്തുമെന്നും ലീഗ്‌ നേതൃത്വം വിലയിരുത്തുന്നു. മുന്‍മന്ത്രി ഗണേഷ്‌കുമാറാണ്‌ പൊതുമരാമത്ത്‌ വകുപ്പിനെതിരെ അഴിമതിയാരോപണം ഉയര്‍ത്തിയത്‌. മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്‌ഥനായ ഇബ്രാഹിം കുഞ്ഞാണ്‌ പൊതുമരാമത്ത്‌ വകുപ്പ്‌ കൈകാര്യം ചെയ്യുന്നത്‌. ഇത്‌ ലീഗ്‌ നേതൃത്വത്തെ കുഴയ്‌ക്കുന്നുണ്ട്‌. വിജിലന്‍സ്‌ കേസിന്റെ പേരില്‍ രാജിവെച്ചാല്‍ ഒരു മന്ത്രിക്കും സ്‌ഥാനത്ത്‌ തുടരാന്‍ കഴിയില്ലെന്ന്‌ കഴിഞ്ഞ ദിവസം ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല പറഞ്ഞത്‌ ലീഗിന്‌ അല്‍പ്പം ആശ്വാസം പകരുന്നുണ്ട്‌. പൊതുമരാമത്ത്‌ വകുപ്പിനെതിരെ ആരോപണം ഉയര്‍ത്തിയ ഗണേഷ്‌കുമാര്‍ ഒറ്റയാന്‍കളി കളിച്ചാല്‍ യു.ഡി.എഫിനെ തകര്‍ക്കുവാന്‍ കഴിയില്ലെന്നും ലീഗ്‌ നേതൃത്വം ആശ്വസിക്കുന്നു. കെ.പി.സി.സി പ്രസിഡന്റ്‌ വി.എം സുധീരന്റെ നിലപാട്‌ കനത്തപ്പോള്‍ കൊണ്ടത്‌ കെ.എം മാണിക്ക്‌. ബാറുകള്‍ പൂട്ടുന്നതിന്‌ പൂര്‍്‌ണ്ണ പിന്തുണ നല്‍കിയ ലീഗ്‌ ബാര്‍കോഴയില്‍ മാണി വഴുതി വീണപ്പോള്‍ ലീഗിന്‌ പ്രതികരണശേഷി നഷ്‌ടപ്പെട്ടു.


മലബാറില്‍ മാത്രം വേരോട്ടമുള്ള മുസ്ലീം ലീഗിന്‌ സംസ്‌ഥാന ഭരണം താങ്ങുപലകയാണ്‌. വരാനിരിക്കുന്ന ത്രിതല പഞ്ചായത്തു തെരഞ്ഞെടുപ്പും തുടര്‍ന്നു നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പും ഭരണത്തിലിരിക്കുന്നത്‌ ഗുണം ചെയ്യുമെന്നും ലീഗ്‌ നേതൃത്വം വിലയിരുത്തുന്നുണ്ട്‌. മുഖ്യമന്ത്രി സ്‌ഥാനം മോഹിക്കുന്ന കെ.എം മാണിയെ മെരുക്കാന്‍ കോണ്‍ഗ്രസ്‌ ബാര്‍ കോഴ വിഭാഗം ഉയര്‍ത്തിയെന്ന ആരോപണം നിലനില്‍ക്കുന്നുമുണ്ട്‌. ഇടതിലേക്ക്‌ ചേക്കേറാന്‍ കാത്തിരിക്കുന്ന ലീഗിനും തിരിച്ചടി നല്‍കുന്നതാണ്‌ പൊതുമരാമത്ത്‌ വകുപ്പിലെ അഴിമതിയാരോപണം. ആലപ്പുഴയില്‍ നടക്കാനിരിക്കുന്ന സി.പി.എം സംസ്‌ഥാന സമ്മേളനത്തിനു ശേഷമേ മാണിയേയും ലീഗിനേയും ഇടതുമുന്നണിയിലേക്ക്‌ എടുക്കണോ വേണ്ടയോ എന്ന അന്തിമ തീരുമാനം ഉണ്ടാവൂ. സി.പി.എമ്മിന്റെ തീരുമാനം അറിയാതെ യു.ഡി.എഫില്‍ നിന്നും പുറത്തു പോരുവാനുള്ള തീരുമാനം മാണിക്കും ലീഗിനു എടുക്കാനാവില്ല.


ഫ്രാന്‍സിസ്‌ ഓണാട്ട്‌










from kerala news edited

via IFTTT