Story Dated: Sunday, December 14, 2014 12:57
ചങ്ങനാശേരി : കെ.സി.വൈ.എം സംസ്‌ഥാന സമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന കലോത്സവം ഉത്സവ് 2014 അസംപ്‌ഷന്‍ കോളേജ് ഓഡിറ്റോറിയത്തില്‍ തിരിതെളിഞ്ഞു. സംസ്‌ഥാന പ്രസിഡന്റ് റെന്നി രാജ് അധ്യക്ഷത വഹിച്ചു. ചങ്ങനാശേരി അതിരൂപത മെത്രപ്പോലീത്ത മാര്‍ ജോസഫ് പെരുന്തോട്ടം ഉദ്‌ഘാടനം ചെയ്‌തു.
ക്രൈസ്‌തവ യുവജനങ്ങള്‍ കലയിലൂടെ ഈശോ മിശിഹായ്‌ക്ക് സാക്ഷ്യം വഹിക്കുന്നവരായിരിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്‌തു. സംസ്‌ഥാന ഡയറക്‌ടര്‍ ഫാ. മാത്യു തിരുവാലില്‍ ആമുഖ പ്രസംഗം നടത്തി. അസംപ്‌ഷന്‍ കോളേജ് പ്രിന്‍സിപ്പല്‍ സിസ്‌റ്റര്‍ മേഴ്‌സി നെടുംപുറം, ഫാ. സന്തോഷ് തര്‍മ്മശ്ശേരി, ലിബിന്‍ കുര്യാക്കോസ്, മിജാര്‍ക്ക് ഏഷ്യന്‍ ചെയര്‍പേഴ്‌സണ്‍ സ്‌മിത ഷിബിന്‍, പി.എഫ് മോന്‍സ് ഷാംജി മാട്ടൂല്‍ എന്നിവര്‍ പ്രസംഗിച്ചു.
ഏഴുവേദികളിലായി മത്സരങ്ങള്‍ നടന്നു. പരിപാടികള്‍ക്ക് ജെറി പൗലോസ്, സജിന്‍ ചാലില്‍, ബിജോ പി. ബാബു, ആന്റോ ആന്റണി, ലിന്‍സി അഗസ്സിന്‍, ജെസ്സി കുഞ്ഞുമോന്‍, ആര്‍.വി റിജോമോന്‍, ലാലിച്ചന്‍ മറ്റത്തില്‍, ടെസ്സി തെരേസ്, ജോര്‍ജ് സി. റോസ്‌മി, ബ്രദര്‍ ബിബിന്‍, സുബിന്‍ തോമസ്, സിറിയക് തോമസ്, ജിതിന്‍ തോമസ്, റിജോമോന്‍ മുണ്ടകം, സ്‌നേഹാ സെബാസ്‌റ്റ്യന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
from kerala news edited
via IFTTT