Story Dated: Sunday, December 14, 2014 12:38
തിരുവനന്തപുരം: നൂതന ആരോഗ്യ പരിരക്ഷാ സേവന പദ്ധതിയായ മോബ്‌ഡിയും ഇന്ത്യയിലെ പ്രഥമ സ്‌ത്രീ സൗഹൃദ ടാക്‌സി സേവനമായ ഷി ടാക്‌സിയും കൈകോര്‍ക്കുന്നു. യാത്രാ വേളയിലെ അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിന് പ്രാഥമിക ചികിത്സ ലഭ്യമാക്കുന്ന സംരംഭമായ ഹെല്‍ത്ത് ഓണ്‍ ദി ഗോയുടെ ഭാഗമായാണിത്. ഹെല്‍ത്ത് ഓണ്‍ ദി ഗോയുടെ ഉദ്‌ഘാടനം ചൊവ്വാഴ്‌ച രാവിലെ 11.30ന് ഹോട്ടല്‍ ഹില്‍ട്ടണ്‍ ഗാര്‍ഡന്‍ ഇന്നില്‍ ഗവര്‍ണര്‍ ജസ്‌റ്റിസ് പി. സദാശിവം നിര്‍വഹിക്കും. മന്ത്രി വി.എസ്. ശിവകുമാര്‍, മന്ത്രി എം.കെ. മുനീര്‍, മുരളീധരന്‍ എം.എല്‍.എ., ജന്‍ഡര്‍ പാര്‍ക്ക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോ. പി.ടി.എം. സുനീഷ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.
from kerala news edited
via IFTTT