Story Dated: Saturday, December 13, 2014 08:50
കൊച്ചി: ഫെയ്സ്ബുക്ക് സെലിബ്രിറ്റിയാക്കിയ മലയാളി മെറിന് ജോസഫ് ഐ.പി.എസ് കൊച്ചിയിലേക്ക്. കൊച്ചിയിലെ പുതിയ എ.സി.പി എന്ന പേരില്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് മെറിന് ജോസഫിന്റെ ചിത്രങ്ങള്‍ ഫെയ്സ്ബുക്കില്‍ വൈറലായതോടെയാണ് ഈ യുവ ഐ.പി.എസുകാരി പ്രശസ്തയായത്.
സിനിമാ താരങ്ങളെ വെല്ലുന്ന സന്ദര്യമാണ് മെറിന് ഫെയ്സ്ബുക്കില്‍ ഏറെ ആരാധകരെ നേടിക്കൊടുത്തത്. ഇത്തവണ വ്യാജവാര്‍ത്തകള്‍ക്ക് ഇടമില്ലാതെ മെറിന് തന്നെ തന്റെ ആദ്യ പോസ്റ്റിംഗ് വാര്‍ത്ത സ്ഥിരീകരിച്ചിരിക്കുന്നു. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് മെറിന് ഇക്കാര്യം സ്ഥിരീകരിച്ചത്. കൊച്ചി അസിസ്റ്റന്റ് സൂപ്രണ്ടന്റ് ഓഫ് പൊലീസ്(ട്രെയിനിങ്ങ്) ആയാണ് മെറിന്റെ ആദ്യ നിയമനം.
നേരത്തെ കൊച്ചിയിലെ എ.സി.പിയായി മെറിന് നിയമിതയാകുന്നുവെന്ന വാര്‍ത്തയെ തുടര്‍ന്ന് മെറിന് തന്നെ വിശദീകരണവുമായി രംഗത്ത് വന്നിരുന്നു. താന്‍ കൊച്ചിയിലെ അസിസ്റ്റന്റ് കമ്മീഷണര്‍ അല്ലെന്നും ഇപ്പോള്‍ ഹൈദരാബാദിലെ നാഷണല്‍ പോലീസ് അക്കാദമിയില്‍ പരിശീലനത്തിലാണെന്നുമായിരുന്നു മെറിന്റെ വിശദീകരണം. ഇതേതുടര്‍ന്ന് മെറിന്റെ ഫെയ്സ്ബുക്ക് പേജിലും ആരാധകരുടെ എണ്ണം വര്‍ധിച്ചു.
from kerala news edited
via IFTTT