121

Powered By Blogger

Saturday, 13 December 2014

പൂച്ചാക്കല്‍ എസ്‌.ഐ എ.വി ബിജുവിനെ താരമാക്കി ഫ്‌ളെക്‌സ്‌ ബോര്‍ഡ്‌











Story Dated: Sunday, December 14, 2014 12:09


പൂച്ചാക്കല്‍: പൂച്ചാക്കല്‍ എസ്‌്.ഐ എ.വി ബിജുവിനെ താരമാക്കി ഫ്‌ളെക്‌സ്‌ ബോര്‍ഡും, പോസ്‌റ്ററും വ്യാപകം. കൃത്യമായ ഉറവിടമില്ലാതെ പൗരസമിതിയുടെ പേരിലാണ്‌ പോസ്‌റ്ററുകള്‍ പതിച്ചിരിക്കുന്നത്‌. പൂച്ചാക്കല്‍, പാണാവള്ളി, വടുതല, അരൂക്കുറ്റി തുടങ്ങിയ പ്രദേശങ്ങളിലാണ്‌ എസ്‌.ഐക്ക്‌ അഭിനന്ദനം അര്‍പ്പിച്ച്‌ വ്യാപകമായി പോസ്‌റ്റര്‍ പ്രചാരണം നടത്തുന്നത്‌.


മയക്കുമരുന്ന്‌് കഞ്ചാവ്‌ മണല്‍കടത്ത്‌് നിര്‍ത്തട നിയമ ലംഘകര്‍ക്കെതിരേ അതിശക്‌തമായ നിലപാട്‌ എന്നിങ്ങനെയുള്ള പോസ്‌റ്ററുകളും ഫ്‌ളക്‌്സുകളുമാണ്‌ വ്യാപകമായിരിക്കുന്നത്‌. എന്നാല്‍, പൂച്ചാക്കല്‍ മേഖലയില്‍ മാസങ്ങളായി അരങ്ങേറുന്ന മോഷ്‌ടാകളെ പിടിക്കൂടാന്‍ ഇതുവരെ സാധിച്ചിട്ടില്ലന്ന്‌ ആക്ഷേപമുണ്ട്‌. മാത്രമല്ല നീര്‍ത്തടം നികത്താന്‍ ശ്രമിക്കവെ പിടികൂടിയ എക്‌സകവേറ്റര്‍ കോഴ വാങ്ങി വിട്ടുകൊടുത്തതിന്‌ ഈ എസ്‌.ഐ. വിജിലന്‍സ്‌ അന്വഷണം നേരിടുകയാണ്‌










from kerala news edited

via IFTTT