Story Dated: Sunday, December 14, 2014 12:09
ഇരിട്ടി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പിള്‍മാരുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നടത്തിയ ക്ലിഫ് ഹൗസ് മാര്‍ച്ചിന് നേരെ പോലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ വ്യാപക പ്രതിഷേധം.
ന്യായമായ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനായി സമരം നടത്തിയ കന്യാസ്‌ത്രീകള്‍ ഉള്‍പ്പെടെ നൂറോളം വരുന്ന വനിതാ പ്രിന്‍സിപ്പാള്‍മാരോട് അസഭ്യം പറയുകയും പത്തോളം പ്രിന്‍സിപ്പാള്‍മാരെ ക്രൂരമായി തല്ലിച്ചതയ്‌ക്കുകയും ചെയ്‌ത പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് നാളെ നടക്കാനിരിക്കുന്ന ഹയര്‍ സെക്കന്ററി പരീക്ഷകള്‍ ബഹിഷ്‌കരിക്കാനും ഇരിട്ടി ഉപജില്ലാതല പ്രിന്‍സിപ്പാള്‍മാരുടെ പ്രതിഷേധ യോഗത്തില്‍ തീരുമാനമായി. പോള്‍. പി. ജെ, കെ. മണികണ്‌ഠന്‍, എന്‍. ഡി. സണ്ണി, ജോണി തോമസ് സംസാരിച്ചു.
from kerala news edited
via IFTTT