121

Powered By Blogger

Saturday, 13 December 2014

താനൂര്‍ മൂലക്കലിലെ സ്വകാര്യ ആശുപത്രി പൂട്ടിയതില്‍ പരക്കെ ആക്ഷേപം











Story Dated: Sunday, December 14, 2014 12:10


താനൂര്‍: താനൂര്‍ മൂലക്കലില്‍ പ്രവര്‍ത്തിച്ചിരുന്ന ബേബി മെമ്മോറിയല്‍ ആശുപത്രി അടച്ചു പൂട്ടിയതില്‍ നാട്ടുകാര്‍ പരക്കെ ആക്ഷേപത്തില്‍. കഴിഞ്ഞ പത്ത്‌ വര്‍ഷക്കാലമായി ആതുരശുശ്രൂഷാ രംഗത്ത്‌ പ്രവര്‍ത്തിച്ചുവന്ന താനൂര്‍ മൂലക്കലിലെ സ്വകാര്യ ആശുപത്രി കഴിഞ്ഞ രണ്ടു വര്‍ഷമായി ബേബി മെമ്മോറിയല്‍ ആശുപത്രി എ്‌ന്ന പേരിലാണ്‌ അറിയപ്പെടുന്നത്‌. തുടക്കത്തില്‍ ജനത ഹോസ്‌പിറ്റല്‍ എന്നും പിന്നീട്‌ ദയ ഹോസ്‌പിറ്റല്‍ എന്നും പേര്‌ നല്‍കി പ്രവര്‍ത്തിച്ചു. ചില കാരണങ്ങളാല്‍ മാനേജ്‌മെന്റ്‌ കൈമാറ്റം ചെയ്ുയകയായിരുന്നു. കോഴിക്കോട്‌ കേന്ദ്രമായി വളരെ നല്ല നിലവാരത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന ഒരു സ്വകാര്യ ആശുപത്രി മാനേജ്‌മെന്റാണ്‌ ഇപ്പോള്‍ ഈ ആശുപത്രി നടത്തി വരുന്നത്‌.


ഒരാഴ്‌ച മുമ്പ്‌ ഈ ആശുപത്രിയില്‍ വെച്ച്‌ ഒരു കുട്ടി മരണപ്പെടാനുണ്ടായ സാഹചര്യമാണ്‌ ഇപ്പോള്‍ ആശുപത്രി അടച്ചുപൂട്ടാനുള്ള കാരണമായി പറയപ്പെടുന്നത്‌. നേരത്തെ ഈ ആശുപത്രിയില്‍ വെച്ച്‌ രോഗികള്‍ മരണപ്പെടാനുള്ള സാഹചര്യമുണ്ടായപ്പോഴും പലപ്പോഴും നാട്ടുകാരുടെ പ്രതിഷേധവും മറ്റും ഉണ്ടായിരുന്നു. സേവനതല്‍പ്പരത മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന ആശുപത്രി താനൂരില്‍ പ്രവര്‍ത്തിക്കണമെന്നാണ്‌ നാട്ടുകാരുടെ ആവശ്യം.










from kerala news edited

via IFTTT