121

Powered By Blogger

Tuesday 9 March 2021

പാഠം 115 | കൂടുതൽ നേട്ടത്തിന് ഓഹരിയോ മ്യൂച്വൽ ഫണ്ടോ?

പെൻഷൻ പറ്റിയപ്പോൾ അച്ഛന് ലഭിച്ച 30 ലക്ഷം രൂപ ഓഹരി വിപണിയിൽ നിക്ഷേപിച്ച് ചുരുങ്ങിയ കാലംകൊണ്ട് കോടീശ്വരനാകുകയെന്നതായിരുന്നു ആ യുവാവിന്റെ ലക്ഷ്യം. എത്രയും വേഗം നിക്ഷേപംനടത്തി സമ്പത്ത്നേടാനുള്ള വ്യഗ്രത പ്രകടമാകുന്നതായിയിരുന്നു അദ്ദേഹത്തിന്റെ ഇ-മെയിൽ. കോവിഡ് വ്യാപനത്തെതുടർന്ന് 2020 മാർച്ചിൽ ഓഹരി വിപണികൂപ്പുകുത്തിയപ്പോൾ ആത്മവിശ്വാസംനഷ്ടപ്പെട്ട നിരവധി മ്യൂച്വൽ ഫണ്ട് നിക്ഷേപകർ പണംപിൻവലിക്കാൻ തിടുക്കംകൂട്ടി. ഓഹരി നിക്ഷേപകരിൽപലരും പണംതിരികെയെടുത്ത് അക്കൗണ്ടുതന്നെ ക്ലോസ്ചെയ്തു. ഒന്നുരണ്ടുമാസങ്ങൾക്കുശേഷം വിപണിയിലേയ്ക്ക് ആഭ്യന്തര നിക്ഷേപം കുതിച്ചെത്തുന്നതായാണ് കണ്ടത്. ആത്മവിശ്വാസം വീണ്ടെടുത്ത ചെറുകിടനിക്ഷേപകരും പുതിയതായി അക്കൗണ്ടെടുത്ത ചെറുപ്പക്കാരും വിപണിയെ സജീവമാക്കി. മ്യൂച്വൽ ഫണ്ടിനുപകരം ഓഹരിയിൽതന്നെ നേരിട്ടുനിക്ഷേപിച്ച് ഇരട്ടയക്ക ആദായംനേടുകയെന്ന ലക്ഷ്യമായിരുന്നു അവർക്ക്. ദിനംപ്രതി ഓഹരികൾവാങ്ങുകയും വിൽക്കുയുംചെയ്യുകയെന്ന നിക്ഷേപരീതി പിന്തുടരാനായിരുന്നു പലർക്കുംതാൽപര്യം. ഇന്ന് നിക്ഷേപിച്ച് നാളെ ലാഭംകൊയ്യുകയെന്നരീതിയിൽ മുന്നോട്ടുപോകാനായിരുന്നു അവരിൽ പലരുംശ്രമിച്ചത്. അതിനായി സോഷ്യൽമീഡിയയിലും നിക്ഷേപ ഫോറങ്ങളിലും കയറിയിറങ്ങി പലരുംപറയുന്നവാക്കുകേട്ട് ഓഹരി വാങ്ങി കൈപൊള്ളിയവർ ഏറെയാണ്. ഓഹരിയോ മ്യൂച്വൽ ഫണ്ടോ: ഏതാണ് മികച്ചത്? ഓഹരി വിപണിയിലും മ്യൂച്വൽഫണ്ടിലുമൊക്കെ പുതിയതായി നിക്ഷേപംനടത്താനെത്തുന്നവർ ഉന്നയിക്കുന്ന പൊതുവായ ഒരുസംശയമാണിത്. ഓഹരിയിൽനിന്നാണോ മ്യൂച്വൽഫണ്ടിൽനിന്നാണോ കൂടുതൽ ആദായം ലഭിക്കുകയെന്ന്. മ്യൂച്വൽ ഫണ്ടുകളിൽനിന്നുള്ള നേട്ടത്തിന് പരിമിതിയുണ്ടെന്ന് വിശ്വസിക്കുന്നവരുണ്ട്. വരുമാനത്തിലെ നല്ലൊരുശതമാനം ഓഹരിയിൽതന്നെ മുടക്കണമെന്നാണ് ഇവരുടെ അഭിപ്രായം. ഈയിടെ 28വയസ്സുള്ള ഒരു ചെറുപ്പക്കാരൻ ഓഹരി നിക്ഷേപത്തെക്കുറിച്ച് അന്വേഷിക്കുകയുണ്ടായി. എങ്ങനെ മികച്ച ഓഹരി തിരഞ്ഞെടുക്കാം? ഏത് വിലയിൽ ഓഹരി വാങ്ങാം? എത്ര ആദായം അതിൽനിന്ന് പ്രതീക്ഷിക്കാം?-എന്നിങ്ങനെയായിരുന്നു ചോദ്യങ്ങൾ. അദ്ദേഹത്തിന് വേണ്ടത് ലാഭംകിട്ടിക്കൊണ്ടിരിക്കുന്ന ക്യാപ്സൂൾ സൈസിലുള്ള ഒരുപോർട്ട്ഫോളിയോയാണ്. അച്ഛന് പെൻഷൻപറ്റിയപ്പോൾ ലഭിച്ച 30 ലക്ഷം രൂപ മുഴുവനും ഓഹരിയിൽ മുടക്കാൻ തയ്യാറാണ്. അതിനായി മികച്ച ഓഹരികൾ കണ്ടെത്തിത്തരണമെന്നായിരുന്നു ആവശ്യം. മികച്ച ഓഹരികൾ കണ്ടെത്താൻ അദ്ദേഹത്തിന് സമയമില്ല. കാര്യങ്ങൾ പഠിച്ചെടുക്കാൻ ക്ഷമയുമില്ല. ഓഹരിയിൽ നിക്ഷേപിക്കുംമുമ്പ് ഓഹരിയിൽ നിക്ഷേപത്തിനിറങ്ങുംമുമ്പ് അടിസ്ഥാനപരമായി അറിഞ്ഞിരിക്കേണ്ടകാര്യങ്ങളുണ്ട്. മികച്ച ഓഹരി കണ്ടെത്തി നിക്ഷേപിക്കുകയെന്നത് ശ്രമകരമാണ്. അറിവും സമയവും പരിശ്രമവും അതിന് ആവശ്യമാണ്. മികച്ചരീതിയിൽ വൈവിധ്യവത്കരണം സാധ്യമാക്കി റിസ്ക് കുറച്ച് സ്റ്റോക്ക് പോർട്ട്ഫോളിയോ ക്രമീകരിക്കൽ ബുദ്ധിമുട്ടുള്ളകാര്യമാണ്. യഥാസമയം വിപണിയിലെ ചലനങ്ങൾ മനസിലാക്കുന്നതിനും വേണ്ടവിധത്തിൽ ഇടപെടുന്നതിലും വിപണിയിലെ പ്രൊഫഷണലുകൾപോലും പലപ്പോഴും പരാജയപ്പെടുന്നു. ഓഹരിയിൽനേരിട്ട് നിക്ഷേപിക്കുന്നവർക്ക് വ്യക്തമായ ബോധ്യവും അച്ചടക്കവും കേന്ദ്രീകൃതശ്രദ്ധയും ആവശ്യമാണ്. ബ്രോക്കറുടെ നിർദേശങ്ങളോ ടിപ്സുകളെയോ ആശ്രയിച്ചുമാത്രം നിക്ഷേപിക്കാനിറങ്ങിയാൽ നഷ്ടമാകും ഉണ്ടാകുക. മ്യൂച്വൽ ഫണ്ട് തിരഞ്ഞെടുക്കുംമുമ്പ്: വിവിധ കാറ്റഗറികളിലായി നൂറുകണക്കിന് മ്യൂച്വൽ ഫണ്ടുകൾ വിപണിയിലുണ്ട്. നിക്ഷേപ ലക്ഷ്യങ്ങൾക്ക് യോജിച്ച ഫണ്ടുകൾ തിരഞ്ഞെടുക്കുകയെന്നത് വെല്ലുവിളിയാണ്. മികച്ച ഓഹരികൾ കണ്ടെത്തി സജീവമായി ഇടപെട്ട് നിക്ഷേപകന് പരമാവധി ആദായംനൽകാൻ ഫണ്ടുകൾ മത്സരിക്കുമെങ്കിലും ഇക്കാര്യത്തിൽ ഉറപ്പൊന്നുമില്ല.അതിന് തെളിവായി നിരവധി ഫണ്ടുകൾ മുന്നിലുണ്ടല്ലോ. ബെഞ്ച്മാർക്ക് സൂചികയുടെപോലും ആദായം നൽകാൻ കഴിയാത്ത നൂറുകണക്കിന് ഫണ്ടുകൾ വിപണിയിലുണ്ട്. അതുമാത്രമല്ല, നിലവിൽ മികച്ച ആദായംനൽകുന്ന ഫണ്ടുകൾ ഭാവിയിൽ തുടർന്നും പ്രകടനംകാഴ്ചവെയ്ക്കുമെന്ന് യാതൊരു ഉറപ്പുമില്ല. ഫണ്ടുകളിലെ ഓഹരികളുടെ പോർട്ട്ഫോളിയോ(അതായ്ത് എത് ഓഹരിയിൽനിക്ഷേപിക്കണമെന്ന്)തീരുമാനിക്കാൻ നിക്ഷപകനാവില്ല. അതിന്റെ പൂർണഅവകാശം ഫണ്ട് മാനേജർക്കാണെന്നും മനസിലാക്കുക. അതുകൊണ്ടുതന്നെ മികച്ച ഫണ്ടുകൾ തിരഞ്ഞെടുക്കുന്നതും നിക്ഷേപകനെ സംബന്ധിച്ചെടുത്തോളം വെല്ലുവിളിയാണ്. റിസ്കെടുക്കാനുള്ളശേഷിയും സാമ്പത്തിക ലക്ഷ്യവും നിക്ഷേപകാലാവധിയുമൊക്കെ പരിഗണിച്ചാണ് ഫണ്ടുകൾ തിരഞ്ഞെടുക്കേണ്ടത്.എന്നാൽ ഫണ്ടുകളെ പ്രൊമോട്ട്ചെയ്യുന്ന വിതരണക്കാരിൽപലരും ഇതെക്കുറിച്ചൊന്നും നിക്ഷേപകന് പറഞ്ഞുകൊടുക്കാറില്ലെന്നതാണ് വാസ്തവം. കാലാകാലങ്ങളിൽ അവയുടെ പ്രകടനംവിലയിരുത്തി ഉചിതമായതീരുമാനമെടുക്കാനും സഹായിക്കാറുമില്ല. ഫണ്ട് ഹൗസുകൾ ഓരോകാലങ്ങളിലായി പുഷ് ചെയ്യുന്ന ഫണ്ടുകളാണ് പലപ്പോഴും വിതരണക്കാർനിക്ഷേപകരുരുടെമേൽ കെട്ടിവെയ്ക്കുന്നത്. ന്യൂ ഫണ്ട് ഓഫറുകൾ ഉദാഹരണം. ആത്യന്തികമായ ഉത്തരവാദിത്തം നിക്ഷേപകനുതന്നെയാണെന്ന് മനസിലാക്കുക. ഓഹരി കണ്ടെത്തി നിക്ഷേപിക്കുന്നതുപോലെ, ഫണ്ടുകൾ തിരഞ്ഞെടുക്കുന്നതിലും കൂർമബുദ്ധി ആവശ്യമാണ്. ചെയ്യേണ്ടത്: ഓഹരിയെക്കുറിച്ചും മ്യൂച്വൽഫണ്ടുകളെക്കുറിച്ചും ധാരണയുണ്ടാക്കുകയെന്നതാണ് പ്രധാനം. മികച്ച ഓഹരികൾ കണ്ടെത്തി ദീർഘകാലത്തേയ്ക്ക് ഘട്ടംഘട്ടമായി നിക്ഷേപിച്ച് ക്ഷമയോടെ കാത്തിരിക്കാൻ തയ്യാറാകണം. വിപണിയിലെ ചലനങ്ങൾ മനസിലാക്കാൻ കഴിവുലഭിക്കുമ്പോൾ ചെറിയൊരുതുക ദിനവ്യാപാരത്തിനായി നീക്കിവെയ്ക്കാം. മികച്ച ഫണ്ടുകൾ കണ്ടെത്തിയാൽ നിക്ഷേപിച്ചുകൊണ്ടിരുന്നാൽമതിയെന്ന് ചിന്തിക്കുന്നതുംശരിയല്ല. പത്തുവർഷത്തേയ്ക്ക് എസ്ഐപി ചേർത്തുന്ന വിതരണക്കാരുണ്ട്. എസ്ഐപിയായി ദീർഘകാലം നിക്ഷേപിച്ചാൽ കുറെക്കാലം കഴിയുമ്പോൾ ഒരുതുക കയ്യിൽകിട്ടുമെന്ന് പ്രതീക്ഷിച്ച് കാലാകാലങ്ങളിൽ നിക്ഷേപംതുടരുന്നതും നല്ലതല്ല. വർഷത്തിലൊരിക്കൽ ഫണ്ടിന്റെ പ്രകടനം വിലയിരുത്തണം. പ്രകടനംമോശമായാൽ മറ്റുഫണ്ടുകളിലേയ്ക്ക് മാറാനുള്ള ആർജവം ഉണ്ടാകണം. നിക്ഷേപവും ട്രേഡിങും പുതിയതായി ഓഹരി വിപണിയിൽ നിക്ഷേപംതുടങ്ങുന്നവരിൽ ഭൂരിഭാഗംപേർക്കും ഒരേയൊരു ലക്ഷ്യമാണുള്ളത്. കുറഞ്ഞവിലയിൽ വാങ്ങണം അടുത്തദിവസംതന്നെ കൂടിയവിലയിൽ വിൽക്കണം. ഓരോദിവസവും ആയിരങ്ങൾ ഉണ്ടാക്കണം! ഇത് സാധ്യമാണോയെന്ന്ചോദിച്ചാൽ അസാധ്യമല്ലെന്നാണ് ഉത്തരം. വിപണിയിൽനിന്ന് അത്തരത്തിൽ നേട്ടമുണ്ടാക്കാൻ അസാമാന്യ പ്രൊഫഷണലിസം ആവശ്യമാണെന്നുമാത്രം. രണ്ടുതരത്തിൽ പോർട്ട്ഫോളിയോ ഉണ്ടാക്കാം ദീർഘകാലലക്ഷ്യം മുൻനിർത്തി മികച്ച ഓഹരികളുടെ പോർട്ട്ഫോളിയോ ക്രമീകരിച്ച് എസ്ഐപി മാതൃകയിൽ നിക്ഷേപിക്കാം. ചുരുങ്ങിയത് ഏഴുവർഷമെങ്കിലും ഈ പോർട്ട്ഫോളിയോ നിലനിർത്താൻ ശ്രമിക്കുക. ആവശ്യമെങ്കിൽ ഇടവേളകളിൽ ഓഹരികളുടെ പ്രകടനംവിലയിരുത്തി ഉചിതമായ തീരുമാനമെടുക്കുക. രണ്ടാമതായി, ഇടക്കാല ലക്ഷ്യത്തോടെ ലാഭമെടുപ്പ് ലക്ഷ്യമിട്ട് മറ്റൊരുപോർട്ട്ഫോളിയോ ഉണ്ടാക്കാം. താഴ്ന്ന നിലവാരത്തിൽ വാങ്ങുകയും നിശ്ചിത ആദായമെത്തുമ്പോൾ വിൽക്കുകയുംചെയ്യുകയെന്നരീതി ഇവിടെ സ്വീകരിക്കാം. ഇടക്കിടെ പ്രോഫിറ്റ് ബുക്ക് ചെയ്യാൻ ഈ പോർട്ട്ഫോളിയോ പ്രയോജനപ്പെടുത്താം. ഇനി മ്യൂച്വൽ ഫണ്ടിലേയ്ക്കുവരാം ഓഹരിയിൽ നേരിട്ട് നിക്ഷേപിക്കാൻ താൽപര്യവും സമയവുമില്ലാത്തവർക്ക് മികച്ചത് മ്യൂച്വൽ ഫണ്ടിന്റെവഴിയാണ്. പോർട്ട്ഫോളിയോ റീബാലൻസിങ് ഉൾപ്പെടുയുള്ളകാര്യങ്ങൾ നിക്ഷേപകനുവേണ്ടി ഫണ്ട് മാനേജർ ചെയ്തുകൊള്ളും. ദീർഘകാല സാമ്പത്തിക ലക്ഷ്യംമാണ് മുന്നിലുള്ളതെങ്കിൽ റിസ്ക് അനുസരിച്ച് നിക്ഷേപിക്കാൻ അനുയോജ്യമായ നിരവധി ഇക്വിറ്റി ഫണ്ടുകൾ വിപണിയിലുണ്ട്. വിപണിയിലെ കയറ്റയിറക്കങ്ങളോ കമ്പനികളുടെ പ്രവർത്തനഫലങ്ങളോ ഒന്നുംനോക്കേണ്ടതില്ല ഫണ്ടുകളുടെ പ്രവർത്തനമികവുമാത്രം വർഷത്തിലൊരിക്കൽ വിലയിരുത്തിയാൽമതിയാകും. എത്ര ആദായം പ്രതീക്ഷിക്കാം? ബാങ്ക് നിക്ഷേപത്തിന് ഇപ്പോൾ ശരാശരി ലഭിക്കുന്ന ആദായം ആറുശതമാനമാണ്. റിസ്ക് എടുക്കാൻ തയ്യാറുള്ള നിക്ഷേപകർക്ക് അതിന്റെ ഇരട്ടി പ്രതീക്ഷിച്ചാൽപോരെ? ദീർഘകാലയളവിൽ 12ശതമാനം വാർഷികാദായമെന്നത് മികച്ചതുതന്നെയാണ്. മ്യൂച്വൽ ഫണ്ടിൽനിന്ന് ദീർഘകാലത്തേയ്ക്ക് ശരാശരി 12 മുതൽ 15ശതമാനംവരെ ആദായം പ്രതീക്ഷിക്കാം. മികച്ചരീതിയിൽ കൈകാര്യംചെയ്യുകയാണെങ്കിൽ ഓഹരിയിൽനിന്ന് 15-20ശതമാനവും. അതിൽകൂടുതൽ ലഭിക്കുകയാണെങ്കിൽ ബോണസായി കരുതിയാൽമതി. നിക്ഷേപകർ അറിയാൻ മ്യച്വൽ ഫണ്ടിനേക്കാൾ ഓഹരി നിക്ഷേപം മികച്ച ആദായംനൽകുമെന്ന് പലനിക്ഷേപകരും കരുതുന്നു. കൂടുതൽ നേട്ടമുണ്ടാക്കാനുള്ള സാധ്യത മ്യൂച്വൽഫണ്ട് മാനേജർമാർ പരിമിതപ്പെടുത്തുന്നുവെന്നാണ് ഇവരുടെ നിരീക്ഷണം. ഓഹരികളുടെ ചാഞ്ചാട്ടം വിലയിരുത്താനും മികച്ച ഓഹരികൾ തിരഞ്ഞെടുക്കാനും അറിയാത്തതിനാൽ ഓഹരിയിൽ നേരിട്ട് നിക്ഷേപിക്കുന്നത് ബുദ്ധിമുട്ടാണെന്നും പണംനഷ്ടപ്പെടുമെന്നും മറ്റുപലരും ചിന്തിക്കുന്നു. ഇവർക്ക് മ്യൂച്വൽ ഫണ്ടിലെ നിക്ഷേപമാണ് അനുയോജ്യം. എന്നാൽ മ്യൂച്വൽഫണ്ടിനെക്കുറിച്ചും അതിന്റെ പ്രവർത്തനരീതിയെക്കുറിച്ചും സാമാന്യധാരണയുണ്ടാകേണ്ടത് ആവശ്യമാണ്. കമ്പനികളോ വിതരണക്കരോ മാർക്കറ്റ്ചെയ്യുന്ന ഫണ്ടുകളല്ല, യോജിച്ചവ കണ്ടെത്തിയാണ് നിക്ഷേപിക്കേണ്ടത്. അതുപോലതന്നെ പ്രധാമാണ് പുതിയ ഫണ്ടുകളിലെ നിക്ഷേപം(എൻഎഫ്ഒ)ഒഴിവാക്കുകയുമെന്നത്. ഞങ്ങൾ ചെയ്യുന്നതാണ് ശരിയെന്ന് വിശ്വസിക്കാൻ ആഗ്രഹിക്കുന്നവർ ഏറെയുണ്ട്. തിരഞ്ഞെടുക്കുന്ന ഓഹരികൾ മികച്ചതാണെങ്കിൽ കാര്യമായലാഭം അതിൽനിന്ന് പ്രതീക്ഷിക്കുന്നതും തെറ്റില്ല. പക്ഷേ, ഭാവിയെക്കുറിച്ച് ഒന്നുംഉറപ്പിച്ചുപറയാൻ കഴിയില്ലെന്ന് അറിയുക. എന്താണ് പരിഹാരം? വിപണിയുടെഭാവി കൃത്യമായി പ്രവചിക്കാനുള്ള കഴിവ് അനലിസ്റ്റുകൾക്കെന്നല്ല ആർക്കുമില്ലെന്ന് മനസിലാക്കുക. അതുതന്നെയാണ് വിപണിയുടെ ശക്തി. സാധ്യതകളാണ് അനലിസ്റ്റുകൾ മുന്നോട്ടുവെയ്ക്കുന്നത്. ഇഷ്ടമുള്ള അനുപാതത്തിൽ ഓഹരികളിലും മ്യൂച്വൽഫണ്ടുകളിലും നിക്ഷേപിക്കാനുള്ള അവസരം എല്ലാവർക്കുമുണ്ട്. നിങ്ങൾക്ക് അനുയോജ്യമായത് കണ്ടെത്തി നിക്ഷേപിക്കാൻ നിങ്ങൾക്കുമാത്രമെ കഴിയൂ. അതിന് സഹായിക്കാനെ മറ്റുള്ളവർക്കുകഴിയൂ. പണത്തോടൊപ്പം സമയവും അതിനുവേണ്ടി ചെലവാക്കേണ്ടിവരും. അനുഭവത്തിൽനിന്നുമാത്രമെ മികച്ച നിക്ഷേപകനാകാൻ കഴിയൂഎന്നകാര്യവും മറക്കേണ്ട. feedbacks to: antonycdavis@gmail.com ശ്രദ്ധിക്കാൻ: ഓഹരിയിൽ നിക്ഷേപിക്കാനൊരുങ്ങുന്നവർ വിപണിയിലെ ഓരോ ഇടിവും സാധ്യതയായി കരുതുക. മികച്ച ഓഹരികൾ വാങ്ങി പോർട്ട്ഫോളിയോ സമ്പന്നമാക്കാനുള്ള അവസരമായി അതിനെകാണണം. അതിനുള്ള സമയവും ചലനങ്ങൾ നിരിക്ഷിക്കാനുള്ള താൽപര്യവുമില്ലാത്തവർ മ്യൂച്വൽ ഫണ്ടിന്റെ വഴിസ്വീകരിക്കുക. സാമ്പത്തിക ലക്ഷ്യങ്ങൾ മുൻനിർത്തി ക്ഷമയോടെ എസ്ഐപി മാതൃകയിൽ നിക്ഷേപിക്കുകയാണെങ്കിൽ സമ്പത്തുണ്ടാക്കുകയെന്നത് എളുപ്പമാണ്.

from money rss https://bit.ly/3rD94fS
via IFTTT

സെൻസെക്‌സിൽ 374 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സൂചികകളിൽ നേട്ടംതുടരുന്നു. നിഫ്റ്റി 15,200ന് മുകളിലെത്തി. സെൻസെക്സ് 374 പോയന്റ് നേട്ടത്തിൽ 51,400ലും നിഫ്റ്റി 109 പോയന്റ് ഉയർന്ന് 15,207ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1128 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 243 ഓഹരികൾ നഷ്ടത്തിലുമാണ്. 43 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണികളിലെനേട്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്. ഇൻഡസിൻഡ് ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ബജാജ് ഫിനാൻസ്, സൺ ഫാർമ, എസ്ബിഐ, ടൈറ്റാൻ, എച്ച്സിഎൽ ടെക്, ഇൻഫോസിസ്, ഡോ.റെഡ്ഡീസ് ലാബ്, ടിസിഎസ്, ബജാജ് ഓട്ടോ, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. കൊട്ടക് മഹീന്ദ്ര ബാങ്ക്, ഭാരതി എയർടെൽ, ഒഎൻജിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

from money rss https://bit.ly/2Olrvam
via IFTTT

എസ്.എം.എസുകൾക്ക് പുതിയ നിയന്ത്രണം; ഓൺലൈൻ ഇടപാടുകളെ ബാധിച്ചു

മുംബൈ: വാണിജ്യാവശ്യം മുൻനിർത്തിയുള്ള എസ്.എം.എസുകൾക്ക് ട്രായ് നിർദേശപ്രകാരമുള്ള പുതിയ നിയന്ത്രണങ്ങൾ നടപ്പാക്കിയത് രാജ്യവ്യാപകമായി ഓൺലൈൻ ഇടപാടുകളെ ബാധിച്ചു. ടെലികോം കമ്പനികളുടെ ബ്ലോക്ക് ചെയിൻ പ്ലാറ്റ്ഫോമിൽ ഐ.ഡി.യും കണ്ടന്റും രജിസ്റ്റർചെയ്യാത്ത സ്ഥാപനങ്ങളുടെ എസ്.എം.എസുകളെല്ലാം പുതിയ സംവിധാനം തടഞ്ഞതോടെ ഓൺലൈൻ ഇടപാടിനായുള്ള ഒ.ടി.പി. പലർക്കും ലഭിക്കാതായി. ഇതോടെ നെറ്റ് ബാങ്കിങ്, ക്രെഡിറ്റ് കാർഡ് ഇടപാടുകൾ, റെയിൽവേ ടിക്കറ്റ് ബുക്കിങ്, ഇ-കൊമേഴ്സ് സേവനങ്ങൾ, കോവിൻ വാക്സിൻ രജിസ്ട്രേഷൻ, യു.പി.ഐ. ഇടപാടുകൾ എന്നിവയെല്ലാം തിങ്കളാഴ്ച വ്യാപകമായി തടസ്സപ്പെടുകയായിരുന്നു. പ്രശ്നം രൂക്ഷമായ സാഹചര്യത്തിൽ ഒരാഴ്ചത്തേക്ക് ഇതുനടപ്പാക്കുന്നത് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) മരവിപ്പിച്ചു. ഉപഭോക്താക്കളുടെ വിവരസുരക്ഷ മുൻനിർത്തി 2018-ലാണ് വാണിജ്യാവശ്യങ്ങൾക്കുള്ള എസ്.എം.എസുകൾക്ക് നിയന്ത്രണം കൊണ്ടുവരാനുള്ള ചട്ടക്കൂട് ട്രായ് അവതരിപ്പിച്ചത്. തിങ്കളാഴ്ച ഇതുനടപ്പാക്കി. വാണിജ്യാവശ്യങ്ങൾക്കുള്ള എസ്.എം.എസുകളുടെ ഉള്ളടക്കവും ഐ.ഡി.യും ടെലികോം കമ്പനികളുടെ ബ്ലോക്ക് ചെയിൻ രജിസ്ട്രിയിൽ മുൻകൂട്ടി രജിസ്റ്റർചെയ്യണമെന്നതാണ് ഇതിലെ പ്രധാന നിർദേശം. രജിസ്ട്രേഷൻ ഒത്തുനോക്കി കൃത്യമാണെങ്കിൽ മാത്രമേ സന്ദേശം ഉപഭോക്താക്കൾക്ക് അയക്കൂ. അല്ലെങ്കിൽ ഇവ ഡിലീറ്റ് ചെയ്യപ്പെടും. കമ്പനികളും സർക്കാർ ഏജൻസികളും കൃത്യമായി രജിസ്ട്രേഷൻ നടത്താതിരുന്നതാണ് ഒ.ടി.പി. ഉൾപ്പെടെ സന്ദേശങ്ങൾ തടസ്സപ്പെടാൻ ഇടയാക്കിയതെന്ന് ടെലികോം കമ്പനികൾ അറിയിച്ചു. ഇതേക്കുറിച്ച് പലവട്ടം അറിയിപ്പുകൾ നൽകിയിരുന്നതായും നടപടിക്രമങ്ങളെല്ലാം പാലിച്ചാണ് ടെലികോം കമ്പനികൾ ഇതു നടപ്പാക്കിയതെന്നും സെല്ലുലാർ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ വ്യക്തമാക്കി. അതേസമയം, തെറ്റായരീതിയിൽ നിയന്ത്രണങ്ങൾ നടപ്പാക്കിയതാണ് പ്രശ്നമായതെന്ന് പേമെന്റ് കമ്പനികളും ബാങ്കുകളും കുറ്റപ്പെടുത്തുന്നു. പ്രശ്നം ശ്രദ്ധയിൽപ്പെട്ട ഉടൻ ഇന്ത്യൻ ബാങ്ക് അസോസിയേഷൻ (ഐ.ബി.എ.) ട്രായിയെയും റിസർവ് ബാങ്കിനെയും സമീപിച്ചിരുന്നു. നിയന്ത്രണം നടപ്പാക്കുന്നത് അടിയന്തരമായി നിർത്തിവെക്കണമെന്നായിരുന്നു ആവശ്യമെങ്കിലും ട്രായ് ഇതിനു തയ്യാറായില്ല. തുടർച്ചയായി അറിയിപ്പുകൾ നൽകിയശേഷമാണ് ഇതു നടപ്പാക്കിയതെന്ന് ട്രായ് അധികൃതർ പറഞ്ഞു. എന്നാൽ, പ്രശ്നം രൂക്ഷമായതോടെ ചൊവ്വാഴ്ച ഇത് ഏഴുദിവസത്തേക്ക് മരവിപ്പിക്കുകയായിരുന്നു.ദിവസം ശരാശരി 100 കോടിയോളം വാണിജ്യ എസ്.എം.എസുകളാണ് രാജ്യത്ത് അയക്കുന്നതെന്നാണ് കണക്കാക്കുന്നത്. ഇതിൽ 40 ശതമാനവും തിങ്കളാഴ്ച തടസ്സപ്പെട്ടിരുന്നു. പ്രധാന പൊതുമേഖലാ ബാങ്കുകളിലും സ്വകാര്യ ബാങ്കുകളിലും ഇത് 25 ശതമാനം വരെയായിരുന്നു. സാമ്പത്തിക ഇടപാടുകൾക്കുപുറമേ ഇടപാട് പരിധി അറിയിക്കാനുള്ള സന്ദേശങ്ങളും പുതിയ ഉപഭോക്താക്കളുടെ രജിസ്ട്രേഷൻ സംബന്ധിച്ചുള്ള സന്ദേശങ്ങളുമെല്ലാം തടസ്സപ്പെട്ടിരുന്നു. ഇതുമൂലം പുതിയ ഉപഭോക്താക്കളുടെ രജിസ്ട്രേഷൻ പലയിടത്തും തടസ്സപ്പെട്ടു.

from money rss https://bit.ly/3qC2JQl
via IFTTT

സെൻസെക്‌സ് 584 പോയന്റ് നേട്ടത്തോടെ 51,000 മുകളിൽ ക്ലോസ്‌ചെയ്തു

മുംബൈ: ദിവസംമുഴുവൻ നീണ്ടുനിന്ന ചാഞ്ചാട്ടത്തിനൊടുവിൽ സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. ബാങ്ക്, ധനകാര്യ ഓഹരികളാണ് മികച്ചനേട്ടമുണ്ടാക്കിയത്. സെൻസെക്സ് 584.41 പോയന്റ് ഉയർന്ന് 51,025.48ലും നിഫ്റ്റി 142.20 പോയന്റ് നേട്ടത്തിൽ 15,098.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1254 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1693 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 190 ഓഹരികൾക്ക് മാറ്റമില്ല. എസ്ബിഐ ലൈഫ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ബിപിസിഎൽ, ടാറ്റ സ്റ്റീൽ, ഗെയിൽ, ഐഒസി, പവർഗ്രിഡ് കോർപ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. നിഫ്റ്റി ബാങ്ക്, ഐടി സൂചികകൾ ഒഴികെയുള്ളവ സമ്മർദംനേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും നഷ്ടത്തിലാണ് ക്ലോസ്ചെയ്തത്. ആഗോള വിപണികളിലും ഉണർവ് പ്രകടമായിരുന്നു. വിലക്കയറ്റത്തെ നേരിടാൻ യുഎസ് കേന്ദ്ര ബാങ്ക് നടപടിയെടുക്കുമെന്ന സൂചനകളാണ് ഏഷ്യൻ സൂചികകളിൽ പ്രതിഫലിച്ചത്.

from money rss https://bit.ly/30sPhnj
via IFTTT

ലോകത്തെ ഏറ്റവും വിലകൂടിയ മരുന്നിന് ബ്രിട്ടനില്‍ അനുമതി: ഒരു ഡോസിന് വില 18 കോടി രൂപ

ലോകത്തിലെ ഏറ്റവും വിലകൂടിയ മരുന്നിന് ബ്രട്ടനിൽ അനുമതി ലഭിച്ചു. അപൂർവ ജനതിക രോഗമായ സ്പൈനൽ മസ്കുലർ അട്രോഫി ചികിത്സയ്ക്കുള്ള മരുന്നിനാണ് യണൈറ്റഡ് കിങ്ഡംസ് നാഷണൽ ഹെൽത്ത് സർവീസ് അംഗീകാരം നൽകിയത്. ഒരുഡോസിന് 18 കോടി രൂപയാണ് വില. ശരീരത്തിലെ പേശികൾ ദുർബലമാകുകയും അതേതുടർന്ന് തളർന്നുപോകുകയും ചെയ്യുന്ന രോഗവാസ്ഥയാണ് സ്പൈനൽ മസ്കുലർ അട്രോഫി. 6000 മുതൽ 11000 കുട്ടികളിൽ ഒരാൾക്ക് എന്നനിരക്കിലാണ് ഈ ജനതിക രോഗം കണ്ടുവരുന്നത്. സ്പൈനൽ കോഡിലെ മോട്ടോർ ന്യൂറോണിന് നാശം സംഭവിച്ച് ശരീരത്തിലെ പേശികൾ ദുർബലമാകുന്ന അവസ്ഥയാണിത്.എസ്എംഎൻ ജീനാണ് ഈ ന്യൂറോണിനെ നിയന്ത്രിക്കുന്നത്. ജനതികമാറ്റംമൂലം ന്യൂറോണിന് നാശംസംഭവിക്കുകയും കുട്ടികളുടെ പേശികൾക്ക് തളർച്ചയുണ്ടാകുകയുമാണ് ചെയ്യുന്നത്. എസ്എംഎൻ1 ജീനിൽ ജനതികമാറ്റംവരുമ്പോഴാണിത് സംഭവിക്കുന്നത്. അതിന്റെഫലമായി പ്രോട്ടീൻ ഉത്പാദനം നടക്കാതെവരും. അതേതുടർന്ന് എസ്എംഎൻ 2 ജീനിനെ ആശ്രയിക്കേണ്ടിവരുമെങ്കിലും ആവശ്യമായ പ്രോട്ടീൻ നിർമിക്കാൻ കഴിയാത്ത സാഹചര്യമുണ്ടാകും. ഇതാണ് രോഗാവസ്ഥയ്ക്ക് കാരണമാകുന്നത്. സോൾഗെൻസ്മ എന്ന മരുന്ന് അതിവേഗം പ്രവർത്തിച്ച് രോഗം സുഖപ്പെടുത്തുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കേരളത്തിൽ കഴിഞ്ഞ ഒക്ടോബറിൽ ഈ മരുന്ന് നിലമ്പൂർ സ്വദേശികളായ ദമ്പതിമാരുടെ കുഞ്ഞിന് കുത്തിവെച്ചിരുന്നു. ടൈപ്പ് 2 സ്പൈനൽ മസ്കുലർ അട്രോഫി ബാധിച്ച കുഞ്ഞിനായിരുന്നു ചികിത്സ നൽകിയത്. Britain approves worlds most expensive drug. Cost: ₹18 crore per dose

from money rss https://bit.ly/3kYcp6y
via IFTTT

ഫെബ്രുവരിയിൽ ഇക്വിറ്റി ഫണ്ടുകളിൽനിന്ന് നിക്ഷേപകർ പിൻവലിച്ചത് 10,468 കോടി രൂപ

തുടർച്ചയായി എട്ടാമത്തെ മാസവും ഇക്വിറ്റി മ്യൂച്വൽഫണ്ടുകളിൽനിന്ന് വൻതോതിൽ നിക്ഷേപകർ പണം പിൻവലിച്ചു. ഫെബ്രുവരിയിൽ 10,468 കോടി രൂപയാണ് നിക്ഷേപകർ തിരിച്ചെടുത്തത്. അതേസമയം, ഫെബ്രുവരിയിൽ 1,735 കോടി രൂപ ഡെറ്റ് ഫണ്ടുകളിൽ നിക്ഷേപമായെത്തി. ജനുവരിയിൽ 33,409 കോടി രൂപയായിരുന്നു ഡെറ്റ് ഫണ്ടുകളിൽനിന്ന് നിക്ഷേപകർ പിൻവലിച്ചത്. അസോസിയേഷൻ ഓഫ് മ്യൂച്വൽഫണ്ട്സ് ഇൻ ഇന്ത്യ(ആംഫി)യാണ് ചൊവാഴ്ച കണക്കുകൾ പുറത്തുവിട്ടത്. നിക്ഷേപം പിൻവലിക്കൽ തുടരുമ്പോഴും ഫണ്ടുകൾ കൈകാര്യംചെയ്യുന്ന ആസ്തിയിൽ വർധനവുണ്ട്. 31.64 ലക്ഷം കോടി രൂപയാണ് ഫെബ്രുവരി അവസാനത്തെ കണക്കുപ്രകാരം ഫണ്ടുകളുടെ മൊത്തം ആസ്തി. ജനുവരിയിൽ ഇത് 30.5 ലക്ഷംകോടി രൂപയായിരുന്നു. ലാർജ് ആൻഡ് മിഡ്ക്യാപ്, ഫോക്കസ്ഡ് ഫണ്ട് തുടങ്ങി എല്ലാവിഭാഗം ഫണ്ടുകളിൽനിന്നും ഫെബ്രുവരിയിൽ നിക്ഷേപകർ പണം തിരിച്ചെടുത്തു. സെബിയുടെ നിർദേശത്തെതുടർന്ന് പുതിയതായി അവതരിപ്പിച്ച ഫ്ളക്സി ക്യാപ് ഫണ്ടുകളിൽനിന്നാണ് കൂടുതൽ തുക(10,431 കോടി)പിൻവലിച്ചത്. 2020 ഡിസംബറിൽ 10,147 കോടി രൂപയും നവംബറിൽ 12,917 കോടി രൂപയും ഒക്ടോബറിൽ 2,725 കോടി രൂപയും സെപ്റ്റംബറിൽ 734 കോടി രൂപയും ഓഗസ്റ്റിൽ 4000 കോടി രൂപയും ജൂലായിൽ 2,480 കോടി രൂപയുമാണ് ഇക്വിറ്റി ഫണ്ടുകളിൽനിന്ന് പിൻവലിച്ചത്. Equity mutual funds see outflows for 8th straight month in Feb

from money rss https://bit.ly/2OenzZ8
via IFTTT